Wednesday, October 31, 2012

പുളി മരച്ചുവട്ടില്‍
                  .വലത്തേ അറ്റത്തെ പത്തു ബി ക്ലാസ്സിനോട് ചേര്‍ന്ന് ഒരു  പുളി മരം . ഉച്ചയൂണിന്റെ സമയത്ത് അവിടെ തിരക്കാ .ഇടത്തെ അറ്റത്തെ വിശാലമായ ഗ്രൌണ്ടില്‍ പോലും ഇത്രയും  ആളെ കാണില്ല   .കാറ്റടിക്കുമ്പോള്‍ ചിതറിവീഴുന്ന പുളിയിലകള്‍ പാറി ക്ലാസ്സ് റൂമിലേക്ക്‌ വരും .ഉച്ചയൂണ് കഴിഞ്ഞുള്ള ക്ലാസണെങ്കില്‍   പിന്നെ പറയുകയേ വേണ്ട ഉറക്കം തൂങ്ങി പോകും .സ്കൂളിലെ അവസാന വര്‍ഷ വിദ്യര്‍ത്തി   എന്ന നിലക്ക് ബാലന് വിടപറയാന്‍ ദിനങ്ങള്‍ മാത്രം .പഠനം തപസ്യയായി കാണുന്ന കുട്ടികള്‍ക്ക് ഇത് ഭയാനകതയുടെ നാളുകള്‍ .മറ്റുള്ളവര്‍  ഒരു ഭാരമിറക്കാന്‍ കഴിയുമെന്നതിലെ  ശുഭപ്രതീക്ഷ    .ഇനി വെറും ദിനങ്ങള്‍ മാത്രം .വേര്പിരിഞ്ഞാല്‍ പിന്നെ എന്ന് കാണും ഈ തറവാട് ഓര്‍മ്മകളുടെ പച്ചപ്പില്‍ പൂത്തു തളിര്‍ത്ത ബാലന്റെ പ്രണയം പുളിമരം പോലെ വളര്‍ന്നിരുന്നു .അവളുടെ വരവോടെയാണവന്‍ ആ പുളിമരത്തെ അടുത്തറിഞ്ഞത് .മെലിഞ്ഞ് ഇരുനിറമുള്ള ഒരു അമ്പലവാസി പെണ്‍കുട്ടി . കാര്‍കൂന്തലില്‍ തുളസിയിലയിട്ട സുന്ദരി .രെഞ്ചിനി അതാണവളുടെ പേര് .
                            
