Tuesday, January 8, 2013

ഔട്ട്‌സൈഡര്‍

 


റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ വെഴില്‍ അരിഞ്ഞിറങ്ങി .സാവിത്രിയുടെ വീട്ടിലെ ആള്‍കൂട്ടം കണ്ടാണ്‌ പ്രശാന്തവിടേക്ക് ചെന്നത് .പ്രശാന്തിനെ കണ്ടതും സുനിയും  കുറച്ച്  നാട്ടുകാരും ചേര്‍ന്ന് പ്രശാന്തിനെതിരെ ആക്രമണം അഴിച്ചു വിട്ടു .പ്രശാന്ത് ഒന്നുമറിയാതെ നിസ്സഹായനായി നോക്കി നില്‍ക്കെ സാവിത്രി ഓടി വന്ന് അവന്റെ കുത്തിനു പിടിച്ച്  .'എടാ കാപാലിക നീ എന്റെ കുട്ടിയെ 'മുഴുമിപ്പിച്ചില്ല അതിനുമുന്നേ അവര്‍ തളര്‍ന്നു വീണു .പോലിസെത്തി പ്രശാന്തിനെ കൊണ്ട് പോയി .കോണ്‍സ്റ്റബിള്‍ നാരായണന്‍ കുട്ടിയാണ് പ്രശാന്തിനോട് കാര്യങ്ങള്‍ പറഞ്ഞത് , സിറ്റി ഹോസ്പിറ്റലില്‍ ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങിയ ഗീതയെ ബൈക്കില്‍ കയറ്റി കൊണ്ട് പോകുന്നത് സുനി  കണ്ടു എന്നതാണ് മൊഴി .പ്രശാന്തിന് ചതിയുടെ രൂപം മനസ്സിലായി .
******
   ഗീത മഴക്കമുണര്ന്നപ്പോള്‍ ആരെയും കണ്ടില്ല .കൈകാലുകള്‍ ഭന്തനത്തില്‍ തന്നെയാ .അതഴിക്കാന്‍ അവളൊരു വിഫല ശ്രമം നടത്തി നോക്കി .ആ ശബ്ദം കേട്ട് ഒരു സ്ത്രീ മുറിയിലേക്ക് കടന്നു  വന്നു .ആ സ്ത്രീ പത്രമെടുത്ത് ഗീതയെ വായിച്ചു കേള്‍പ്പിച്ചു .കോളേജ് വിദ്ധ്യര്ത്തിയുടെ തിരോധാനം .പ്രതി അറസ്റ്റില്‍ .ഗീത കണ്ടു പോലിസുക്കാര്‍ക്ക് നടുവില്‍ പ്രശാന്ത്‌ .അവള്‍ക്കത് വിശ്വസിക്കാനായില്ല .ആ സ്ത്രീ ചതിയുടെ കഥ അവള്‍ക്ക് വിവരിച്ചു കൊടുത്തു .ഡ്രൈവര്‍ സുനി  കുഞ്ഞു നാള്‍ മുതലേ മോഹിച്ചതാ ഗീതുവിനെ  . പക്ഷെ പ്രശാന്ത്  അവനൊരു തടസ്സമായിരുന്നു . അവര്‍ക്കിടയില്‍  ബിന്നിപ്പുണ്ടാക്കാന്‍ വേണ്ടിയാണ് പ്രശാന്തിനേയും ഗീഗീതുവിനേയും  ചേര്‍ത്ത് കള്ള കഥകള്‍  മെനഞ്ഞുണ്ടാക്കിയത്   .ഗീതുവിന്റെ അച്ഛന്‍ മരിച്ചതല്ല കൊന്നതാ . മദ്യത്തില്‍  വിഷം കലര്‍ത്തി ഹാര്‍ട്ടറ്റാക്ക് വരുത്തുകയായിരുന്നു .വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു , ആ സ്ത്രീ വേഗം വെളിയിലേക്ക് ഇറങ്ങിപ്പോയി . സുനിയും   മൂന്നു കൂട്ടാളികളും കയറി വന്നു  . അയാളുടെ മുഖത്ത് എല്ലാം പിടിച്ചടക്കിയ ഒരു കൌശലക്കാരനെ ഗീത കണ്ടു .ഗീത അയാളെ കാറി തുപ്പി .തുപ്പല്‍ തുടച്ചയാള്‍ ഇരുട്ടറയിലേക്ക് നടന്നു നീങ്ങി .
