Thursday, February 28, 2013

ഔട്ട്‌ സൈഡര്‍


 



സൈറണ്‍ മുഴക്കിവന്ന പോലീസ് ജീപ്പ് പുലിമറ്റം ബംഗ്ലാവിന് മുമ്പില്‍ ബ്രേക്കിട്ട് നിന്നു .പോത്തന്‍ ചാടിയിറങ്ങി .പൂമുഖത്ത് പോത്തന്‍റെ  വരവ് പ്രതീക്ഷിച്ചു നില്‍ക്കുകയാണ് സുനിയും കൂട്ടാളികളും .
'എന്തായി .ആ ടോണിയും പ്രശാന്തും എവിടെയാണന്ന് വല്ല വിവരവും കിട്ടിയോ ?.സുനി മുറ്റത്തേക്കിറങ്ങി .
'ഇല്ല . എത്രയും വേഗം അവരെ നമ്മുടെ കയ്യില്‍ തന്നെ കിട്ടണം .അവര്‍ ആ ഇടിക്കുളയുടെ കയ്യില്‍ പെട്ടാല്‍ ....'പോത്തന്‍ മുന്നറിയിപ്പ് നല്‍കി .
'ഇടിക്കുള .അവന്‍ എങ്ങനെയാ ഈ അന്നേഷണ സംഘത്തിലെത്തിയത് .കര്ത്തകൂടി ചര്‍ച്ചയില്‍ പങ്കു ചേര്‍ന്നു .
'അറിയില്ല .പക്ഷെ ഒരു കാര്യം തീര്‍ച്ച .ഇടിക്കുളയുടെ വരവ് അത്ര പന്തിയല്ല '.പോത്തന്‍ പാന്‍മസാല തറയിലേക്ക്   തുപ്പി .
അവര്‍ക്കിടയില്‍ പുതിയ തന്ത്രങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യപെട്ടു .''ടോണിയും പ്രശാന്തും'' അതാണ്‌ ഷാജിക്കും രുദ്രനുമുള്ള ജോലി .അവരെ കണ്ടെത്തുക .ജീവനോടെയാ അല്ലാതെയോ .കര്ത്തക്കും കിരണിനും ഇലക്ഷന്‍ ചുമതല .പോത്താന്   കേസ്സന്നേഷണത്തിലെ വഴിതിരിവുകള്‍ക്ക് പുറകെ .ചുമതലകള്‍ വീതം വെച്ചു .പാര്‍ട്ടിയിലെ വനിതാ നേതാക്കളെ വെച്ച് കുടുംബ സംഘമങ്ങളില്‍ ഒരു വെള്ളപൂശലും .കേന്ദ്ര നേതാക്കാള്‍ ,കടകകക്ഷി നേതാക്കള്‍ തുടങ്ങിയവരുടെ ഗീര്‍വാണങ്ങളും .അത്ര മാത്രം  മതി .അവരവരുടെ ജോലികള്‍ക്കായി അവര്‍ പിരിഞ്ഞു .
*****
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മല നിരകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ ടോണിയും പ്രശാന്തും നടന്നു .മല കടന്ന് കഴിഞ്ഞാല്‍ കൊടും വനമാണ് .പന മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു .കുറച്ചു കൂടി മുന്നോട്ട് പോകാന്‍ അവര്‍ തീരുമാനിച്ചു .കുറച്ച്  നടന്നപ്പോള്‍ കാടിന് ചുറ്റും കമ്പി വേലി കെട്ടിയിരിക്കുന്നത് കണ്ടു  .അപകട മേഖല എന്നെഴുതിയ ബോര്‍ഡും .വലതു വശത്തായി ഒരു ഏറുമാടം കണ്ടു അതില്‍ ഫോറസ്റ്റ്ക്കാര്‍ ചീട്ടു കളിക്കുകയാ .ടോണിയും പ്രശാന്തും തിരികെ പോരാന്‍ നേരം ഒരു ഫോറസ്റ്റ്‌ ഗാഡ് അവരെ കണ്ടു .അയാള്‍ അടുത്തേക്ക് വന്നു .
'എന്താ .എന്താ ഇവിടെ ?അയാളുടെ ശബ്ദം കനത്തിരുന്നു .
'ഞങ്ങള്‍ കാട് കാണാന്‍ ...പ്രശാന്ത് ഭയത്തോടെ  പറഞ്ഞു  .
ശബ്ദം കേട്ട് ഏറുമാടത്തിലുള്ളവ്ര്‍ ഇറങ്ങി വന്നു .രണ്ടു പേരേയും വിശദമായ പരിശോധനക്ക് വിധേയമാക്കി .നെക്സല്‍ പ്രവര്‍ത്തകര്‍ കാടിനുള്ളിലേക്ക്‌ കയറി എന്ന ഒരു കിംവദന്തി  രഹസ്യന്നേഷണ വിഭാഗം നല്‍കിയതിനാല്‍ പരിശോധന ശക്തമാണ് .ഒന്നും കിട്ടാത്തതിലുള്ള നിരാശ ഗാഡുകളുടെ മുഖത്ത് പ്രകടമായി .അവരെ വെറുതെ വിട്ടു . പ്രശാന്തിനും ടോണിക്കും വിശ്വസിക്കാനായില്ല .
'നാട്ടിലെകാര്യങ്ങള്‍ ഒന്നും ഇവര്‍ അറിയുന്നില്ലേ . 'പ്രശാന്ത് ആശ്ചര്യ ഭാവത്തില്‍ ചോദിച്ചു .
'നീ വേഗം വാ .അവര്‍ക്ക് സംശയം വല്ലതും തോന്നിയാല്‍ ...ടോണി പ്രശാന്തിനേയും കൂട്ടി തൃതിയില്‍  നടന്നു 
കുറച്ച് നടന്ന് കഴിഞില്ല മുമ്പില്‍ ഒരാള്‍  നില്‍ക്കുന്നു.  ജീന്‍സും ടീഷര്‍ട്ടുമാണ്  വേഷം . പ്രശാന്തും ടോണിയും ഭയത്തോടെ മുന്നോട്ട് നടന്നു . 
'പ്രശാന്ത് .ടോണി അതല്ലേ നിങ്ങളുടെ പേരുകള്‍ '. അയാളുടെ കയ്യിലെ സിഗരറ്റ് നിലത്തിട്ട് കാലുകൊണ്ട്‌ തീ കെടുത്തി . 
'അ . അതെ . നിങ്ങള്‍ ..... ? ടോണിയെ ചേര്‍ത്ത് പിടിച്ചു പ്രശാന്ത് . 
'ഭയപെടണ്ട . എനിക്ക് എല്ലാംമാറിയാം . അതിനു മുമ്പ് ഞാന്‍ എന്നെ  പരിചയപെടുത്താം .  എന്‍റെ പേര് അമീര്‍ .ഞാനൊരു ഫ്രീലാന്‍ ഫോട്ടോ ഗ്രാഫര്‍ ആയിരുന്നു .ചലഞ്ചിംഗ് ആയിട്ടുള്ള വര്‍ക്കുകള്‍ എനിക്ക് എന്നും ഹരമായിരുന്നു . അങ്ങിനെ നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കാട്ടിനുള്ളിലെ തേക്കുകള്‍ അനധികൃതമായി കയറ്റി അയക്കുന്നു എന്ന വാര്‍ത്ത അന്നത്തെ ഡി . എഫ് .ഒ . ശേഖര്‍ എന്നെ അറിയിച്ചു . കാടിനുള്ളില്‍ കയറുക സാഹസികമാണ്‌ . ഫോറസ്റ്റ്  ഗാഡുകളില്‍ മഹാഭൂരിപഷവും ഈ ബിസ്നസ്സിന്‍റെ  ഇടനിലക്കാരാണ് . അത് കൊണ്ട്  തന്നെ അവരിലാരുടെയെങ്കിലും സഹായമില്ലാതെ കാടിനുള്ളില്‍ കയറുക അസാധ്യമാണ് .ശേഖര്‍ അവിടെ റൈഡ് ചെയ്യാന്‍ തീരുമാനിച്ചു . അന്ന് തന്നെ ഞാനും അവിടെ എത്തി . ശേഖറിന്‍റെ സംഘം തേക്ക് ശേഖരം പിടിച്ചെടുത്തു .  ഞാന്‍ എല്ലാം ഒപ്പിയെടുത്തു . പക്ഷേ അതെന്‍റെ ജീവിതത്തിലെ അവസാന കവറേജായിരുന്നു . ഫോട്ടോയുമായി  രാമരാജ്യം പത്രത്തിന്‍റെ  ഓഫീസിലേക്ക് തിരിച്ച എന്നെ തേടി എത്തിയത് കര്‍ത്തയുടെ ഫോണായിരുന്നു .  വാപ്പയും ഉമ്മയും സഹോദരിയും കര്‍ത്തയുടെ കസ്റ്റഡിയില്‍ ആണെന്നും , ഫോട്ടോയും നെഗറ്റീവും തിരിച്ചേല്‍പ്പിച്ചാല്‍ അവരെ വിട്ടയക്കാം . എന്നതായിരുന്നു കര്‍ത്തപറഞ്ഞ  വാക്കുകള്‍ . വീട്ടിലേക്ക് തിരിച്ച എന്നേയും കാത്തു പുറത്ത് കര്‍ത്തയുടെ ഗുണ്ടകള്‍ ഉണ്ടായിരുന്നു . അവര്‍ എന്റെ കയ്യില്‍ നിന്നും  ഫോട്ടോസും നെഗറ്റീവും ബലമായി കൈക്കലാക്കി. പ്രാണഭയത്താല്‍ എനിക്ക് അനുസരികേണ്ടി വന്നു . പക്ഷെ അവരുടെ പ്രതികാരം അവിടെ തീര്‍ന്നിരുന്നില്ല . അനിയത്തിയെ ബലമായി പിടിച്ചു കൊണ്ട് പോയി . തടയാന്‍ ശ്രമിച്ച വാപ്പയും ഉമ്മയും കൊല്ലപെട്ടു . അനിയത്തിയുടെ തിരോധാനം ഇന്നും തുടരുന്നു . പോലീസ് വാപ്പയുടേയും  ഉമ്മയുടേയും കൊലപാതക കുറ്റം അനിയത്തിയുടെ തലയില്‍ കെട്ടി വെച്ചു . കൊലപാതകം നടത്തി അവള്‍ നാട്  കടന്നു കളഞ്ഞെന്ന നിഗമനത്തില്‍ പോലീസ് എത്തി ചേര്‍ന്നു . കൃത്രിമ തെളിവുകളും സാക്ഷികളും അവള്‍ക്ക് എതിരായിരുന്നു . അനിയത്തിയെ തിരക്കി പോകാത്ത ഇടങ്ങളില്ല . 'അമീറിന്‍റെ കണ്ണുകളില്‍ പ്രതികാരത്തിന്‍റെ  തീച്ചൂള കത്തിയുയരുന്നത് അവര്‍ കണ്ടു . 
