Wednesday, April 20, 2011

എന്റെ പ്രവാസ ഏടുകള്‍


            
                           ഏതൊരു പ്രവാസിയേയും പോലെ   സ്വപ്നങ്ങളുടെ   കൂട്ടയ്മയുമായി പറന്നിറങ്ങിയതാണ്  സൌദിയുടെ തലസ്ഥാന നഗരിയില്‍ .ശ്രിലങ്കന്‍ ഐര്‍ലൈന്‍സില്‍   വന്നിറങ്ങുമ്പോള്‍ ദ്വീപാലങ്ക്രതമായ  നഗരം . മനോഹരമായ എയര്‍പോര്‍ട്ട്‌   , ഏല്ലാം  കൌതുകം സമ്മാനിക്കുന്ന നിമിഷങ്ങള്‍ .ഇറങ്ങിയ  സ്വീകാരിത യൊന്നും എയര്‍ പോര്‍ട്ടില്‍ കിട്ടിയില്ല പകരം പുച്ഛം നിറഞ്ഞ അവഗണനയുടെ  ആദ്യ പാഠം . രാത്രി  എട്ടു മണിക്ക് വിമാനം മിറങ്ങിയ ഞാന്‍ പുറത്തിറങ്ങുന്നത് രാവിലെ അതെ സമയത്ത് . എന്‍റെ സഹയാത്രികന്‍ സിദ്ധീഖ് അവന്‍റെ  നാട്ടുക്കാരനായ  ഡ്രൈവര്‍ മുഹമ്മദലിയെ  വിവരം അറിയിച്ചിരുന്നു.  അവന്‍ രാത്രി വന്നു ഞങ്ങള്‍ക്കായി കാത്തു കിടന്നു . പുകവലി നിഷിദ്ധമെന്ന ബോര്‍ഡിനു താഴെ രണ്ടു ഉദ്ധ്യോഗസ്ഥര്‍ നിഴമ ലങ്കനം  നടത്തുന്നു.  ഇത് കണ്ടാണന്ന് തോന്നുന്നു യാത്രക്കാരില്‍ ഒരു ബംഗാളി സിഗരറ്റ് എടുത്തു കത്തിച്ചു .  നിഴമ ലഘനം നടത്തുന്ന ഉദ്ധ്യോഗസ്ഥന്  തന്‍റെ കര്‍ത്തവ്യത്തില്‍ ജാഗരൂകനായി . ബംഗാളിയെ പൊക്കിയെടുത്ത്  കൊണ്ട് പോകുന്നത് കണ്ടു .അവന്‍റെ കാര്യം പോക്കാ.. കൂടെയുള്ളവര്‍ അടക്കം പറഞ്ഞു . എന്തൊരു നീതി ഭോതം ..അറിയാതെ ചിന്തിച്ചു പോയി . പിന്നെ പിന്‍വാങ്ങി കാരണം ടെക്നോളജിയില്‍ വല്ല മാനസീക  തരങ്കവും  എടുത്തു കഴിഞ്ഞാല്‍ !?.

                                          
  ഒരു വിധം മുന്നിലെത്തുമ്പോള്‍ കൃത്യ നിര്‍വ്വഹണ ഭോത മുതിക്കുന്നവരുടെ പുറകിലോട്ടുള്ള തള്ളല്‍  . ഇതാണോ ഗള്‍ഫ്‌ !?. അവസാനം സമയമായെന്ന് തോന്നുന്നു കൌണ്ടറില്‍  എത്തി കൈ രേഖയുടെ  എല്ലാ നാരുകളും കീറി മുറിച്ചു .സന്തോഷിപ്പിക്കാന്‍ ഒരു ഫോട്ടോ എടുപ്പും .പുറത്തെത്തിയ എന്നേയും  കാത്ത് ഒരു പറ്റം അറബികള്‍ , കൂടാതെ എവിടെ ചെന്നാലും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടുക്കാരും . ആരുടേയും   കൂടെ പോകെരുതെന്ന്  നിര്‍ദേശമുള്ളത്  കാരണം  ഞാന്‍ ഡ്രൈവറെ വിളിച്ചു . കണ്ടിട്ടില്ലാത്ത അയാളെ തിരക്കി   ഞാന്‍ കുറച്ചു വെള്ളം കുടിച്ചു .  അവസാനം കണ്ടു മുട്ടി .സിദ്ധീഖ്  അപ്പോയും രക്ഷ പെട്ടിരുന്നില്ല കുറച്ചു സമയം കൂടി അവനു വേണ്ടി കാത്തു നിന്നു. അവനും വന്നു .  ഞങ്ങള്‍ യാത്ര തിരിച്ചു . മനോഹരമായി നീണ്ടു കിടക്കുന്ന മരുഭൂമി . ഈന്തപന മരങ്ങള്‍ കൂട്ടം  കൂടി  ചിരിക്കുന്നു .
  
