|
Add caption |
ഐ സി യു വിന് മുമ്പില്‍ സുനിയും പോത്തനും അക്ഷമരായി ഉലാത്തുകയാണ് . 'എന്നാലും ആരായിരിക്കും അത് .'ഒരു അജ്ഞാത ശത്രു '.സുനിയുടെ തലച്ചോറില്‍ സംശയങ്ങളുടെ പെരുമ്പറ മുഴങ്ങി .നേര്സുമാര്‍ പുറത്തേക്കും അകത്തേക്കും ഓടി ഓടി നടക്കുന്നു .കര്ത്തയും കിരണും വിവരമറിഞ്ഞ് ഹോസ്പിറ്റലില്‍ എത്തി . 'ആരാന്ന് വല്ല വിവരവും'.കര്‍ത്ത അക്ഷമനായി .'
'അറിയില്ല ഷാജിക്ക് ഭോതം വീണാലേ പറയാനൊക്കൂ '.സുനി നിസ്സഹായനായി .
മൊബൈല്‍ നിര്‍ത്താതെ റിംഗ് ചെയ്തിട്ടും സുനി എടുക്കാത്തത് കിരണിനെ ചൊടിപ്പിച്ചു .അവന്‍ ബലമായി മൊബൈല്‍ വാങ്ങി കോള്‍ എടുത്തു .'ഹലോ .കിരണ്‍ ആകാംഷയോടെ മറുപടിക്കായി കാത്ത് നില്‍ക്കുമ്പോള്‍ ഒരു സ്ത്രീ ശബ്ദം .'ഹലോ 'സുനിയല്ലേ .സ്ത്രീയുടെ ശബ്ദം കനത്തതായിരുന്നു .'ആരാ മനസ്സിലായില്ല'.കിരണ്‍ തിരിച്ചു ചോദിച്ചു .'നീ സുനിയല്ല എന്നെനിക്കറിയാം . നിന്‍റെ സാറ് വലം കൈ നഷ്ട്ടപെട്ട ദുക്കത്തില്‍ ഫോണ് പോലുമെടുക്കാതെ ദുക്കിച്ചിരിക്കുകയാണ് അല്ലെ 'സാറിനോട് പറയണം ആദ്യ ശ്രമം പാരാജയപെട്ടു .പക്ഷെ അവന്‍ , ആ ഷാജി രക്ഷപെടില്ല .സമ്മതിക്കില്ല ഞാന്' .സ്ത്രീയുടെ ശബ്ദം മുറിഞ്ഞു .കിരണിന്‍റെ മുഖത്തെ അമ്പരപ്പ് സുനിയും കര്ത്തയും കണ്ടു .'കിരണ്‍ ആരാ വിളിച്ചത് .എന്താ നീ വല്ലാതിരിക്കുന്നത് .'കര്‍ത്ത കിരണിന്‍റെ തോളില്‍ കൈ വെച്ച് ചോദിച്ചു .'വിളിച്ചത് ഒരു സ്ത്രീയാ .ഷാജിയെ ജീവനോടെ വിട്ടു തരില്ല എന്ന് പറയാന് '.കിരണ്‍ ധൃതിയില്‍ പറഞ്ഞു തീര്‍ത്തു .'സ്ത്രീയോ ?.അവളും ഷാജിയും തമ്മിലെന്താ ബന്തം .അവളെന്തിനാ ഷാജിയെ കൊല്ലുന്നത് .'സുനി ഇരിപ്പിടത്തില്‍ നിന്നും ചാടി എണീറ്റു .'അറിയില്ല .പക്ഷെ അവളുടെ വാക്കുകള്‍ ഉറപ്പുള്ളത് പോലെ 'കിരണിന്‍റെ തൊണ്ട ഇടറി . ആരാ ഷാജിയുടെ ബൈസ്റ്റാന്‍റെര്‍ ?ഐ സി യു വിനു വെളിയിലേക്ക് തലയിട്ട് ഒരു നേര്സ് ചോദിച്ചു .
'ഞാനാ എന്താ സിസ്റ്റര്‍ .'സുനി ആകാംഷയോടെ ചോദിച്ചു
'പെട്ടെന്ന് ഒരു മേജര്‍ സര്‍ജറി വേണം .തലയോട്ടിയില്‍ പൊട്ടലുണ്ട് .അത് കൊണ്ട് ബ്ലഡ് വേണം ബ്ലഡ് ബാങ്കില്‍ സ്റ്റോക്കില്ല .എ ബി നെഗറ്റീവ് ഗ്രൂപ്പ് '.സിസ്റ്റര്‍ ഉള്ളിലേക്ക് വലിഞ്ഞു .
