Tuesday, April 24, 2012

തിരിച്ചറിവ്

               
   മേരി ഫോണെടുത്തു ചെവിയോട് ചേര്‍ത്ത് വെച്ചു മറു തലയില്‍  കോളേജില്‍ ഒന്നിച്ചു പഠിച്ച സതീഷ്‌ ബാബു . .അവരുടെ സംസാരം ആരോജകത്തോടെ കേട്ട് കിടക്കുകയാണ്  മേരിയുടെ ഭര്‍ത്താവ്  ജോസഫ് ..സ്വൊന്തം  ഭാര്യ അര്‍ദ്ധരാത്രി കാമുകനുമായി ശിങ്കരിക്കുമ്പോള്‍ കേട്ടും കണ്ടും  ക്ഷമിച്ചും ഇരിക്കാന്‍ വിധിക്കപെട്ട ഹതഭാഗ്യന്‍ ... മേരിയുടെ സംസാരം തുടരുന്നു................................................................
  ജോസഫ് മേരിയുടെ വീട്ടില്‍  വേലക്ക്  നിന്നിരുന്ന  ജാനകിയമ്മയുടെ മകനാണ്..  മേരി ഫെര്‍ണാട്സ്  അമേരിക്കയിലാണ് വളര്‍ന്നതും  പഠിച്ചതും പാലാക്കാരന്‍ ഫെര്‍ണണ്ടാസിനു  ഒരു പാട് ചികിത്സകള്‍ക്കും വഴിപാടുകള്‍ക്കും  ശേഷം കിട്ടിയതാണ്   മേരിയെ   ....................

