Wednesday, September 12, 2012

ന്യൂ ജനറേഷന്‍ v/s-എമെര്‍ജിംഗ് കേരള

ന്യൂ ജനറേഷനെ    കുറിച്ചുള്ള ചര്‍ച്ചകളും , അവരുടെ ആവശ്യകതയുടെ സ്വപ്നങ്ങളും ചര്‍വണ ചര്‍വിത മാക്കുന്ന  ഈ വര്‍ത്തമാന കാലത്ത് അവരുടെ ഉന്നമനം ലക്‌ഷ്യം വെച്ച് കേരള സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന എമെര്‍ജിംഗ് കേരള എന്ന വികസന പദ്ധതിയെ കാലാകങ്ങളായി തുടരുന്ന പിന്തിരിപ്പന്‍ നയത്തിന്റെ വേര് പിടിച്ച് നഖ ശിഖാന്തം എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവും  , സി പി  എം  പാര്‍ട്ടിയും വളര്‍ന്നു വരുന്ന തലമുറയ്ക്ക് മുകളില്‍  പറക്കുന്ന കാഴുകന്മാരായി മാറുകയാണ് .ലാഭാകൊതിയുമായി വരുന്ന മുതലാളിമാര്‍ക്ക്  കേരളം തീറെഴുതി കൊടുക്കുകയാണെന്ന് മുറവിളി കൂട്ടുന്നവര്‍ ഭരിക്കുന്ന പക്ഷിമബംഗാളിലെ നന്തിഗ്രാം  ഏക്കറ കണക്കിന്  കൃഷി ഭൂമി തീറെഴുതി കൊടുക്കുകയും അതിനെതിരെ പ്രതികരിച്ച പാവം കര്‍ഷകരെ പാര്‍ട്ടി ഗുണ്ടകളെ വിറ്റും പോലിസിനെ  ഉപയോഗിച്ചും    അടിച്ചമര്‍ത്തുകയുമാണ്  ചെയ്തത് . കമ്മ്യുണിസ്റ്റ്ചൈന  പോലും മുതലാളിത്ത പ്രവണതയെ പുല്‍കി കഴിഞ്ഞു . കമ്മ്യൂണിസം അച്ചടിച്ച പുസ്തകങ്ങളിലെ തുരുമ്പിച്ച വാക്കുകള്‍ മാത്രമായി കഴിഞ്ഞു .സോഷ്യല്‍നെറ്റ്വര്‍ക്കുകള്‍     സാമൂഹിക ജീവിതത്തെ സുധാര്യമാക്കിയ ഈ വര്‍ത്തമാന കാലഘട്ടത്തില്‍ പഴയ ഗീര്‍വാനങ്ങളുടെ  പാടവം അവാസാനിച്ചിരിക്കുന്നു. എന്ത് പറഞ്ഞാലും വിശ്വസിക്കാന്‍ കഴുതകള്‍ എന്ന് ആക്ഷേപിക്കുന്ന ജനത യുണ്ടാകുമെന്ന മിഥ്യ ധാരണ ഈ സുധാര്യ ലോകത്ത് അപ്രസക്തമാണ് .നിക്ഷേഭാകര്‍ വരുന്നത് ലാഭാകൊതിയുമായി എന്ന വാദം തന്നെ പഴകിയതാണ് . ലാഭം ലഭിക്കാത്ത ഏതു സംരംഭങ്ങള്‍ക്കാണ് നിക്ഷേപകര്‍ മുതല്‍ മുടക്കുക .എന്തിനേയും എതിര്‍ക്കുക എന്ന പഴകി ദ്രവിച്ച നാടകങ്ങള്‍ നിര്‍ത്തിക്കൂടെ .നിക്ഷേപകര്‍ വരട്ടെ നാടിനും നാട്ടുകാര്‍ക്കും ഗുണം മില്ലാത്തതാണോ എന്ന് പഠിച്ച് ആവശ്യമെങ്കില്‍ സ്വീകരിക്കാനും തള്ളാനുമുള്ള സ്വതന്ത്രം നേടിയെടുക്കുകയല്ലേ ചെയ്യേണ്ടത് .കാലത്തിനൊപ്പം  നടക്കാതെ  തനിക്കു ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന കടല്‍ കിഴവന്‍ മാരെ സമൂഹത്തിനവാശ്യമില്ല .