'പെട്ടെന്ന് ബ്ലഡ് എത്തിക്കണം .എങ്ങനെയെങ്കിലും 'സുനിയുടെ ശബ്ദം ഉയര്‍ന്നു പൊങ്ങി .കിരണും കര്ത്തയും പല വഴിക്കായി തിരിച്ചു .
*****
സര്‍ജറി സമയത്ത് തന്നെ നടന്നു . ഹോസ്പിറ്റല്‍ വരാന്തയിലെ മുഷിഞ്ഞുള്ള ഇരുത്തം സുനിയേ ആശ്വസ്തനാക്കി .എണീറ്റ് നേരെ കൌണ്ടറിലേക്ക് ചെന്നു .ഷാജിയേയും കൊണ്ടുള്ള വരവില്‍ കുറ്റി ചെടികളില്‍ തട്ടി കാല് മുറിഞ്ഞിരുന്നു .അത് ഡ്രസ്സ് ചെയ്യിക്കണം .ഡ്രസ്സിംഗ് റൂമില്‍ കയറി ഡ്രസ്സിംഗ് കഴിഞ്ഞിറങ്ങാന്‍ നേരം പുറകില്‍ നിന്ന് ഒരു വിളി .
'സുനി സാറല്ലേ'.ഒരു മധ്യവയസ്കന്‍ .'
'അതെ .ആരാ മനസ്സിലായില്ല .'സുനിയുടെ മുഖത്ത് ആശ്ചര്യം നിഴലിച്ചു .
'എന്‍റെ പേര് വാസു .സാറിനെന്നെ അറിയില്ല .പക്ഷെ പറഞ്ഞു തന്നാല്‍ അറിയും .'അയാള്‍ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു .
'ആരാ .നീ .എന്തിനാ എന്നെ കാണാന് വന്നത് .സുനിയുടെ ശബ്ദം കനത്തിരുന്നു .
'മന്നാടി കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ഒരു ശ്രീദേവിയെ അറിയുമോ സാറിന്' ..കൊക്കയില്‍ ചാടി ആത്മഹത്യ വരിച്ച ശ്രീദേവിയുടെ കുടുംബത്തിന് സാറിന്‍റെ സാര്‍ക്കാരാ പാരിതോഷികം കൊടുത്തത് .മന്നാടി കൊക്കയില്‍ വീണവരാരും ജീവനോടെ തിരിച്ചെത്തിയിട്ടില്ല .പല ബോഡികളും കിട്ടിയിട്ടുമില്ല .ആ കൂട്ടത്തില്‍ ഒരു ബോഡി കൂടി സാറും കൂട്ടാളികളും ഒന്നുമറിയാതെ കൈ കഴുകി .മറന്നു കാണില്ല സാര്‍ .എങ്കില്‍ കേട്ടോ ശ്രീദേവി മരിച്ചിട്ടില്ല .'അയാളുടെ കണ്ണുകള്‍ ചുകപ്പ് നിറത്തില്‍ തുടുത്തു .
'ഡാ . റാസ്ക്കള്‍ .തെമ്മാടിത്തരം പറഞ്ഞാലുണ്ടാല്ലോ '.സുനി അയാളുടെ കവിളത്ത് ആഞ്ഞടിച്ചു .അയാള്‍ സുനിയേ തള്ളി മാറ്റി ഓടി മറഞ്ഞു .സുനി പുറകെ ഓടിയെങ്കിലും അയാളെ കിട്ടിയില്ല .