                                ഒരു പാകിസ്ഥാനിയുടെ ബൂഫിയയില്‍ (ഡ്രൈവറാണ് പേര് പറഞ്ഞു തന്നത് )കയറി ദോശയും ചമ്മന്തിയും കഴിച്ചു . ഡ്രൈവറുടെ റൂമില്‍ കുളി , വിശ്രമം .ഉറക്കം കഴിഞ്ഞു റിയാദിലെ പ്രധാന നഗരമായ ബത്തയിലേക്ക് പോയി . അവിടെ സിദ്ധീഖ് ബന്ധുകളേയും നാട്ടുകാരേയും കണ്ടു മതി മറന്നു . എന്നേയും അവര്‍ക്ക് പരിചയപെടുത്തി  .  അന്ന് രാത്രി വരെ ഡ്രൈവറുടെ വക സവാരി , ഭക്ഷണം .രാത്രി പതിനൊന്നു മണിക്കാണ് ബുറൈദയിലേക്കുള്ള   യാത്ര ആരംഭിച്ചത് .ബസ്സിലായിരുന്നു യാത്ര  . ബുറൈദയിലാണ് സിദ്ധീഖിന്‍റെ ഉപ്പയുള്ളത് അവിടെനിന്നു രാവിലെ എന്‍റെ ഉപ്പ വന്നു കൂട്ടി കൊണ്ട് പോകും അല്‍റാസ്സിലേക്ക്. രാത്രി മൂന്ന് മണിയായി ബുറൈദയില്‍ എത്താന് . അവിടെ വാഹനവുമായി സിദ്ധീഖിന്‍റെ സഹോദരന്‍ എത്തിയിരുന്നു . റൂമില്‍ ഭക്ഷണം ശബ്ദ മുണ്ടാക്തെ കഴിച്ചു , കാരണം ഉറങ്ങുന്നവരെ ശല്യം ചെയ്യാന്‍  അറബ് നാട്ടില്‍ അവഗാശമില്ലത്രേ? 

              വെള്ളിയാഴ്ച്ച  ആയതു കാരണം ഉറക്കം അത്ര സുഖകരമായില്ല .എണീറ്റ്‌ കുളിയും പ്രഭാത കര്‍മ്മങ്ങളും കഴിച്ച്  പള്ളിയിലേക്ക് .പുറത്തിറങ്ങിയാല്‍ എരിയുന്ന വെഴില്‍ .എന്തൊരു ഉഷ്ണം .ഒരു വിധം പള്ളിയില്‍ എത്തി പെട്ടു .വുളു എടുത്തു അകത്തു കടന്നപോള്‍ കുളിര്‌ കോരിയിടുന്ന എ സി യുടെ രൂപത്തില്‍  . ഖുതുബയും നമസ്കാരവും   കഴിഞ്ഞു  . ഇറങ്ങാന്‍ നേരം പള്ളിക്ക് മുമ്പില്‍ വാപ്പ കാറുമായി . ഒരു പാട് നാള്‍ കഴിഞ്ഞു കാണുകയാ . സ്നേഹ പ്രകടനങ്ങള്‍ക്ക് പഞ്ഞം വന്നില്ല . സ്ദ്ധീഖിനോടും  , ഉപ്പയോടും യാത്ര പറഞ്ഞു .കാറിന്‍റെ പിന്‍ സീറ്റില്‍ സ്ഥാന ഉറപ്പിച്ച ഞാന്‍ പുറത്തേക്കു നോക്കി  ഈന്തപനയുടെ സൌന്ദര്യം ആസ്വദിക്കവേ ഡ്രൈവറുടെ വക ഒരു കമന്റ്റ് ''ഇതാ മോനെ ഗള്‍ഫ്‌ ''അതില്‍ ഒരു പരിഹാസം നിറ ഞ്ഞിരുന്നെന്ന് പിന്നീട് എനിക്ക് മനസ്സിലായി .                     
.അര മണികൂറോളം കാത്തിരുന്നു റൂമിലെത്താന്‍    