            ചര്‍ച്ചകള്‍ക്ക് വിളിക്കുമ്പോള്‍ പുറംതിരിഞ്ഞു നിന്നും നിഴമ നിര്‍മ്മാണ സഭക്കകത്ത് മൌനിയാവുകയും പുറത്തിറങ്ങി വലിയ വായില്‍ കൊണ്ട്ടാടുന്ന മിമിക്രി വേലകള്‍ നിര്‍ത്തലാക്കി .വരും തലമുറയുടെ ഉന്നതിക്കായി പൊരുതൂ .കുട്ടനാടന്‍ പാടങ്ങളില്‍ ട്രാക്ടര്‍ പോലുള്ള യാത്രവല്കരണങ്ങളെ   എതിര്‍ത്തു .  കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെതിരെ സമരത്തിന്‌ നേത്രത്വം നല്‍കി , സ്വശ്രയ കോളേജ് എന്ന ആശയം വന്നപ്പോള്‍ അതിനെതിരെ രക്തം ചിന്തി സമരം ചെയ്തു .ഇന്ത്യക്ക് കൂടി ഓഹാരിയുള്ള  ഏഷ്യന്‍ ഡെവലപ്മെന്റ്  ബാങ്ക് (എ. ഡി .ബി  ) ന്റെ വാഴ്പ്പ  സ്വീകരണത്തിനെതിരെ പാര്‍ട്ടിയിലെ കുട്ടികുരങ്ങന്‍  മാരെ കൊണ്ട്  ചുടുചോറു മാന്തിച്ചു ,ഒടുവില്‍ അധികാരം കയ്യാളിയപ്പോള്‍ ട്രാക്ടറും ,കമ്പ്യൂട്ടറും ,സ്വശ്രയ വിദ്യഭ്യാസ ആശയവും ,  എ . ഡി . ബി .വാഴ്പ്പയുമെല്ലാം സ്വീകരിച്ചു .തെരുവിലിറങ്ങിയ  ചെരുപ്പാക്കാര്‍ എല്ലോടിഞ്ഞു രാക്തം വാര്‍ന്നത്‌ മിച്ചം .സര്‍ക്കാരിന്റെ ഖജനാവ്  എന്നും  ശൂന്യമായിരിക്കും അതില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ തുല്യരാണ് .കാശില്ലാത്ത സര്‍ക്കാരിനെ  മൂലധനം നല്‍കി സഹായിക്കുകയും അതുവഴി   വരുംതലമുറയുടെ ഉന്നതി ഉയര്ത്തപെടുകയും ചെയ്യും . വീടും നാടും വിട്ട് ഉറ്റവരേയും ഉടയവരേയും വിട്ട്  കനെലെരിയുന്ന മരുഭൂവില്‍ സ്വനാടിനു  വേണ്ടി ഉരുകി തീരുന്ന പ്രവാസം .വരുംതലമുറക്കെങ്കിലും വിധൂരമാവട്ടെ .ചര്‍ച്ചകള്‍ നടക്കട്ടെ .വിവിധ മേഖലകളിലായി വികസനവുമായി ബന്ധപെട്ട് 16 സെമിനാറുകള്‍ എമെര്‍ജിന്‍ കേരളയില്‍ നടക്കും .മന്ത്രിമാരും വിവിധ ഉദ്യോഗസ്തരും സെമിനാറുകളില്‍ പങ്കു കൊള്ളും. സെമിനാറുകളില്‍ പങ്കുകൊള്ളുകയും നാടിന് ആപത്താണെങ്കില്‍   എതിര്‍ക്കുകയും ചെയ്യുക  .  അല്ലാതെ അന്തന്‍ ആനയെ ഉപമിക്കുന്നത് പോലെ വാചക കസര്‍ത്ത് നടത്താതിരിക്കുക .നമ്മുടെ ഹരിത സമ്പത്തിനെ നശിപ്പിക്കുന്ന ഒന്നിനും കൂട്ട് നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല .അതുണ്ടാവാത്ത ഒരു മുന്നേറ്റമാണെങ്കില്‍   സ്വീകരിക്കാനുള്ള മനസ്സ് സ്വായത്ത  മാക്കുക ...