    ഫെര്‍ണണ്ടാസിന്റെ ഭാര്യ ലൂസിയ  മേരിക്ക് മൂന്നു വയസ്സുള്ള പോള്‍ അര്‍ബുദം ഭാധിച്ചു മരിച്ചു.. ബാല്യംതന്നെ കുരിശില്‍ തറച്ച മേരിക്ക് അപ്പയാണ്  എല്ലാം   ..അത് കൊണ്ട് തന്നെ അപ്പയുടെ സ്നേഹം വാരികോരി കിട്ടിയിരുന്നു ..ജനിച്ചത്‌ പാലായില്‍    ആണെങ്കിലും    വളര്‍ന്നതും പഠിച്ചതും അമേരിക്കയിലാണ്  ..അതിന്റെ നേരിയ ചുവ ജീവിതത്തില്‍ പകര്‍ത്തുന്നത് സോഭാവികം .. മേരി യുടെ പഠനശേഷം ഫെര്‍ണാടാസ് മേരിയെ നാട്ടിലെ ഒരു കോളേജില്‍ അധ്യപികയായി നിയമിച്ചു അതിനു പല കാരണങ്ങള്‍ ഉണ്ട്   ..അവളുടെ അമേരിക്കയിലെ കൈവിട്ട  കളികള്‍ നാട്ടിലുള്ളവര്‍ അറിയാന്‍ ഇടവന്നാല്‍ അവളുടെ ഭാവിതന്നെ അവതാളത്തിലാവും ..ആയിടക്കാണ് മേരിയെ മംഗല്യം കയിപ്പിക്കാന്‍ നുള്ള മോഹം  ഫെര്‍ണാണ്ടസിനും     കുടുംബത്തിനും ഉണ്ടായത് ..അങ്ങിനെ ഫെര്‍ണാടസിന്റെ    സഹോദരി പുത്രന്‍ അമേരിക്കയില്‍ തന്നെയുള്ള എബ്രഹാമുമായി നിശ്ചയിച്ചു മേരിക്ക് പൂര്‍ണ്ണ സമ്മതം ..അങ്ങിനെ കാര്യങ്ങള്‍ വിവാഹതിയതി വരെ തീരുമാനിച്ചു  ..പക്ഷേ  വരന്‍  അറിഞ്ഞിരുന്നില്ല  അവന്റെ വിവാഹം   നിശ്ചയിച്ചത് ... അമ്മയും അമ്മാവനും അവനെ അറിയിക്കാതെ അത് നിശ്ചയിച്ചു പക്ഷെ എബ്രാഹം  കുട്ടിയല്ല അവന്റെ  ജീവിതത്തിലുള്ള  ലക്‌ഷ്യം ആഗ്രഹങ്ങള്‍ എല്ലാം അവനോടപ്പം വളര്‍ന്നത്‌ ആരും അറിഞ്ഞില്ല അല്ലങ്കില്‍ അറിഞ്ഞഭാവം നടിച്ചില്ല .. കല്യാണത്തിന്റെ തലേനാള്‍ വരന്‍ മറ്റൊരു പെണ്‍കുട്ടിയെ രജിസ്റ്റര്‍  മാരേജ്  ചെയ്തു..ഇതറിഞ്ഞ മേരി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപെട്ടു ..കല്യാണ വീട് മരണവീടിന് സമാനമായി  പക്ഷെ നിക്ഷ്യിച്ച മുഹൂര്‍ത്തത്തില്‍ വിവാഹം നടന്നു വരന്‍  മുന്‍ വാല്യക്കാരിയുടെ  മകന്‍ ജോസഫ് ... ജോസഫ് ബംഗ്ലൂരില്‍ ഐ ടി പ്രഫഷണല്‍ ആയി ജോലി ചെയ്യുകയാണ്  .. മരിയ ഭര്‍ത്താവായി ജോസഫിനെ ഒരു രാത്രീ മാത്രമേ അനുവാദം നല്‍കിയോള്ളൂ..  .. ... ഫോണ്‍ വിളി  തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു ചുംബന കൈമാറ്റം വരെ എത്തിയ ഫോണ്‍ വിളി ആസാനിച്ചത് കോഴിയുടെ കൂവല്‍ കേട്ടാണ് ജോസഫ് എപ്പോയോ ഉറക്കത്തിന്റെ ആലസത്തിലേക്ക്   വീണിരുന്നു ..നേരം പരപര എന്ന് വെളുത്തു ജോസഫ് കണ്ണ് തിരുമ്മി നോക്കുമ്പോള്‍ ബെഡ്ഡില്‍ മറിയയില്ല   ബെഡ് റൂം മുഴുവനും വസ്ത്രങ്ങള്‍  വാരിവലിചിട്ടിരിക്കുന്നു അലമാറയിലെ മറിയയുടെ വസ്ത്രങ്ങള്‍ ഒന്നും കാണാനില്ല ..ജോസഫിന് ദേഷ്യവും സങ്കടവും   ഒന്നിച്ചു വന്നു .. വീട് മുഴുവന്‍ തിരെഞ്ഞെങ്കിലും കണ്ടെത്തിയില്ല ..കുറെ തിരഞ്ഞ ജോസഫ് ക്ഷീണിതനായി കസേരയില്‍  ഇരുന്നപ്പോള്‍ ഭിത്തിയില്‍ തൂങ്ങുന്ന  കണ്ണാടിക്കിടയില്‍   ഒരുതുണ്ട് കടലാസ് അതില്‍ കുറച്ചു വരികള്‍ .. കമുകനോടപ്പം ഒളിചോടുമ്പോള്‍ പറയുന്ന പതിവ് വരികള്‍ ..... 
 