                        നിവര്‍ത്തി വെച്ചിരിക്കുന്നു ഒരു പാത്രം നിറയെ മഞ്ഞ ചോറ് അതിനു മുകളില്‍ അലങ്കാരമായി കുറച്ച് ഇലകളും . ഇവരെന്താ വല്ല കാട്ടുവാസികളുമാണോ എന്ന് എനിക്ക് സംശയം തോന്നി  .എന്‍റെ മുഖത്തെ  ചോദ്യ ചിഹ്നം കണ്ടാണന്നു തോന്നുന്നു അമ്മാവന്‍ പരിചയപെടുത്തി  പേര് 'ഖബ്സ'. സൌദിയിലെ ബിരിയാണി എന്ന് വിളിക്കാം അല്ലങ്കില്‍ അത് തന്നെ . വിശപ്പുകാരണം  ഇലകള്‍ നോക്കാന്‍ സമയം കിട്ടിയില്ല . കുളിച്ചു  , വിശ്രമിച്ചു .വൈകുന്നേരം ബന്ധുകളെ സന്ദര്‍ശിക്കല്‍ , അവരുടെ കുശലന്നേഷണം. രാത്രി മഴങ്ങും മുമ്പേ  ഞാന്‍ കുറേശ്ശെ അറിഞ്ഞു തുടങ്ങി പ്രാവസത്തിന്‍റെ   നിറം മങ്ങുന്ന  മുഖം . ഇഖാമ പെട്ടെന്ന് കിട്ടിയത് കാരണം ജോലിയില്‍  കയറണം . അല്ലെങ്കിലും സുഖവാസത്തിനു വന്നതല്ലല്ലോ ? . കാലം മാഴ്ക്കാത്ത പ്രവാസ സുന്ദര സ്വപ്നം  കുഴിച്ചു മൂടി . പുതിയ ഒരു തുടക്കം ഒരു 'മഖ്ബസില്‍ (ബേക്കറി ) '. സാമൂലി പണിക്കാരന്‍ മൊയ്തീ നിക്കയുടെ കയ്യാളായി . വീട്ടില്‍ കമേഴ്ന്നു  കിടക്കുന്ന പ്ലാവില മലര്ത്തിയിടാത്ത ഞാന്‍ ചൂടുള്ള അടുപിനു മുമ്പില്‍ തട്ടുകള്‍ ഇറക്കുന്നു .എല്ലാവരും ഉറങ്ങുന്ന രാത്രിയില്‍ ഒരു ബംഗാളി സുഹ്രത്തും (ധില്‍ധാര്‍ അതാണവന്‍റെ പേര് ) മുദീര്‍ മൊയ്തീ നിക്കയും  മാത്രം   . ഉറക്കവും  ഓടിയെത്തുന്ന നാട്ടിലെ ചിന്തകളും ജോലിയില്‍ അലോസരം ശ്രഷ്ട്ടിച്ചു.