*****
സിറ്റി മാളില്‍ നിന്ന് പര്‍ച്ചേസ് കഴിഞ്ഞിറങ്ങി അഞ്ജലിയും ഗീതയും ഐസ്ക്രീം പാര്‍ലറില്‍ കയറി ഓരോ ഐസ്ക്രീം വാങ്ങി കഴിച്ചു .ബില്ലടച്ച് കാറില്‍ കയറാന്‍ നേരം ഹോണടിച്ചു കൊണ്ട് ഒരു സ്കൂട്ടി കാറിന് മുന്നിലായി നിന്നു .ഹെല്‍മറ്റ് മാറ്റി ആ സ്ത്രീ കാറിനടുത്തേക്ക് വന്നു .അവരുടെ കയ്യിലെ ഒരു കവര്‍ അഞ്ജലിക്ക് നീട്ടി .ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ അവര്‍ സ്കൂട്ടിയില്‍ കയറി ഓടിച്ചു പോയി .അഞ്ജലിയും ഗീതയും അമ്പരപ്പിലായിരുന്നു. അഞ്ജലി കാറെടുത്ത് അവര്‍ക്ക് പുറകെ തിരിക്കാന്‍ നേരം അഞ്ജലിയുടെ മൊബൈല്‍ റിംഗ് ചെയ്തു .കിളിക്കൂട്ടില്‍ നിന്നാ .പച്ചക്കറി വാങ്ങിയിട്ടുണ്ട് വേറെ എന്തെങ്കിലും വാങ്ങാന്‍ പറയാനാകും അവള്‍ മനസ്സില്‍ കണക്കു കൂട്ടി ഫോണെടുത്തു .ജാനകിയമ്മയുടെ കരച്ചിലാണ് ആദ്യം കേട്ടത് അഞ്ജലിയുടെ ഉള്ളില്‍ ഭയം ഇരച്ചു കയറി .
'എന്താ ജാനുവമ്മേ എന്താ ?'അഞ്ജലിയുടെ ശബ്ദം ഇടറിയിരുന്നു .
ജാനകിയമ്മ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു .ഫോണ്‍ വെച്ച് അഞ്ജലി ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി .കാര്‍ ബാണം വിട്ട കണക്കെ കുതിച്ചു പാഞ്ഞു .
*****
മുറ്റത്തേക്ക് കടന്നപ്പോള്‍ തന്നെ വിലപിടിപ്പുള്ള കാര്‍ .കാറില്‍ ചാരി നിന്ന് സികററ്റ് വലിച്ചു കൊണ്ട് കിരണ്‍ .ഉമ്മറത്തെ ചാരു കശേരയില്‍ മലര്ന്നിരിക്കുന്നു കര്‍ത്ത .അഞ്ജലിയും ഗീതയും കാറില്‍ നിന്നിറങ്ങി .
'വരണം മേഡം .മേഡം വരുന്നത് കാത്തു നില്‍ക്കാന് തുടങ്ങിയിട്ട് മണിക്കൂര്‍ ഒന്നായി '.കര്‍ത്ത പരിഹാസത്തോടെ പറഞ്ഞു .
'എന്നെ കാത്തു നില്ക്കാന് നിങ്ങള്‍ക്കും എനിക്കും തമ്മില്‍ ഒരു ബന്ധമൊന്നുമില്ലല്ലോ ?'അഞ്ജലി തുറന്നടിച്ചു
'മേഡം ഞങ്ങള്‍ക്ക് നിങ്ങളെ ബുദ്ധിമുട്ടിക്കണം എന്നില്ല .ഞങ്ങള്‍ക്ക് വേണ്ടത് പ്രശാന്തിനെയാണ് .അവനെവിടെ എന്ന വിവരം അത് മാത്രം മതി .'കര്‍ത്ത ആവേശത്തോടെ പറഞ്ഞു .
'പ്രശാന്ത് എവിടെയാണേലും അത് നിങ്ങളെ അറിയിക്കേണ്ട കാര്യം എനിക്കില്ല .അഞ്ജലി തന്‍റെ വശം ശക്തമായി പറഞ്ഞു .
'എങ്കില്‍ ഞങ്ങള്‍ക്ക് ബലം പ്രയോഗിക്കേണ്ടി വരും .'കര്‍ത്ത പറഞ്ഞു തീരും മുമ്പേ കിരണ്‍ ഗീതയെ കടന്ന് പിടിച്ചിരുന്നു .അഞ്ജലി കിരണിനെ ആഞ്ഞു തള്ളി .തള്ളലില്‍ കിരണ്‍ മലര്‍ന്നടിച്ചു വീണു .തല്ഷണം കര്‍ത്തയുടെ കൈ അഞ്ജലിയുടെ കവിളില്‍ ആഞ്ഞു പതിച്ചു .അഞ്ജലിയുടെ കവിള്‍ വിരല്‍ പാടുകളാല്‍ തണര്ത്തു .ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാര്‍ അവരെ വളഞ്ഞു . ഇനിയൊരു ബലപരീക്ഷണം ബുദ്ധിയല്ലെന്ന് കണ്ട കര്ത്തയും കിരണും അവരില്‍ നിന്നും അതി സാഹസികമായി രക്ഷപെട്ടു .