 കാലം കടന്നകന്നു ജോസഫ് ഒരു വിവാഹം കയിക്കാന്‍ തീരുമാനിച്ചു ...കൂടെ ജോലി ചെയ്യുന്ന ഒരു അനാഥ പെണ്‍കുട്ടിയെ ....അവരുടെ ദാമ്പത്യം പൂത്ത് തളിര്‍ത്തു രണ്ടു ആണ്‍ കുട്ടികള്‍ .........ജോസഫും  ദീപ്തിയും തങ്ങളുടെ മക്കളും മടങ്ങുന്ന ഒരു കൊച്ചു കുടുംബം കണ്‍ കുളിര്‍ക്കെ കണ്ടു ജാനകിയമ്മ കണ്ണടച്ചു.....ജോസഫ് ഒരു കൊച്ചു വീട് വെച്ചു .....ഒരു ദുരന്തം കൂടി ജോസഫിനെ വേട്ടയാടി ഭാര്യ ദീപ്തിയുടെ മരണം ...ജോലി കഴിഞ്ഞു വരുന്ന വഴിക്ക് ഒരു ആക്സിഡന്റ്റ് ...........
വിധിയുടെ വേട്ടയാടലില്‍ തളര്‍ന്ന ജോസഫ് കുറച്ചു കാലം വീട്ടില്‍ ചടഞ്ഞു കൂടി യിരുന്നു സുഹ്രത്തുക്കളും മറ്റും അവനെ ഉത്സഹവനാക്കി  വീണ്ടും ആ പഴയ ജോസഫക്കി /......................

 വീട്ടു പടികലില്‍  ഒരു പോലിസ് ജീപ്പ് വന്നു നിന്ന് ...ജോസഫും അഴല്‍ വാസികളും പേടിയോടെ നോക്കി നില്‍ക്കേ  അതില്‍ നിന്ന് ഇറങ്ങി വന്ന പോലീസുക്കാര്‍ക്ക്‌ ഒപ്പം ഒരു യുവതി  .ശരിക്ക് നടക്കാന്‍ ശേഷിയില്ലാത്ത മുഖം നീര്  വന്നു വീര്‍ത്ത ഒരു യുവതി  ജോസഫ് ഒന്ന് കൂടി ശൂക്ഷിച്ചു നോക്കി ..ജോസഫ് കണ്ടു  മരിയയെ... പോലിസ്  ജോസഫിന്റെ സമ്മതം വാങ്ങി മരിയയെ ജോസഫിനെ ഏല്‍പ്പിച്ചു പിന്‍വാങ്ങി  .....  മരിയ  തന്റെ കഥന കഥ ജോസഫിനോടും മറ്റുള്ള വരോടുമായി പങ്കു വെച്ചു  ..കാമുകന്‍  കൊണ്ട് പ്പോയി വില്‍പ്പന നടത്തിയത് മുതല്‍                  അവിടെ നിന്നും രക്ഷപെട്ടു പോലീസിന്റെ കയ്യില്‍ എത്തുന്നത്  വരെ യുള്ള ഞെട്ടിപികുന്ന യഥാര്ത്യങ്ങള്‍ ......
.ജോസഫിന്റെ മക്കള്‍ക്ക്‌ ഉള്ള അമ്മയായി ഇന്ന് മരിയ മാറി  മുമ്പ് ചെയ്ത  ദ്രോഹാത്തിന് പ്രായക്ശ്ചിത്തം  ചെയ്യുകയാണ് ...
ഭാര്യ ഭര്‍ത്താവ് ഭന്തം  കേവലം നാടകങ്ങള്‍ക്ക് സമാനമല്ല ..അത് പരസപരം മനസ്സിലാക്കാന്‍ സാധികുന്നവര്‍ വിജയം വരിക്കും  അല്ലാത്തവര്‍ ...........?.............?   