                                     കാലം  ചെല്ലും  തോറും  മൊയ്തീ നിക്കയുടെ  മട്ടുകള്‍ മാറാന്‍ തുടങ്ങി . തൊട്ടതിനെല്ലാം കുറ്റം . മുതാലാളി ഉസ്മാനിക്കാകില്ലാത്ത ആവേശം (രാജാവിനേക്കാള്‍  വലിയ രാജ ഭക്തി ) .എന്ത് കൊണ്ടും   ബംഗാളി സുഹ്രത്ത് മാത്രം ഒരു ആശ്വോസത്തിന്. അവസാനം സഹിക്കാനാകാതെ അവിടം വിട്ടു . ജിദ്ധയിലേക്ക് വണ്ടി കയറി ആദ്യം ഒരു സൂപ്പര്‍    മാര്‍ക്കറ്റ് .പിന്നെ ഓഫീസില്‍ ഓഫീസി ബോയ്‌ ആയി .. അവസാനം ഒരു ലബനാനിയുടെ ഇന്റര്‍ നെറ്റ് കഫെയില്‍ രണ്ടു വര്‍ഷമായി   ജോലി   തുടരുന്നു.  സുഖം . സന്തോഷം . പല ദേശക്കാര്‍ , പല മതക്കാര്‍ ,പല സ്വൊഭാവ   മഹിമയുള്ളവര്‍ അവര്‍ക്കിടയില്‍ ഞാനും . അങ്ങനെ മൂന്നു വര്ഷം കടന്നകന്നു നാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു ...ദിനങ്ങള്‍ മാത്രം   ഇന്‍ശാ അല്ലാഹ് വര്‍ഷ പുലരിയില്‍ തെങ്ങോലകള്‍ നൃത്തമാട്ടി പുഴകളും തടാകങ്ങള്‍ നിറഞ്ഞൊഴുകുന്ന ആ മഴക്കാലം . നാട്ടിലെ ഹരിത ഭംഗിയും ,നീന്തിതുടിക്കാന്‍ പുഴകളും സ്വൊപ്നം    കാണുകയാണിപ്പോള്‍  ഞാന്‍  .
                              പുഞ്ചിരിയുള്ള മുഖത്തിനു പിറകില്‍ കാര്‍മേഘം  മൂടപെട്ട ഒരു മനസ്സുണ്ട് പ്രാവസിക്ക് .അതില്‍ വേദനകളുടെ കറുത്ത ഫലിതങ്ങള്‍ ഒളിച്ചിരിപ്പുണ്ട് .ശുഭം .