'ഞങളെ എങ്ങനെ അറിയും? .' ടോണി ആകാംഷയോടെ ചോദിച്ചു . 
'ഇടിക്കുള സ്റ്റീഫന്‍ .ഐ . പി . എസ്. സാര്‍ പറഞ്ഞാണ് ഞാന്‍ നിങ്ങളെ കുറിച്ച് എല്ലാമറിഞ്ഞത് . നിങ്ങള്‍ ഇവിടെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല  . നമ്മള്‍ തമ്മില്‍ കണ്ടു മുട്ടണ മെന്നത്  നിമിത്തം ആയിരിക്കാം  '.  
'ഇടിക്കുള സ്റ്റീഫനോ  അതാരാ ?.' പ്രശാന്ത് ഓവര്‍ടേക്ക് ചെയ്തു . 
'പുതിയ അന്നേഷണ സംഘത്തിലെ അംഗം . കൊല്ലപെട്ട ഡി . എഫ് . ഓ . ശേഖറിന്‍റെ  അനിയന്‍ . അവര്‍ക്കിടയില്‍ പുതിയ കളിക്കളം രൂപപെട്ടു . 
*****
  ബാനറുകളും  ഫ്ലക്സ്ബോര്‍ഡുകളും  ഓരോ കവലകളിലും പൊന്തി വന്നു . അനൌണ്‍സ്  വാഹനങ്ങള്‍ പരക്കം പാഞ്ഞു തുടങ്ങി . പാര്‍ട്ടി അണികള്‍ വോട്ട് തെണ്ടി ഇറങ്ങി കഴിഞ്ഞു . ഇനി കവലകളില്‍  ശബ്ദ കോലാഹലങ്ങള്‍ ഉയര്‍ന്നു  പൊങ്ങും  . സുനിക്കെതിരെ പ്രചരണം നടത്താന്‍ വനിതാസഘടനകള്‍ രംഗത്ത് വന്നു തുടങ്ങി .അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയിലെ സ്ത്രീ സംഘടനാ നേതാക്കളെ രംഗത്തിറക്കി . മാധ്യമങ്ങള്‍  ഇലക്ഷന്‍ ചരിത്രങ്ങളും , സ്ഥാനാര്ത്തികളുടെ  വീര വാദങ്ങളും  ലൈവ് ടെലികാസ്റ്റാക്കി  ചാനല്‍ റേറ്റിങ്ങിനായി മത്സരിച്ചു . കേന്ദ്ര നേതാക്കള്‍ ഇരു പക്ഷത്തും നിലയുറപ്പിച്ചു . സംസ്ഥാനത്ത് ഒരു മണ്ഡലം മാത്രമേ ഒള്ളൂ എന്ന്  തോന്നിപ്പിക്കും വിധമായിരുന്നു പ്രചാരണ കോലാഹലങ്ങള്‍ . ബലരാമനും സംഘവും തങ്ങളുടെ അന്നേഷണം ആരംഭിച്ച് കഴിഞ്ഞിരുന്നു . ആദ്യം തുടങ്ങിയത് തരകനും ഇഖ്ബാലും അപകടത്തില്‍ പെട്ട ചന്തമുക്ക് ജങ്ക്ഷനില്‍ നിന്ന് തന്നെയായിരുന്നു . അവിടുത്തെ സര്‍ക്കിള്‍ പോത്തനായതിനാല്‍ പ്രതേകിച്ച് സഹായമൊന്നും കിട്ടാന്‍ തരമില്ല . വെട്ടിവിള റോഡിന് ഒരു വശം  കാടാണ് . റോഡു വഴി ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സ്‌ മാത്രമേ ഒള്ളൂ . ബലരാമനും സംഘവും പരിസരം ഒന്ന് കൂടി വിശദമായി പരിശോദിച്ചു .  തിരികെ പോരാന്‍ നേരമാണ് ഇടിക്കുള ആ നമ്പര്‍ പ്ലേറ്റ് കണ്ടത് . സംശയം തോന്നിയതിനാല്‍ കാടിനുള്ളില്‍ വിശദമായ ഒരു പരിശോധന നടത്തി . പക്ഷെ വേറെ ഒന്നും കിട്ടിയില്ല . നമ്പര്‍ പ്ലേറ്റ് ബുള്ളറ്റിന്‍റെതാണന്ന് ബോധ്യമായി . ഇടിക്കുള ഒരു നിഗമനത്തിലെത്തി . ഇടിച്ചിട്ട ആള്‍ കാടിനുള്ളില്‍ ബുള്ളറ്റ് ഒളിപ്പിച്ചിരുന്നു . കൃത്യം കഴിഞ്ഞ് ബുള്ളറ്റുമായി കടന്നു കളഞ്ഞു . നമ്പര്‍ നോക്കി വണ്ടിയുടെ ആര്‍ .  സി . ഹോണറെ കണ്ടെത്തുക അവനിലൂടെ പിടിച്ചു കയറനാകും . ഇടിക്കുള മനസ്സില്‍ കണക്കു കൂട്ടി . 
****

 പുലിമറ്റം ബംഗ്ലാവില്‍ കേന്ദ്രമന്ത്രി  ശിവരാം . പാര്‍ട്ടി ദേശീയ ലീഡര്‍ യാദവ് ഗുപ്ത തുടങ്ങിയ വമ്പന്‍മാര്‍  എത്തി കഴിഞ്ഞു . പത്ര പ്രവര്‍ത്തകര്‍ ബംഗ്ലാവിനു ചുറ്റും തടിച്ചു കൂടി . നാളെയാണ് പ്രചാരണ പൊതു സമ്മേളനം . കഴിഞ്ഞ ദിവസം പ്രതിപക്ഷ സംഘടനയുടെ ദേശീയ നേതാക്കള്‍ വന്ന് വമ്പിച്ച സമ്മേളനം നടത്തി കഴിഞ്ഞതാ . അതിനെ വെല്ലുന്ന ഒരു സമ്മേളനം നടത്തണം . ചാനലുകളില്‍ സമ്മേളനത്തിന്‍റെ  കേളികൊട്ട് ലൈവ് സംപ്രേഷണമാണ് . സങ്കര്‍ഷം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ സമ്മേളന പരിസരത്ത് വന്‍ പോലിസ് സന്നാഹം ഒരുക്കിയിട്ടുണ്ട് .
ബലരാമനും ഇടിക്കുളയും നമ്പര്‍ പ്ലേറ്റിന്‍റെ ഉടമസ്ഥനെ കണ്ടെത്തി . കിരണ്‍ . ചന്നിലകത്ത് . ചെട്ടിവിള . ഫോട്ടോ സഹിതം രേഖകള്‍ കിട്ടി . 
' സാര്‍ . ഇത്  വെച്ച് കിരണിനെ അറസ്റ്റ് ചെയ്യുക സാധ്യമല്ലല്ലോ ?.' ഇടിക്കുള ഡ്രൈവിങ്ങിനിടയില്‍ ചോദിച്ചു . 
'സാധ്യമല്ല . പക്ഷെ മറ്റൊരു കേസ്സ് നമ്മള്‍  ശ്രിഷ്ട്ടിക്കും. അതിലവന്‍ വീഴും .' ബലരാമന്‍ നിവര്‍ന്നിരുന്നു . 
' സാര്‍ . അങ്ങനെയാണേല്‍  ഒരു വഴിയുണ്ട് . ബ്ലുസി ബാറിന് മുമ്പില്‍ രാത്രി പത്തു മണിക്ക് ശേഷം നിന്നാല്‍ അവനെ പൊക്കാം .'സിനി വര്ഘീസ് തന്‍റെ ഒരു ആശയം പറഞ്ഞു . 
'എസ്. അതെ . മദ്യപിച്ച് വാഹന മോടിക്കല്‍ . ഒരു ചെറിയ കേസ്സ് . അത് മതി അല്ലെ സാറേ ?' . ഇടിക്കുളയുടെ മുഖത്ത് ചിരി വിടര്‍ന്നു . 