******
രാപകലുകള്‍ പലതും കഴിഞ്ഞു ഗീതുവിനെകുറിച്ചുള്ള അന്നേഷണം  പോലിസുക്കാര്‍ മറന്നിരുന്നു .പ്രശാന്ത് ജാമ്യത്തിലിറങ്ങി .നേരെ പോയത് സാവിത്രിയെ കാണാനാണ് .പക്ഷെ സാവിത്രിയുടെ വീടിനു മുന്നിലെ ആള്‍ കൂട്ടം അവനെ അമ്പരിപ്പിച്ചു .ആളുകള്‍ അടക്കം പറയുന്നതവന് മാറി നിന്ന് കേട്ടു .തൂങ്ങി മരിച്ചതൊന്നുമല്ല ആരോ കൊന്നതാ .പ്രശാന്തിന് അവിടെ നില്‍ക്കുന്നത് പന്തിയല്ല എന്ന് തോന്നി .ആംബുലന്‍സ് എത്തി സാവിത്രിയുടെ ബോഡി പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് വീട്ടു വളപ്പില്‍ സംസ്കരിച്ചു  .ഗീതു അവശയായിരുന്നു .ആ രാത്രി അവളറിഞ്ഞു തന്റെ അമ്മയുടെ മരണം .അവളാര്‍ത്ത് കരഞ്ഞു .പുറത്ത് നല്ല മഴ പെയ്യുന്നുണ്ട് .ഗീതുവിന് ദേഹമാസകാലം വേദന കുത്തി നോവിക്കുന്നത് പോലെ .ഭക്ഷണം നല്‍കാനായി ഗീതു വാശിപിടിച്ചപ്പോള്‍ അവളുടെ കെട്ടുകള്‍ അഴിച്ചിരുന്നു .മെല്ലെ എണീറ്റു അടുത്ത് കണ്ട ഇടിങ്ങിയ മുറിയില്‍ ആ സ്ത്രീ നല്ല ഉറക്കത്തിലാ   . ഭിത്തിയിലെ അഴലില്‍ തൂങ്ങുന്ന രണ്ടു ജോഡി ചുരിദാര്‍ അവള്‍ എടുത്തു ,അലമാറ തുറന്ന് പരതി നോക്കി ഒന്നും കിട്ടിയില്ല .ചുരിദാര്‍ ധരിച്ച് . പ്ലാസ്റ്റിക്ക് കവറില്‍ അടുക്കളയിലെ ഭക്ഷണം നിറച്ചു .പക്ഷെ അപ്പോയുമവളുടെ ഉള്ളിലെ ഭയം വിട്ടു മാറിയിരുന്നില്ല .പുറത്തിറങ്ങാന്‍ നേരം ആ സ്ത്രീ കടന്നു വന്നു.'നീ പോകാനിറങ്ങിയോ' ?.ഗീതുവിന്‍റെ   നല്ല ജീവന്‍ അതോടെ തീര്‍ന്നു . 'പേടിക്കണ്ട .ഞാന്‍ നിന്നെ തടയാന്‍  വന്നതല്ല . ഈ കാശ് വെച്ചോ .എവിടെയാണേലും നീ സന്തോഷമായി ജീവിക്കണം .ഈ ചേച്ചിയെ മറക്കരുത് '.ഗീത  കയ്യിലെ കാശിലേക്കും ആ ചേച്ചിയുടെ മുഖത്തേക്കും മാറി മാറി നോക്കി .ഗീത ഒരോട്ടമായിരുന്നു .പല സ്ഥലങ്ങളില്‍ . നീണ്ടു പോകുന്ന യാത്രകള്‍ മാസങ്ങള്‍ പിന്നിട്ടു .വയര്‍ വീീര്‌ത്തു വരാന്‍ തുടങ്ങി കയ്യിലെ കാശ് തീര്‍ന്നു തുടങ്ങി .അവസാന മാര്‍ഗ മെന്നോണം ആതമഹത്യ ചെയ്യാന്‍ തിരുമാനിച്ചു .പക്ഷെ വിജയം കണ്ടില്ല . വയറ്റിലെ കുരുന്നു ജീവന്‍ അതായിരുന്നു തടസ്സം .ട്രെയിന്‍ യാത്രക്കിടെ കലശലായ വേദന അനുഭവപെട്ടു .ടോയിലെറ്റില്‍  കയറി . വേദന കൂടി കൂടി വന്നു .അവസാനം ഒരു കുട്ടിയെ പ്രസവിച്ചു .ശബ്ദമുണ്ടാക്കതിരിക്കാന്‍ കുട്ടിയുടെ വാ പൊത്തി പിടിച്ചു .പക്ഷെ ആളുകള്‍ ശബ്ദം കേട്ട് വന്നു .