Friday, April 15, 2011

ഫാമിലി വിസ

മോഹങ്ങളുടെ ചിറകുമുളക്കാന്‍ വിധിക്കപെട്ട ജന്‍മം .ഉള്ള സ്ഥലം പണയപെടുത്തി വന്ന ഒരുത്തന്‍ വിസയുടെ കടം വീട്ടി നാട്ടിലെത്തി .ഒരു വിവാഹവും കഴിച്ചു .മധുവിധുനാളുകള്‍ പുണരും മുമ്പേ വീണ്ടും അനന്തമായ മരുഭൂമിയുടെ തീരം തേടി .ജോലിയില്‍ കയറിയാല്‍ മധുവിധുവിന്‍റെ  രുചിയൂറും ഓര്‍മ്മകള്‍ .വീട്ടില്‍ എന്നും തുടരുന്ന ഉമ്മയുടെ അസുഖം . ചെറുപ്പത്തിലെ അനാഥയാക്കി  കടന്നുകളഞ്ഞ  വാപ്പയുടെ രൂപം . ഒരു സഹോദരിയെ കല്യാണം കഴിപ്പിച്ചയച്ചു  സ്ത്രീധന തുക മുഴവന്‍ കൊടുക്കാത്തതിനാല്‍ ചോര്‍ന്നൊലിക്കുന്ന കൂരക്കു കീഴില്‍ അവളും . കല്യാണം കഴിക്കാന്‍ അവന് താല്‍പര്യമുണ്ടായിരുന്നില്ല .പക്ഷെ കുടുംബക്കാരുടെ  നിര്‍ഭന്തം    അവനു അനുസരിക്കേണ്ടി  വന്നു .
8 ക്ലാസ്സില്‍ വെച്ച് പഠനം നിര്ത്തിയവന്‍ ബാല്യവും , കൌമാരവും  ,യുവത്വവും ബംഗ്ലൂര്‍ , മുംബൈ എന്നീ നഗരങ്ങളില്‍ വിയര്‍പ്പുകണങ്ങളാല്‍ കാവ്യം രചിച്ചു . ഉപേക്ഷിച്ചു പോയ പിതാവ് മടങ്ങി വരുമെന്ന പ്രതീക്ഷ അവനില്ലായിരുന്നു . പക്ഷെ അവന്‍റെ  മുന്നിലെ ലക്‌ഷ്യം ഉമ്മയുടെ ചിക്ത്സ ,സഹോദരി ഫാത്തിമയുടെ വിവാഹം . അവന്‍റെ  സ്വപ്നം  പോലെ ഫാത്തിമയുടെ വിവാഹം മുട്ടില്ലാതെ നടന്നു .നാട്ടുക്കാരും കൂട്ടുകാരും അവനെ സഹായിച്ചു . സ്ത്രീധന തുക കുറച്ചു    അധികമായിരുന്നെങ്കിലും അവനതിന്  തയ്യാറായി.


കുറച്ചുകാലം കഴിഞ്ഞു ഉമ്മയുടെ രോഗം മൂര്‍ച്ചിച്ചു ... ഒരാളുടെ സഹായം മില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ . അങ്ങിനെ ഫാത്തിമ വീട്ടിലേക്കു തിരിച്ചു ... ഫാത്തിമയുടെ ഭര്‍ത്താവ് നല്ല സ്വഭാവമുള്ളയാളായിരുന്നു , പക്ഷെ അയാളുടെ സഹോദരിമാര്‍  ചെകുത്താന്‍ മാരായിരുന്നു . ഒരു വര്‍ഷമാണ്‌ കലാവധി  പറഞ്ഞതെങ്കിലും അവര്‍ക്ക് പെട്ടെന്ന് തന്നെ പണം കിട്ടണം . അവര്‍ ഫാത്തിമയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു .അങ്ങിനെ അവളുടെ ഉമ്മയുടെ സഹായത്തിനന്ന വ്യജ്യാന അവള്‍ വീട്ടിലേക്കു വന്നു . പക്ഷെ മെല്ലെ മെല്ലെ ഇത് അവന്‍ അറിഞ്ഞു . അങ്ങിനെ യാണ് ബംഗ്ലൂരില്‍ വെച്ച് പരിജയപെട്ട
മുഹമ്മദ്‌ ഒരു വിസയുടെ കാര്യം അവനോട് പറഞ്ഞത് .പുരയുടെ ആധാരം പണയപെടുത്തി അവന്‍ മോഹചിറകുകളു  മാഴി മരുഭൂമിയുടെ മണല്‍തിട്ടയില്‍ പറന്നിറങ്ങി   .രണ്ടു വര്‍ഷങ്ങള്‍ വേണ്ടിവന്നു അവന് ആധാരം തിരിച്ചെടുക്കാന്‍ .പക്ഷെ അപ്പോയും ഫാത്തിമ വീട്ടില്‍ തന്നെ ..ഒരുവര്‍ഷം കൂടി കഴിഞാലുടനെ അവളുടെ ഭര്‍ത്താവിന്റെ കടം വീട്ടി നാട്ടിലേക്ക് തിരിക്കണം .
കാലമെന്നും അവനു മുമ്പില്‍  മുഖം തിരിക്കുക പതിവായിരുന്നു .ഇപ്പോള്‍ അവന്‍റെ  സഹോദരിയുടെ ത്വലാക്കിന്‍റെ  ശ്ബ്ധമാണ് അവനെ ആലോസരപെടുത്തിയത് .
അളിയന്‍ മറ്റൊരു ഭാര്യയെ വിവാഹം കഴിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഇന്നും അവനെ ഞെട്ടിപ്പിക്കുകയാണ് . ഇതിനിടയിലാണ് കഷ്ടകാലം പിടിച്ചവന്‍ തല  മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെഴുതു എന്ന് പറഞ്ഞപോലെ അവന്‍റെ  ഭാര്യ സുലൈഖയുടെ ആഗ്രഹം ഒരു ഫാമിലി വിസ . സുലൈഖയുടെ സഹോദരി മൈമൂന ഭര്‍ത്താവിനൊപ്പം ഗള്‍ഫിലാണ് . മൈമൂനയാണ് പറഞ്ഞത് ഇപ്പോള്‍ വിസ സൌജന്ന്യമായി ലഭിക്കുമെന്ന് .സുലൈഖക്ക്  മുമ്പില്‍ നാത്തൂന്‍ ഫാത്തിമയുടെ ദുഖം  പ്രശ്നമല്ല . അമ്മായിയമ്മയുടെ രോഗം അവളുടെ വിഷയമല്ല .അവള്‍ ഇക്കാര്യം സൂചിപ്പിച്ചു . ഇയാളുടെ സ്വപ്നം ഒരിക്കലും ഇതായിരുന്നില്ല .മറിച്ച് തന്‍റെ സഹോദരിയെ മറ്റൊരുത്തന്‍റെ  കയ്യില്‍ ഏല്‍പ്പിച്ചു കൊടുക്കണം . ചോര്‍ന്നൊലിക്കുന്ന മേല്‍കൂര പുതുക്കി പണിയണം. ഉമ്മയെ നല്ല വൈദ്യനെ കാണിക്കണം .