Friday, April 13, 2012

വിരഹം

നീ വരുമെന്നറിഞ്ഞു കാത്തിരിക്കുന്ന എന്റെ നിമിഷങ്ങള്‍ യാമങ്ങള്‍ പിന്നിട്ടു ..പറയാന്‍ മറന്നു ഓടിയൊളിച്ച നിന്റെ സൊപ്ന ചെപ്പു തുറക്കുമ്പോള്‍ പാറി വരുന്ന പറവകള്‍ മനം അലങ്കാര നിബിടമാക്കുന്നു ...വാഖമാരച്ചുവട്ടിലെ കല്ലില്‍ കൊത്തിയ നിന്റെ പേര് മാഞ്ഞു തുടങ്ങി ...സ്കൂള്‍ മുറ്റം ശാന്തമാണ് ...പ്ലാവില വീണു ആലങ്കോലമായ ഭോതിമര ചുവട്ടില്‍ വേരുകള്‍ ഇരിപ്പിടം ഒരുക്കി കാത്തിരിക്കുന്നു ...നിന്റെ കൊലുസിന്റെ മണിയടി ശബ്ദം ഇന്നും അവിടെ മുഴങ്ങി കേള്‍ക്കുന്നു ...പുതിയ കുട്ടികള്‍ പുതിയ രീതികള്‍ എല്ലാം മാറി ...ഓടിയോളിച്ചിരുന്ന നമ്മുടെ പ്രണയ ചേഷ്ട്ടകള്‍ മാറി ..വാഖമാര തണല്‍ പ്രണയനികളുടെ സംഗമ ബിന്ദു ...നീ വരില്ലേ നമ്മുക്കും കൂട്ട് കൂടാം ഈ പ്രണയ പുതുമയില്‍ .. ഇരുള്‍ നിറഞ്ഞ വരാന്തകള്‍ മാറി എല്ലാം പ്രകാശ പൂരിതം ...അന്ന് നീ എന്നെ തനിച്ചാക്കി നടന്നകലുമ്പോള്‍ ഓര്‍ത്തില്ല ഇത്രയും വേദന നിറഞ്ഞ വിരഹം ...നീ വരുമോ എന്നോടപ്പം ?... വഴലുകളില്‍ ബില്‍ഡിങ്ങുകള്‍ പൊന്തി നന്മ നശിച്ച കുറേ കാട്ടാളന്‍ മാര്‍ മാത്രം ...നെല്‍ കതിരു കാണുവാന്‍ തേടിയലയുന്ന കാലം ...നീ നല്‍കിയ സമ്മാനം ഇന്നും ഞാന്‍ സൂക്ഷിക്കുന്നു ...നിന്റെ മുല്ലമൊട്ടുകള്‍ പതിഞ്ഞ ഓര്‍മ്മപെടുത്തല്‍ നിനക്കായി ഞാന്‍ കാത്തു വെച്ചു... സന്ധ്യകളില്‍ ദീപം കൊളുത്താന്‍ മറന്നില്ല ..തുളസിത്തറയില്‍ വിളക്കു വെക്കാനും ...
മഞ്ഞുറഞ്ഞ പ്രഭാതങ്ങള്‍ നിന്റെ കുഴില്‍ നാദം കേട്ടുണര്‍ന്ന കുളിരോര്‍മ്മകള്‍ മാഞ്ഞു പോഴി .. ഇരുട്ടിനു ഭീകര മായ മുഖഭാവം ...ബീച്ചിലെ ആളൊഴിഞ്ഞ ബെഞ്ചുകളില്‍ പ്രണയനികളുടെ ബാഹുല്യം ...ഒരു വിഷു പുലരിയില്‍ നീ വാശി പിടിച്ചത് ഓര്‍മ്മയില്ലേ എന്നെ കണി കാണാന്‍ , ഇതാ വിഷു വീണ്ടു വരുകയാണ് ഒരു പാട് വിഷു പുലരിയില്‍ ഞാന്‍ പോഴിരുന്നു ആ പുഴക്കരയില്‍ ഓര്‍മ്മയില്ലേ മണ്ണാത്തി പുഴയുടെ തീരം ,നീ മറക്കില്ല എനിക്കറിയാം കെട്ടിയിട്ട വഞ്ചിയില്‍ ഓളത്തിന്റെ ചാഞ്ചാട്ടത്തില്‍ നീ എനിക്ക് തന്ന വിഷു കൈനീട്ടം ... നേരം ഇരുട്ടി തുടങ്ങി ആരുമില്ലാത്ത ഈ ശ്മശാനത്തില്‍ നിന്‍ ഓര്‍മ്മകള്‍ മാത്രമാക്കി ഞാന്‍ പോകുന്നു .. നീ വരില്ലേ എന്നോടപ്പം .......