പിന്നെ ഒന്നുമോര്‍മ്മയില്ല .ഗീതു ഡൈനിംഗ് ടാബിളില്‍ തല വെച്ച് കരഞ്ഞു .അഞ്ജലിയും , വേണുവും ,ജാനകിയമ്മയും ഒരു സിനിമാ കഥ പോലെ കേട്ട് നിന്നു .'ഈ സുനി  ഇപ്പൊ  എന്ത് ചെയ്യുന്നു'?വേണു മൌനം ഭഞ്ജിച്ചു .'അയാള്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ചെയര്‍മാനാ .ഗീതയുടെ കണ്ണുകളിലെ തീഷ്ണത വേണുകണ്ടു . 'ആര് , സുനി . ആര്‍ .നെല്ലി പടിയാണോ'? വേണു ആശ്ചര്യനായി .അതെ അയാള്‍തന്നെ .'അയാള്‍ ഒരു കരിമൂര്ഖനാണ്, അയാളുടെ വിഷ വൃത്തിയിലൂടെ നൊമ്പരമണിഞ്ഞ ഒരു പാട് പേരുണ്ട് . പക്ഷെ അധികാരം ദുഷിപ്പിച്ച നമ്മുടെ നിഴമങ്ങള്‍ കണ്ണടച്ചിരിക്കുന്നു'.
*****
            സിറ്റി മാളില്‍ പര്‍ച്ചേസിംഗ് കഴിഞ്ഞിറങ്ങിയ അഞ്ജലിയെ പരിചയപെടാന്‍ ഒരു ചെരുപ്പകാരാന്‍ കടന്നു വന്നു .അഡ്വ .അഞ്ജലിമേനോന്‍ അല്ലെ .'അതെ' .ആരാ മനസ്സിലായില്ല' .''എന്റെ പേര് കിരണ്‍ , മേഡം എന്നെ കാണാന് വഴിയില്ല '. കാരണം ഇതിനു മുംബ്  നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ലാല്ലോ .ഞാന്‍ മേഡത്തെ കാണാന്‍ വന്നത് ഒരു കാര്യം പറയാനാ .നിങ്ങളോടപ്പമുള്ള  ഗീത എന്ന പെണ്‍കുട്ടി എന്റെ ഭാര്യയാ .അവളൊരു മാനസീക രോഗിയാണ് .കോയമ്പത്തൂരിലെ  മെഡോണ മെന്റല്‍ ഹെല്‍ത്ത് കയറിലെ പേഷ്യന്റ്  .ഈ പതിനാലാം തിഴതി അവിടുന്ന് ചാടിയതാ .ഒരു പാട് തിരക്കി പക്ഷെ കണ്ടെത്തിയില്ല .പിന്നെ പത്രവാര്‍ത്ത കണ്ടാണ്‌ വിവരങ്ങളറിഞത് .മേഡം അവള്‍ക്ക് ട്രീറ്റ്മെന്റ് അത്യാവിശ്യമാണ് .' കിരണ്‍ വികാര നിര്‍ഭരനായി  പറഞ്ഞു . 'കിരണ്‍ നിങ്ങള്‍  ആരാണെന്ന്  എനിക്കറിയില്ല .അത് മാത്രമല്ല സുഭോതതോടെ സംസാരിക്കുന്ന ആ പെണ്‍കുട്ടിയെ ഭ്രാന്തിയാക്കിയ നിങ്ങള്‍ക്ക് അവളെ നല്‍കാന്‍ ബുദ്ധിമുട്ടുണ്ട് .' അഞ്ജലി തന്റെ നിലപാട്  ശക്തമായി അറിയിച്ചു .'അറിയാം മേഡം. വിശ്വസിക്കാന്‍ പ്രയാസമാകുമെന്ന്  ,അത് കൊണ്ടാണ് ഞങ്ങളുടെ മേരേജ് സര്‍ട്ടിഫികറ്റ് കൂടി  കൊണ്ട് വന്നത് .കൂടാതെ അവളെ കണ്സല്‍ട്ട് ചെയ്യുന്ന ഡോക്റ്റര്‍ രാമന്‍ കാര്ത്തയും എന്നോടപ്പം വന്നിട്ടുണ്ട് .' ഡോക്റ്റര്‍'.കിരണ്‍ ഉച്ചത്തില്‍ വിളിച്ചു .കാറിന്റെ ഡോര്‍ തുറന്ന് ഒരാളിറങ്ങി  .കണ്ടാല്‍ നാല്പത്തഞ്ചു വയസ്സ് പ്രായം തോന്നും .കഷണ്ടി കയറിയ തല. 'ഹലോ '. എന്റെ പേര് രാമന്‍ കര്‍ത്ത .