*****
അഞ്ജലി തന്‍റെ കയ്യിലെ കവര്‍ പൊളിച്ചു .അതിനുള്ളില്‍ ഒരു സി ഡിയും ഒരു കത്തും .
'മേഡം എന്‍റെ പേര് ശ്രീദേവി .പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രങ്ങളില്‍ അച്ചടിച്ച് വന്നിരുന്നു എന്റെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ .സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ശ്രീദേവി ഓഫീസിലെ സീനിയര്‍ ഓഫീസര്‍ അലക്സ് പോള്‍ തന്നെ ലൈങ്കീകമായി പിടിപ്പിച്ചു എന്ന് പരാതിപെട്ട വാര്‍ത്ത .മാധ്യമങ്ങള്‍ ആഗോഷിച്ച വാര്‍ത്ത .സിനിയര്‍ ഓഫീസര്‍ വാര്‍ത്ത നിഷേദിക്കുകയും .മാനനഷ്ട്ടത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു .ശ്രീദേവിയുടെ വാദം പൊള്ളയാണന്നും .ആകയാല്‍ അലക്സ് ആവശ്യപെട്ട അഞ്ചു ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടു .ഞാന്‍ അടങ്ങിയിരുന്നില്ല മേല്‍ കോടതിയില്‍ അപ്പീലിന് പോയി .കോടതി അത് ഫയലില്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു .പക്ഷെ അന്ന് രാത്രി തന്നെ ചില ഗുണ്ടകള്‍ എന്നെ തട്ടി കൊണ്ട് പോയി .പിന്നീട് അറുപത് ദിവസം പലരും മൃഗീയമായി പീഡിപ്പിച്ചു .ജീവനോടെ വിട്ടാല്‍ പൊല്ലാപ്പാകുമെന്ന അവരുടെ കണക്കു കൂട്ടല്‍ .മന്നാടി കൊക്കയിലേക്ക് വലിച്ചെറിഞ്ഞു .പത്രങ്ങളില്‍ വന്‍ തലകെട്ടോടെ വന്നു .ശ്രീദേവിയുടെ മനം നൊന്തുള്ള ആത്മഹത്യ .കുറച്ചു കാലം പത്രങ്ങളും ബന്ധുക്കളും പിന്നാലെ നടന്നു .പിന്നെ എല്ലാവരും മറന്നു .എന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ഒരു പ്രമാണിയുണ്ടായിരുന്നു .സുനി .ആര്‍ . നെല്ലി പടി .അന്ന് വിദ്യാര്‍ത്ഥി നേതാവായിരുന്നു .കത്ത് ചുരുക്കുന്നു .ഇനി എല്ലാം സി ഡി ക്കുള്ളില്‍ ഭദ്രമായിട്ടുണ്ട് .മേഡം ഈ സി ഡി കോടതിയെ ഏല്‍പ്പിക്കണം .ഒരു പുനരന്നേഷണം ആവശ്യ പെട്ട് കൊണ്ട് ഒരു അപീലും കൊടുക്കണം .വിശ്വസ്തതയോടെശ്രീദേവി '.
അഞ്ജലി സി ഡി . പ്ലയറില്‍ ഇട്ടു .സുനിയും കൂട്ടാളികളും നടത്തിയ സകല കൊള്ളര്തായ്മകളും സി ഡി യില്‍ തെളിഞ്ഞു വന്നു .അഞ്ജലിയുടെ മനസ്സ് സന്തോഷം കൊണ്ട് മതിമറന്നു .നേരിട്ട് കോടതിയെ സമീപ്പിച്ചാല്‍ അതപകടമാണ് .സുനിയും കൂട്ടാളികളും ഒരിക്കലും അറിയാന്‍ പാടില്ല അയക്കുന്ന ആളിന്‍റെ വിവരം .അത് കൊണ്ട് തന്നെ ഒരു ഊമ കത്ത് അതാണ് പോം വഴി .അഞ്ജലി തീര്‍ച്ച പെടുത്തി .അഞ്ജലി ഹൈകോടതി ജഡ്ജിക്ക് കത്തെഴുതി .കൂടെ സി ഡി യുടെ ഒരു കോപ്പിയും പോസ്റ്റ് ചെയ്തു .ജഡ്ജി ആനന്തവല്ലി സി ഡി യും കത്തും പരിശോദിച്ചു .കത്തില്‍ പറഞ്ഞവ വിശ്വസിക്കാന്‍ ജഡ്ജിക്ക് രണ്ടാമത് ഒന്ന് ആലോചികേണ്ടി വന്നില്ല .അതില്‍ ഒരു പുനരന്നേഷണം അനിവാര്യമാണന്ന് കോടതി സര്‍ക്കാരിനെ ബോദ്യപെടുത്തി .സര്‍ക്കാര്‍ ഒരു സ്പെഷല്‍ ഇന്‍വെസ്റ്റികേഷന്‍ ടീമിന് രൂപം നല്‍കി .ഡി .ഐ .ജി തരകന്‍ ഐ എ എസ് . മുഹമ്മദ് ഇഖ്‌ബാല്‍ ഐ പി എസ് .സിനി വര്‍ഗീസ് ഐ പി എസ് .എന്നിവരടങ്ങുന്ന ഒരു സംഗം .