ബ്ലുസി ബാറില്‍ കുടിച്ച് അടിപിടിയുണ്ടാക്കിയ കിരണിനെ ബാര്‍ ജീവനക്കാര്‍ ബലമായി പിടിച്ചു പുറത്താക്കി . ഡ്രൈവിംഗ് സീറ്റില്‍ കയറിയ കിരണ്‍ സ്കോര്‍പിയോ മുന്നോട്ട് എടുത്തു . റോഡിലേക്ക് കടന്നതും ഒരു കാര്‍ കുറുകെ വന്നതും ഒരുമിച്ചായിരുന്നു . കിരണ്‍ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി . വണ്ടികള്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്നു . കിരണ്‍ പുളിച്ച നാല് തെറികള്‍ പറഞ്ഞു . അമീര്‍  ചാടിയിറങ്ങി കിരണിനെ ബലമായി പിടിച്ചിറക്കി . കാറില്‍ കയറ്റി . കാര്‍ ശരവേഗത്തില്‍ കുതിച്ചു പാഞ്ഞു .....ടോണി ക്ലോറോഫോം മണപ്പിച്ച്  കിരണിനെ ബോധാരഹിതനാക്കി . 
സുനിയുടെ മൊബൈല്‍ നിര്‍ത്താതെ അടിക്കുന്നു . മദ്യലഹരിയില്‍ സ്ഥലകാല ബോധം  നശിച്ചിരുന്നു . പ്രശാന്ത് വീണ്ടും വീണ്ടും ട്രൈ ചെയ്തു .  പക്ഷെ എടുക്കുന്നില്ല . 
'ഛെ . നാശം ഫോണെടുക്കുന്നില്ല . ' പ്രശാന്ത്  അക്ഷമനായി . 
'രാവിലെ വരെ കാത്തിരിക്കാം . അത് കഴിഞ്ഞാല്‍ ഇടിക്കുള സാറിനെ വിളിച്ച് കാര്യം പറയാം '. അമീര്‍ ശാന്തനായി പറഞ്ഞു . 
' ഇടിക്കുള സാര്‍ രാവിലെ വരാമെന്നല്ലേ പറഞ്ഞത് . സാര്‍ വരട്ടെ.. ' ടോണിയും പങ്കു കൊണ്ടു  . 
*****
ഫോക്കസ് ടി വിയുടെ ഓഫീസിലേക്ക് ഒരു അനോണിമസ് കോള്‍ വന്നു . കര്‍ത്തയുടെ ബിസ്നസ്സ് പാര്‍ട്ണര്‍ കിരണിനെ അക്ഞാത സംഘം തട്ടി കൊണ്ട് പോയി  എന്നതായിരുന്നു ആ കോളിന്‍റെ ഉള്ളടക്കം . ഫോക്കസ് ടി വി അത്   ബ്രേക്കിംഗ് ന്യൂസാക്കി . കര്‍ത്തയുടെ ഫോണിലേക്ക് സകല ചാനലുകളില്‍ നിന്നും വിളികള്‍ വന്നു . കര്‍ത്ത ഫോണ്‍ ഓഫ്‌ ചെയ്തു . പോത്തന്‍  അനോണിമസ് കോള്‍ വന്ന വഴി തേടിയിറങ്ങി . 
പുലിമറ്റം ബംഗ്ലാവില്‍ ചാനലുകാര്‍ തള്ളി കയറി . സുനി തന്‍റെ മൊബൈലില്‍ വന്ന നമ്പറില്‍ തിരിച്ചു  വിളിച്ചു . അമീര്‍ ഫോണെടുത്തു . (തുടരും )  

Sunday, February 17, 2013

ഔട്ട്‌സൈഡര്‍

   ലക്ഷന്‍ കമ്മീഷന്‍ ഇലക്ഷന്‍ തിയതി പ്രഖ്യാപിച്ചു .മൂന്ന് മാസത്തെ കാലയളവില്‍ സര്‍ക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാവും .രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സീറ്റുകള്‍ കണക്കു കൂട്ടി തുടങ്ങി .മുന്നണികള്‍ക്കിടയില്‍ സീറ്റുകള്‍ക്കായുള്ള മല്‍പിടുത്തം ആരംഭിച്ചു .കിങ്ങാണിപുരം നിയോജക മണ്ഡലത്തില്‍ പല ഉന്നതര്‍ക്കും കണ്ണുണ്ട് .സുനിയും കണ്ണ് വെച്ചിരിക്കുന്നത് ഈ മണ്ഡലത്തില്‍  തന്നെ  .പാര്‍ട്ടിയുടെ കുത്തക സീറ്റാണ് .ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാമതുള്ള മണ്ഡലം .ജയിച്ചു കയറുന്നവന്‍ ഭരണം കിട്ടിയാല്‍ കേബിനറ്റ് റാങ്കുള്ള ഒരു മന്ത്രിസ്ഥാനം ഉറപ്പാ .കേസ്സന്നേഷണം ഒരിക്കലും സ്ഥാനാര്‍ഥി നിര്‍ണയത്തെ ബാധിക്കാന്‍ പാടില്ല .കേസ്സന്നേഷണം താല്‍ക്കാലികമായി നിറുത്തി വെപ്പിക്കണം . പുലിമറ്റം  ബംഗ്ലാവ് തിരക്കിട്ട ചര്‍ച്ചകള്‍ക്ക്  വേദിയായി .
'മക്കളെ തട്ടി കൊണ്ട് പോയി ഭീഷണി പെടുത്തിയാലോ ?.'കര്‍ത്ത ഒരു ഉപായം പറഞ്ഞു .
'പാടില്ല .അത് ഗുണത്തേക്കാള്‍ ഏറേ കോട്ടം ചെയ്യും . മാത്രമല്ല ചാനലുകളില്‍ ചര്‍ച്ചകള്‍ വന്നാല്‍  പിന്നെ  മത്സരം പോയിട്ട് പുറത്തിറങ്ങാന്‍ പോലും കഴിയില്ല .'സുനി പാതി വന്ന ക്ലാസ് കൂടി മോന്തി കുടിച്ചു .
'വേറെ ഒരു പണിയുണ്ട് . അന്നേഷണ ഉദ്ധ്യോഗസ്ഥരില്‍  ആരെങ്കിലും ചാവണം .'ഒരു മഴവുമില്ലാതെ ഷാജി പറഞ്ഞു .
'നിനക്ക് എന്താ ഭ്രാന്തുണ്ടോ ?.അത് നമ്മളിലേക്കുള്ള സൂചനകള്‍ക്ക് ആക്കം കൂട്ടും 'കിരണ്‍ ഇടയ്ക്കു കയറി പറഞ്ഞു .
'അതിന് ഞാന്‍ പറഞ്ഞു തീര്‍ന്നില്ല .നമ്മളല്ല കൊല്ലുന്നത് .പോത്തന്‍ സാറിനെ വിളിക്ക് .ആ ടോണിയുടെ ലോറി കിട്ടി എന്നല്ലേ  പറഞ്ഞത് .അത് വെച്ചൊരു ആക്സിഡന്റ്റ് .എങ്ങനെ .'ഷാജിയുടെ കണ്ണുകളില്‍ ക്രൂരതയുടെ നിഴല്‍ വെളിച്ചം തിളങ്ങി നിന്നു .
*****
     ചന്തമുക്ക് ജങ്ക്ഷന്‍ കഴിഞ്ഞ് തരകനും ഇഖ്ബാലും കൂടി വെട്ടിവിള റോഡിലേക്ക് തിരഞ്ഞതും ടിപ്പര്‍ ഇടിച്ചു തെറിപ്പിച്ചതും ഒരു മിച്ചായിരുന്നു .ഉച്ച സമയമായതിനാല്‍ പരിസരത്ത് ആരുമുണ്ടായിരുന്നില്ല .ടിപ്പറില്‍ നിന്നും രുദ്രന്‍ ചാടിയിറങ്ങി പരിസരം വീക്ഷിച്ച് .മരുത കാട്ടിലേക്ക് കയറി .ഒളിപ്പിച്ചു വെച്ച ബുള്ളറ്റില്‍ പറത്തിവിട്ടു .അത് വഴി വന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിന്‍റെ ഡ്രൈവറാണ് തരകനേയും ഇഖ്‌ബാലിനേയും ഹോസ്പിറ്റലില്‍ എത്തിച്ചത് .തരകന്‍ വഴി മധ്യ മരണമടഞ്ഞു .ഇഖ്‌ബാല്‍ ഐ സി യുവില്‍ അത്യാസന്ന നിലയിലാണ് .ചാനലിലൂടെ ഫ്ലാഷ് ന്യൂസ്‌ വന്നു തുടങ്ങി .അഭ്യുഹങ്ങള്‍ക്ക് പൊടിപ്പും തുങ്ങലും വെച്ച് ചാനലുകള്‍ മത്സരിക്കുന്നു .പോലിസ് ടോണിയെ തിരക്കി  പല വഴിക്കായി ഇറങ്ങിതിരിച്ചു  . 
