Sunday, March 25, 2012

ക്യാമ്പസ്‌


പ്‌ലസ്റ്റു കഴിഞ്ഞ് എനിക്ക് സീറ്റ്‌ കിട്ടിയത് ഒരുമ മല പ്രദേശത്തെ പ്രഥാന ക്യാമ്പസിലാണ്. പുഷ്പ്പവല്ലി അതാണാ ആ കലലായതിന്റെ പേര്. ഞാന്‍ ആണെങ്കില്‍ ഇതുവരെ വീട് വിട്ടു മാറി നിന്നിട്ടില്ല. പത്രങ്ങിലെ റാഗിംഗ് വാര്‍ത്തകള്‍ എന്നില്‍ വല്ലാത്ത ഭയം ജനിപ്പിക്കാന്‍ കാരണമായിരുന്നു. ബി എ സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ഥിയായിട്ടാണ് എനിക്ക് പ്രവേശനം ലഭിച്ചത്. സാമ്പത്തികമായി വളരെ പിന്നിലുള്ളത് കാരണമാവാം എനിക്ക് സമ്പാദന ശാസ്ത്രം രുചിക്കാന്‍ എന്നില്‍ ധൈര്യം ജനിച്ചത്.
പറഞ്ഞു കേട്ട അന്തരീക്ഷങ്ങളില്‍ നിന്ന് വിഭിന്നമാണ് ക്യാമ്പസ്. കളിയും ചിരിയും സന്തോഷവും നിറഞ്ഞ ഒരു മാസം. ക്ലാസ്സിന്റെ ആദ്യ ദിവസം തന്നെ വ്‌നീത് സര്‍ പറഞ്ഞിരുന്നു ക്ലാസ്സിലെ അപരിചിതയായ രാധികയുടെ ആഗമനം. ഇവളാരാ സിനിമ നടിയോ മുഖവുര നല്‍കി പരിചയപെടുത്താന്‍ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല. സുഗന്ന്യ ടീച്ചറുടെ ക്ലാസ് നടക്കുമ്പോള്‍ വിനീത് സാറും ഇരു നിറത്തില്‍ മെല്ലിച്ച ഒരു പെണ്‍കുട്ടി കൂടെ. സുഗന്ന്യ ക്ലാസ് നിറുത്തി പെണ്‍കുട്ടിയെ വിനീത് സര്‍ പരിചയപെടുത്തി. രാധികയുടെ വരവോടെ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളെക്കാള്‍ വര്‍ദ്ധിച്ചു. ആധിപത്യം അവര്‍ക്കാണന്നു കരുതി ക്ലസ്സില്‍ മൊട കാണിക്കാനൊന്നും അവര്‍ തുനിഞ്ഞില്ല.
രാധിക ഒരു വായാടിയാണ് ആരോടും എന്ത് പറയാനുള്ള അവളുടെ ധൈര്യം സമ്മതിച്ചു കൊടുക്കുക തന്നെ വേണം. പഠിക്കാനും മിടുക്കിയാണ് നല്ലത് പോലെ ചിത്രം വരക്കുകയും ചെയ്യും ക്യാമ്പസിലെ ഒരു സകലകലാ വല്ലഭായണവള്‍ അതൊകൊണ്ട് തന്നെ അഹങ്കാരത്തിനു ഒരു കുറവുമില്ല. ഞാന്‍ പൊതുവേ അന്തര്‍മുഖനായത് കാരണം എന്നെ എല്ലാവരും കളിയാക്കും. രാധിക യാണ് മുന്‍പന്തിയില്‍
കലാകായിക രംഗങ്ങളില്‍ കഴിവ് തെളിയിക്കാനുള്ള അവസരമായി. ഞാന്‍ ഇതുവരെ ജീവിതത്തില്‍ മത്സങ്ങളില്‍ പങ്കെടുത്തിട്ടില്ല. പക്ഷെ എനിക്ക് ചെറിയൊരു ആഗ്രഹം ഏതെങ്കില്‍ ഒന്നില്‍ പങ്കെടുക്കാന്‍ കായിക അധ്യാപകന്‍ നാസര്‍ മാഷ് വന്നു കാസ്സിലെ പങ്കെടുക്കുന്ന കുട്ടികളുടെ പേര് പറയാന്‍ പറഞ്ഞു ഞാന്‍ എന്റെ പേര് പറയും മുമ്പേ രാധിക എന്റെ പേരും ഞാന്‍ മത്സരിക്കുന്ന ഇനങ്ങളും പറഞ്ഞു. നൂറു മീറ്റര്‍ ഓട്ടം, ലോങ്ങ് ജംബ്, ഹൈജംബ്, ഹാമാര്‌ത്രോ. നാസര്‍ മാഷ് സന്തോഷത്തോടെ ക്ലാസ്സില്‍ നിന്നും പോയി പക്ഷെ എന്റെ ചിന്ത ഒരു നൂര്‍ മീറ്റര്‍ ഓട്ടം മാത്രമായിരുന്നു മറ്റുള്ളവ ഞാന്‍ മനസാവചാ അറിഞ്ഞിട്ടില്ല പരിചയവുമില്ല. എന്റെ ഭയം ഇരട്ടിയായി മത്സര ദിവസം അടുത്ത് വരുകയാണ് എല്ലാവരും പരിശീലങ്ങള്‍ ആരംഭിച്ചു കഴിഞു. രാധികയോടുള്ള ദേഷ്യം ഉള്ളില്‍ ഒതുക്കി ഞാനും പരിശീലനം തുടങ്ങി.
മത്സര ദിവസം എന്റെ ഓരോ കോപ്രായങ്ങളും എട്ടു നിലയില്‍ പൊട്ടി. രാധികയും കൂട്ടുകാരികളും പരിഹാസം കലര്‍ന്ന വാക്കുകളില്‍ എന്നെ അഭിനന്തിച്ചു. ക്യാമ്പസില്‍ യുവജനോത്സവം നടക്കാനുള്ള ഒരുക്കത്തിലാണ് രാധികയോട് പകരം വീട്ടാന്‍ ഞാന്‍ മൂന്നു ഇനങ്ങളില്‍ പേര് നല്‍കി. മാപ്പിള പാട്ട്, കവിത, കഥാപ്രസംഗം. എന്റെ റിഹേയ്‌സല്‍ ആരംഭിച്ചു കഴിഞു. പഠനത്തെക്കാള്‍ ഉപരി ഞാന്‍ ഞാനതില്‍ ശ്രദ്ധിച്ചു. മത്സര ദിവസം അടുത്ത് വരികയാണ് ഒരു തരം വാശി പക്ഷെ ഭയം ഇപ്പോയും വിട്ടു മാറിയിട്ടില്ല. വിധികര്ത്താകളായി എത്തുന്നത് പ്രശസ്തരാണ്. നീതി ടീച്ചറാണ് കഥ പ്രസംഗം തയ്യാറാക്കി തന്നത്. ടീച്ചറുടെ നിര്‍ദേശം ഭാവങ്ങള്‍ മുഖത്ത് വിരിയണം പാട്ടില്‍ ശ്രുതി വളരെ ശൂക്ഷിക്കണം. എല്ലാം നല്ലതിനാവും എന്ന് കരുതി ഞാന്‍ തുടര്‍ന്നു. സെപ്റ്റംബര്‍ മാസം നാലാം തിയതി അന്നാണ് മത്സര ദിവസം ഇന്ന് സെപ്റ്റംബര്‍ രണ്ടു ഇനി രണ്ടു ദിവസങ്ങള്‍ മാത്രം ക്യാമ്പസില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ആ സുദിനം വന്നെത്തി മത്സരങ്ങള്‍ക്കായി പേര് വിളിക്കാന്‍ തുടങ്ങി ആദ്യം കവിത ഒരു വിധം ഒപ്പിച്ചു വിധികര്‍ത്താക്കളുടെ മുഖത്തേക്ക് നോക്കി ഒരു തരം ദേഷ്യം കലര്‍ന്ന മുഖഭാവം എനിക്ക് തോന്നിയതാവാം. അടുത്ത ഇനത്തിനു ഉച്ചവരെ കാത്തുനില്‍ക്ക. ഒരു മണിക്കൂര്‍ കഴിഞ്ഞു കവിതയുടെ റിസല്‍റ്റ് മൈക്കിലൂടെ ഒഴുകിവന്നു ഫസ്റ്റ് ചെസ്സ് നമ്പര്‍ ഇരുനൂറ്റിനാല് ഷാജഹാന്‍, സെക്കന്റ് നല്‍പ്പതിനാല്‍ സുധീര്‍ എന്റെ ഹ്രദയം തുടിച്ചു അറിയാതെ ഞാനൊന്ന് ചാടി പോയി എന്റെ കവിതയ്ക്ക് രണ്ടാംസ്ഥാനം. ഞാന്‍ രാധികയുടെ നേരെ വിജയഭാവത്തില്‍ നോക്കി അവള്‍ കണ്ടഭാവം നടിച്ചില്ല. കഥാപ്രസംഗം തേര്‍ഡ്‌ കൊണ്ട് ത്രപ്തി പെടേണ്ടി വന്നു.