****
പുലിമറ്റം ബംഗ്ലാവില്‍ ആശ്വസ്തയുടെ തീപൊരി വീണു കഴിഞ്ഞു .പഴകി ദ്രവിച്ച കേസ് കെട്ടുകളുമായി വീണ്ടുമൊരു അന്നേഷണം .നിസാരമായ അന്നേഷണമല്ല .കോടതിയുടെ നിരീഷണത്തില്‍.
'ആ ഊമകത്ത് അതിന്‍റെ ഉറവിടം കണ്ടെത്തണം .'കര്‍ത്ത ജാകരൂകനായി
'ശ്രീദേവി അവള്‍ തന്നെ .ആ പന്നിയുടെ മോള്‍ ജീവിച്ചിരിപ്പുണ്ട് .' സുനിയുടെ കോപത്താല്‍ ചുവന്നു .
'ശ്രീദേവിയോ !?.കിരണും കര്ത്തയും ഒരേ സമയം ചോദിച്ചു .
'അവളെ രക്ഷ പെടുത്തിയ ഒരാള്‍ ഇന്നലെ എന്നെ കാണാന്‍ വന്നിരുന്നു .ഒരു മുന്നറിയിപ്പ് തരാന്‍ '.സുനി ആശുപത്രിയിലെ സംഭവങ്ങള്‍ ചുരുക്കി വിവരിച്ചു .
മേഗം ഇരുണ്ട് തുടങ്ങിയിട്ടിണ്ട് .ഒരു മഴക്കുള്ള എല്ലാ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു .ഇടിയുടെ കനത്ത ശബ്ദം ചുമരുകളില്‍ തട്ടി തെറിച്ചു .സൈറണ്‍ മുഴക്കി വന്ന പോലിസ് വാന്‍ ബംഗ്ലാവിനു മുന്നില്‍ നിന്നു .ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇക്ബാല്‍ ചാടിയിറങ്ങി .തരകനും ,സിനി വര്‍ഗീസും വണ്ടിയില്‍ തന്നെ ഇരുന്നു .ഇഖ്‌ബാല്‍ കോളിംഗ് ബെല്ലമര്‍ത്തി .ഏതോ തമിഴ് ഗാനത്തിന്‍റെ ശബ്ദം ഉള്ളില്‍ നിന്നും അവ്യക്തമായി കേള്‍ക്കാം .കുറച്ചു കഴിഞ്ഞ് കര്‍ത്ത വന്ന് വാതില്‍ തുറന്നു .ഇഖ്‌ബാല്‍ സിവില്‍ ഡ്രസ്സിലായതിനാല്‍ കര്ത്തക്ക് ആളെ മനസ്സിലായില്ല .
'ആരാ .മനസ്സിലായില്ല ?'.കര്‍ത്ത ഗ്രഹനാഥന്‍റെ വേഷം ധരിച്ചു .
'ഞാന്‍ ഇക്ബാല്‍ .പോലീസില്‍ നിന്നാ . മന്നാടി കൊക്കയില്‍ ചാരമായി തീര്‍ന്ന കേസുള്‍പ്പടെ പല കേസ്സും അന്നേഷിക്കാന്‍ നിയഗിക്കപെട്ടില്ലുള്ള ഉധ്യോഗസ്ഥന്‍ .'ഇഖ്‌ബാല്‍ വിശദമായി തന്നെ പറഞ്ഞു .