കാര്യങ്ങളെല്ലാം കിരണ്‍ പറഞ്ഞല്ലോ ?'.രാമന്‍ കര്‍ത്ത  കിരണിന്‍റെ അവകാശ വാദങ്ങള്‍  ശെരിവെക്കുന്ന  മട്ടില്‍ പറഞ്ഞു .' പക്ഷെ ഡോക്റ്റര്‍ ഒരു പ്രശ്നമുണ്ടല്ലോ ,ഗീതയുടെ സമ്മതം പ്രധാനമല്ലേ ?'.അഞ്ജലി ഗീതയുടെ രക്ഷകയായി .'മേഡം ഒരു മെന്റല്‍ പേഷ്യന്റ് സ്വമേതയാ ഭ്രാന്തിയാണന്ന് സമ്മതിക്കുമോ ?.'കിരണ്‍ ഒരു പൊതു തത്വം പറഞ്ഞു .'കിരണ്‍ .താങ്കള്‍ പറഞ്ഞ പ്രശ്നങ്ങള്‍ ഉള്ള ഒരു ഗീതയെ എനിക്ക് കിട്ടിയിട്ടില്ല .എനിക്ക് കിട്ടിയ ഗീത പരിപൂര്‍ണ്ണമായും നോര്‍മ്മലാ '. അഞ്ജലി വഴങ്ങുന്ന ലക്ഷണമില്ല .'മേഡം ഞങ്ങളിത്രയും  നേരം മാന്യമായാണ്‌ സംസാരിച്ചത് . അതല്ലെങ്കില്‍ ?'....കിരണിന്റെ വാക്കുകളിലെ ഭീഷണി അഞ്ജലിക്ക് ഊഹിക്കാനായി .'നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്‌ ചെയ്യ് .ഗീത ഒറ്റക്കാണന്ന് കരുതണ്ട .'അഞ്ജലിയും വിട്ടു കൊടുത്തില്ല  .കിരണും കര്ത്തയും കാറില്‍ കയറി . കാര്‍ വേകത്തില്‍ ഓടി പോയി .
*******

പെരുമഴയുടെ വരവ് അറിയിച്ചുകൊണ്ട് കറുത്ത ചേല ചുറ്റിയത് പോലെയായി ആകാശം .വെളിച്ചം മങ്ങി മഴയുടെ വെളിച്ചം പോലെ മിന്നലായി ,പിന്നാലെ ഇടിയും . വൃശ്ചികത്തില്‍ മഴ പെയ്യാറില്ല. പക്ഷെ കാലം തെറ്റി മഴ വൃശ്ചിക പകലുകളെയും നനയിക്കാനൊരുങ്ങുകയാണ് . അഞ്ജലി ഓട്ടോ പിടിക്കാനായി റോഡില്‍ കയറിയതും ഒരു സ്കോര്‍പിയോ ഇടിച്ച് തെറിപ്പിച്ചതും  ഒരുമിച്ചായിരുന്നു  .ഇടിച്ചിട്ടിട്ട് വാണം  വിട്ട കണക്കെ കുതിച്ചു പാഞ്ഞു സ്കോര്‍പിയോ .ഓടികൂടിയ നാട്ടുകാര്‍ അഞ്ജലിയെ ഹോസ്പിറ്റലില്‍ എത്തിച്ചു .ബാകില്‍നിന്നും കിട്ടിയ ഫോണ്‍ നമ്പറില്‍ കാര്യം വിളിച്ചറിയിച്ചു .വേണു കാറ് കൊണ്ട് പറക്കുകയായിരുന്നു ഹോസ്പിറ്റല്‍  അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു .വേണു ഹോസ്പിറ്റലില്‍  എത്തിയപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ നിസാമുദ്ധീന്‍ ഡോക്റ്ററോട് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കികൊണ്ടിരിക്കുകയാണ്  .വേണു ഓടി ചെന്നപ്പോള്‍ വിവരമറിഞ്ഞെത്തിയ ജൂനിയര്‍ അഡ്വകറ്റ് ദ്രൗപതി ഐസി യു വിനു മുന്നിലുണ്ടായിരുന്നു .വേണു കാര്യങ്ങള്‍ അവരോട്   തിരക്കി .അപകടനില തരണം ചൈതെന്നും ഉടനെ വാര്‍ഡിലേക്ക് മാറ്റ് മെന്നും  ദ്രൌപതി പറഞ്ഞപ്പോയാണ് വേണുവിന് ശ്വാസം നേരെ വീണത് .