                                 വര്‍ഷങ്ങള്‍ മൂന്നു കഴിഞ്ഞു അവര്‍ക്കിടയിലെ സൌഹൃദത്തിന്   മാറ്റ്  കൂടി .പുളിമരച്ചുവട്ടിലെ ഒഴിവു വേളകള്‍ അസ്തമിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം .പരീക്ഷ കഴിഞ്ഞാല്‍ പിന്നെ കാണാന്‍ കഴില്ലല്ലോ .അവരുടെ പ്രണയം  ഒരിക്കലും പൂക്കില്ല .രണ്ടു ജാതിയിലുള്ളവര്‍ അതും  ബാലന്‍  താഴ്ന്ന ജാതി അവന്റെ നിഴല്‍ വെട്ടം കണ്ടാല്‍ പോലും  അശുദ്ധി കല്‍പ്പിക്കുന്ന ഉയര്‍ന്ന ജാതിയിലുള്ള അവളെ സ്വന്തമാക്കുക അത്ര എളുപ്പമല്ല .വീട്ടിലെ അടുപ്പില്‍ തീ പുകയാന്‍ അമ്മയെ ഒഴിവു ദിനങ്ങളില്‍ റോഡു പണിക്കു സഹായിക്കണം .അച്ഛന്‍ കിടപ്പിലായിട്ട് കാലങ്ങളായി . പെങ്ങള്‍ വളര്‍ന്നു വരുന്നു .പഠനം ഏതായാലും തുടരാനാവില്ല .അമ്മയോടപ്പമോ അല്ലേല്‍ അമ്മാവന്റെ വര്‍ക്ഷോപിലോ ഇനിയുള്ള കാലം .അതിനിടയില്‍ പ്രണയം മണ്ണാംകട്ട.അതൊക്കെ കാശുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാ.നേരം ഇരുട്ടിയാല്‍ ഇരു വീട്ടുകാരുമാറിയാതെയുള്ള   ഒളിച്ചോട്ടം പിന്നെ കുടുംബം, സമൂഹം , സമുദായം എല്ലാം .ഹയ്യോ ഓര്‍ക്കാനേ    വയ്യ  .
                                                    പരീക്ഷയും കഴിഞ്ഞു വിട പറയാനൊരുങ്ങവേ അവളോട്‌ യാത്രപോലും പറയാതെ ഓടി .അവള്‍ എന്ത് കരുതി കാണും എന്തായാലും കുഴപ്പമില്ല .കുറച്ചുക്കാലം .അത് കഴിഞ്ഞവള്‍ എല്ലാം മറക്കും ..അല്ലേലും മറവി ഒരു അനുഗ്രഹമാ ബാലന്റെ  കണ്ണുകള്‍  ഈറനണിഞ്ഞു  .പുതിയ കൂട്ടുക്കാര്‍ പുത്തന്‍ സ്കൂള്‍ പിന്നെ എവിടെയാ അഷ്ടിക്കു വകയില്ലാത്തവനെ .മറക്കണം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കണം  .പിന്നീടുള്ള ഓര്‍മ്മകളില്‍ അവളെ മറക്കാന്‍ അവന്‍  സ്കൂള്‍ മുറ്റത്തേക്ക്‌ പോലും പോയില്ല  . .അമ്മാവനോടപ്പം കൂടി. അച്ഛന്‍ പോയി ഒരു വിധത്തില്‍ അത് ഒരു ആശ്വസമായി  .അമ്മാവന്‍ എന്ന് പേര് പറയാമെങ്കിലും അയാളുടെ പെരുമാറ്റം ശത്രുവിനോടെന്നപോലെയാ .എല്ലാം ക്ഷമിച്ചു .കാലങ്ങള്‍ തള്ളി നീക്കി .ആയിടക്കാന്‍  ദുബായിലേക്ക് ആളുകളെ റിക്രൂട്ട്   ചെയ്യുന്ന   ഒരു ഏജന്‍സി മുഖേനെ ഒരു വിസ.ഇന്റര്‍വ്യൂ കഴിഞ്ഞു .ടിക്കെറ്റിനുള്ള   കാശു മാത്രം മതി .അമ്മ അഴല്‍കൂട്ടത്തില്‍ നിക്ഷേപ്പിച്ചിരുന്ന തുക എടുത്തു ബാലനെ  ഏല്‍പ്പിച്ചു .അങ്ങനെ ഒരു പറിച്ചു നടല്‍.വര്‍ഷമൊന്നു കഴിഞ്ഞപ്പോയേക്കും  വീട്ടിലെ കടങ്ങള്‍ ഒരു വിധം തീര്‍ത്തു.അനിയത്തിക്ക് വിവാഹാലോചനകള്‍ വരുന്നുണ്ട് .ഏതെങ്കിലും ഒന്ന് ശെരിയായിട്ടു വേണം നിന്റേതു കൂടെ നടത്താന്‍ ഫോണ്‍   വിളിക്കുമ്പോള്‍ അമ്മക്ക് ഇത്ര മാത്രമേ  അവനോട് പറയാനൊള്ളൂ.
                            വഴലിന്   അക്കരെ ഓടു മേഞ്ഞ  ഒരു വീട് അമ്മ കണ്ടു വെച്ചിട്ടുണ്ട്   കുറഞ്ഞ കാശുമതി .നല്ല ഉഷ്ണം മാണെങ്കിലും ഒരു മനസമാധാനമുണ്ട് . .വര്‍ഷമൊന്നു കഴിഞ്ഞു അവധിക്കാലം ആസ്വദിക്കാന്‍   ഒരു മാസം .അനിയത്തിയെ കാണാന്‍ വന്നവര്‍ക്ക് വീടത്ര പിടിച്ചില്ല.ആണിനെന്തിനാ  പെണ്ണിന്റെ വീട് പിടിക്കുന്നത്‌   .ഇതുമൊരു    കലികാലമാ. വേറെ ഒരു കൂട്ടം വാരമെന്നെറ്റിട്ടുണ്ട്  അവരുടെ ഡിമാന്റ് എന്താവുമെന്തോ ?.ഏതെങ്കിലും ഒരുത്തന്‍ വരാതിരിക്കില്ല .ഇനി അവള്‍ക്കു വല്ല പ്രണയവുമുണ്ടോ   എന്തോ ? ചതിക്കല്ലേ  ദൈവമേ എന്ന പ്രാര്‍ത്ഥന മാത്രം .പഴയ  ഓര്‍മ്മകള്‍ ഇടയ്ക്കിടെ കടന്നു അവനെ  തേടി വരും കൂട്ടത്തില്‍ രെഞ്ചിനിയും  ആ പുളിമരവും .അവള്‍ കുടുംഭവുമായി സുഖമായിരിക്കും .അങ്ങനെയാവട്ടെ അതാണ്‌ ശരി .
                      കൂട്ടുക്കാര്‍ സന്തോഷത്തോടെ എയര്‍ പോര്‍ട്ടില്‍ ബാലനെ അനുഗമിച്ചു  .എമിഗ്രേഷന്‍  കഴിഞ്ഞു ബോര്‍ഡിംഗ് പാസ്സുമായി എയര്‍ ഇന്ത്യയുടെ  വിമാനത്തിനായി കാത്തു നിന്നു. .എയര്‍ പോര്‍ട്ടില്‍ അമ്മാവന്റെ മകനും അമ്മയും അനിയത്തിയും  ബാലനെ സ്വീകരിക്കാനെത്തിയിരുന്നു  .ട്രോളി തള്ളി വരുന്ന ബാലനെ ആദ്യം   തിരിച്ചറിഞ്ഞത്  അനിയത്തി  തെന്നയാ .അവള്‍ വലിയ പെണ്ണായിരിക്കുന്നു.ബാലന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .വീട്ടില്‍  എത്തി കനാലിലെ ഒഴുക്കില്‍ ഒന്ന് മുങ്ങിയപ്പോള്‍ എല്ലാ ക്ഷീണവും അപ്രത്യക്ഷമായി .അഴല്‍വാസികളും ഭന്തുക്കളും   എത്തി  .എല്ലാവര്ക്കും ബാലന്റെ  തടിയെ കുറിച്ചേ പറയാന്‍ നേരമോള്ളൂ .പണ്ട് മെല്ലിച്ച നീ എങ്ങനെയാടാ വീപ്പ കുറ്റി പോലെ വീര്ത്തത് അഴലത്തെ അമ്മിണിയമ്മയുടെ തമാശ എല്ലാവരേയും ചിരിപ്പിച്ചു . അമ്മ ഉണ്ടാക്കി വെച്ചിരുന്ന  ചോറും  കറിയും   അകത്താക്കി .മാനം  ചെറുതായി ഇരുണ്ടു വരുന്നു വൃക്ഷ   ശിഖിരങ്ങളില്‍ ചെറിയ ചാഞ്ചാട്ടങ്ങള്‍    .ചിതറി വീണു തുടങ്ങിയവള്‍ ഒരു പിശറന്‍ കാറ്റോടെ .ഉമ്മറത്തെ മര  കശേരയില്‍  അവളുടെ ഭംഗി ആസ്വദിക്കവേ    അമ്മയുടെ കമന്റ്റ് വന്നു എന്തേ മുറ്റത്തേക്കിറങ്ങുന്നില്ലേ  ?.കുട്ടികാലത്ത് മഴ നനയാന്‍ കൊതിയായിരുന്നു .കടലാസ് വള്ളങ്ങള്‍ ഒഴുകുന്ന പഴയ ഓര്‍മ്മകള്‍ .
                                     മഴ ശക്തി പ്രാപിച്ചു .അഴലത്തെ രാമുവേട്ടന്റെ തൊടിയിലെ പേരക്ക മരം കാറ്റിനോട് മല്ല യുദ്ധം നടത്തി പരാജയപെട്ടു .വേണി ചേച്ചി (രമുവേട്ടന്റെ ഭാര്യ ) മഴയെ ശപിക്കുന്നത്‌ കേട്ടു.അമ്മാവന്‍ ഒരു കാലന്‍ കുട നിവര്‍ത്തി മുറുക്കാനും  ചവച്ചു  തുപ്പി ഉമ്മറത്തേക്ക് കയറി വന്നു .തലയില്‍ നേരിയ നര കയറിയിട്ടുണ്ട് എന്നല്ലാതെ അമ്മാവന്‍ വേറെ മാറ്റമൊന്നുമില്ല .പഴയ  അമ്മാവനല്ല ഭയങ്കര സ്നേഹം .കുശലന്നേഷണം  വിസ്തരിച്ചു തന്നെ നടന്നു .മഴയൊന്നു ശക്തി കുറഞ്ഞ ലക്ഷണ മുണ്ട് .അമ്മാവന്‍ പോകാന്‍ നേരം അമ്മ ബാലനെ കണ്ണിറുക്കി കാണിച്ചു ബാലനു  മനസ്സിലായി.പോകറ്റില്‍ നിന്നും ഒരു അഞ്ഞൂറിന്റെ ഗാന്ധി തല അമ്മാവന് നീട്ടി .അമ്മാവന്‍ നിറ പുഞ്ചിരിയോടെ  ഇനിയും വരാമെന്ന മുന്നറിയിപ്പില്‍ മഴയത്തേക്കിറങ്ങി   .ഇറയത്ത്‌   ഒരു കോയി തണുത്ത് വിറച്ചു നില്‍ക്കുന്നു .അനിയത്തി ഒരു കട്ടന്‍ ചായയുമായി വന്നു. നേരം വൈകുന്നേരമായതറിഞ്ഞില്ല .മഴ  ചെറുതായി ഒന്ന് ശമിച്ചപ്പോള്‍  ഒരു കുടയെടുത്തു കവലയിലേക്കു കൂട്ടുക്കാരെയൊക്കെ കാണാന്‍ ബാലനിറങ്ങി  .