മാപ്പിള പാട്ടിനുള്ള മുന്നറിയിപ്പ് വന്നു ഞാന്‍ ഒരുങ്ങി. പതിനെട്ടു കുട്ടികളുണ്ട് ഈ ഇനത്തില്‍ എന്റെ ധൈര്യം ചോര്‍ന്നു പോകുന്നത് പോലെ തോന്നി. രാധികയുടെ അവഹേളനത്തിനു മറുപടി നല്‍കാന്‍ കഴിഞ്ഞില്ലങ്കില്‍ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. സകല ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ഥിച്ചു എന്റെ ഊഴത്തിനായി കാത്തുനിന്നു ആറാമനായി എന്നെ ക്ഷണിച്ചു ഞാന്‍ ശ്രദ്ധിച്ചു പാടി. പാടി തിര്‍ന്നപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പ്പോയി വിധികര്‍ത്താക്കള്‍ ഒന്നടങ്കം എണീറ്റ് നിന്ന് എനിക്ക് വേണ്ടി കൈയടിച്ചു. കൂട്ടത്തില്‍ രാധികയും ആ കാഴ്ച്ചയില്‍ ഞാന്‍ എല്ലാം മറന്നു മുന്നില്‍ കര്ട്ടനുള്ളില്‍ ഞാന്‍ തേങ്ങി കരഞ്ഞു ഒരിക്കലും നടക്കില്ലന്നു കണ്ട സംഭവം രാധികയുടെ പ്രോത്സാഹനം .
യുവജനോത്സവത്തിനു തിരശ്ശീല വീണു. സമ്മാനങ്ങളും അതിലുപരി അഭിനന്ദന പ്രവാഹവും എന്നെ തേടിയെത്തി പക്ഷെ ഞാന്‍ നോക്കുമ്പോള്‍രാധിക മാത്രം സദസ്സിലില്ല എന്റെ കണ്ണുകള്‍ അവളെ പരതി ഫലം വിഫലം. തലേന്നാളത്തെ ഓര്‍മ്മകളുമായാണ് ഞാന്‍ ക്യാമ്പസില്‍ എത്തിയത്, ക്യാമ്പസിലെ ഒരുക്കങ്ങള്‍ കണ്ടു ഞാന്‍ അമ്പരന്നു. ക്ലാസ്സിലെ രാധികയുടെ ബെഞ്ചില്‍ രാധികയില്ല. കൂട്ടുകാര്‍ ഒന്നടങ്കം ദുഖം നിഴലിക്കുന്ന മുഖവുമായി എന്റെ ചിന്തകള്‍ അരുതായ്മയിലേക്കു പോയി. പക്ഷെ സ്വൊയം പറഞ്ഞു വിശ്വസിപ്പിച്ചു ഇല്ല ഒന്നുമില്ല. രാധികയുടെ അടുത്ത കൂട്ടുക്കാരി ഫാത്തിമായണത് എന്നോട് പറഞ്ഞത്. രാധികയുടെ ചിരി മാഞ്ഞു അവളുടെ ശാട്ട്യവും അസ്തമിച്ചു. ശരീരം കാര്‍ന്നു തിന്നുന്ന അര്‍ഭുദ രോഗത്തിനടിമായായി ശിഷ്ട്ട ജീവിതം ആസ്വദിക്കാന്‍ വേണ്ടിയാണവള്‍ ക്യാമ്പസിലെത്തിയത്. ഫാത്തിമയുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു ഫാത്തിമ നടന്നകന്നു. മരുഭൂമിയില്‍ ഏകനായ അവസ്ഥ .രാധികയുടെ ശവകുടീരത്തില്‍ ഒരായിരം പൂക്കള്‍ വിതറി ഞാന്‍ തിരിഞ്ഞു പോന്നു.