പക്ഷെ സുലൈഖയുടെ സ്വപ്ന വിമാനം അറബുനാടുകള്‍ ചുറ്റികറങ്ങിയിരുന്നു . വിസയുടെ ആനുകൂല്യം പക്ഷേ ടിക്കെറ്റിലും , റൂമിലും ,ഭക്ഷണത്തിലും മറ്റു അനുബന്ത കാര്യങ്ങളിലും പ്രതിഫലിക്കില്ല. അവനറിയാം പക്ഷേ സുലൈഖ അതിനപ്പുറത്തെ തന്‍റെ  സഹോദരി ഭര്‍ത്താവിന്‍റെ കഴിവില്‍ വിശ്വാസം പൂണ്ടു . ജോലി കഴിഞ്ഞു വന്നു ഉറങ്ങാന്‍ കിടന്നു പക്ഷേ ഉറക്കം വന്നില്ല . ദു സൊപ്നങ്ങള്‍ അവനെ വേട്ടയാടി .ഫോണ് വിളിച്ചു അവന്‍ അവളുമായി പിണങ്ങി .ഒന്നിച്ചു ജീവിക്കാന്‍ നാലാളുകള്‍ക്ക് മുമ്പില്‍ പ്രതിഞ്ഞ എടുത്തവര്‍ അകലുകയാണ് . കേവലമൊരു ഫാമിലി വിസയുടെ നൂല്‍പാലത്തില്‍ .കാലം മെഴുകുതിരി വെട്ടം കണക്കെ എരിഞ്ഞു തീര്‍ന്നു . കാലന്‍ ഉമ്മയുടെ ജീവനുമായി കടന്നു കളഞ്ഞു .ഒരിറ്റു കണ്ണുനീര്‍ വാര്‍ക്കാന്‍ പോലും അവളുടെ മുബൈല്‍ ഫോണ്‍ ചലിച്ചില്ല ..ഫാത്തിമയുടെ ഏക ആശ്രയം ഉമ്മയുടെ മരണത്തോടെ അസ്തമിച്ചു .ഒരു നിശോസം    പോലെ ഇന്നും അവനോര്‍ക്കുന്നു .. ദുഖങ്ങള്‍ കടലാസില്‍ പകര്‍ത്തിയപ്പോള്‍ ഒരു കൊച്ചു അശോസം . ഒരു ഈന്തപനമരം പോലെ കുറച്ചുകാലം പൂക്കുകയും ..പിന്നീടത്‌ കരിയുകയും വീണ്ടും പൂക്കുകയും അവസാനം യുവത്തം എറിഞ്ഞുടഞ്ഞ ചില്ലുപാത്രം കണക്കെ കടപുഴകി വീഴുന്നു . കൂട്ടിനായി കുറേയതികം സമ്പാദ്യങ്ങള്‍     ( പ്രഷര്‍ ,ഷുഗര്‍ ,കൊളസ്ട്രോള്‍ ,)..

6 comments:

ജുവൈരിയ സലാം said...

:)

ബെഞ്ചാലി said...

:( നഷ്ടങ്ങളുടെ കണക്ക് ‘നാളെയുടെ‘ പ്രതീക്ഷകളായി മാറിയെങ്കിൽ ..

Pradeep Kumar said...

സാധാരണക്കാരനായ ഒരു പ്രവാസി മലയാളിയുടെ ജീവിതം ഇതാ ഇവിടെയുണ്ട്.

Artof Wave said...

വായിച്ചു നന്നായിരിക്കുന്നു
ആശംസകള്‍

Mohiyudheen MP said...

ബ്ളോഗില്‍ പുതിയ ആളാണെന്ന് തോന്നുന്നു രചന വായിച്ചിട്ട്‌, കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു... പ്രാവസ ജീവിതത്തിന്‌റെ മറ്റൊരേട്‌...

Jefu Jailaf said...

ഗൾഫുകാരന്റെ നേർക്കാഴ്ച.. :(