Saturday, May 18, 2013

രക്ത സാക്ഷി.

കോടതി വളപ്പില്‍  മാധ്യമപ്രവര്‍ത്തകരും  നാട്ടുക്കാരും തടിച്ചു കൂടി .പ്രമാദമായ സലിം വധ കേസിന്‍റെ വിധി പ്രഖ്യാപനം നടക്കുകയാണിന്ന്. അക്രമ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ്‌ സന്നാഹം തന്നെയുണ്ട് കോടതി വളപ്പില്‍ .പ്രതികളെ കൊണ്ട് വന്ന പോലീസ്‌ വാന്‍ കോടതി വളപ്പിലെത്തിക്കാന്‍ നാട്ടുക്കാര്‍ അനുവദിച്ചില്ല .അവസാനം പോലീസിന് ലാത്തി ചാര്‍ച്ച് പ്രയോഗിക്കേണ്ടി വന്നു .കോടതി അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു . സലീമിന്‍റെ ഉമ്മ ഒഴുക്കിയ കണ്ണീരിനുള്ള ഫലം അല്ലാഹു നല്‍കി . 

ഡിസംബര്‍ 14 ..

തണുപ്പുള്ള പ്രഭാതം ചോരമണക്കുന്നത് അന്നാണ് .ഇല്ലാ കഥകളുടെ പേരില്‍ ഒരു യുവാവിനെ ക്രൂരമായി കൊല ചെയ്ത ദിനം .ജീവന് വേണ്ടി കേഴുന്ന സുഹ്രത്തിന്‍റെ മുഖം ഇന്നും കണ്മുന്നില്‍ കാണുന്നു .പാതി പ്രാണനും കൊണ്ട് ഓടി രക്ഷ പെട്ട സാജിദിന്‍റെ  കണ്ണുകളില്‍ സലീമിന്‍റെ  ദയനീയ നിലവിളിയുടെ ശബ്ദം മുഴച്ചു നില്‍ക്കുന്നു . പിടഞ്ഞു മരിക്കുമ്പോള്‍ സലീമിന്‍റെ ശബ്ദം  വയലില്‍  മുഴങ്ങി കേട്ടു .കൊലപാതകത്തിന്  നേത്രത്വം നല്‍കിയത് ഉന്നതര്‍ . കൊലപാതക രാഷ്ട്രീയത്തിന്‍റെ ഇര . 

അരുവരി എന്ന ഗ്രാമം  നെല്‍ വയലുകള്‍ നിറഞ്ഞ പച്ച തുരുത്തായിരുന്നു.   ചെറു കതിരിന്റെ അറ്റം ഛേദിക്കുന്ന ലാഘവത്തോടെ സലീമിന്റെ ശിരസ്സറ്റു വീണതും ഈ പച്ച തുരുത്തിലായിരുന്നു.  പക്ഷെ അന്ന് നെല്‍ പാടം സലീമിന്റെ രക്തത്താല്‍ ചുവന്നു നിന്നു.  അറവു മാടിന് പോലും  അവസാനത്തെ ദാഹ ജലം കൊടുക്കും.  കപാലികര് പക്ഷെ അതും നിഷേധിച്ചു.  

സലീം  തന്റെ രാഷ്ട്രീയം ഉറക്കെ പറഞു. അതിന് വേണ്ടി പണിയെടുത്തു. ചെറുപ്പക്കാര്‍ സലീമിന്റെ കൂട്ടത്തില് കൂടി തുടങ്ങി . കാരുണ്യവും ആര്ദ്രതയും  നിറഞ സലീമിന്റെ വെക്തിത്വം ആളുകളെ ആക്രഷ്ടിച്ചു. ഇത് വ്യവസ്ഥാപിത മാടമ്പികളെ ചൊടിപ്പിച്ചു.  അവരാ ചെറു ബാല്യത്തെ അരിഞു തളളാന് മരത്തോണ് ചര്ച്ച നടത്തി.  ഗൂഡലോചനയുടെ ഇരയായി വയലിന്റെ മധ്യത്തില്‍ സൂര്യന്‍റെ സ്വര്‍ണ്ണ വെഴിലില് പിടഞു തീര്ന്നു ആ ജീവിതം. യാചനകളുടെ സ്വരങ്ങള്‍ ധൂളിമ പോലെ ആകശത്തിലേക്ക് പറത്തി ആ കാപാലികര്.  വെളള പുതച്ച ബോഡി ഉമ്മറത്ത് കിടത്തി.  ഉമ്മയുടെ കണ്ണുകള്‍ മകന്റെ ചലനമറ്റ കണ്ണുകളില് ഉടക്കി. അവര്‍ ആര്ത്തു കരഞു. പളളി പറമ്പിലെ മൈലാഞ്ചി ചെടിക്കു താഴെ മണ്ണിട്ടു മൂടിയ ആ ചെറു ബാല്യം  കൊളുത്തി വെച്ചത് നന്മ നിറഞ ഒരായിരം വിളക്കുകളാണ്. രക്ത ശാക്ഷികള് ജീവിക്കുന്നു ...