Tuesday, April 19, 2011

വിഷം വീണ്ടും പെഴ്തിറങ്ങും
എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക പ്രായോഗികമല്ലെന്ന് കേന്ദ്ര ക്രഷി മന്ത്രാലയം ദേശീയ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു ..മന്ത്രാലയം നല്‍കുന്ന വിശദീകരണം ഇത്രയും വിലകുറഞ്ഞ കീടനാശിനി വേറെ കിട്ടാനില്ല എന്നതാണ് ...ജനക്ഷേമം കൈമുതലാകേണ്ടവര്‍ ശത  കോടീശ്ശരന്‍  മാരുടെ കയ്യിലെ കളി പാവകളാകുന്ന കാഴ്ച്ച വിചിത്രം ....എന്‍ഡോ സള്‍ഫാന്‍ ഏറ്റവുമധികം വേട്ടയാടിയ കാസര്‍ക്കോട്  സന്ദര്‍ശിച്ച ശേഷം മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ നല്‍കിയ കത്തിന് മറുപടിയായാണ് മന്ത്രാലയം  ഈ തട്ട് പൊളിപ്പന്‍ വിശദീകരണം   നല്‍കിയത് ...ദിവസങ്ങള്‍ക്കു മുമ്പ് വന്ദനാ ശിവ പറഞ്ഞ വാക്കുകള്‍ പ്രതിഫലിക്കുന്ന കാഴ്ചയാണ് കാണുന്നത് ..ക്രഷി മന്ത്രി ശ്രീ ശരത്ത് പവാര്‍ ഐ പി എല്‍ എന്ന ബിസ്നെസ്സ് ലോബിയിലേക്ക് തിരിഞ്ഞിരിക്കുന്നു ഭരണ കാര്യങ്ങളേ ക്കാള്‍ ഐ പി യെലിനു മുന്‍‌തൂക്കം നല്‍കുന്നു എന്നെല്ലാം ...നിര്‍ദേശങ്ങള്‍ പാലിച്ചു ഉപഴോകിച്ചാല്‍ എന്‍ഡോ സള്‍ഫാന്‍ ഒരു ഭീഷണിയുമില്ലന്നാണ്  മന്ത്രാലയ  നിരീക്ഷണം....കേരളവും കര്‍ണ്ണാടകയും മാത്രമാണ് പ്രശങ്ങള്‍ ശ്രഷ്ട്ടിച്ചെതെന്നും  മറ്റുള്ള സംസ്ഥാനങ്ങളില്‍  ഇതൊരു വിഷയമേ  അല്ലാ എന്നുമുള്ള   ന്യായീകരണങ്ങളും എടുത്തു കാച്ചുന്നുണ്ട് .......     കാസര്‍ക്കോട്ടേ കരളലിയിക്കുന്ന കാഴ്ച്ച കാണാന്‍ ശരത്  പവാറിനും  കൂട്ടാളികള്‍ക്കും എവിടെ നേരം പാതി വസ്ത്രം ധരിച്ച ചിയര്‍ ഗേള്‍സിന്റെ ഉടലയകും കീശവീര്‍പ്പിക്കുന്ന പണകൊയുപ്പും അധികാരമെന്ന അപ്പ കഷ്ണവും കയ്യിലേന്തുമ്പോള്‍  വിജയത്തിനായി ജയ് വിളിച്ച ജനത്തെ ഓര്‍ക്കാന്‍ എവിടേയാ നേരം ...ജനക്ഷേമം പറയാന്‍ നൂറു നൂറു നാവുകള്‍ ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനു പ്രതികെരിക്കുമോ എന്തോ ? 
                                            എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചാല്‍ ഇതിനേക്കാള്‍ ഏറേ പ്രത്യാഘാതം മുന്ടെന്നാണ് മന്ത്രാലയ വിലയിരുത്തല്‍     ...ഇതിലും വലിയ എന്ത് പ്രത്യാഘാതമാണ് ഇനി വരാനുള്ളത് ....വളര്‍ച്ച മുരടിച്ച കൊച്ചനിയന്മാരുടെ അനിയത്തിമാരുടെ നിസ്സഹായത നിറഞ്ഞ മുഖം നോക്കി നിങ്ങള്‍ ഇവിടെ ജീവിക്കാന്‍ അര്‍ഹാരെല്ലന്നു പറയാന്‍ എന്ത് അധികാരമാണ് ഇവര്‍ക്കുള്ളത് .....ഭ്രൂണഹത്യ എന്ന മഹാമാരി കൂടി കാസര്‍ക്കോട്ടേ  അമ്മമാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നു എന്ന വാര്‍ത്തയും ഇതിനോടകം വന്നു കഴിഞ്ഞു ...മക്കളുടെ നിര്‍ജീവ കഴ്ച്ചക്ക് സാകഷ്യം വഹിക്കാന്‍ മാനസികമായി തളരുന്ന ഈ അമ്മമാര്‍ക്ക് സാധിക്കുന്നില്ല ......   കേന്ത്ര പരിസ്ഥിതി മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഇതിനോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നത് ആശ്വസകാരം  തന്നെ  .....എന്‍ഡോ സള്‍ഫാന്‍ നിരോധം ചര്‍ച്ച  ചെയ്യുന്ന സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്രസമിതി യോഗത്തിനു വേണ്ടി കാത്തിരിക്കാം അവരുടെ കൈകള്‍ ഈ വിഷ മഴയെ തടഞ്ഞു നിര്‍ത്തട്ടെ നമുക്ക് പ്രാര്‍ഥിക്കാം   ..............                                 

Friday, April 15, 2011

എന്റെ ഉമ്മപത്തുമാസം ഉദരത്തില്‍ ചുമന്നു
വേദനയുടെ ആകാംഷയുടെ
പരിഭവമില്ലാത്ത നാളുകള്‍
പിറന്നു വീണപ്പോള്‍ ചുടുചുംബനം
മാറോടു ചേര്‍ത്ത് അമിഞ്ഞയൂറ്റി
എത്ര ചവിട്ടി ഞാനാ ആ ഉധരത്തില്‍
പരിഭവം പറഞ്ഞില്ല പകരം തലോടിയെന്‍
തലമുടികള്‍ ..........................................
പിച്ചവെച്ചനാളുകള്‍ എനിക്ക് മാര്‍ഗദര്‍ഷി
എന്‍റെ  കളികൂട്ടുകാരി എനിക്ക് എല്ലാം എല്ലാം....
ഞാനെത്ര കാഷ്ടിച്ചു ആ മടിയില്‍
ദേഷ്യമോ അതും എന്നോട്......?
ഇല്ല ഇല്ലേ ഇല്ല ....................
ഒരു പൂവിതളിനു സുഗന്ധം   പോല്‍
യെന്‍ നാസികകളില്‍  മന്ദമാരുതനായി
പൂന്തേന്‍ നുകരാനെത്തുന്ന ചിത്രശലഭമായി ..
അറിയില്ല . ചിത്ര കാവ്യ വര്‍ണ്ണതീതമായി
യെന്‍ മുന്നിലെ മനോഹര ശില്‍പ്പം .........
ചിറകിനടിയില്‍ ഒളിപ്പിച്ചു
പൂവിതളിന്‍റെ   മനോഹാര്യത
ഞാന്‍ കണ്ടു ആ മുഖത്ത്
പരിമളം നശിക്കാത്ത പനനീര്പൂപോലെ
ഞാനറിയുന്നു ആ വിരഹം ,
പ്രവാസം ഒരു കൈപ്പുനീര്‍ പോലെ
ആ പൂന്തോട്ടം എനിക്ക് ഒരുക്കിയ
വസന്ത കാലം അതുമാത്രം എന്‍ സ്വന്തം
എനിക്ക് പോകണം ആ പൂന്തോട്ട റാണിയെ
കാണാന്‍ എനിക്ക് ആകവിളത്ത് നല്‍കണം
ചുടുചുംബനം എനിക്ക് നടക്കണം
ആകൈപിടിച്ച് .അതെ എന്നെ തരാട്ടിയ ..........
സുഗന്ധം  ആസ്വദിച്ചു  ഞാന്‍ വളരും ................

