Thursday, June 21, 2012

പരിണാമം

നടപാതയില്‍ കരിഞ്ഞുണങ്ങിയ  പുല്ലുകളില്‍  ചിറകറ്റു വീണ ഒരു പറ്റം പുല്‍ച്ചാടികള്‍ .
ഇരയെ തേടിയിറങ്ങിയ  പ്രാവുകള്‍ തങ്ങളുടെ കൂര്‍ത്ത ചുണ്ടുകളില്‍ കൊത്തിയെടുക്കുമ്പോള്‍ പുല്‍ച്ചാടികള്‍   ജീവനായി യാചിച്ചിട്ടുണ്ടാവാം .

ആരോ വലിച്ചെറിഞ്ഞ സികററ്റ് കുറ്റിയില്‍ പുകഞ്ഞത്  പുല്‍ ചാടികളുടെ  കരിഞ്ഞു പോയ ചിറകുകള്‍ നിറം കെടുത്തിയ ജീവിതമാണ്. 

റെയിൽ വേ  പാളത്തിനടുത്താണീ ഈ നടപാത .ഈ നടപാത ചെന്നത്തുന്നത് ആലത്തൂര്‍   ഗ്രാമത്തിലേക്കാണ്.    . 
നൂറു കുടുംബങ്ങള്‍  തിങ്ങി പാര്‍ക്കുന്ന  . അധികാരി വര്‍ഗങ്ങളുടെ അവഗണന മാത്രം കിട്ടി പോരുന്ന ഒരു കൂട്ടം ജീവിതങ്ങള്‍
 .ട്രെയിനിന്‍റെ  വേഗതയില്‍ കുലുങ്ങി വിറക്കുന്ന കൂരകള്‍ .

തുച്ചം വരുന്ന ഭൂമിയില്‍ കൃഷി ചെയ്ത്  ദിനങ്ങള്‍ തള്ളി നീക്കുന്ന ഗ്രാമീണർ.വിളഞ്ഞു നില്‍ക്കുന്ന നെല്‍പാടങ്ങള്‍ കൌതുകത്തോടെ ട്രെയിന്‍ യാത്രക്കാര്‍ക്ക് കാണാം ..

നഗരത്തിലേക്ക് പോകുന്ന ഒരു ട്രെയിന്‍  മാത്രമാണ് ഇവരുടെ ഗതാഗത മാര്‍ഗം ..ഒരു ചെറിയ പ്ലാറ്റ് ഫോമും ഒരു ഓഫീസും  മാത്രം.

 .വൈകിവരുന്ന ട്രെയിന്‍ പലപ്പോയും ഈ സ്റ്റേഷനിൽ  നിറുത്താറില്ല  . കാരണം യാത്രക്കാര്‍ക്ക് അവിടെ ഇറങ്ങാന്‍ ഭയമാണ്

 .മദ്യപാനവും പിടിച്ചു പറിയും പതിവാക്കിയ ചില സാമൂഹിക വിരുദ്ധര്‍ നഗരത്തില്‍ നിന്നും രാവ്  മഴങ്ങിയാല്‍ ഇവിടെയെത്തും.

 .പണ കൊഴുപ്പും അധികാരങ്ങളും കൈമുതലുള്ള പകല്‍ മാന്യന്മാര്‍ .ഇവരുടെ സ്വഭാവ ദൂശ്യങ്ങളുടെ  അപകടങ്ങള്‍ അനുഭവികേണ്ടി വരുക പാവം ഗ്രാമീണരാണ്  ..

പോക്കുവെഴില്‍ മാഞ്ഞു തുടങ്ങി ഇരുള്‍ വീണ റെയില്‍വേ ട്രാക്കില്‍ അഭിമാനങ്ങള്‍ക്ക് പുറമേ പ്രായം തികയാത്ത ബാലികമാരുടെ മാനം പോലും പറിച്ചെറിയുന്ന തരത്തിലേക്ക് സാമൂഹ്യ വിരുദ്ധരുടെ ഈ അഴിഞ്ഞാട്ടം അപകടമാണെന്ന് മനസ്സിലാക്കിയ ഗ്രാമീണര്‍ കൂട്ടം കൂടി അവരെ തുരത്തിയോടിച്ചു .പക്ഷെ അതവരുടെ ജീവിത നിലനില്‍പ്പിന് തന്നെ ഭീഷണിയായി .


                     പ്രഭാതം പൊട്ടി വീണത്‌     പത്രക്കാരുടേയും ചാനലുകാരുടേയും സാനിധ്യത്തില്‍   മേയറും ഒരു പറ്റം പോലീസിനേയും കണി കണ്ടാണ്.   

