Friday, August 12, 2016

പുഴയുടെ ബാല്യം / കൌമാരം

പച്ച പുതച്ച കാടിന്‍റെ സൌന്ദര്യ റാണിയാണ്   പുഴ. നാണം കുണുങ്ങി മണവാട്ടിയെ പോലെ ഒഴുകുന്ന ബാല്യകാല പുഴ. മണല്‍ പരപ്പിലെ സൌന്ദര്യ കല്ലുകള്‍ സൂര്യന്‍റെ ലാളനയാല് തിളങ്ങുന്ന സുന്ദരിയായ പുഴ. അലക്കു കല്ലിന്‍റെ അരികില്‍ കിന്നാരം പറഞും കുലുങ്ങി ചിരിച്ചും കൂട്ടം കൂടുന്ന പരല് മീനുകള്‍ വസിക്കുന്ന ഗ്രഹം.  വര്ഷത്തിന്റെ കുളിര്‍മയും വേനലിന്റെ ഉഷ്ണവും പുഴയുടെ ഭംഗി നശിപ്പിക്കില്ല. തോണിക്കാരന്റെ കൂവല് കേള്‍ക്കുന്ന പുഴ. ആമയും , തവളയും , ചെറിയ. - വലിയ  മീനുകളും സ്വൈരവിഹാരം നടത്തുന്ന സുന്ദരമായ കൊട്ടാരം.  അലക്കു കല്ലിലെ സോപ്പ് പതയുടെ സുഗന്ധമുളള പുഴ.  കറുപ്പന് പാറകള്‍ സംരക്ഷണം തീര്‍ത്ത മനോഹരി. കാട്ടു വളളികളെ പാട്ടു പാടി ഉറക്കുന്ന ഗായിക. നീര് നായ നീരാട്ട് നടത്തുന്ന കളിക്കളം.
...................
കൌമാരം ..
....
അകാലചരമം പ്രാപിച്ച ഹതഭാഗ്യ.
ആമയും തവളയും താവളം മാറിയ മലിനമായ പുഴ. മണല്‍ പരപ്പില്‍ ചെളി വാരിയിട്ട് വിക്രതമായ പുഴ. എണ്ണയും സോപ്പും മലിനമാക്കിയ പുഴ. അന്യം നിന്നു പോയ തോണിക്കാരനും , ഉണങ്ങി കരിഞ കാട്ടു വളളികളും നിറം കെടുത്തിയ പുഴ. ഇടിച്ചു പരത്തിയ കറുപ്പന് പാറക്കെട്ടുകള്‍ സുരക്ഷിതത്വം നഷ്ടപ്പെടുത്തിയ പുഴ. നാണം  മറന്ന് അഴിഞാടുന്ന പുഴ. ചെളിയും മുളളും നിറഞ ഗ്രഹം.  പുഴ ഒരു കഥയായി അച്ചടിച്ചു വരുന്ന കാലം വിദൂരമല്ല. നിന്റെ ബാല്യത്തില്‍ ആ മാറില്‍ നീന്തി തുടിച്ച മനോഹര ചിത്രം  ചുമരില്‍ പതിയുന്നല്ലൊ.