                              കവല പഴയതിലും വലിയ മാറ്റമൊന്നുമില്ല .പക്ഷെ ആളുകള്‍ മാറിയിരിക്കുന്നു .പരമുവേട്ടന്റെ കവുങ്ങ്   തോട്ടത്തില്‍ വെട്ടിയിട്ട കവുങ്ങ്  കൊണ്ട് ഇരിപ്പിടമൊരുക്കിയ ആ നാളുകള്‍ ബാലന്‍ ഓര്‍ത്തു പോയി .അന്നൊക്കെ അങ്ങാടിയില്‍ ബഹുഭൂരിപക്ഷം  പേരും  തെഴില്‍ രഹിതാരോ തൊഴിലിനോട്  വിമുഖത  കാണിക്കുന്നവരോ ആയിരുന്നു.പക്ഷെ കാലം മാറി ഇന്ന് പണിക്കു പോകാത്ത ഒരുത്തനെ പോലും കവലയില്‍ കാണാനാവില്ല .കാരണം അഞ്ചൂറ് രൂപ കൂലി കിട്ടുമെത്രെ.കുറച്ചധികം ചെമ്പു കയ്യിലുള്ളവന്‍ വിസയുമെടുത്ത് കടലുകടന്നു .കവുങ്ങിന് പകരം നല്ല ഒന്നാതരം ഇരിപ്പിടം .മഴനനയാതിരിക്കാന്‍ മേല്‍കൂരയും.വാസു  ചേട്ടന്‍ കല്‍ പണി കഴിഞ്ഞ്  ഉന്തു വണ്ടിയുമായി കവലയില്‍ ഒരു ചെറു തട്ടുകട തീര്‍ത്തിട്ടുണ്ട് അവിടേയും കാണാം  കുറച്ചധികം ആളുകള്‍ .ബാലന്റെ ആഗമനം നന്നായി വാസു ചേട്ടന്‍ ഉപയോഗിച്ചു . പരിചയമുള്ളവരും  ഇല്ലാത്തവരും ഓര്‍ഡര്‍ കൊടുത്തു .വാസുവേട്ടന്റെ  കച്ചവടം പതുക്കെ അണയാന്‍ തുടങ്ങി . അവിടെ കൂടിയ ആളുകളും അവരവരുടെ വീടുകളിലേക്ക് പിരിഞ്ഞു . ബാലനും വീട്ടിലേക്ക് തിരിച്ചു .
                                      രാവിലെ അഴലത്തെ വീട്ടിലെ ബഹളം കേട്ടാണ് ബാലനുണര്‍ന്നത്   .രാമുവേട്ടന്റെ  പശു  ദേവകി ചേച്ചിയുടെ ചേമ്പ് മുഴുവന്‍ ചവിട്ടി നശിപ്പിച്ചിരിക്കുന്നു .ദേവകി ചേച്ചി കലി തുള്ളുകയാ  മകനും മരുമകളും ദേവകി ചേച്ചിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് . ബാലന്റെ അമ്മയും മറ്റുള്ളവരും ദേവകി ചേച്ചിയെ സമധാനിപ്പിക്കുന്നുണ്ട് .അവസാനം  ഒരു വിധം തര്‍ക്കം തീര്‍ന്നു .ഭീഷണി മുഴക്കിയാണ് ദേവകി ചേച്ചി പോയത് .പല്ലുതേപ്പും കുളിയും കഴിഞ്ഞ് ബാലന്‍   വന്നപ്പോയേക്കും അനിയത്തി നല്ല പുട്ടും  കടലയും തയ്യാറാക്കി വെച്ചിരുന്നു .അനിയത്തി ആ  തിരക്കിലേക്ക് ഒന്നും പോയി കണ്ടില്ല . ബാലനവളോട് ചോദിച്ചു നീ എന്താ അവിടേക്ക് ഒന്നും പോകാറില്ലേ .അമ്മ ഇവിടെ തന്നെ ഇരിക്കാന്‍ പറഞ്ഞതാ .വേളി  കഴിക്കാന്‍ വരുന്നവര്‍ക്ക് മുഷിപ്പ് തോന്നര്തല്ലോ ?. അവളിപ്പോ അതിന്റെ യൊരു സന്തോഷത്തിലാ ...ഇന്ന് ഒരു കൂട്ടം കാണാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട് .മുറ്റം മുഴുവന്‍ പ്ലാവില വീണു വൃത്തികേടായി  കിടക്കുകയാ    .അനിയത്തി അതെല്ലാം തൂത്ത് വൃത്തിയാക്കി .നടവഴിയിലൊരു ഒരു ഓട്ടോറിക്ഷ വന്നു നിന്നു...രണ്ടു മധ്യ വയസ്കരും ഒരു യുവാവുമിറങ്ങി .മദ്ധ്യവയസ്കര്‍ ദല്ലാള്‍ സുഖുമാരനും ചെറുക്കന്റെ അച്ഛനും.കയറിയിരിക്കാന്‍ പറഞ്ഞു .ചെറുക്കന്‍  കല്പണിക്ക്   പോകുന്നവനാ .ഒരു അനിയനും ചേച്ചിയും .അമ്മ കുറച്ചു നാള്‍ മുമ്പ് മരിച്ചു പോയി ചേച്ചി കല്യാണം കഴിഞ്ഞ് ഭാര്ത്താവിനോടപ്പം സേലത്താണ് .വീട്ടില്‍ അനിയനും അച്ഛനും ചെറുക്കാനും മാത്രം .നല്ല ഭന്തം ബാലന്റെ   അമ്മാവനും അമ്മയും ഒക്കെ വളരെ സന്തോഷത്തിലാ .എന്തൊക്കെയായാലും അവളെ വെറും കയ്യോടെ പറഞ്ഞയക്കാനാവില്ലല്ലോ .അവര്‍ക്ക് ഒന്നും വേണ്ട എന്ന് പറയുന്നുണ്ട് .അനിയത്തിക്ക് ചെക്കനെ പിടിച്ചു .കല്യാണ തിയതിയും  നിക്ഷയിച്ചു .ഒരുക്കങ്ങള്‍ ഓരോന്നായി തുടങ്ങി .അമ്മ ബാലനറിയാതെ അനിയത്തിയുടെ  പേരില്‍ ഒരു ചിട്ടി പിടിച്ചിരുന്നു അതില്‍ ഒരു  രണ്ടു ലക്ഷം രൂപ കിട്ടും .കല്യാണം ഭംഗിയായി  കഴിഞ്ഞു .ചെറുക്കാനും പെണ്ണും യാത്രയായി കൂടെ ഭന്തുക്കളും .ഒരു    ചെറിയ ആശ്വസം ബാലന്‍ അമ്മയുടെ  മുഖത്ത് കണ്ടു  ...ഇനി ബാലന്റെ  കാര്യം അതാണമ്മയുടെ   ചെറിയ സങ്കടം .
                     കൊട്ടും  കുരവയും കഴിഞ്ഞു  തിരിച്ചു പോകാന്‍ ബാലനിനി  ദിനങ്ങള്‍ മാത്രം ഒരു പെണ്‍കുട്ടിയെ കണ്ടെത്തി അവളുടെ കൂടെ ജീവിക്കാന്‍ ഒരു വര്ഷം കൂടി കാത്തിരിക്കണം .പോകുന്നതിന്റെ തലേനാള്‍ ദല്ലാള്‍ സുഖുമാരന്‍ ഒരു ആലോചനയുമായി  വന്നു നല്ല തറവാട്ടുക്കാര്‍ .കുട്ടിയെ കണ്ടു ഉറപ്പിച്ചു പോയാല്‍ അടുത്ത വരവിനു കല്യാണം.അമ്മയുടെ നിര്ഭന്തത്തിനു  വഴങ്ങി ബാലന്‍ പെണ്ണ് കാണാന്‍ പോയി ..നല്ല കുട്ടി ഇഷ്ട്ടപെട്ടു അവള്‍ക്കു തിരിച്ചും .   അമ്മയും അനിയത്തിയും നിറ കണ്ണുകളോടെ ബാലനെ യാത്രയാക്കി . കടുമാങ്ങയും ,പപ്പടവും ഉണക്കമീനും കുറച്ച് കാഴ വറുത്തതും .കൂട്ടുകാര്‍ക്കിടയിലേക്ക് വെറും കയ്യോടെ പോവുക മാന്യതയല്ലല്ലോ .  എയര്‍ ഇന്ത്യയുടെ തോന്നിവാസങ്ങള്‍ ഒന്നുമില്ലേല്‍ നാളെ പുലര്‍ച്ചെ ദുബായില്‍ ഇറങ്ങാം .
                                  എയര്‍പോര്‍ട്ടിനുള്ളില്‍   എമിഗ്രേഷന്‍ കഴിഞ്ഞ് ബോര്‍ഡിംഗ് പാസ്സുമായി ഗാലറിയിലെ മുഷിഞ്ഞുള്ള ഇരുത്തം നീളം കൂടാന്‍  സാധ്യത തോന്നുന്നു .ഭക്ഷണം കഴിച്ചിറങ്ങിയതാണേലും വല്ലതും ലഗുവായി കഴിക്കാമെന്നു കരുതി ബാലന്‍   ബാഗ്‌ അടുത്തിരുന്ന ആളെ  ഏല്‍പ്പിച്ചു .ഒരു സവനെപ്പും ചോക്ലേറ്റും കായിച്ചു രൂപ എണ്‍പത്.ബാക്കി ഇരുപതു രൂപ. നൂര്‍ ദിര്‍ഹം കയ്യിലുണ്ട്  ദുബായിലെ ചിലവുകള്‍ക്കായി    മാറ്റി വെച്ചതാ .സെവനപ്പിന്റെ   അടപ്പ് തുറന്നു ചോക്ലേറ്റിന്റെ കവര്‍ രണ്ടായി  കീറി   ബാലന്‍ തീറ്റയാരംബിച്ചു    .അനൌണ്സ് മെന്റ് വന്നു .സെക്യൂരിറ്റി ഓഫീസര്‍ ബോര്‍ഡിംഗ് പാസ്‌ ചെക്ക് ചെയ്തു .ബാലന്‍ ബസ്സില്‍ ഫ്ലൈറ്റിനടുത്തേക്ക്‌  പുഞ്ചിരി തൂകുന്ന മുഖവുമായി എയര്‍ ഹോസ്റ്റെസ്  .അനൌണ്‍സ് എത്തി സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാന്‍ .ഫ്ലൈറ്റ് പതുക്കെ പൊന്തി തുടങ്ങി .    

                                  ഉറക്കം കണ്ണുകളെ പിടികൂടി ...ഇടയ്ക്കു ഭക്ഷണവുമായി വന്ന  എയര്‍ ഹോസ്റ്റെസ് ബാലനെ തട്ടിയുണര്‍ത്തി .ഫ്ലൈറ്റ് ദുബായില്‍ ലാന്‍റ് ചെയ്തു .ഇനി വിശ്രമമില്ലാത്ത നാളുകള്‍ .വുഡ്ബിയുമായുള്ള ഫോണ്‍ വിളി   അതാണ്‌ ബാലനെ ത്രില്ലടിപ്പിക്കുന്നത് . നല്ല ഉഷ്ണം.. മരുഭൂമി തഴുകിവരുന്ന കാറ്റില്‍  ഉഷ്ണം ഉരുക്കൂട്ടി  വരും .സന്തോഷം നിറഞ്ഞ നാളുകള്‍ക്ക്  ഇടിത്തിയായി ഫാക്ടറിയിലെ മെഷീന്‍ പൊട്ടി തെറിച്ചു ഒരു ബംഗാളിയും രണ്ടു പാകിസ്ഥാനികളും മരിച്ചു .ദുരന്തം കാരണം വിദേശികളുടെ കൈവ് കേടാണന്നും ,വിദേശികളെ  പിരിച്ചിവിടാനും സ്വദേശിവല്കരണം  നടപ്പിലാക്കാനും തീരുമാനിച്ചു .വെറും കയ്യോടെയുള്ള മടക്കം ബാലനെ വല്ലാതെ അശ്വസ്ഥനാക്കി . മുംബൈ വരെയുള്ള ടിക്കെറ്റ്   കമ്പനി  വഹിക്കും.വൂട്ബി മുഖേനെ അവളുടെ കുടുംബക്കാര്‍ വിവരമറിഞ്ഞു.ഒരു ഫോണ്കോള്‍ ജോലിയും കൂലിയുമില്ലാത്ത ഒരുത്തനു   മകളെ കെട്ടിച്ചു തരാന്‍ കഴിയില്ല ..അമ്മക്ക് പക്ഷെ മകനെ തള്ളി കളയാനാവില്ലല്ലോ?മുംബൈ എയര്‍ പോര്‍ട്ടില്‍ ഇറങ്ങി വീട്ടിലേക്കു ട്രെയിന്‍ കയറാന്‍ നേരമാണ് ബാലനോര്ത്തത്   ഇവിടെ എവിടെയെങ്കിലും ഒരു ചോലി .അടുത്ത് കണ്ട    ഹോട്ടലില്‍ കയറി നല്ല വിശപ്പുണ്ട് .എന്ത് കഴിക്കണമെന്ന് ഒരു പിടിയുമില്ല .ബാലന്റെ വെപ്രാളം   കണ്ടാണന്നു തോന്നുന്നു ഒരു യുവാവ് ചോദിച്ചു മലയാളി യാണ് അല്ലെ .അതെ എന്ന  ബാലന്റെ മറുപടിക്ക്  കാത്തു നില്‍ക്കാതെ അയാള്‍ ഓര്‍ഡര്‍ കൊടുത്തു ദോശയും ചട്ടിണിയും ചായയും  .കഴിക്കാനിരുന്ന ബാലനഭിമുഖമായി  ആ യുവാവുമിരുന്നു  പാതി കുടിച്ച ചായക്ലാസ്സുമായി .കാര്യങ്ങള്‍ ഓരോന്നായി അയാള്‍ തിരക്കി .അയാളുടെ പേര് മജീദ്‌ തലശേരിക്കരനാ വാപ്പ വലീദ് തുടങ്ങിയതാ ഈ ഹോട്ടല്‍ വാപ്പ വിശ്രമം ജീവിതവുമായി നാട്ടിലേക്കു പോയതോടെ മജീദ്‌ ആയി  നടത്തിപ്പുകാരന്‍  .ഭാര്യ  ഹസീനയും രണ്ടു പെണ്മക്കളും  ഹന്ന , റുബീന അതാണവരുടെ  പേരുകള്‍ .ബാലനോടയാള്‍ കൂടെ കൂടാന്‍ പറഞ്ഞു 
രാപകലുകള്‍ക്ക് നിറം വെക്കാന്‍ തുടങ്ങി .തലേശ്ശേരി ബിരിയാണി പറഞ്ഞു കേട്ട രുചി മാത്രമായിരുന്നു ബാലന് .ഇപ്പോള്‍ അത് പാചകം ചെയ്യുന്ന പണ്ടാരിയുമായി .അമ്മയുമായുള്ള ഫോണ്‍ വിളിയില്‍  നാട്ടിലെ വിശേഷങ്ങള്‍ അവനറിയാന്‍ കഴിയും  .അമ്മാവന്റെ മകളുടെ ഭര്‍ത്താവ് മരിച്ചെന്നും അവള്‍ മറ്റൊരുത്തനോടപ്പം   ഒളിചോടിയെന്നുമാണ് ആദ്യം അമ്മ പറഞ്ഞത് കുറച്ചു ദിവസം കഴിഞ്ഞാണറിഞ്ഞത്   കാമുകന്റെ സഹായത്താല്‍ അവള്‍ വിഷം  കൊടുത്തു കൊല്ലുകയായിരുന്നു എന്ന് .അവളെയും കാമുകനെയും  പോലിസ് അറസ്റ്റ്  ചെയ്ത ഫോട്ടോ പിന്നീട് പത്രത്തില്‍ അവന്‍ കാണുകയും ചെയ്തു .അമ്മാവന് പഴയ ഉഷിരോന്നുമില്ല വീട്ടില്‍ തന്നെ ചടഞ്ഞു കൂടി ഇരിപ്പാ .അമ്മ അമ്മാവനോടപ്പം തറവാട്ടിലാ താമസം വീട് പൂട്ടികിടക്കാ .മാസങ്ങള്‍ പലതും പിന്നിട്ടു .മജീദിക്ക  കുറേ നാളായി ബാലനെ നിര്ഭന്തിക്കുന്നു   വീട്ടിലേക്കു പോയി വരാന്‍ .അങ്ങിനെ അവന്‍  പോകാന്‍ തിരുമാനിച്ചു .അമ്മയെ വിവരമറിയിച്ചു .ട്രെയിനിറങ്ങി ഒട്ടോവിളിച്ചു  കുറച്ച് പര്‍ച്ചേസിംഗ് എല്ലാം നടത്തിയിരുന്നു .റോഡു കടന്ന് ഓട്ടോ  മുറ്റത്ത്‌  നിന്നു .പൂമുഖത്ത് അമ്മയുടെ മനോഹരമായ മുഖം ബാലന്‍ കണ്ടു .ബാലന്‍ വരുമെന്നറിഞ്ഞു  വന്ന പെങ്ങളും അളിയനും .ഉഷാറില്‍ ഒരു കുളി പാസ്സാക്കി ബാലന്‍ .നല്ല വിശപ്പുണ്ടായിരുന്നു അമ്മ യൊരുക്കിയ ചെറു സദ്യ വയര്‍ നിറയെ കഴിച്ചു .ശാന്തമായ ഒരു മഴക്കത്തിലേക്കു വീണവന്‍ .

                            നേരം സന്ധ്യയായി എന്ത് ഉറക്കാ  ഇത് എണീക്ക് മോനെ അമ്മയുടെ സ്നേഹ ശാസനയാണവനെ ഉണര്‍ത്തിയത്     .എണീറ്റ് ഒന്ന് ഫ്രെഷായി    നേരെ കവലയിലേക്കു വെച്ചു പിടിച്ചു .പഞ്ചായത്ത് വിളക്കുകാല്‍ കത്തുന്നു ബാലന്ശ്ചാര്യം .എന്ത് പറ്റി ഇവിടെ ആരുമില്ലേ എറിഞ്ഞുടക്കാന്‍. ഹ ആരിത് ബാലനോ നീ എപ്പോയാടാ വന്നത്  ദല്ലാള്‍ സുഖുമാരന്‍ ചേട്ടന്റെ കുശലന്നേഷണം. ഞാനിന്ന് രാവിലയാ  വന്നത് .അല്ല കയ്യില്‍ ഒന്നുമില്ലേ  ഒരു സിഗരറ്റെങ്കിലും  വാങ്ങി താടാ   .തട്ട് കടയില്‍ നിന്ന് സിഗരറ്റ് വാങ്ങിപ്പിച്ചേ ദല്ലാള്‍ സുഖുമാരന്‍ ചേട്ടന്‍ ബാലനെ പിടിവിട്ടള്ളൂ .വലിയ വലിയ ചര്‍ച്ചകളാ കവലയില്‍ അതില്‍ രാഷ്ട്രീയം  മുതല്‍ ന്യൂ ജനറേഷന്‍ സിനിമവരെ .ഓരോരുത്തരുടെ കൈകളിലും വിലപിടിപ്പുള്ള മുബൈല്‍ ഫോണുകള്‍  .ഒരു അപരിചിതത്വം .ഏകാന്തയുടെ മണം  കാറ്റിലൂടെ ഒഴുകിവരുന്നു .നേരം ഇരുട്ടി ഒരുരുത്തരായി രംഗം വിട്ടു .എണീറ്റ്‌ ബാലനും വീട്ടിലേക്ക് നടന്നു ..

വീട്ടു പടിക്കലെത്താന്‍  നേരം പുറകില്‍ നിന്നൊരു ശബ്ദം തിരിഞ്ഞു നോക്കുമ്പോള്‍ സ്കൂള്‍ പിയൂണ്‍ സംസുക്കയാ .എന്താ ഇക്ക .നീ എന്നാട വന്നത് ബാലാ  .ഇന്ന് രാവിലെ വന്നതേ യോള്ളൂ .നിന്റെ കല്യാണം വല്ലതും   നോക്കുന്നുണ്ടോ ?എന്ത് കല്യാണം നമ്മള്‍ക്ക് ഒന്നും അതിനുള്ള വിധിയില്ല സംസുക്കാ .നീ തയ്യാറണെങ്കില്‍  പറ ഞാന്‍ ശെരിയാക്കി തരാം .സംസുക്ക ദല്ലാള്‍ പണിയും തുടങ്ങിയോ ?.ജീവികേണ്ട മോനെ കഷ്ട്ടപാടാ  .ഞാന്‍ പറയാം ഇപ്പൊ നേരം ഒരു പാട് വഴ്കി അമ്മ കാത്തിരിക്കുന്നുണ്ടാവും .പിന്നെ കാണാം .ശെരി ബാലന്‍ നടന്നകന്നു .
  
                     ഉമ്മറത്തെ റാന്തല്‍ വെട്ടത്തിന് നല്ല പ്രകാശം .മുറ്റത്തിനരുകുകളില്‍ ചേര്‍ച്ചയുള്ള  ചെടിച്ചട്ടികള്‍ക്ക്  പതിവില്‍ കവിഞ്ഞ ഭംഗി ബാലന് തോന്നി  .വിറകു പുരയോടു ചേര്‍ന്ന് നില്‍ക്കുന്ന മുരിങ്ങ മരം നര പിടിച്ചിരിക്കുന്നു .എന്താ അവിടെ ഇങ്ങോട്ട് കയറിപോര്   വല്ല ഇഴ ജന്തുകളുണ്ടാകും.അമ്മയുടെ വിളികേട്ടു .അമ്മ ചോറും കറിയും ഉണ്ടാക്കി  വെച്ചിരിക്കുന്നു. അളിയന് രാവിലെ നേരത്തെ പോകാനുള്ളത് കാരണം അവര്‍ നേരത്തെ കഴിച്ചു കിടന്നു . .ഉറങ്ങാന്‍ നേരമാ ബാലന്‍ ഓര്‍ത്തത് സംസുക്ക പറഞ്ഞ കാര്യം .   ഒരു മങ്കല്യം .ഓര്‍മ്മകളിലെ പുളിമര ചുവട്ടിലേക്ക്‌ കടന്നു ചെന്ന് രെഞ്ചിനി   അവളുടെ പഴയ ഓര്‍മ്മകള്‍ എല്ലാം അവനെ തഴുകി തലോടി  .കല്യാണം കഴിഞ്ഞ് ഭര്‍ത്താവും കുട്ടികളുമായി സുഖമുള്ള കുടുംബ ജീവിത നയിക്കുകയായിരിക്കും .എപ്പോയോ ഉറക്കം  കണ്ണുകളെ വിഴുങ്ങി .അടുക്കളയിലെ ശബ്ദമാണ് ബാലനെ ഉണര്‍ത്തിയത് പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഉമ്മറത്തേക്ക് വന്നപ്പോള്‍ അളിയന്‍ പോകാനുള്ള തിരക്കിലാ .ഇന്ന് രണ്ടു വീട്ടില്‍ പണി ഏറ്റിട്ടുണ്ട് കഴിയുമോ എന്തോ അളിയന്റെ ആത്മകഥം  .യാത്ര പറഞ്ഞ്‌ അളിയന്‍ പോയി  .ചായയുമായി ഉമ്മറത്തേക്ക് വന്ന അമ്മ പറഞ്ഞ്‌ ഞാനിവളെയും കൊണ്ട് ആശുപത്രിയില്‍  പോവാ ബാലാ   ഇവള്‍ക്ക് സമയം തെറ്റിയ ലക്ഷണമുണ്ട്  .ഞാന്‍ പോരണോ അമ്മെ ബാലന്‍ ചോദിച്ചു ..വേണ്ട മോനിവടെ നിന്നോ ആരെങ്കിലും വന്നാല്‍ വീട് പൂട്ടികിടക്കുന്നത് കണ്ട്  തിരിച്ചു പോകും . ഞങ്ങള്‍ പോയി ഉടനെ വരാം .പടിഞ്ഞാറന്‍ കാറ്റില്‍ നരപിടിച്ച മുരിങ്ങ വിറക്കുന്നു ..സ്കൂളില്‍ ഒന്ന് പോകണം പഴയ ഓര്‍മ്മകളിലൂടെ . ആ പുളിമരം   അവിടെ കാണുമോ എന്തോ ബാലന്‍ ഒന്ന് നിശ്വസിച്ചു  ?   

                        അമ്മയും അനിയത്തിയും നല്ല സന്തോഷത്തിലാ കുടുംബത്തിലേക്ക്   ഒരംഗം കൂടി വരുന്നു ബാലനും നല്ല സന്തോഷമായി മാമാന്നും വിളിച്ചു കൊച്ചു കുട്ടി.അമ്മയുടെ മുഖത്ത് പതിവില്‍  കവിഞ്ഞ പ്രസന്നത ബാലന്‍ കണ്ടു . ചെടിച്ചട്ടികളില്‍ കൊച്ചു കൊച്ചു പൂമൊട്ടുകള്‍ അവയും വിരിയും സുഗന്തം   വിതറാന്‍  .ചെടിച്ചട്ടികള്‍ മറിച്ചിട്ട് ഒരു കണ്ടന്‍  പൂച്ച ഓടിയൊളിച്ചു .അതാ നാണി തള്ളയുടെ വിത്താ അമ്മയുടെ വിമര്‍ശനം ബാലനെ ചെറുതായി ഒന്ന് ചിരിപ്പിച്ചു   .മേശക്ക് മുകളിലെ മരുന്ന് കവറില്‍ നീളത്തില്‍ ഒരു പേപര്‍  മരുന്നുകളുടെ രേഖ .മുഖളില്‍ ഇടതുവശത്തായി പേരും ബിരുദവും .
DR.Renjini menon - GYNAECOLOGIST
MBBS, MS ( Obst & Gyn )
p h : tele 4833256458
ആ പേരില്‍ ബാലന്റെ മനസ്സ് ഉടക്കി രേഞ്ചിനി മേനോന്‍ ഇതവളായിരിക്കുമോ? എന്തോ ഒരു സംശയം . ബാലന്‍ അനിയത്തിയോട്   ചോദിക്കാന്‍ തീരുമാനിച്ചു .നിങ്ങള്‍ ഏത് ഹോസ്പിറ്റലീലാ പോയത് .ഞങ്ങള്‍ ഹോസ്പിറ്റലില്‍ അല്ലല്ലോ ചേട്ടാ  പോയത് . പിന്നെ ? ഇവിടെ അടുത്താ രെഞ്ചിനി  ഡോക്റ്ററുടെ  വീട് .ചേട്ടനറിയില്ലേ   സ്കൂള്‍ പടിക്കലെ മാധവ മേനോന്റെ മോളെ .ചേട്ടന്റെ കൂടെ പഠിച്ചതല്ലേ ?.മാധവ മേനോന്‍ ,രെഞ്ചിനി   മനസ്സ് പഴയ കാലത്തേക്ക് കൈപിടിച്ചു നടത്തി . എന്താ ചേട്ടനലോചിക്കുന്നത് അനിയത്തി  ഓര്‍മ്മയില്‍  പ്രഹരിച്ചു .ഹേയ് ഒന്നുല്ല .ഞാന്‍ വെറുതെ പഴയതൊക്കെ ഒന്ന് ഓര്‍ത്തു പോയതാ .എന്താ  ഇത്ര ഓര്‍ക്കാന്‍ ചേട്ടനാ ചേച്ചിയെ പ്രേമിച്ചിരുന്നോ  ? പോടീ അവിടുന്ന് അവളുടെയൊരു കിന്നാരം .രെഞ്ചിനി അവളെയൊന്നു കാണണം പക്ഷെ എങ്ങിനെ ?കണ്ടിട്ട് എന്ത് പ്രയോജനം  .അവള്‍ക്കതിഷ്ടമാകുമോ ? ഒരു പാട് ചോദ്യങ്ങള്‍ ബാലന്റെ  മനസ്സിനെ ആഞ്ഞു പ്രഹരിച്ചു കൊണ്ടിരുന്നു .അനിയത്തിയുടെ അടുത്ത ചെക്കപ്പ് അതാണ്‍  ബാലന്റെ ലക്‌ഷ്യം അമ്മയെ മാറ്റി നിര്‍ത്തി പോകാം .ആര്‍ക്കും ഒരു സംശയം തോന്നാന്‍ പാടില്ല .പ്രതേകിച്ച്  അമ്മയ്ക്കും  അനിയത്തിക്കും ബാലനുറപ്പിച്ചു .  

                                         മുറ്റത്തെ കാറ്റാടി  ചെടികള്‍ കടന്ന ഓട്ടോറിക്ഷ പോര്‍ച്ചിനരികിലായി  നിന്നു .പോര്‍ച്ചില്‍ ചുവന്ന സ്വിഫ്റ്റ് കാര്‍ പുറകില്‍ 'ഡി ര്‍ രെഞ്ചിനി മേനോന്‍ '.അധികം തിരക്കില്ല .രണ്ടോ മൂന്നോ പേര്‍ .ചേട്ടനെന്താ സ്വപ്നം കാണുകയാണോ അനിയത്തിയുടെ ചോദ്യമാണ് ബാലനെ ചിന്തയില്‍ നിന്നുണര്ത്തിയത് .അനിയത്തിയുടെ പേര് വിളിച്ചു . ബാലന്‍ അമ്മയെ തന്ത്ര പൂര്‍വ്വം വീട്ടില്‍ നിര്‍ത്തിയിരുന്നു .അനിയത്തിയോടപ്പം റൂമില്‍ കയറിയ ബാലന്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല . കണ്ണുകള്‍ക്ക്‌ തിളക്കം വെച്ചു .ചുവന്ന സാരിക്ക് മുകളിലൂടെ വെളുത്ത  കോട്ടണിഞ്ഞ യുവതി .രെഞ്ചിനി അതെ എന്റെ രെഞ്ചിനി പക്ഷെ അവള്‍ തികച്ചും ഡോക്ടറായി  .കണ്ട പരിചയം പോലം പ്രഗടിപ്പിച്ചില്ല   .ചെക്കപ്പ് കഴിഞ്ഞിറങ്ങി മരുന്ന്   വാങ്ങാന്‍ നേരം മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനാണത്   ബാലന്‍ കാണിച്ചു കൊടുത്തത്  .പ്രിഷ്ക്രിപ്ഷന് മുകളിലെ ടെലി ഫോണ്‍ നമ്പര്‍ ചുകന്ന മഷി കൊണ്ട് വൃത്തം വരച്ചിരിക്കുന്നു കൂടെ pleas call me എന്ന് എഴുതിയിരിക്കുന്നു .അനിയത്തി കുറച്ചകലെ നിന്നതിനാല്‍ അവളതു ശ്രദ്ധിച്ചില്ല .ബാലന്‍ നമ്പര്‍ പെട്ടെന്ന് മൊബൈലില്‍ ഫീഡ് ചെയ്തു .എഴുതിയത് വെട്ടിത്തിരുത്തി .മരുന്ന് വാങ്ങി ഓട്ടോറിക്ഷയില്‍  വീട്ടിലേക്കു തിരിച്ചു വഴിയിലുടനീളം ബാലന്റെ ചിന്തയില്‍  രെഞ്ചിനിയുടെ  മുഖവും മുബൈലില്‍ ഫീഡ് ചെയ്ത നമ്പറും മാത്രം .വിളിക്കണം .ചേട്ടാ വീടെത്തി അനിയത്തിയുടെ ശബ്ദം  ഓര്‍മ്മയില്‍  വിള്ളല്‍ വീഴ്ത്തി.

                        രാത്രിയുടെ കറുപ്പിന് പതിവില്‍ കവിഞ്ഞ പ്രസന്നതയുണ്ടെന്നു ബാലന് തോന്നി  .മാനത്ത് അമ്പിളി മാമനും നക്ഷത്രങ്ങളും  വിതറിയ പൂക്കള്‍ മുറ്റത്തെ മാവിലൂടെ ഒഴുകിവന്ന  ഇളംതെന്നല്‍ ദേഹ മാസകാലം   വിതറിയ സുഖാനുഭവം  .ഉമ്മറത്തെ കരിപുരണ്ട റാന്തല്‍ ഗ്ലാസ്സിനുള്ളിലെ തീ ജ്വല സ്വര്‍ണ തിളക്കം സമ്മാനിക്കുന്നു .ചീവീടുകളുടെ പാട്ടുകള്‍ക്ക് ശ്രുതി ശുദ്ധം .നാളെ വീട്ടില്‍ വെച്ചുകാണാം എന്നാണ് ബാലന്‍ വിളിച്ചപ്പോള്‍    രെഞ്ചിനി പറഞ്ഞത് . അതെ ഈ രാത്രിയിലെ മിനുട്ടുകള്‍ക്ക് മണികൂറിന്റെ  ദൈര്‍ഘ്യം മുണ്ടെന്നു ബാലന് തോന്നി  .നിലാവിലെ മഞ്ഞു കൊണ്ടുള്ള നില്‍പ്പ് അമ്മക്ക് പിടിച്ച ലക്ഷണമില്ല .അമ്മ റാന്തലിന്റെ തിരി താഴ്ത്തി .ബാലന്‍ റൂമില്‍ കയറി വാതിലടച്ചു കിടന്നു .ഉറക്കം എപ്പോയോ കണ്ണുകളെ വീഴ്ത്തി . മനോഹരമായ പല സ്വപ്നങ്ങളും കണ്മുന്നിലൂടെ ഒഴുകി നടന്നു .വാതിലില്‍ ആരോ ശക്തിയായി മുട്ടുന്നു കട്ടിലില്‍ നിന്നും ചാടി എണീറ്റ ബാലന്‍ ജനാല പാളി  മെല്ലെ തുറന്നു പുറത്ത് വീര്‍പ്പുമുട്ടി കിടന്നിരുന്ന  വെഴില്‍ അകത്തേക്ക് ഗമിച്ചു   .നേരം പുലര്‍ന്നിരിക്കുന്നു സ്വഭോതം കിട്ടിയപ്പോള്‍ വാതിലില്‍ മുട്ടുന്നത് അനിയത്തിയാണന്നു ബാലന്    മനസ്സിലായി .ബാലന്‍ ലുങ്കി യുടുത്ത് വാതില്‍ തുറന്നു .എന്തൊരുറക്കമാ ഇത് വെടി പൊട്ടിച്ചാല്‍ പോലും കേള്‍ക്കില്ലല്ലോ ?അനിയത്തിയുടെ ശാസന .പല്ല് തേപ്പും കുളിയും കഴിഞ്ഞു വന്നപ്പോയേക്കും അമ്മ പ്രാതല്‍ തയ്യാറാക്കി വെച്ചിരുന്നു .പ്രാതല്‍ കഴിച്ചു കൊണ്ടിരിക്കുമ്പോയാണ്‍ അമ്മ പറഞ്ഞത് .ഒരു വിവാഹ കാര്യം വൈകീട്ട് പെണ്ണ് കാണാന്‍ പോകണം .ഇഷ്ട്ടപെടാല്‍ ഉടനെ കല്യാണം .ബാലന്‍ എലാം മൂളി കേട്ട് അവന്റെ മനസ്സില്‍ രെഞ്ചിനിയും അവളോടുത്തുള്ള നിമിഷങ്ങളുമാണ് . അതിനു ചേട്ടന്‍ സമ്മതിക്കില്ല അമ്മെ അനിയത്തിയുടെ കമന്റ് .അതെന്താട ഈ അമ്മയെ നീ അനുസരിക്കില്ലേ ?.  അമ്മയുടെ പരിഭവം ബാലനെ അസ്വസ്ഥനാക്കി .ഹോ  ന്റെ അമ്മേ അതല്ല ചേട്ടനും ഡോക്റ്ററും ലൈനാ അനിയത്തി കള്ളിവെളിച്ചത്താക്കി . ലൈനോ  അതെന്താ അമ്മയുടെ ആകാംഷ  ?ഇഷ്ട്ടതിലാണന്ന് അനിയത്തി വിസധീകരണം നല്‍കി .അത് നിനക്കെങ്ങനെ അറിയും ബാലന്‍ ആകാംഷ  ഉള്ളിലൊതുക്കി ദേഷ്യം നടിച്ചു ? അതൊക്കെ അറിയും  പറയട്ടെ ചേട്ടാ അനിയത്തിയുടെ ഭീഷണി  .നീ പോടീ അവിടുന്ന് അവളുടെ ഒരു കിന്നാരം ബാലന്‍ അനിയത്തിയെ തന്ത്ര പൂര്‍വ്വം പിന്തിരിപ്പിച്ചു   .അമ്മെ ഇവള് പറയുന്നത് കള്ളമാ ഞാന്‍ മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ ബാലന്‍ അമ്മക്ക് മുമ്പില്‍ കുംബാസാരിച്ചു   . മ് മ് നടക്കട്ടെ  ഞാനേതായാലും കുളമാക്കുന്നില്ല അനിയത്തി കള്ളച്ചിരി പാസ്സാക്കി അടുക്കളയിലേക്കു പോയി .സംസാരം  അവിടെ  മുറിഞ്ഞു .


                                 കാറ്റാടി  മരങ്ങള്‍ക്ക്  ഇത്രയും ഭംഗിയുണ്ടെന്നു ബാലന് തോന്നിയത് രെഞ്ചിനിയുടെ വീട്ടിലെ കാറ്റാടി മരം കണ്ടമുതലാണ്  .  ഉമ്മറത്ത് ആരേയും കാണാത്തത് കാരണം ബാലന്‍ കോളിംഗ് ബെല്ലടിച്ചു .കുറച്ചു കഴിഞ്ഞ് ഒരു മധ്യവയസ്ക വന്നു വാതില്‍ തുറന്നു .ബാലന്‍ സാറല്ലേ അങ്ങോട്ടിരുന്നോളൂ   ഡോക്ടര്‍  ഇപ്പൊ വരും . അതും പറഞ്ഞവര്‍ ഉള്ളിലേക്ക് തന്നെ മടങ്ങി പോയി.അവിടെ കണ്ട സോഫയില്‍ബാലന്‍ ഇരുപ്പുറപ്പിച്ചു. ചിന്തകളില്‍ പൂവിതറി അവള്‍ വന്നു  സാരിയാണ് വേഷം.അവനഭിമുഖമായാവളിരുന്നു. അവളൊന്നു ചിരിച്ചു മനോഹരമായ മുല്ലപൂക്കള്‍ പ്രത്യക്ഷപെട്ടു .എന്താ എന്റെ ഭംഗി കാണാന്‍ വന്നതാണോ ?അവള്‍ അവനെയൊന്നു വാരി .' അത് പിന്നെ ഞാന്‍ ബാലന് വാക്കുകള്‍ക്ക് വേണ്ടി പരതി ' .പഴയ ഓര്‍മ്മകളിലേക്ക് തിരിക്കാന്‍ രണ്ടു പേരുടെയും മനസ്സ് കൊതിക്കുന്നുണ്ട്  പക്ഷെ ആര് ആദ്യം തുടങ്ങണമെന്ന സ്റ്റാര്ട്ടിംഗ്ട്രെബ്ള്‍     അവര്‍ക്കിടയില്‍ വില്ലാനായി .അല്ല സാറിന്റെ കല്യാണം കഴിഞ്ഞില്ലേ വേലക്കാരി ജാനു മൌനം ഭഞ്ജിച്ചു .ഇല്ല ബാലന്റെ മുഖത്തെ  നിരാശ രെഞ്ചിനിക്ക് കാണാം . രെഞ്ചിമോളുടെ മങ്കല്ല്യം ഒന്ന് കഴിഞ്ഞതാ പക്ഷെ കൂടെ ജീവിക്കാനുള്ള ഭാഗ്യം ദൈവം  നല്‍കിയില്ല .എന്ത് പറ്റി ബാലനിടക്ക് കയറി ചോദിച്ചു .അതിനുത്തരം പറഞ്ഞത് രെഞ്ചിനിയാ .പട്ടാളക്കാരനെ കണ്ടെത്തി അച്ചനും ഭന്തുക്കളും  സ്നേഹവായ്പ്പ് കൊണ്ട് മൂടി .പക്ഷെ ആ സന്തോഷത്തിന് നാലുമാസമേ ആയുസുണ്ടായിരുന്നൊള്ളൂ .പിന്നീട് പലരും നിര്ഭന്തിച്ചു പക്ഷെ അതൊന്നും നടന്നില്ല .ജീവിതം നമ്മള്‍ ആഗ്രഹിക്കുന്നത് പോലെയല്ലോ . സൃഷ്ട്ടാവ്  വരച്ച വര സൃഷ്ട്ടിക്ക്  തിരുത്താനാവില്ലല്ലോ .

                               ബാലന്‍  ആവി പറക്കുന്ന ചായകപ്പ് ചുണ്ടോടുപ്പിച്ചു .നല്ല രുചികരമായ ചായ .ബാലനെന്താ കല്യാണം കഴിക്കാത്തത് രെഞ്ചിനിയുടെ ആകാംഷ    നിറഞ്ഞ ചോദ്യം .ബാലാന്‍ തന്റെ കഥകള്‍ ഓരോന്നായി വിവരിച്ചു .തുല്യ ദുഖിതര്‍ .പഴയ ഓര്‍മ്മകളിലേക്ക് തിരിക്കാന്‍ രണ്ടു പേരുടെയും മനസ്സ് കൊതിക്കുന്നു അതാണല്ലോ ഈ ഒത്തുചേരലിന് പിന്നില്‍ .ബാലന്റെ പോകറ്റില്‍ മൊബൈല്‍ കരയാന്‍ തുടങ്ങി.അമ്മയാ പെണ്ണ് കാണാന്‍ പോകുന്ന കാര്യം പറയാനായിരിക്കും ബാലന്‍ മനസ്സില്‍ കണക്കു കൂട്ടി .ഉടനെ വരാമെന്ന മറുപടിയില്‍ ഫോണ്‍ കട്ടാക്കി .രെഞ്ചിനിയോട് യാത്ര പറഞ്ഞിറങ്ങാന്‍ നേരം രെഞ്ചിനി പറഞ്ഞു ഇനി എന്നാ ഒരു കണ്ടു മുട്ടല്‍ . ബാലന്‍ പ്രതീക്ഷിച്ച ചോദ്യം കാണാം , കാണണം . കാണാതെ പറ്റില്ലല്ലോ  .ഓക്കേ ബൈ .
                വീട്ടിലെത്തിയ ബാലനെ കാത്ത് അമ്മാവനിരിപ്പുണ്ട് .നീ എവിടെയായിരുന്നു ഇത്രയും നേരം അമ്മയുടെ സ്നേഹ ശാസന .ഞാന്‍ ടൌണ്‍   വരെയൊന്നു പോയതാ അമ്മെ , ബാലന്‍ കള്ളത്തരം മറച്ചുവെക്കാന്‍ വെമ്പുന്നത് കണ്ടു അനിയത്തി ഇടപെട്ടു ഞാന്‍ അപ്പോയെ അമ്മയോട് പറഞ്ഞതാ ചേട്ടന്‍ ഡോക്റ്ററെ കാണാനല്ല ടൌണില്‍  പോയതാണന്ന് .എവിടെയോ ഒരു പാരയുടെ   മണം ബാലനനുഭവപെട്ടു .എന്ത് തീരുമാനിച്ചു അമ്മാവന്റെ അധികാരം കവിഞ്ഞുള്ള ചോദ്യം .എന്ത് ബാലാന്‍ ഒന്നുമറിയാതെ തിരിച്ചു ചോദിച്ചു .അല്ല കല്യാണം എന്ന് തീരുമാനിക്കാനാ പ്ലാന്‍ .കല്യാണമോ ?ബാലന്‍ ആശ്ചര്യത്തോടെ ചോദിച്ചു ?  ഹോ ഒന്ന് മറിയാത്ത ഒരു സാധു പയ്യന്‍ വന്നിരിക്കുന്നു . ആ മറ്റെ ഡിങ്കോള്‍ഫി ഡോക്റ്റര്‍ ചേട്ടന്റെ കാമുകി .പോടീ അവിടുന്ന് അമ്മെ ഇവളെന്തെക്കെ ഈ പറയുന്നത് .ബാലന്‍ പറഞ്ഞു തീരും മുമ്പേ അമ്മ ഇടപെട്ടു   നീ കിടന്നുരുളണ്ട ഞങ്ങള്‍ എല്ലാമാറിഞ്ഞു .ഞാനും അമ്മാവനും കൂടി നാളെ ആകുട്ടിയുടെ വീട് വരേയൊന്നു പോവുകയാ .പറഞ്ഞുറപ്പിക്കാന്‍ .ബാലന്റെ മനസ്സില്‍ പെരുമഴ  തിമര്‍ത്ത് പെഴ്തു .സ്വപ്ന സാഫലല്യം യാഥാര്‍ത്യമായി ..

                             കുടുംബം സന്തുഷ്ട്ടമാണ് ബാലനും രെഞ്ചിനിയും രണ്ടു മക്കള്‍ ആരതിയും  ആരോമലും .കൊച്ചു മക്കളെ താലോലിച്ച് ശിഷ്ട്ട കാലം ആസ്വദിക്കുന്ന അമ്മയും .ബാലന്‍ നാട്ടില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍ തുറന്നു . ഭാര്യയുടെ രോഗികള്‍ ഭര്‍ത്താവിന്റെയും കൂടി രോഗികളായി മാറി .അന്ന് ഒരു ഞായറായ്ച്ച  ദിവസം  അവര്‍ രണ്ടു പേരും ലീവെടുത്തു പഴയ ഓര്‍മ്മയിലേക്ക് നടന്നു .സ്കൂളിന്റെ മുറ്റത്ത് വണ്ടി നിര്‍ത്തി .രണ്ടു പേരേയും  അമ്പരിപ്പിച്ചത് സ്കൂളില്‍ന്റെ മാറ്റമാണ് .പഴയ ഓടു മേഞ്ഞ കെട്ടിടങ്ങള്‍ക്ക് പകരം അമ്പര ചുംബികളായ കെട്ടിടങ്ങള്‍ .പുളിമരം വെട്ടി മാറ്റിയിരിക്കുന്നു അവിടെയെല്ലാം കെട്ടിടങ്ങള്‍ പൊക്കിയിരിക്കുന്നു .രുചിയൂറും പ്രണയോര്‍മ്മകള്‍ സമ്മാനിച്ച ആ പുളിമരം അവര്‍ മനസ്സില്‍ നട്ടു  പിടിപ്പിച്ചു ........

5 comments:

Ameer said...

dey anwar,....jj sulaimaanallaa.....hanumaaanaadaa...

Anwar Sadique said...

thank you amir

ഷാജു അത്താണിക്കല്‍ said...

മച്ചാ കലക്കി
നല്ല ഓളമുണ്ട് വരികളിൽ , അതിമനോഹരമായി തന്നെ എഴുതി
തിടരുക, നല്ലത് സമയം എടുത്ത് എഴുതി തകർപ്പൻ പോസ്റ്റുകൾ ആക്കുക
ആശംസകൾ

സുനി said...

നന്നായി എഴുതി. അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമല്ലോ..

Mohiyudheen MP said...

നീളം കുറച്ച് കൂടിയത് പോലെ തോന്നി. അതിനാൽ ഓടിച്ച് വായിച്ചതേയുള്ളൂ...

നല്ല രീതിയിൽ തന്നെയെഴുതി, കാര്യം ചുരുക്കിയെഴുതുന്നതാണ് കൂടുതൽ വായന സുഖം നൽകുക...