മേയര്‍ അധികാരത്തിലേറിയിട്ട്  മൂന്നു വര്‍ഷം കഴിഞ്ഞു ..ഇതുവരെ ഇത് പോലൊരു ഗ്രാമമുള്ളതായി അവര്‍ അറിഞ്ഞിരുന്നില്ല .ഇന്ന് ഈ ഗ്രാമത്തിന്റെ അടിയാധാരം മുതല്‍ എല്ലാ രേഖകളും അവരുടെ കയ്യിലുണ്ട് .അവരുടെ ഭാഷ്യം ഇത് സര്‍ക്കാര്‍ ഭൂമി .ഗ്രാമീണര്‍ ഒഴിഞ്ഞു പോകണം .

ഗ്രാമ വാസികളുടെ നിലനില്‍പ്പിനായുള്ള പോരാട്ടം ലൈവാക്കി ചാനലുകള്‍ .  ഗ്രാമവാസികളുടെ കൃഷിയിടങ്ങളും കുടിലുകളും പൊളിച്ച് നീക്കി ...എതിര്‍ത്തു നിന്ന ഗ്രാമീണര്‍ക്ക് ക്രൂര പീഡനങ്ങൾ..

.ചാനലുകളില്‍ പ്രതിപക്ഷവും ഭരണപക്ഷവും തങ്ങളുടേതായാ ന്യായീകരണങ്ങള്‍  നിരത്തുന്നു .പരിസ്ഥിതി   പ്രവര്‍ത്തകരും , മനുഷ്യവകാശ പ്രവർത്തകരും   ഗ്രാമീണര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി ..പക്ഷെ അപ്പോയേക്കും എല്ലാം നഷ്ട്ടപെട്ടിരുന്നു .കൂട്ടത്തിലെ പത്ത് ജീവനുൾപ്പടെ .

                    ഗ്രാമീണര്‍ മൂപ്പന്‍ അളകപ്പന്റെ നേത്രത്വത്തിൽ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേനകയുടെ സാനിധ്യത്തില്‍ സമരം ആരംഭിച്ചു  .  

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന ഭരണ വര്‍ഗ ധിക്കാരികളുടെ സ്വപ്നം  . ദിവാ സ്വപ്നം മാത്രമാണെന്ന് ഭരണ വർഗ്ഗത്തെ ബോധ്യപ്പെടുത്തി .

സമരം പൊളിച്ചടക്കാന്‍    സമരാനുകൂലികളെ സ്വധീനിക്കുക എന്ന വിലകുറഞ്ഞ തന്ത്രം പക്ഷെ ചായകോപ്പയിലെ കൊടുങ്കാറ്റായി അസ്തമിച്ചു .

പോലീസിന്‍റെ  തേര്‍ വാഴ്ച്ചക്കെതിരെ പൊതു സമൂഹം ഒന്നിച്ചു .യുവജന സംഘടനകള്‍ തങ്ങളുടെ ഉത്തരവാധ്യത്തിൽ   ജാഗരരൂകരായി .ഭരണ പക്ഷ സംഘടനകള്‍ സമര മുഖത്തേക്ക്  വഴികിയാണേല്‍ പോലും എത്തി ചേര്‍ന്നു.

സമരം പൊതു വികാരമായി . പക്ഷെ അധികാരി വര്‍ഗം നിഴമ നൂലാമാലകള്‍ പറഞ്ഞ്  സമരത്തെ ഒറ്റപെടുത്തി .സമരം രൂക്ഷമാകാന്‍ അധിക നാള്‍ വേണ്ടി വന്നില്ല .ഭരണ സിരാകേന്ദ്രം   വിറക്കാന്‍   തുടങ്ങി.

 പൊതു തിരെഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ ഭരണം നിലനിര്‍ത്താന്‍ സമരം പിന്‍ വലിപ്പിക്കുക എന്ന ഭാരിച്ച ദൌത്യം ഭരണ വര്‍ഗത്തെ പിടിച്ചുലച്ചു .പ്രതിപക്ഷം ഇത് അഴുതമാക്കുക സ്വഭാവിക മാണല്ലോ ?.
      
  മൂടല്‍ മഞ്ഞ്‌ നിറഞ്ഞു നിന്ന റെയില്‍വേ ട്രാക്കില്‍ ഒരു  അജ്ഞാത ജഡം കണ്ടു കിട്ടി .പത്രക്കാരും  ഭരണ  , പ്രിതിപക്ഷവും അതിനു പുറകെ നടന്നു .സമരം പതുക്കെ മറന്നു കളഞ്ഞു . 
അല്ലെങ്കില്‍ അതവര്‍ക്കൊരു അനുഗ്രഹമായി  .

തിരെഞ്ഞെടുപ്പ് അടുത്തു.  വോട്ടു ബാങ്ക് രാഷ്ട്രീയം ചര്‍ച്ചക്ക്  വെച്ചത്    അജ്ഞാത ജഡവും മറ്റു വലിയ വലിയ വിഷയങ്ങളും മാത്രം.
ഗ്രാമ വാസികള്‍ പലരും അക്ഷമരായിരുന്നു ..വോട്ടു ചോദിക്കാനെത്തിയ പ്രമുഖനെ അവര്‍ തടഞ്ഞു വെച്ചു .     പോലീസുക്കാര്‍ ഗ്രാമീണര്‍ക്ക് നല്ല വിരുന്നൊരുക്കി .

സമരം ശമിപ്പിക്കാന്‍ ഒരു അവസ്ഥയും നിലവിലില്ലന്ന്   കണ്ട   ഭരണകൂടം  പുനരധിവാസ കേന്ദ്രം എന്ന പേരില്‍ കുറച്ച്  ഗ്രാമീണരെ പ്രീണിപ്പിച്ചു .

കാലം കഴിഞ്ഞു സമരം ഊതി വിട്ട അപ്പൂപ്പന്‍ താടി പോലെ വാനില്‍ പറന്നകന്നു .സമരത്തിന് നേത്രത്വം വഹിച്ച പലരും കാരാഗ്രഹ വാസത്തിലേക്കും.

പാരിസ്ഥിതി  പ്രവര്‍ത്തകരും  യുവജന സംഘടനകളും ചോദ്യ മില്ലാത്ത  ഉത്തരങ്ങള്‍ തേടിയലഞ്ഞു  .

ഗ്രാമം അമ്പര ചുംബികളായ കെട്ടിടങ്ങള്‍ പൊക്കി ..വഴല്‍ നികത്തല്‍ കുറ്റകരമാണ് .പക്ഷെ അവിടെങ്ങളിലെല്ലാം പാര്‍ട്ടി ഓഫീസുകള്‍ പൊന്തി വന്നു 

.ഫുട്പാത്തിലെ കൊതുകുകള്‍ സൌഹൃദം പങ്കുവെക്കുന്നിടങ്ങളില്‍ ഗ്രാമീണരില്‍ പലരും എത്തപെട്ടു .പുനരധിവാസ കേന്ദ്രങ്ങള്‍ പൊളിച്ചു നീക്കി അവരും തെരുവിലേക്ക് .

10 comments:

കൊമ്പന്‍ said...

സമകാലിക കേരളത്തിലെ ഭൂസംരങ്ങളുടെ യും ഭരണ കൂട കൊമാളിത്തര്ങ്ങളും

ദുരന്തങ്ങളെ ആഘോഷമാക്കുക എന്നതാണ് ഇന്നത്തെ പുന്ന്യവാളന്‍ മാരുടെ കര്‍മം

സിയാഫ് അബ്ദുള്‍ഖാദര്‍ said...

അക്ഷരത്തെറ്റുകള്‍ ,കുറച്ചധികം ഉണ്ട് .പിന്നെ ആശയവ്യക്തത കുറവ്.അതൊക്കെ പരിഹരിക്കൂ ..കൂടുതല്‍ വായിക്കൂ ..കുറച്ചു എഴുതൂ ,,നന്നാവും ..

Jefu Jailaf said...

നന്നായി എഴുതിയിരിക്കുന്നു. ആശംസകൾ..

കൊമ്പന്‍ said...

സമകാലിക കേരളത്തിലെ ഭൂസംരങ്ങളുടെ യും ഭരണ കൂട കൊമാളിത്തര്ങ്ങളും

ദുരന്തങ്ങളെ ആഘോഷമാക്കുക എന്നതാണ് ഇന്നത്തെ പുന്ന്യവാളന്‍ മാരുടെ കര്‍മം

നാച്ചി (നസീം) said...

ആശംസകൾ..

നാച്ചി (നസീം) said...

ആശംസകൾ..

Anonymous said...

ആശംസകൾ..

KOYAS..KODINHI said...

കണ്മുന്നില്‍ കാണുന്നതിനെകുറിച്ച് കണ്ണടച്ച് എയുതുക.ആശംസകള്‍

Mohiyudheen MP said...

ഭാവിയുള്ള എഴുത്തുകാരൻ, കൂടുതൽ ശ്രദ്ധിച്ചെഴുയാൽ ഒന്നുകൂടി നന്നാവും... സമകാലിക വിഷയങ്ങളെ കൂട്ടിയിണക്കി നന്നായി പറയാൻ ശ്രമിച്ചിരിക്കുന്നു... ആശംസകൾ

sumesh vasu said...

അക്ഷരതെറ്റുണ്ട്.
ഉദാ: നഗരത്തില്‍ നിന്നും രാവ് മഴങ്ങിയാല്‍

നീണ്ട കഥ ചുരുക്കിപ്പറഞ്ഞിരിക്കുന്നു.