ഫാമിലി വിസ

മോഹങ്ങളുടെ ചിറകുമുളക്കാന്‍ വിധിക്കപെട്ട ജന്‍മം .ഉള്ള സ്ഥലം പണയപെടുത്തി വന്ന ഒരുത്തന്‍ വിസയുടെ കടം വീട്ടി നാട്ടിലെത്തി .ഒരു വിവാഹവും കഴിച്ചു .മധുവിധുനാളുകള്‍ പുണരും മുമ്പേ വീണ്ടും അനന്തമായ മരുഭൂമിയുടെ തീരം തേടി .ജോലിയില്‍ കയറിയാല്‍ മധുവിധുവിന്‍റെ  രുചിയൂറും ഓര്‍മ്മകള്‍ .വീട്ടില്‍ എന്നും തുടരുന്ന ഉമ്മയുടെ അസുഖം . ചെറുപ്പത്തിലെ അനാഥയാക്കി  കടന്നുകളഞ്ഞ  വാപ്പയുടെ രൂപം . ഒരു സഹോദരിയെ കല്യാണം കഴിപ്പിച്ചയച്ചു  സ്ത്രീധന തുക മുഴവന്‍ കൊടുക്കാത്തതിനാല്‍ ചോര്‍ന്നൊലിക്കുന്ന കൂരക്കു കീഴില്‍ അവളും . കല്യാണം കഴിക്കാന്‍ അവന് താല്‍പര്യമുണ്ടായിരുന്നില്ല .പക്ഷെ കുടുംബക്കാരുടെ  നിര്‍ഭന്തം    അവനു അനുസരിക്കേണ്ടി  വന്നു .
8 ക്ലാസ്സില്‍ വെച്ച് പഠനം നിര്ത്തിയവന്‍ ബാല്യവും , കൌമാരവും  ,യുവത്വവും ബംഗ്ലൂര്‍ , മുംബൈ എന്നീ നഗരങ്ങളില്‍ വിയര്‍പ്പുകണങ്ങളാല്‍ കാവ്യം രചിച്ചു . ഉപേക്ഷിച്ചു പോയ പിതാവ് മടങ്ങി വരുമെന്ന പ്രതീക്ഷ അവനില്ലായിരുന്നു . പക്ഷെ അവന്‍റെ  മുന്നിലെ ലക്‌ഷ്യം ഉമ്മയുടെ ചിക്ത്സ ,സഹോദരി ഫാത്തിമയുടെ വിവാഹം . അവന്‍റെ  സ്വപ്നം  പോലെ ഫാത്തിമയുടെ വിവാഹം മുട്ടില്ലാതെ നടന്നു .നാട്ടുക്കാരും കൂട്ടുകാരും അവനെ സഹായിച്ചു . സ്ത്രീധന തുക കുറച്ചു    അധികമായിരുന്നെങ്കിലും അവനതിന്  തയ്യാറായി.