********

'കിളികൂട്ടിലെ' കോളിംഗ് ബെല്‍ നിര്‍ത്താതെ അടിക്കുന്നു .ഗീത കുട്ടിയെ ഉറക്കി കിടത്തി കുളിക്കാന്‍ കയറിയാതെ ഒള്ളൂ .ജാനകിയമ്മ ഹോസ്പിറ്റലിലേക്കുള്ള ഭക്ഷണം തയ്യാറാക്കി വെക്കുന്ന തിരക്കിലാ ..ടൌണിലെ ഓട്ടോ ഡ്രൈവാറാണ് സുമേഷ്  .ഒരു ഓട്ടം  കഴിഞ്ഞ്  മടങ്ങുന്ന വഴിയാണ്  കിളിക്കൂട്ടില്‍ രണ്ട്  അപരിചിതരെ കണ്ടത്  .സുമേഷ്  അവിടെ എത്തിയതും ജാനകിയമ്മ ഡോര്‍ തുറന്നതും ഒരുമിച്ചായിരുന്നു  .'ആരാ മനസ്സിലായില്ല '.ജാനകിയമ്മയുടെ ആശ്ചര്യം കലര്‍ന്ന ചോദ്യം .'ഗീതയില്ലേ ,അവളെ കാണാന് വന്നതാ' .അപരിചിതരിലെ ഒരാള്‍ ചോദിച്ചു .സുമേഷിന് എന്തോ അപകടം മണത്തു .വക്കീലും വേണു സാറുമില്ലാത്ത നേരത്ത് ഗീതയെ തിരക്കി വന്നവര്‍ അത്ര പന്തിയല്ല .'അല്ല നിങ്ങളാരാന്ന് പറഞ്ഞില്ല?'സുമേഷ് ഇടപെട്ടു .അത് ചോദിക്കാന്‍ നീ  ആരടാ എന്ന  ഒരറ്റ ചോദ്യവും തള്ളലും ഒരുമിച്ചായിരുന്നു .തള്ളലിന്റെ ആഗാതത്തില്‍ സുമേഷ്  പിന്നാക്കം  മറിഞ്ഞു .ആ സമയം രണ്ടു പേരും വീട്ടിലേക്കു ഇരച്ചു കയറി .സുമേഷ്  ഡ്രൈവര്‍ രാജപ്പനെ വിവരം വിളിച്ചറിയിച്ചു .അപരിചിതര്‍ ഗീതയെ ബലമായി പുറത്തേക്ക് വലിച്ചു കൊണ്ട് വന്നു .പക്ഷെ മുറ്റത്തെ ജനക്കൂട്ടം .കാക്കിയിട്ട ഓട്ടോ ഡ്രൈവര്‍മാരുടെ നീണ്ട നിര .രണ്ടു പേരും നിശ്ചലരായി .ഡ്രൈവര്‍മാര്‍ കയ്യില്‍ കിട്ടിയ ഇരകളെ നന്നായി സല്‍കരിച്ചു .പോലിസെത്തി കസ്റ്റഡിയിലെടുക്കുമ്പോള്‍ രണ്ടു പേരും അവശനിലയിലായിരുന്നു .അവസാനിക്കുന്നില്ല .....................

2 comments: