Tuesday, July 31, 2012

തണല്‍ മരം




കടലുണ്ടി പുഴയില്‍ ഓളങ്ങള്‍ക്ക് ശാന്തത
പാണക്കാട്ടെ മണല്‍തരിക്കു തീഷ്ണത
പുഷ്പ്പമൊട്ടുകള്‍ കരിഞ്ഞു വീഴുന്നു
അഭയാര്‍ഥിയുടെ കണ്ണ് നീര്‍  ചാലിട്ടു ഒഴുകുന്നു 
 എല്ലാത്തിനും തണലേകിയ ആ  ആല്‍മരം എവിടെ
വാളിനു പകരം ആത്മസംയമനം ആഴുതമാക്കിയവന്‍
ന്യൂന പക്ഷത്തിനായി  ഏറുമാടം കെട്ടി കാവലിരുന്നു
മിത ഭാഷയില്‍  ആളുകളെ നന്മയില്‍ കൂട്ടിയിണക്കി
പ്രശ്നപരിഹാരത്തിന് സുപ്രീംകോടതി
കാറ്റിലും   കോളിലും പതറാത്ത കപ്പിത്താന്
അവര്‍ക്കറിയാം ആസൂര്യന്റെ ഉദയം ഇനി ഇല്ല
അവരുടെ വിലാപം എന്തേ  നേരത്തേ അസ്തമിച്ചു
അവരുടെ മുഖം ഇനി കാണില്ല ആപുഞ്ചിരി
അവരോടു പറയുന്നു അകാല്‍പാടുകള്‍
പിന്തുടര്‍ന്ന് നീങ്ങാന്‍ ..അവര്‍ പിന്തുടരും
മത സൌഹൃദ     മനീഷിക്കായി ...
ലോകം തേങ്ങിയ നാളുകള്‍ ..അവരുടെ നേതാവിനായി
ശിഹാബിന്റെ ചന്ദ്രകല നമ്മെ പിന്തുടരും
എല്ലാവരും തന്നോടപ്പം തന്നോടപ്പം എന്ന് പറയും
യുദ്ധമല്ല സമാധാന സ്നേഹ സന്ദേശം 
ആരും പറയില്ല മിതഭാഷ ..ആര്‍ക്കുമറിയില്ല ഈ വചനാമൃതം 
നമ്മുക്കും പിന്തുടരാം ആ കാല്‍പാടുകള്‍...