പോലിസ് കിളിക്കൂട്ടിലും എത്തി .കിളികൂട്ടില്‍ അരിച്ചു പെറുക്കിയ പോലീസ് വെറും കയ്യോടെ മടങ്ങി പോയി .ടോണിയും പ്രശാന്തും ചെന്നൈ മെയിലില്‍ കയറാന്‍ നേരമാണ് പ്ലാറ്റ് ഫോമിലെ എല്‍ സി ഡി യില്‍ ടോണിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കണ്ടത് .ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ പോലീസെത്തും .ട്രാക്കിന് കുറച്ചകലേയാണ്  വിണ്ണി പുഴ ഒഴുകുന്നത്‌ . പ്രശാന്തും ടോണിയും പുഴ നീന്തി കടക്കാന്‍ തീരുമാനിച്ചു .ഉച്ച നേരമായതിനാല്‍ മണല്‍ വാരുന്നവര്‍ പോയി കഴിഞ്ഞിരുന്നു .ദൂരെ നിന്ന് അലക്കു കല്ലില്‍ ആഞ്ഞടിക്കുന്ന ശബ്ദം കേള്‍ക്കാം .രണ്ടു പേരും നീന്തി കയറിയത് ആദിവാസികള്‍ മാത്രമുള്ള മരുത്തൂര്‍ ഗ്രാമത്തിലേക്കാണ് .പത്രവും ടി വിയും എന്തെന്ന് പോലുമറിയാത്ത കൃഷിയും , കട്ട് ചികിത്സകളും ,കാട്ടാചാരങ്ങളും നിലനിക്കുന്ന ആദ്യമ മനുഷ്യര്‍ .നനഞു കുതിര്‍ന്ന വസ്ത്രങ്ങള്‍  മാറ്റി .പുതിയവ ഇട്ടു .അമ്പരന്ന ഗ്രാമീണരെ ഒരു വിദത്തില്‍ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ടോണിയും പ്രശാന്തും ബുദ്ധിമുട്ടി .
*****
 'കിളിക്കൂട്'.അഞ്ജലി കോടതിയിലേക്ക് പോകാന്‍ നേരമാണ് ടി വി യില്‍ ശ്രദ്ധിച്ചത് . ഫ്ലാഷ് ന്യൂസ്‌ വന്നു കൊണ്ടിരിക്കുന്നു .സ്ഥാനാര്‍ത്തി പ്രഖ്യാപനം ഏകദേശ രൂപമായി .കിങ്ങാണിപുരം നിയോജക മണ്ഡലത്തില്‍ സുനി ആര്‍ നെല്ലിപടിക്ക് സാധ്യത .കേസന്നേഷണത്തിന്‍റെ  പ്രഥമ ഘട്ടങ്ങളില്‍ സുനിയെ പ്രതി ചേര്‍ക്കാന്‍ അന്നേഷണ ഉദ്ധ്യോഗസ്ഥര്‍ക്ക് സാധിക്കാത്ത പക്ഷം .സുനി മത്സരിക്കാന്‍ യോഗ്യനെന്ന് പാര്‍ട്ടിയും മുന്നണിയും തീര്‍ച്ചപെടുത്തി . പ്രതിപക്ഷവും പ്രതിപക്ഷ വനിതാ സംഘടനകളും സുനിയുടെ സ്ഥാനാര്‍ഥിത്വം തടയാന്‍ ഇലക്ഷന്‍ കമ്മീഷനെ സമീപ്പിച്ചെങ്കിലും  കമ്മീഷനും മുന്നണിയുടെ തീരുമാനത്തോട് ചായ്‌വ് രേഖപെടുത്തി .യുവചന പ്രസ്ഥാനങ്ങള്‍ സമര മുറകളുമായി പൊതു രംഗത്തെത്തി .സുനി ചാനലുകളില്‍ വെല്ലു വിളികളുമായി പ്രത്യക്ഷപെട്ടു  . ഒരു പെണ്ണെങ്കിലും തനിക്കെതിരെ സാക്ഷി പറഞ്ഞാല്‍ താന്‍ മത്സരിക്കില്ല .അഞ്ജലിക്ക് രാഷ്ട്രീയത്തോട് പുച്ഛം തോന്നി .ചാനലുകള്‍ മാറ്റി മാറ്റി നോക്കിയെങ്കിലും  എവിടേയും സുനിയുടെ മഹത്വം മാത്രം .
'നമ്മുക്ക് ഗീതയെ ചാനലില്‍ കൊണ്ട് പോയി സുനിക്കെതിരെ സാക്ഷി പറയിപ്പിച്ചാലോ ?'.ജാനകിയമ്മയുടെ നിര്‍ദേശം വന്നു .
'വേണ്ട .സുനി ഒന്നും കാണാതെ അത്തരമൊരു പ്രസ്താവന നല്‍കില്ല .ഉന്നം  പിഴക്കാത്ത അസ്ത്രങ്ങള്‍ ഉരുകൂട്ടി വെച്ചിട്ടുണ്ടാവും അവന്‍ അതിന്‍റെ  മുനയിലേക്ക് എറിഞ്ഞു കൊടുക്കാനുള്ളതല്ല ഗീതയുടെ ജീവന്‍ '.അഞ്ജലി തന്റെ ദീര്ഘവീക്ഷണം വെളിപ്പെടുത്തി .
'പിന്നെ എന്താ ഒരു പോം വഴി 'വേണു നിരാശനായി .
'ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്താല്‍ .ഗീതയെ ഒരു വിപണന വസ്തുവായി മാധ്യമങ്ങള്‍ ഉപയോഗിക്കും .അത് വേണ്ട .ഇവിടെ മൌനം മാണ് പ്രധാനം .'അഞ്ജലിയുടെ വാക്കുകളില്‍ നിസ്സാഹായത നിറഞ്ഞു നിന്നു . 
*****
         ഇഖ്ബാലിന് ഭോതം വീണു .പക്ഷെ സംശാര ശേഷി തിരിച്ചു കിട്ടിയിട്ടില്ല .ഹോസ്പിറ്റല്‍ മുഴുവനും പോലിസ് കാവലിലാണ് .ഇഖ്ബാലിന്‍റെ ഭാര്യ ഷംനയും  മകന്‍ ആദിലും ഐ സി യുവിന് മുമ്പില്‍ കാത്തു നില്‍ക്കുന്നു .മറ്റു ബന്ധുക്കളും പോലിസ് മേധാവികളും ഇഖ്ബാലിനെ കാണാനായി എത്തിയിട്ടുണ്ട് .ഡോക്റ്റര്‍ അജിത്കുമാര്‍ തന്‍റെ കണ്‍സ്ലട്ടിംഗ്  വിജയത്തില്‍ സന്തോഷവാനായി.താരകന്‍റെ  ബോഡി പൊതു ദര്‍ശനത്തിന് വെച്ചു .പ്രമുഖരെല്ലാം അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു .ഭാര്യയും മകന്‍ വിവേകും മറ്റു അടുത്ത ബന്ധുക്കളും കര്‍മ്മങ്ങള്‍ക്ക് നേത്രത്വം നല്‍കി .ബോഡി സെമിത്തേരിയില്‍ അടക്കം ചെയ്തു .
ചന്തമുക്ക് ജങ്ക്ഷനില്‍ പോലീസുകാര്‍ ഓട്ടോ ഡ്രൈവര്‍ മാരുടെ മൊഴി എടുത്തു .ആരും ഒന്നും കണ്ടില്ല എന്ന് പോലീസിന് ബോധ്യമായി .
*****
  ഏറുമാടത്തിനുള്ളിലേക്ക് വെഴിലിറങ്ങി .ടോണി എണീറ്റു   .രാത്രി കഴിച്ച കാട്ടുപഴങ്ങള്‍ വയറിന് പിടിച്ച ലക്ഷണമില്ല .ടോണി അടുത്ത് കണ്ട കുറ്റികാട്ടില്‍ കാര്യം സാധിച്ചു .കുറച്ചകലെ തീ പടരുന്നു .കുറച്ചു നേരം നോക്കി നിന്നപ്പോള്‍ അത്  ഫോറസ്റ്റ് ഗാഡുകള്‍ കഞ്ചാവ് ചെടികള്‍ക്ക് തീ വെക്കുകയാണന്നു ടോണിക്ക് മനസ്സിലായി  .ടോണി ഓടി ഏറുമാടത്തില്‍ കയറി .ഫോറസ്റ്റുക്കാര്‍  ആണെങ്കിലും പോലീസല്ലേ .സംശയം  കിട്ടിയാല്‍ പിടികൂടും തീര്‍ച്ച .  പ്രശാന്തിനെ വിളിച്ച് എണീപ്പിച്ചു .പ്രശാന്ത് ഏറുമാടത്തിന്‍റെ  ജാലത്തിലൂടെ പുറത്തേക്ക് നോക്കി .കത്തിതീര്‍ന്ന ചെടികളില്‍ നിന്ന് പുക പടലങ്ങള്‍ മുകളിലോട്ട് പൊന്തി അന്തരീക്ഷം ഇരുണ്ടിരിക്കുന്നു .ഫോറസ്റ്റുക്കാര്‍ പണി തീര്‍ത്ത സന്തോഷത്തില്‍  നീരരുവിയുടെ മര  തണലില്‍ ആരെയോ കാത്തു നില്‍ക്കുന്നു .കുറച്ചു കഴിഞ്ഞു ഒരു വണ്ടിയില്‍ പത്രക്കാര്‍  എത്തി ഫോട്ടോ എടുപ്പും ഓഫീസ്സറുടെ വിശദീകരണവും തക്രതിയായി നടക്കുന്നു .പത്രക്കാര്‍ പോയി   .അധികം നേരമായില്ല ഒരു ബ്ലാക്ക് സ്കോര്‍പിയോ പാലം കടന്ന് ഇറങ്ങി വന്നു .ഡോര്‍ തുറന്നിറങ്ങിയ ആളെ കണ്ടതും പ്രശാന്ത് അമ്പരന്നു .കര്‍ത്തയും കിരണും കത്തി കരിഞ്ഞ കഞ്ചാവ് ചെടികളിലേക്ക് നോക്കി ചിരിക്കുന്നു  .ഗാഡുകള്‍ ഭവ്യതയോടെ അവരുടെ മുമ്പില്‍ നില്‍ക്കുന്നത് കണ്ട ടോണിയും പ്രശാന്തും ആശ്ചര്യരായി .
ബാഗ് തുറന്ന് നോട്ടു കെട്ടുകള്‍ ഓഫീസ്സറുടെ കയ്യില്‍ വെച്ച്  കൊടുത്തു .രണ്ടു പേരും സ്കോര്‍പിയോയില്‍ കയറി സ്കോര്‍പിയോ കയറ്റം കയറി പോകുന്നത് പ്രശാന്ത് കണ്ടു .പുക പടലങ്ങള്‍ ഏകദേശം അടങ്ങിയപ്പോളാണ്  പ്രശാന്തും ടോണിയും ആ കഴ്ച്ച കണ്ടത് മലക്കപ്പുറം  കാട് മൂടി കിടക്കുന്നു .ശൂക്ഷിച്ചു നോക്കിയപ്പോള്‍ അത് കഞ്ചാവ്  വിളഞ്ഞു നില്‍ക്കുകയാണന്ന്  അവര്‍ക്ക് മനസ്സിലായി .ചുട്ടത് അതിന്‍റെ ഒരംശം പോലുമാകില്ല .ഫോറസ്റ്റ് ഒഫീസ്സര്‌ മാര്‍  ഈ ബിസ്നസ്സിന്‍റെ  ഇടനിലക്കാരാണ് .
******
 കിരണും കര്ത്തയും ജാകരൂകരായിരുന്നു .നോമിനേഷന്‍ കൊടുക്കുന്ന ദിവസമായതിനാല്‍ പത്രക്കാരോ ചാനലുകാരോ പുതിയ വല്ല പൊല്ലാപ്പുമായി രംഗത്ത് വന്നാല്‍ ...അത് മുളയിലെ നുള്ളണം .ചാനലുക്കാര്‍ക്ക് പണം കുറേ വാരി വിതറി .സുനി ഓട്ടോ വിളിച്ചാണ് നോമിനേഷന്‍ കൊടുക്കാന്‍ പോയത് .നോമിനേഷനില്‍ പത്ത് സെന്‍റ് സ്ഥലവും ഒരു പുരയിടവും മാത്രം .ഒരു ബൈക്ക് ,ബാങ്ക് ബാലന്‍സ് ഇരുപത്തി അയ്യായിരം .പത്രങ്ങളിലും , ചാനലുകളിലും സുനിയുടെ മഹത്വങ്ങള്‍ നിറയാന്‍ അധികം സമയം വേണ്ടിവന്നില്ല .നോമിനേഷന്‍ തള്ളാനുള്ള  അവസാനതിയതി കൂടി കഴിഞ്ഞു കിട്ടണം അത് വരെ ഈ ജാഗ്രത പാലിച്ചേ മതിയാവൂ സുനി തീര്‍ച്ച പെടുത്തി .
ഇഖ്ബാലിന്‍റെ ആരോഗ്യ നില മെച്ചപെട്ട് വരുന്നു . ഇഖ്ബാലിന്‌ കേസ്സന്നേഷണത്തില്‍ സഹകരിക്കാന്‍ കഴിയാത്തതിനാല്‍ ഒരു പുതിയ സംഘത്തെ നിഴോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു .ഒരാഴ്ച്ചക്കുള്ളില്‍ ടീം രൂപികരിക്കാനും .അന്നേഷണം തുടരാനും ഡി ജി പി യോട് സര്‍ക്കാര്‍ ആവിശ്യപെട്ടു .അന്നേഷണ തലവനായി ബലരാമന്‍ ഐ എ എസിനേയും ഇഖ്‌ബാലിന് പകരമായി ഇടിക്കുള സ്റ്റീഫന്‍ ഐ പി എസിനേയും തിരെഞ്ഞെടുത്തു .സിനി വര്‍ഗീസ്‌  തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു .
******
സുനിയുടെ നോമിനേഷന്‍ സ്വീകരിച്ചു . ഇനി ദൈര്യമായി മുന്നോട്ട് പോകാം .പുലിമറ്റം ബംഗ്ലാവില്‍ ഇലക്ഷന്‍ പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു . സുനിയുടെ മൊബൈല്‍ ചിലച്ചു .ഡിസ്പ്ലേയില്‍ തെളിഞ്ഞു വന്ന പേര് പോത്തന്‍റെതായിരുന്നു.പോത്തന്‍ നല്‍കിയ വാര്‍ത്ത അത്ര സുഖകരമായിരുന്നില്ല .പുതിയ അന്നേഷണ കമ്മീഷനെ നിഴോഗിച്ച വാര്‍ത്തയായിരുന്നു .അത് ഒരു പ്രശ്നമല്ല .പക്ഷെ അന്നേഷണ ഉദ്ധ്യോഗസ്ഥരിലെ  ഇടിക്കുള സ്റ്റീഫന്‍ കൊല്ലപെട്ട ഡി . എഫ്. ഓ. ശേഖറിന്‍റെ   അനിയനാണ് .ഡി .എഫ് .ഓ ശേഖര്‍... സുനിയുടെ ഓര്‍മ്മ നാലുവര്‍ഷം പുറകോട്ട് പോയി .കര്‍ത്തയുടെ തേക്ക് ശേഖരം ഡി. എഫ്. ഓ റൈഡ് ചെയ്തു പിടിച്ചു .സുനിയും കര്ത്തയും ശേഖറിനെ വിലക്ക് വാങ്ങാന്‍ പല വിധത്തിലും നോക്കി .രാഷ്ട്രീയ സമ്മര്‍ദ്ധങ്ങള്‍ക്കും വഴങ്ങില്ലെന്ന് കണ്ട ശേഖറിനെ  കര്‍ത്തയുടെ പണം പറ്റുന്ന ഫോറസ്റ്റ് ഓഫീസ്സര്‍ വേണുഗോപാല്‍ ചതിയിലൂടെ കാടിനുള്ളില്‍ എത്തിച്ചു  കൊടുത്തു .കര്‍ത്തയുടെ ഗുണ്ടകള്‍ ശേഖറിനെ പച്ചക്ക് കത്തിക്കുകയാണ് ചെയ്തത് .കാടിനുള്ളില്‍ കുടിയേറിയ നെക്സ്ലേറ്റുകള്‍ ശേഖറിനെ കത്തിച്ചു കളഞ്ഞെന്ന് വേണുഗോപാല്‍ കോടതിയില്‍ മൊഴി കൊടുത്തു .ആ കേസ്സുകെട്ടുകള്‍ വീണ്ടും അഴിയാന്‍ പോകുന്നു .(തുടരും )

Tuesday, February 5, 2013

ഔട്ട്‌സൈഡര്‍

Add caption


ഐ സി യു വിന് മുമ്പില്‍ സുനിയും പോത്തനും അക്ഷമരായി ഉലാത്തുകയാണ് . 'എന്നാലും ആരായിരിക്കും അത് .'ഒരു അജ്ഞാത ശത്രു '.സുനിയുടെ  തലച്ചോറില്‍ സംശയങ്ങളുടെ പെരുമ്പറ മുഴങ്ങി .നേര്സുമാര്‍ പുറത്തേക്കും അകത്തേക്കും ഓടി ഓടി നടക്കുന്നു .കര്ത്തയും കിരണും വിവരമറിഞ്ഞ് ഹോസ്പിറ്റലില്‍ എത്തി . 'ആരാന്ന് വല്ല വിവരവും'.കര്‍ത്ത അക്ഷമനായി .'
'അറിയില്ല ഷാജിക്ക് ഭോതം വീണാലേ പറയാനൊക്കൂ '.സുനി നിസ്സഹായനായി .
മൊബൈല്‍ നിര്‍ത്താതെ റിംഗ് ചെയ്തിട്ടും സുനി എടുക്കാത്തത്  കിരണിനെ ചൊടിപ്പിച്ചു .അവന്‍ ബലമായി മൊബൈല്‍  വാങ്ങി കോള്‍ എടുത്തു .'ഹലോ .കിരണ്‍ ആകാംഷയോടെ മറുപടിക്കായി കാത്ത് നില്‍ക്കുമ്പോള്‍  ഒരു സ്ത്രീ ശബ്ദം .'ഹലോ 'സുനിയല്ലേ .സ്ത്രീയുടെ ശബ്ദം കനത്തതായിരുന്നു .'ആരാ മനസ്സിലായില്ല'.കിരണ്‍ തിരിച്ചു ചോദിച്ചു .'നീ സുനിയല്ല എന്നെനിക്കറിയാം .  നിന്‍റെ സാറ് വലം കൈ നഷ്ട്ടപെട്ട ദുക്കത്തില്‍ ഫോണ് പോലുമെടുക്കാതെ ദുക്കിച്ചിരിക്കുകയാണ് അല്ലെ 'സാറിനോട് പറയണം ആദ്യ ശ്രമം പാരാജയപെട്ടു  .പക്ഷെ അവന്‍ , ആ ഷാജി രക്ഷപെടില്ല .സമ്മതിക്കില്ല ഞാന്' .സ്ത്രീയുടെ ശബ്ദം മുറിഞ്ഞു .കിരണിന്‍റെ മുഖത്തെ അമ്പരപ്പ് സുനിയും കര്ത്തയും കണ്ടു .'കിരണ്‍ ആരാ വിളിച്ചത് .എന്താ നീ വല്ലാതിരിക്കുന്നത് .'കര്‍ത്ത കിരണിന്‍റെ തോളില്‍ കൈ വെച്ച് ചോദിച്ചു .'വിളിച്ചത് ഒരു സ്ത്രീയാ .ഷാജിയെ ജീവനോടെ വിട്ടു തരില്ല എന്ന് പറയാന് '.കിരണ്‍ ധൃതിയില്‍ പറഞ്ഞു തീര്‍ത്തു .'സ്ത്രീയോ ?.അവളും ഷാജിയും തമ്മിലെന്താ ബന്തം .അവളെന്തിനാ ഷാജിയെ കൊല്ലുന്നത് .'സുനി ഇരിപ്പിടത്തില്‍ നിന്നും ചാടി എണീറ്റു .'അറിയില്ല .പക്ഷെ അവളുടെ വാക്കുകള്‍  ഉറപ്പുള്ളത് പോലെ 'കിരണിന്‍റെ തൊണ്ട ഇടറി . ആരാ ഷാജിയുടെ ബൈസ്റ്റാന്‍റെര്‍ ?ഐ സി യു വിനു വെളിയിലേക്ക് തലയിട്ട് ഒരു നേര്സ്  ചോദിച്ചു .
'ഞാനാ എന്താ സിസ്റ്റര്‍ .'സുനി ആകാംഷയോടെ ചോദിച്ചു 
'പെട്ടെന്ന് ഒരു മേജര്‍ സര്‍ജറി വേണം .തലയോട്ടിയില്‍ പൊട്ടലുണ്ട് .അത് കൊണ്ട് ബ്ലഡ്‌ വേണം ബ്ലഡ്‌ ബാങ്കില്‍ സ്റ്റോക്കില്ല .എ ബി നെഗറ്റീവ് ഗ്രൂപ്പ്‌ '.സിസ്റ്റര്‍ ഉള്ളിലേക്ക് വലിഞ്ഞു .
'പെട്ടെന്ന് ബ്ലഡ്‌ എത്തിക്കണം .എങ്ങനെയെങ്കിലും 'സുനിയുടെ ശബ്ദം ഉയര്‍ന്നു പൊങ്ങി .കിരണും കര്ത്തയും പല വഴിക്കായി തിരിച്ചു .
*****
  സര്‍ജറി സമയത്ത് തന്നെ നടന്നു .   ഹോസ്പിറ്റല്‍ വരാന്തയിലെ മുഷിഞ്ഞുള്ള ഇരുത്തം സുനിയേ ആശ്വസ്തനാക്കി .എണീറ്റ്‌ നേരെ കൌണ്ടറിലേക്ക് ചെന്നു .ഷാജിയേയും  കൊണ്ടുള്ള വരവില്‍ കുറ്റി ചെടികളില്‍ തട്ടി കാല് മുറിഞ്ഞിരുന്നു .അത് ഡ്രസ്സ്‌ ചെയ്യിക്കണം .ഡ്രസ്സിംഗ് റൂമില്‍ കയറി ഡ്രസ്സിംഗ് കഴിഞ്ഞിറങ്ങാന്‍ നേരം പുറകില്‍ നിന്ന് ഒരു വിളി .
'സുനി സാറല്ലേ'.ഒരു മധ്യവയസ്കന്‍ .'
'അതെ .ആരാ മനസ്സിലായില്ല .'സുനിയുടെ മുഖത്ത് ആശ്ചര്യം നിഴലിച്ചു .
'എന്‍റെ പേര് വാസു .സാറിനെന്നെ അറിയില്ല .പക്ഷെ പറഞ്ഞു തന്നാല്‍ അറിയും .'അയാള്‍ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു .
'ആരാ .നീ .എന്തിനാ  എന്നെ കാണാന് വന്നത് .സുനിയുടെ ശബ്ദം കനത്തിരുന്നു  .
'മന്നാടി കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ഒരു ശ്രീദേവിയെ അറിയുമോ സാറിന്' ..കൊക്കയില്‍ ചാടി ആത്മഹത്യ വരിച്ച ശ്രീദേവിയുടെ കുടുംബത്തിന് സാറിന്‍റെ സാര്‍ക്കാരാ പാരിതോഷികം കൊടുത്തത് .മന്നാടി കൊക്കയില്‍ വീണവരാരും ജീവനോടെ തിരിച്ചെത്തിയിട്ടില്ല .പല ബോഡികളും കിട്ടിയിട്ടുമില്ല .ആ കൂട്ടത്തില്‍ ഒരു ബോഡി കൂടി സാറും കൂട്ടാളികളും ഒന്നുമറിയാതെ കൈ കഴുകി .മറന്നു കാണില്ല സാര്‍ .എങ്കില്‍ കേട്ടോ ശ്രീദേവി മരിച്ചിട്ടില്ല .'അയാളുടെ കണ്ണുകള്‍ ചുകപ്പ് നിറത്തില്‍ തുടുത്തു .
'ഡാ . റാസ്ക്കള്‍ .തെമ്മാടിത്തരം പറഞ്ഞാലുണ്ടാല്ലോ '.സുനി അയാളുടെ കവിളത്ത് ആഞ്ഞടിച്ചു .അയാള്‍ സുനിയേ തള്ളി മാറ്റി ഓടി മറഞ്ഞു .സുനി പുറകെ ഓടിയെങ്കിലും അയാളെ കിട്ടിയില്ല .
*****
 സിറ്റി മാളില്‍ നിന്ന് പര്‍ച്ചേസ് കഴിഞ്ഞിറങ്ങി അഞ്ജലിയും ഗീതയും ഐസ്ക്രീം പാര്‍ലറില്‍ കയറി ഓരോ ഐസ്ക്രീം വാങ്ങി കഴിച്ചു .ബില്ലടച്ച്‌ കാറില്‍ കയറാന്‍ നേരം ഹോണടിച്ചു കൊണ്ട് ഒരു സ്കൂട്ടി കാറിന് മുന്നിലായി നിന്നു .ഹെല്‍മറ്റ് മാറ്റി ആ സ്ത്രീ കാറിനടുത്തേക്ക് വന്നു .അവരുടെ കയ്യിലെ ഒരു കവര്‍ അഞ്ജലിക്ക് നീട്ടി .ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ അവര്‍ സ്കൂട്ടിയില്‍ കയറി ഓടിച്ചു പോയി .അഞ്ജലിയും ഗീതയും അമ്പരപ്പിലായിരുന്നു. അഞ്ജലി കാറെടുത്ത് അവര്‍ക്ക് പുറകെ തിരിക്കാന്‍ നേരം അഞ്ജലിയുടെ മൊബൈല്‍ റിംഗ് ചെയ്തു .കിളിക്കൂട്ടില്‍ നിന്നാ .പച്ചക്കറി വാങ്ങിയിട്ടുണ്ട് വേറെ എന്തെങ്കിലും വാങ്ങാന്‍ പറയാനാകും അവള്‍ മനസ്സില്‍ കണക്കു കൂട്ടി ഫോണെടുത്തു .ജാനകിയമ്മയുടെ കരച്ചിലാണ് ആദ്യം കേട്ടത് അഞ്ജലിയുടെ ഉള്ളില്‍ ഭയം ഇരച്ചു കയറി .
'എന്താ ജാനുവമ്മേ എന്താ  ?'അഞ്ജലിയുടെ ശബ്ദം ഇടറിയിരുന്നു .
ജാനകിയമ്മ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു .ഫോണ്‍ വെച്ച് അഞ്ജലി ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി .കാര്‍ ബാണം വിട്ട കണക്കെ കുതിച്ചു പാഞ്ഞു .
*****
  മുറ്റത്തേക്ക് കടന്നപ്പോള്‍ തന്നെ വിലപിടിപ്പുള്ള കാര്‍ .കാറില്‍ ചാരി നിന്ന് സികററ്റ് വലിച്ചു കൊണ്ട് കിരണ്‍ .ഉമ്മറത്തെ ചാരു കശേരയില്‍ മലര്ന്നിരിക്കുന്നു കര്‍ത്ത .അഞ്ജലിയും ഗീതയും കാറില്‍ നിന്നിറങ്ങി .
'വരണം മേഡം .മേഡം വരുന്നത് കാത്തു നില്‍ക്കാന് തുടങ്ങിയിട്ട് മണിക്കൂര്‍ ഒന്നായി '.കര്‍ത്ത പരിഹാസത്തോടെ പറഞ്ഞു .
'എന്നെ കാത്തു നില്ക്കാന് നിങ്ങള്‍ക്കും എനിക്കും തമ്മില്‍ ഒരു ബന്ധമൊന്നുമില്ലല്ലോ  ?'അഞ്ജലി തുറന്നടിച്ചു 
'മേഡം ഞങ്ങള്‍ക്ക് നിങ്ങളെ ബുദ്ധിമുട്ടിക്കണം എന്നില്ല .ഞങ്ങള്‍ക്ക് വേണ്ടത് പ്രശാന്തിനെയാണ് .അവനെവിടെ എന്ന വിവരം അത് മാത്രം മതി .'കര്‍ത്ത ആവേശത്തോടെ പറഞ്ഞു .
'പ്രശാന്ത് എവിടെയാണേലും അത് നിങ്ങളെ അറിയിക്കേണ്ട കാര്യം  എനിക്കില്ല .അഞ്ജലി തന്‍റെ വശം ശക്തമായി പറഞ്ഞു .
'എങ്കില്‍ ഞങ്ങള്‍ക്ക് ബലം പ്രയോഗിക്കേണ്ടി വരും .'കര്‍ത്ത പറഞ്ഞു തീരും മുമ്പേ കിരണ്‍ ഗീതയെ കടന്ന് പിടിച്ചിരുന്നു .അഞ്ജലി കിരണിനെ ആഞ്ഞു തള്ളി .തള്ളലില്‍  കിരണ്‍ മലര്‍ന്നടിച്ചു വീണു .തല്ഷണം കര്‍ത്തയുടെ കൈ അഞ്ജലിയുടെ  കവിളില്‍ ആഞ്ഞു പതിച്ചു .അഞ്ജലിയുടെ കവിള്‍ വിരല്‍ പാടുകളാല്‍ തണര്ത്തു .ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാര്‍ അവരെ വളഞ്ഞു . ഇനിയൊരു ബലപരീക്ഷണം ബുദ്ധിയല്ലെന്ന് കണ്ട  കര്ത്തയും കിരണും  അവരില്‍ നിന്നും അതി സാഹസികമായി രക്ഷപെട്ടു .
*****
 അഞ്ജലി തന്‍റെ കയ്യിലെ കവര്‍ പൊളിച്ചു .അതിനുള്ളില്‍ ഒരു സി ഡിയും  ഒരു കത്തും .
'മേഡം എന്‍റെ പേര് ശ്രീദേവി .പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രങ്ങളില്‍ അച്ചടിച്ച്‌ വന്നിരുന്നു എന്റെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ .സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ശ്രീദേവി ഓഫീസിലെ സീനിയര്‍ ഓഫീസര്‍ അലക്സ് പോള്‍ തന്നെ ലൈങ്കീകമായി പിടിപ്പിച്ചു എന്ന് പരാതിപെട്ട വാര്‍ത്ത .മാധ്യമങ്ങള്‍ ആഗോഷിച്ച വാര്‍ത്ത .സിനിയര്‍ ഓഫീസര്‍ വാര്‍ത്ത നിഷേദിക്കുകയും .മാനനഷ്ട്ടത്തിന് കേസ് ഫയല്‍  ചെയ്യുകയും ചെയ്തു  .ശ്രീദേവിയുടെ വാദം പൊള്ളയാണന്നും .ആകയാല്‍ അലക്സ് ആവശ്യപെട്ട അഞ്ചു ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടു .ഞാന്‍ അടങ്ങിയിരുന്നില്ല മേല്‍ കോടതിയില്‍ അപ്പീലിന് പോയി .കോടതി അത് ഫയലില്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു .പക്ഷെ അന്ന് രാത്രി തന്നെ ചില ഗുണ്ടകള്‍ എന്നെ തട്ടി കൊണ്ട് പോയി .പിന്നീട് അറുപത് ദിവസം പലരും മൃഗീയമായി പീഡിപ്പിച്ചു .ജീവനോടെ വിട്ടാല്‍ പൊല്ലാപ്പാകുമെന്ന അവരുടെ കണക്കു കൂട്ടല്‍ .മന്നാടി കൊക്കയിലേക്ക് വലിച്ചെറിഞ്ഞു .പത്രങ്ങളില്‍ വന്‍ തലകെട്ടോടെ വന്നു .ശ്രീദേവിയുടെ മനം നൊന്തുള്ള ആത്മഹത്യ .കുറച്ചു കാലം പത്രങ്ങളും ബന്ധുക്കളും പിന്നാലെ നടന്നു .പിന്നെ എല്ലാവരും മറന്നു .എന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ഒരു പ്രമാണിയുണ്ടായിരുന്നു .സുനി .ആര്‍ . നെല്ലി പടി .അന്ന് വിദ്യാര്‍ത്ഥി നേതാവായിരുന്നു .കത്ത് ചുരുക്കുന്നു .ഇനി എല്ലാം സി ഡി ക്കുള്ളില്‍ ഭദ്രമായിട്ടുണ്ട് .മേഡം ഈ സി ഡി കോടതിയെ ഏല്‍പ്പിക്കണം .ഒരു പുനരന്നേഷണം ആവശ്യ പെട്ട് കൊണ്ട് ഒരു അപീലും കൊടുക്കണം .വിശ്വസ്തതയോടെശ്രീദേവി '.
അഞ്ജലി സി ഡി . പ്ലയറില്‍ ഇട്ടു .സുനിയും കൂട്ടാളികളും നടത്തിയ സകല കൊള്ളര്തായ്മകളും സി ഡി യില്‍ തെളിഞ്ഞു വന്നു .അഞ്ജലിയുടെ മനസ്സ് സന്തോഷം കൊണ്ട് മതിമറന്നു .നേരിട്ട് കോടതിയെ സമീപ്പിച്ചാല്‍ അതപകടമാണ്‌ .സുനിയും കൂട്ടാളികളും ഒരിക്കലും അറിയാന്‍ പാടില്ല അയക്കുന്ന ആളിന്‍റെ വിവരം .അത് കൊണ്ട് തന്നെ ഒരു ഊമ കത്ത് അതാണ്  പോം വഴി .അഞ്ജലി തീര്‍ച്ച പെടുത്തി .അഞ്ജലി ഹൈകോടതി ജഡ്ജിക്ക് കത്തെഴുതി .കൂടെ സി ഡി യുടെ ഒരു കോപ്പിയും പോസ്റ്റ്‌ ചെയ്തു .ജഡ്ജി ആനന്തവല്ലി സി ഡി യും കത്തും പരിശോദിച്ചു .കത്തില്‍ പറഞ്ഞവ വിശ്വസിക്കാന്‍ ജഡ്ജിക്ക് രണ്ടാമത് ഒന്ന് ആലോചികേണ്ടി  വന്നില്ല .അതില്‍ ഒരു പുനരന്നേഷണം  അനിവാര്യമാണന്ന് കോടതി സര്‍ക്കാരിനെ ബോദ്യപെടുത്തി .സര്‍ക്കാര്‍ ഒരു സ്പെഷല്‍ ഇന്‍വെസ്റ്റികേഷന്‍ ടീമിന്‌ രൂപം നല്‍കി .ഡി .ഐ .ജി തരകന്‍ ഐ എ എസ് . മുഹമ്മദ്‌ ഇഖ്‌ബാല്‍ ഐ പി എസ് .സിനി വര്‍ഗീസ്‌ ഐ പി എസ് .എന്നിവരടങ്ങുന്ന ഒരു സംഗം .
****
പുലിമറ്റം ബംഗ്ലാവില്‍ ആശ്വസ്തയുടെ തീപൊരി വീണു കഴിഞ്ഞു .പഴകി ദ്രവിച്ച കേസ് കെട്ടുകളുമായി വീണ്ടുമൊരു അന്നേഷണം .നിസാരമായ അന്നേഷണമല്ല .കോടതിയുടെ നിരീഷണത്തില്‍.
'ആ ഊമകത്ത്  അതിന്‍റെ ഉറവിടം കണ്ടെത്തണം .'കര്‍ത്ത ജാകരൂകനായി 
'ശ്രീദേവി അവള്‍ തന്നെ .ആ പന്നിയുടെ മോള്‍ ജീവിച്ചിരിപ്പുണ്ട് .' സുനിയുടെ കോപത്താല്‍ ചുവന്നു .
'ശ്രീദേവിയോ !?.കിരണും കര്ത്തയും ഒരേ സമയം ചോദിച്ചു .
'അവളെ രക്ഷ പെടുത്തിയ ഒരാള്‍ ഇന്നലെ എന്നെ കാണാന്‍ വന്നിരുന്നു .ഒരു മുന്നറിയിപ്പ് തരാന്‍ '.സുനി ആശുപത്രിയിലെ സംഭവങ്ങള്‍ ചുരുക്കി വിവരിച്ചു .
മേഗം ഇരുണ്ട്  തുടങ്ങിയിട്ടിണ്ട് .ഒരു മഴക്കുള്ള എല്ലാ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു .ഇടിയുടെ കനത്ത ശബ്ദം ചുമരുകളില്‍ തട്ടി തെറിച്ചു .സൈറണ്‍ മുഴക്കി വന്ന പോലിസ് വാന്‍ ബംഗ്ലാവിനു മുന്നില്‍ നിന്നു .ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇക്ബാല്‍ ചാടിയിറങ്ങി .തരകനും ,സിനി വര്‍ഗീസും വണ്ടിയില്‍ തന്നെ ഇരുന്നു .ഇഖ്‌ബാല്‍ കോളിംഗ് ബെല്ലമര്‍ത്തി .ഏതോ തമിഴ് ഗാനത്തിന്‍റെ ശബ്ദം ഉള്ളില്‍ നിന്നും അവ്യക്തമായി കേള്‍ക്കാം .കുറച്ചു കഴിഞ്ഞ് കര്‍ത്ത വന്ന്  വാതില്‍ തുറന്നു .ഇഖ്‌ബാല്‍ സിവില്‍ ഡ്രസ്സിലായതിനാല്‍ കര്ത്തക്ക് ആളെ മനസ്സിലായില്ല .
'ആരാ .മനസ്സിലായില്ല ?'.കര്‍ത്ത ഗ്രഹനാഥന്‍റെ  വേഷം ധരിച്ചു .
'ഞാന്‍ ഇക്ബാല്‍ .പോലീസില്‍ നിന്നാ . മന്നാടി കൊക്കയില്‍ ചാരമായി തീര്‍ന്ന കേസുള്‍പ്പടെ പല കേസ്സും അന്നേഷിക്കാന്‍ നിയഗിക്കപെട്ടില്ലുള്ള  ഉധ്യോഗസ്ഥന്‍ .'ഇഖ്‌ബാല്‍ വിശദമായി തന്നെ പറഞ്ഞു .
'ഇരിക്കണം സാര്‍ .ഞാന്‍ സുനിയെ വിളിക്കാം '.കര്‍ത്ത ഔപചാരികത മറന്നില്ല .കര്‍ത്ത ഉള്ളിലേക്ക് പോയി സുനിയോട്  കാര്യം പറഞ്ഞു .
'നമസ്കാരം സാര്‍ .' സുനി പൂമുഖത്തേക്ക്‌ വന്നു .കാറില്‍  നിന്നും തരകനും , സിനിയും ഇറങ്ങി വന്നു .
'ഒരു മുഖ വുരയുടെ ആവശ്യമില്ലല്ലോ ?അല്ലെ സുനി സാര്‍ .ഇഖ്‌ബാല്‍ കസേരയില്‍ നിന്നും എണീറ്റു .
'സര്‍ ഈ കേസ്സ് എന്നെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാനുള്ള ശ്രമമാണ് .എന്‍റെ രാഷ്ട്രീയ ഭാവിയില്‍ അസൂയ പൂണ്ട സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇതീനു പിന്നില്‍ 'സുനി വിനയാനിതനായി .
'അതൊക്കെ ഞങ്ങള്‍ അന്നേഷിച്ചു കണ്ടെത്തും '. സിനി വര്‍ഗീസ്‌ പരിസരം വീക്ഷിച്ചു കൊണ്ട് പറഞ്ഞു .
' ഈ ബംഗ്ലാവ് ആരുടേതാ ?.തരകന്‍റെ ഊഴം .
'എന്‍റെതാ സാര്‍ .' കര്‍ത്ത പൂമുഖത്തേക്ക്‌ ഇറങ്ങി വന്നു .
മൂന്നു പേരും പരിസരം നാന്നായി വീക്ഷിച്ചു .അടുത്തൊന്നും വീടുകളില്ല .ബംഗ്ലാവിന് പുറകു വശം കാട് മൂടികിടക്കുന്നു . ബംഗ്ലാവില്‍ എന്ത് നടന്നാലും ആരുമറിയില്ല .ഇഖ്‌ബാല്‍ ബംഗ്ലാവിനുള്ളിലേക്ക് കയറി .പല മുറികളും അടഞ്ഞു കിടക്കുന്നു .അടുക്കളയില്‍ പാചക ചെയ്തിട്ട് ഒരു പാട് കാലമായന്ന് തോന്നുന്നു .
'എന്താ ഈ റൂമുകള്‍  അടച്ചിട്ടിരിക്കുന്നത് '.ഇഖ്‌ബാല്‍ അടച്ചിട്ട റൂമിന്‍റെ വാതില്‍ തള്ളി കൊണ്ട് ചോദിച്ചു .
'അത് തുറക്കാറില്ല .ഇവിടെ ആരും താമസവുമില്ല .കിരണ്‍ ഭവ്യതയോടെ പറഞ്ഞു .
'ഒക്കെ ഞാളിറങ്ങുന്നു .ഒരു വരവ് കൂടി വരേണ്ടി വരും .ഇഖ്‌ബാല്‍ ചാവി കൊണ്ട് ചെവിയില്‍ തിരിച്ചു .
മൂന്നു പേരും വണ്ടിയില്‍ കയറി .മഴയില്‍ കാര്‍ അപ്രത്യക്ഷമായി .സുനിക്കും കര്ത്തക്കും ആശ്വാസമായി .അടച്ചിട്ട റൂമുകള്‍ തുറന്നിരുന്നാല്‍ .കള്ളാ പണങ്ങളുടെ സ്രോതസ്സ് കണ്ടെത്തും .
'ഈ പണമെല്ലാം എത്രയും പെട്ടെന്ന് ഇവിടെ നിന്ന് മാറ്റണം '.സുനി ഗൌരവത്തില്‍ പറഞ്ഞു .
'എങ്ങോട്ട് അതും ഇത്രയും പണം .'കിരണ്‍ ആകാംഷനായി .
'സ്ഥലം കണ്ടെത്തിയെ മതിയാവൂ .ഇല്ലേല്‍ അവര്‍ ഇനിയും വരും .ഇത് കണ്ടെടുത്താല്‍ പിന്നീടുള്ള ജീവിത അഴിക്കുള്ളിലായിരിക്കും .'സുനി മുന്നറിയിപ്പ് നല്‍കി .അവര്‍ അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി .
****
'ഇഖ്‌ബാല്‍ ആദ്യ അന്നേഷണത്തില്‍  എന്ത് തോന്നുന്നു ?'തരകന്‍  കസേരയില്‍ അമര്‍ന്നിരുന്നു .
'സാര്‍ .സുനി ,കര്‍ത്ത ,കിരണ്‍ പിന്നെ വാടക ഗുണ്ട ഷാജി നാല് പേരും എന്തൊക്കെയോ ദുരൂഹതകള്‍ ജനിപ്പിക്കുന്നുണ്ട് .
'അടച്ചിട്ട മുറികള്‍ ശൂന്യമാണന്ന് എനിക്ക് തോന്നുന്നില്ല '. സിനി വര്‍ഗീസ്‌ ഇടയ്ക്കു കയറി  .
'ഏതായാലും ബംഗ്ളാവ് നമ്മുടെ നിരീക്ഷണത്തിലായിരിക്കണം .എന്ത് പറയുന്നു ഇഖ്‌ബാല്‍ '.തരകന്‍ പേപ്പര്‍  വെയിറ്റ് കറക്കി കൊണ്ട് ചോദിച്ചു .
'വേണം സാര്‍ .അതിനായി കോണ്‍സ്റ്റബിള്‍  രാമുവിനെ ഏല്‍പ്പിച്ചിട്ടുണ്ട് .ഇഖ്‌ബാല്‍ പേപ്പറില്‍ കുത്തി കുറിച്ച് കൊണ്ട് പറഞു .
തരകന്‍റെ  മൊബൈല്‍ റിംഗ് ചെയ്തു .ഫോണ്‍ എടുത്തു കൊണ്ട് തരകന്‍ വെളിയിലേക്ക് പോയി .പുറത്ത് മഴ തിമര്‍ത്തു പെയ്യുകയാ .ഇടി മുഴക്കങ്ങള്‍ .മിന്നലിന്‍റെ  പ്രകാശ ബിന്ദുക്കള്‍ .കുളിര്‍ തെന്നലിന്‍റെ തലോടല്‍ .ഒരു പൊട്ടി തെറിയുടെ ശബ്ദം .കണ്ണടച്ചു തുറക്കും മുമ്പേ മേശക്കു മുകളിലെ മോണിറ്റര്‍ ചിതറി വീണു .ഇഖ്ബാലും സിനിയും നിലത്തേക്കു കിടന്നു .വെടിയുണ്ടകള്‍  ചുമരിലേക്കു ആഴ്ന്നിറങ്ങി .പത്തു മിനുട്ട് നേരം ഭീതി സമ്മാനിച്ച് വെടിയൊച്ച നിന്നു .ഇഖ്‌ബാല്‍ ചാടി എണീറ്റപ്പോള്‍ ഒരു സ്കോര്‍പിയോ ഓടി പോകുന്നത് കണ്ടു .സിനിയും തരകനും ഓടി വന്നു .
'ബ്ലാക്ക് സ്കോര്‍പിയോ അത് മാത്രമേ കണ്ടള്ളൂ .ഇഖ്‌ബാല്‍ നിരാശയോടെ പറഞ്ഞു .
'അത് അവര്‍ തന്നെ .നമ്മുടെ നീക്കം ആരെയാണോ ആലോസര പെടുത്തിയത് അവര്‍ '.സിനിയുടെ ശബ്ദം കനത്തിരുന്നു .
'സാര്‍ അവരെ അറസ്റ്റ് ചെയ്താലറിയാം .ആരാ വന്നതെന്ന് 'ഇഖ്‌ബാല്‍ രോഷഗുലനായി .
'പാടില്ല .അവരുടെ ലക്‌ഷ്യം അതാണ്‌ .നമ്മള്‍ ചെല്ലുമ്പോള്‍ തരാന് പ്രതികള്‍ ധാരാളം അവരുടെ കയ്യിലുണ്ടാവും .അവരിലേക്ക്‌ കേസ്സ് എത്താത്ത പ്രതികള്‍ .അത് വഴി നമ്മുടെ അന്നേഷണം വഴി തിരിച്ചു വിടുക അതാണവരുടെ ലക്‌ഷ്യം .അതിനു നമ്മള്‍ നിമിത്തമാകരുത് . നമ്മുക്ക് വേണ്ടത് സൂത്രദാരകരെയാണ് .  കയ്യില്‍ കിട്ടും അതുവരെ കാത്തിരിക്കുക '.(തുടരും )