Saturday, March 24, 2012

പൊതു നിരത്ത്

മഞ്ഞുകണികകള്‍  പുല്‍ചെടിയുടെ അറ്റം   തണുപ്പിച്ചിരിക്കുന്നു  ... നേര്‍ത്ത മൂടല്‍ മഞ്ഞ് അന്തരീക്ഷംമുക്കി നില്‍ക്കുന്നു ...സൈക്കിള്‍ പഞ്ചറായതു    കാരണം  നടന്നാണിന്ന് പത്ര വില്‍പന ...സൈകിളില്‍ പോകുമ്പോള്‍ തന്നെയുള്ള കമന്‍റ്റുകള്‍     സഹിക്കാറില്ല.. ഇന്നത്തെ കാര്യം ബഹു ജോറ്.... 8 മണിയാകും മുമ്പേ കഴിഞ്ഞില്ലേല്‍ കോളേ ജിലെത്താന്‍    താമസിക്കും .. പിന്നെ പറയേണ്ട പൂരം ....സൌമിനി ടീച്ചര്‍ക്രിമിനല്‍ വക്കീലാകും    ഒരു കുറ്റവാളിയുടെ പരിഗണന  പോലും കിട്ടില്ല .... പത്രമിടുന്ന വീട്ടുക്കാരുടെ വക ചീത്ത വേറേയും.. മടുത്തു പക്ഷെ തരമില്ലല്ലോ .. അനാഥത്തം    സമ്മാനിച്ച ജീവിതം ,കൊച്ചനിയന്‍ ,നിത്യരോഗി അമ്മ ...അടുപ്പ് പുകയണമെങ്കില്‍ ഇതേ ഒള്ളൂ  ഒരു പോം വഴി വൈകീട്ടുള്ള വീട്ടു ജോലി ....പറയാതെ വയ്യ ലാസര്‍ മുതലാളിയുടെ നോട്ടം സഹിച്ചാല്‍ മതി മേരിയാന്റിയുടെ സ്നേഹമുണ്ടല്ലോ  .... ഓടി വന്നു കുളിച്ചു ഭക്ഷണം കഴിച്ചെന്നു വരുത്തി എണീറ്റു...അമ്മക്കുള്ള മരുന്നുകള്‍ എടുത്തു കൊടുത്തു ...അനിയനെ സ്കൂളിലേക്ക് വിട്ടു ...ബസ്സ്‌ സ്റ്റോപ്പില്‍  എത്തി പക്ഷെ ബസ്സ്‌ പോഴി കഴിഞ്ഞിരുന്നു ...അടുത്ത ബസ്സ്‌ വരാന്‍  10  മിനുട്ട് കഴിയണം ...അതിലെ കണ്ടക്ട്ടരുടെ ചൂന്നുള്ള  നോട്ടം ശിരകള്‍ തിളക്കും പക്ഷെ ഞാന്‍ നിസ്സഹായായ  ഒരു പെണ്‍കുട്ടി മാത്രം ...
                                                                                    കോളേജിലെ സമയങ്ങള്‍ കൊഴിഞ്ഞു വീണു ...ഓടി എത്തി ബസ്സില്‍ ഒരു വിധം കയറി പറ്റി.. ലോലന്മാരുടെ നോട്ടം പതിവാണല്ലോ ....മൈന്റ്ടു ചെയ്യാറില്ല ...പക്ഷെ പിന്നീട് മനസ്സിലായി  മൌനം ഔധാര്യമായി    കാണുന്ന വര്‍ഗമാണന്ന്  സേഫ്റ്റി പിന്നിന്റെ സഹായം ഇടയ്ക്കിടയ്ക്ക് ആവശ്യം വരും പക്ഷേ  എത്രനാള്‍ .....സ്ത്രീകള്‍ക്ക്  ബസ്സിനു മുന്നിലാണ്  സ്ഥാനം പക്ഷേ അവിടെ സ്ത്രീകളേക്കാള്‍ പുരുഷന്മാരെ കാണാം ....  സുമനസ്സുള്ള ചിലരെ കാണാം പക്ഷേ  അവര്‍ നിസ്സഹായാരാണന്ന്   മുഖം കണ്ടാലറിയാം .....ബസ്സിറങ്ങി  ഓടിയാണ്‍ പോയത്    മേരിയാന്റിയും സുജി മോളും എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിലാണ് .. എന്നെ കണ്ടതും സുജി മോള്‍ ഓടി വന്നു കെട്ടിപിടിച്ചു  ഒരു ഉമ്മ തന്നു  .. ഞങ്ങള്‍ എന്റെ വീട് വരെ ഒന്ന് പോവുകയാ ..ചേട്ടന്‍ ബംഗ്ലൂരിലേക്ക്    പോഴി  ആരുമില്ല വീട് തൂത്തു വിര്ത്തിയാക്കി  രേണുക പൊക്കോ   .....ചാവി വീട്ടിലേക്കു കൊണ്ട് പോഴ്ക്കോ നാളെ ഞായര്‍ അല്ലേ? വൈകുന്നേരമേ  വരൂ ... വണ്ടി വന്നു അവര്‍ പോഴി ഞാനും നിലത്തു വീണ കുറച്ചു പ്ലാവിലകളും മാത്രം .. അലക്കാനുള്ളതെല്ലാം അലക്കി ...വീട് തൂത്തു വ്ര്ത്തിയാക്കി നേരം പോഴതറിഞ്ഞില്ല അനിയന്‍ ശംഭു വന്നു വിളിച്ചപ്പോള്‍ ഞാനമ്പരന്നു .. എല്ലാ ദിവസം മേരിയാന്റി പണി കഴിഞ്ഞില്ലേലും സമയം കഴിഞ്ഞാല്‍ നിര്‍ത്തില്ല വേഗം  വീട്ടിലേക്കു  പോകാന്‍ പറയും  ...............
                                                                രാവിലെ എണീറ്റു    പത്രകെട്ടെടുക്കാന്‍  കവലയിലെത്തിയപ്പോള്‍ കണ്ടു ഒരു ആള്‍ കൂട്ടം എന്താണന്നറിയാന്‍  ഒരു ആകാംഷ ...ആള്‍ കൂട്ടത്തിന്നുള്ളിലൂടെ ഞാന്‍ കണ്ടു ചോരയില്‍ കുതിര്‍ന്ന രണ്ടു മ്രതധേഹങ്ങള്‍ ...ആളുകള്‍ വണ്ടിയില്‍ കയറ്റി കൊണ്ട് പോഴി .....മണലുമായി ചീറിപായുന്ന ടിപ്പറിന്റെ ക്രൂര വിനോദം ഒരു കുടുംബം  വിസ്മ്രതിയിലായി......നോക്കിനിന്നാല്‍ പത്രദാതാക്കളുടെ  അപാസം  കലര്‍ന്ന    അക്ഷരശ്ലോകങ്ങള്‍  കേള്‍കേണ്ടി   വരും... പത്രകെട്ടുകളുമായി പോകുമ്പോള്‍   യുവാക്കള്‍ മുതല്‍ മുതു മുത്തശ്ശന്‍മാര്‍ വരേയുള്ള വരുടെ  അക്ഷര ശ്ലോകങ്ങള്‍ വേറേയും .... ഒരു പെണ്‍കുട്ടിക്ക് ജോലി ചെയ്യാന്‍ അര്ഹതയില്ലേ? രോഗം മാറ്റാന്‍ കഴിയില്ലല്ലോ ... ചങ്ങലക്കു ഭ്രാന്ത്പിടിച്ചാല്‍ എങ്ങിനെയാ മാറ്റുക ....ആള്‍ കൂട്ടത്തില്‍ തനിയെ നീങ്ങുന്ന രേണുക മാര്‍  നമ്മുടെ നാട്ടില്‍ ധാരാളം മുണ്ട് .............ഉടലയകിന്റെ നീതി ശാസ്ത്രം മാത്രമായി സ്ത്രീ മാറ്റപെടുമ്പോള്‍ അസ്തമിക്കുന്നത് നമ്മുടെ സഹോദരിമാരുടെ അമ്മമാരുടെ ജീവിതമാണ് .............വേണ്ടേ ഒരു മാറ്റം ............