കുറച്ചുകാലം കഴിഞ്ഞു ഉമ്മയുടെ രോഗം മൂര്‍ച്ചിച്ചു ... ഒരാളുടെ സഹായം മില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ . അങ്ങിനെ ഫാത്തിമ വീട്ടിലേക്കു തിരിച്ചു ... ഫാത്തിമയുടെ ഭര്‍ത്താവ് നല്ല സ്വഭാവമുള്ളയാളായിരുന്നു , പക്ഷെ അയാളുടെ സഹോദരിമാര്‍  ചെകുത്താന്‍ മാരായിരുന്നു . ഒരു വര്‍ഷമാണ്‌ കലാവധി  പറഞ്ഞതെങ്കിലും അവര്‍ക്ക് പെട്ടെന്ന് തന്നെ പണം കിട്ടണം . അവര്‍ ഫാത്തിമയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു .അങ്ങിനെ അവളുടെ ഉമ്മയുടെ സഹായത്തിനന്ന വ്യജ്യാന അവള്‍ വീട്ടിലേക്കു വന്നു . പക്ഷെ മെല്ലെ മെല്ലെ ഇത് അവന്‍ അറിഞ്ഞു . അങ്ങിനെ യാണ് ബംഗ്ലൂരില്‍ വെച്ച് പരിജയപെട്ട
മുഹമ്മദ്‌ ഒരു വിസയുടെ കാര്യം അവനോട് പറഞ്ഞത് .പുരയുടെ ആധാരം പണയപെടുത്തി അവന്‍ മോഹചിറകുകളു  മാഴി മരുഭൂമിയുടെ മണല്‍തിട്ടയില്‍ പറന്നിറങ്ങി   .രണ്ടു വര്‍ഷങ്ങള്‍ വേണ്ടിവന്നു അവന് ആധാരം തിരിച്ചെടുക്കാന്‍ .പക്ഷെ അപ്പോയും ഫാത്തിമ വീട്ടില്‍ തന്നെ ..ഒരുവര്‍ഷം കൂടി കഴിഞാലുടനെ അവളുടെ ഭര്‍ത്താവിന്റെ കടം വീട്ടി നാട്ടിലേക്ക് തിരിക്കണം .
കാലമെന്നും അവനു മുമ്പില്‍  മുഖം തിരിക്കുക പതിവായിരുന്നു .ഇപ്പോള്‍ അവന്‍റെ  സഹോദരിയുടെ ത്വലാക്കിന്‍റെ  ശ്ബ്ധമാണ് അവനെ ആലോസരപെടുത്തിയത് .
അളിയന്‍ മറ്റൊരു ഭാര്യയെ വിവാഹം കഴിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഇന്നും അവനെ ഞെട്ടിപ്പിക്കുകയാണ് . ഇതിനിടയിലാണ് കഷ്ടകാലം പിടിച്ചവന്‍ തല  മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെഴുതു എന്ന് പറഞ്ഞപോലെ അവന്‍റെ  ഭാര്യ സുലൈഖയുടെ ആഗ്രഹം ഒരു ഫാമിലി വിസ . സുലൈഖയുടെ സഹോദരി മൈമൂന ഭര്‍ത്താവിനൊപ്പം ഗള്‍ഫിലാണ് . മൈമൂനയാണ് പറഞ്ഞത് ഇപ്പോള്‍ വിസ സൌജന്ന്യമായി ലഭിക്കുമെന്ന് .സുലൈഖക്ക്  മുമ്പില്‍ നാത്തൂന്‍ ഫാത്തിമയുടെ ദുഖം  പ്രശ്നമല്ല . അമ്മായിയമ്മയുടെ രോഗം അവളുടെ വിഷയമല്ല .അവള്‍ ഇക്കാര്യം സൂചിപ്പിച്ചു . ഇയാളുടെ സ്വപ്നം ഒരിക്കലും ഇതായിരുന്നില്ല .മറിച്ച് തന്‍റെ സഹോദരിയെ മറ്റൊരുത്തന്‍റെ  കയ്യില്‍ ഏല്‍പ്പിച്ചു കൊടുക്കണം . ചോര്‍ന്നൊലിക്കുന്ന മേല്‍കൂര പുതുക്കി പണിയണം. ഉമ്മയെ നല്ല വൈദ്യനെ കാണിക്കണം .