'ഇരിക്കണം സാര്‍ .ഞാന്‍ സുനിയെ വിളിക്കാം '.കര്‍ത്ത ഔപചാരികത മറന്നില്ല .കര്‍ത്ത ഉള്ളിലേക്ക് പോയി സുനിയോട് കാര്യം പറഞ്ഞു .
'നമസ്കാരം സാര്‍ .' സുനി പൂമുഖത്തേക്ക് വന്നു .കാറില്‍ നിന്നും തരകനും , സിനിയും ഇറങ്ങി വന്നു .
'ഒരു മുഖ വുരയുടെ ആവശ്യമില്ലല്ലോ ?അല്ലെ സുനി സാര്‍ .ഇഖ്‌ബാല്‍ കസേരയില്‍ നിന്നും എണീറ്റു .
'സര്‍ ഈ കേസ്സ് എന്നെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാനുള്ള ശ്രമമാണ് .എന്‍റെ രാഷ്ട്രീയ ഭാവിയില്‍ അസൂയ പൂണ്ട സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇതീനു പിന്നില്‍ 'സുനി വിനയാനിതനായി .
'അതൊക്കെ ഞങ്ങള്‍ അന്നേഷിച്ചു കണ്ടെത്തും '. സിനി വര്‍ഗീസ് പരിസരം വീക്ഷിച്ചു കൊണ്ട് പറഞ്ഞു .
' ഈ ബംഗ്ലാവ് ആരുടേതാ ?.തരകന്‍റെ ഊഴം .
'എന്‍റെതാ സാര്‍ .' കര്‍ത്ത പൂമുഖത്തേക്ക് ഇറങ്ങി വന്നു .
മൂന്നു പേരും പരിസരം നാന്നായി വീക്ഷിച്ചു .അടുത്തൊന്നും വീടുകളില്ല .ബംഗ്ലാവിന് പുറകു വശം കാട് മൂടികിടക്കുന്നു . ബംഗ്ലാവില്‍ എന്ത് നടന്നാലും ആരുമറിയില്ല .ഇഖ്‌ബാല്‍ ബംഗ്ലാവിനുള്ളിലേക്ക് കയറി .പല മുറികളും അടഞ്ഞു കിടക്കുന്നു .അടുക്കളയില്‍ പാചക ചെയ്തിട്ട് ഒരു പാട് കാലമായന്ന് തോന്നുന്നു .
'എന്താ ഈ റൂമുകള്‍ അടച്ചിട്ടിരിക്കുന്നത് '.ഇഖ്‌ബാല്‍ അടച്ചിട്ട റൂമിന്‍റെ വാതില്‍ തള്ളി കൊണ്ട് ചോദിച്ചു .
'അത് തുറക്കാറില്ല .ഇവിടെ ആരും താമസവുമില്ല .കിരണ്‍ ഭവ്യതയോടെ പറഞ്ഞു .
'ഒക്കെ ഞാളിറങ്ങുന്നു .ഒരു വരവ് കൂടി വരേണ്ടി വരും .ഇഖ്‌ബാല്‍ ചാവി കൊണ്ട് ചെവിയില്‍ തിരിച്ചു .
മൂന്നു പേരും വണ്ടിയില്‍ കയറി .മഴയില്‍ കാര്‍ അപ്രത്യക്ഷമായി .സുനിക്കും കര്ത്തക്കും ആശ്വാസമായി .അടച്ചിട്ട റൂമുകള്‍ തുറന്നിരുന്നാല്‍ .കള്ളാ പണങ്ങളുടെ സ്രോതസ്സ് കണ്ടെത്തും .
'ഈ പണമെല്ലാം എത്രയും പെട്ടെന്ന് ഇവിടെ നിന്ന് മാറ്റണം '.സുനി ഗൌരവത്തില്‍ പറഞ്ഞു .
'എങ്ങോട്ട് അതും ഇത്രയും പണം .'കിരണ്‍ ആകാംഷനായി .
'സ്ഥലം കണ്ടെത്തിയെ മതിയാവൂ .ഇല്ലേല്‍ അവര്‍ ഇനിയും വരും .ഇത് കണ്ടെടുത്താല്‍ പിന്നീടുള്ള ജീവിത അഴിക്കുള്ളിലായിരിക്കും .'സുനി മുന്നറിയിപ്പ് നല്‍കി .അവര്‍ അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി .
****
'ഇഖ്‌ബാല്‍ ആദ്യ അന്നേഷണത്തില്‍ എന്ത് തോന്നുന്നു ?'തരകന്‍ കസേരയില്‍ അമര്‍ന്നിരുന്നു .
'സാര്‍ .സുനി ,കര്‍ത്ത ,കിരണ്‍ പിന്നെ വാടക ഗുണ്ട ഷാജി നാല് പേരും എന്തൊക്കെയോ ദുരൂഹതകള്‍ ജനിപ്പിക്കുന്നുണ്ട് .
'അടച്ചിട്ട മുറികള്‍ ശൂന്യമാണന്ന് എനിക്ക് തോന്നുന്നില്ല '. സിനി വര്‍ഗീസ് ഇടയ്ക്കു കയറി .
'ഏതായാലും ബംഗ്ളാവ് നമ്മുടെ നിരീക്ഷണത്തിലായിരിക്കണം .എന്ത് പറയുന്നു ഇഖ്‌ബാല്‍ '.തരകന്‍ പേപ്പര്‍ വെയിറ്റ് കറക്കി കൊണ്ട് ചോദിച്ചു .
'വേണം സാര്‍ .അതിനായി കോണ്‍സ്റ്റബിള്‍ രാമുവിനെ ഏല്‍പ്പിച്ചിട്ടുണ്ട് .ഇഖ്‌ബാല്‍ പേപ്പറില്‍ കുത്തി കുറിച്ച് കൊണ്ട് പറഞു .
തരകന്‍റെ മൊബൈല്‍ റിംഗ് ചെയ്തു .ഫോണ്‍ എടുത്തു കൊണ്ട് തരകന്‍ വെളിയിലേക്ക് പോയി .പുറത്ത് മഴ തിമര്‍ത്തു പെയ്യുകയാ .ഇടി മുഴക്കങ്ങള്‍ .മിന്നലിന്‍റെ പ്രകാശ ബിന്ദുക്കള്‍ .കുളിര്‍ തെന്നലിന്‍റെ തലോടല്‍ .ഒരു പൊട്ടി തെറിയുടെ ശബ്ദം .കണ്ണടച്ചു തുറക്കും മുമ്പേ മേശക്കു മുകളിലെ മോണിറ്റര്‍ ചിതറി വീണു .ഇഖ്ബാലും സിനിയും നിലത്തേക്കു കിടന്നു .വെടിയുണ്ടകള്‍ ചുമരിലേക്കു ആഴ്ന്നിറങ്ങി .പത്തു മിനുട്ട് നേരം ഭീതി സമ്മാനിച്ച് വെടിയൊച്ച നിന്നു .ഇഖ്‌ബാല്‍ ചാടി എണീറ്റപ്പോള്‍ ഒരു സ്കോര്‍പിയോ ഓടി പോകുന്നത് കണ്ടു .സിനിയും തരകനും ഓടി വന്നു .
'ബ്ലാക്ക് സ്കോര്‍പിയോ അത് മാത്രമേ കണ്ടള്ളൂ .ഇഖ്‌ബാല്‍ നിരാശയോടെ പറഞ്ഞു .
'അത് അവര്‍ തന്നെ .നമ്മുടെ നീക്കം ആരെയാണോ ആലോസര പെടുത്തിയത് അവര്‍ '.സിനിയുടെ ശബ്ദം കനത്തിരുന്നു .
'സാര്‍ അവരെ അറസ്റ്റ് ചെയ്താലറിയാം .ആരാ വന്നതെന്ന് 'ഇഖ്‌ബാല്‍ രോഷഗുലനായി .
'പാടില്ല .അവരുടെ ലക്‌ഷ്യം അതാണ് .നമ്മള്‍ ചെല്ലുമ്പോള്‍ തരാന് പ്രതികള്‍ ധാരാളം അവരുടെ കയ്യിലുണ്ടാവും .അവരിലേക്ക് കേസ്സ് എത്താത്ത പ്രതികള്‍ .അത് വഴി നമ്മുടെ അന്നേഷണം വഴി തിരിച്ചു വിടുക അതാണവരുടെ ലക്‌ഷ്യം .അതിനു നമ്മള്‍ നിമിത്തമാകരുത് . നമ്മുക്ക് വേണ്ടത് സൂത്രദാരകരെയാണ് . കയ്യില്‍ കിട്ടും അതുവരെ കാത്തിരിക്കുക '.(തുടരും )