പക്ഷെ സുലൈഖയുടെ സ്വപ്ന വിമാനം അറബുനാടുകള്‍ ചുറ്റികറങ്ങിയിരുന്നു . വിസയുടെ ആനുകൂല്യം പക്ഷേ ടിക്കെറ്റിലും , റൂമിലും ,ഭക്ഷണത്തിലും മറ്റു അനുബന്ത കാര്യങ്ങളിലും പ്രതിഫലിക്കില്ല. അവനറിയാം പക്ഷേ സുലൈഖ അതിനപ്പുറത്തെ തന്‍റെ  സഹോദരി ഭര്‍ത്താവിന്‍റെ കഴിവില്‍ വിശ്വാസം പൂണ്ടു . ജോലി കഴിഞ്ഞു വന്നു ഉറങ്ങാന്‍ കിടന്നു പക്ഷേ ഉറക്കം വന്നില്ല . ദു സൊപ്നങ്ങള്‍ അവനെ വേട്ടയാടി .ഫോണ് വിളിച്ചു അവന്‍ അവളുമായി പിണങ്ങി .ഒന്നിച്ചു ജീവിക്കാന്‍ നാലാളുകള്‍ക്ക് മുമ്പില്‍ പ്രതിഞ്ഞ എടുത്തവര്‍ അകലുകയാണ് . കേവലമൊരു ഫാമിലി വിസയുടെ നൂല്‍പാലത്തില്‍ .കാലം മെഴുകുതിരി വെട്ടം കണക്കെ എരിഞ്ഞു തീര്‍ന്നു . കാലന്‍ ഉമ്മയുടെ ജീവനുമായി കടന്നു കളഞ്ഞു .ഒരിറ്റു കണ്ണുനീര്‍ വാര്‍ക്കാന്‍ പോലും അവളുടെ മുബൈല്‍ ഫോണ്‍ ചലിച്ചില്ല ..ഫാത്തിമയുടെ ഏക ആശ്രയം ഉമ്മയുടെ മരണത്തോടെ അസ്തമിച്ചു .ഒരു നിശോസം    പോലെ ഇന്നും അവനോര്‍ക്കുന്നു .. ദുഖങ്ങള്‍ കടലാസില്‍ പകര്‍ത്തിയപ്പോള്‍ ഒരു കൊച്ചു അശോസം . ഒരു ഈന്തപനമരം പോലെ കുറച്ചുകാലം പൂക്കുകയും ..പിന്നീടത്‌ കരിയുകയും വീണ്ടും പൂക്കുകയും അവസാനം യുവത്തം എറിഞ്ഞുടഞ്ഞ ചില്ലുപാത്രം കണക്കെ കടപുഴകി വീഴുന്നു . കൂട്ടിനായി കുറേയതികം സമ്പാദ്യങ്ങള്‍     ( പ്രഷര്‍ ,ഷുഗര്‍ ,കൊളസ്ട്രോള്‍ ,)..

പ്രവാസംമോഹം പൂത്ത കാഴ്കനി
മരുഭൂമിതേടിയുള്ള പ്രയാണം
ഈന്തപനയുടെ സുഗന്തം
നാസികകളില്‍  ചുംബനം
അറിയാതെപൊഴിഞ യവ്വനം
ബന്ധുക്കള്‍  നല്‍കിയ മോഹചിറകുകള്‍
ആര്‍ക്കുമറിയില്ലല്ലോ ഈ ഭാണ്ഡം പേറല്‍
നാട്ടുകാരുടെ നഴനങ്ങള്‍ക്ക് നക്ഷ്ത്രമിവന്‍
യവ്വനം കളഞ്ഞ ദരിദ്രവാസി
വാര്‍ദ്ധക്യം  തേടിയെത്തിയാല്‍ ഒരു സമ്പന്നന്‍
പ്രസറും ,സുഗറും , കുറച്ചു കുളസ്ട്രോളും
എണീറ്റ്‌ നില്‍കാന്‍ ആവദില്ല    എന്നാലും
മക്കള്‍ക്ക്‌ ഗള്‍ഫുകാരനെ മതി
എന്തിനി ഈ പ്രവാസം തിരികെ പോകേണ്ടേ ?
സ്വയം  ആത്മകഥം നടത്താനുള്ളവര്‍ കൂടെ
അവരും എന്തെ ഇതില്‍ കണ്ണികളാകുന്നു
എന്ന് മോചനം നേടും നാമിദുരവസ്ഥയില്‍ നിന്നും
 ......................