Sunday, February 17, 2013

ഔട്ട്‌സൈഡര്‍

   ലക്ഷന്‍ കമ്മീഷന്‍ ഇലക്ഷന്‍ തിയതി പ്രഖ്യാപിച്ചു .മൂന്ന് മാസത്തെ കാലയളവില്‍ സര്‍ക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാവും .രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സീറ്റുകള്‍ കണക്കു കൂട്ടി തുടങ്ങി .മുന്നണികള്‍ക്കിടയില്‍ സീറ്റുകള്‍ക്കായുള്ള മല്‍പിടുത്തം ആരംഭിച്ചു .കിങ്ങാണിപുരം നിയോജക മണ്ഡലത്തില്‍ പല ഉന്നതര്‍ക്കും കണ്ണുണ്ട് .സുനിയും കണ്ണ് വെച്ചിരിക്കുന്നത് ഈ മണ്ഡലത്തില്‍  തന്നെ  .പാര്‍ട്ടിയുടെ കുത്തക സീറ്റാണ് .ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാമതുള്ള മണ്ഡലം .ജയിച്ചു കയറുന്നവന്‍ ഭരണം കിട്ടിയാല്‍ കേബിനറ്റ് റാങ്കുള്ള ഒരു മന്ത്രിസ്ഥാനം ഉറപ്പാ .കേസ്സന്നേഷണം ഒരിക്കലും സ്ഥാനാര്‍ഥി നിര്‍ണയത്തെ ബാധിക്കാന്‍ പാടില്ല .കേസ്സന്നേഷണം താല്‍ക്കാലികമായി നിറുത്തി വെപ്പിക്കണം . പുലിമറ്റം  ബംഗ്ലാവ് തിരക്കിട്ട ചര്‍ച്ചകള്‍ക്ക്  വേദിയായി .
'മക്കളെ തട്ടി കൊണ്ട് പോയി ഭീഷണി പെടുത്തിയാലോ ?.'കര്‍ത്ത ഒരു ഉപായം പറഞ്ഞു .
'പാടില്ല .അത് ഗുണത്തേക്കാള്‍ ഏറേ കോട്ടം ചെയ്യും . മാത്രമല്ല ചാനലുകളില്‍ ചര്‍ച്ചകള്‍ വന്നാല്‍  പിന്നെ  മത്സരം പോയിട്ട് പുറത്തിറങ്ങാന്‍ പോലും കഴിയില്ല .'സുനി പാതി വന്ന ക്ലാസ് കൂടി മോന്തി കുടിച്ചു .
'വേറെ ഒരു പണിയുണ്ട് . അന്നേഷണ ഉദ്ധ്യോഗസ്ഥരില്‍  ആരെങ്കിലും ചാവണം .'ഒരു മഴവുമില്ലാതെ ഷാജി പറഞ്ഞു .
'നിനക്ക് എന്താ ഭ്രാന്തുണ്ടോ ?.അത് നമ്മളിലേക്കുള്ള സൂചനകള്‍ക്ക് ആക്കം കൂട്ടും 'കിരണ്‍ ഇടയ്ക്കു കയറി പറഞ്ഞു .
'അതിന് ഞാന്‍ പറഞ്ഞു തീര്‍ന്നില്ല .നമ്മളല്ല കൊല്ലുന്നത് .പോത്തന്‍ സാറിനെ വിളിക്ക് .ആ ടോണിയുടെ ലോറി കിട്ടി എന്നല്ലേ  പറഞ്ഞത് .അത് വെച്ചൊരു ആക്സിഡന്റ്റ് .എങ്ങനെ .'ഷാജിയുടെ കണ്ണുകളില്‍ ക്രൂരതയുടെ നിഴല്‍ വെളിച്ചം തിളങ്ങി നിന്നു .
*****
     ചന്തമുക്ക് ജങ്ക്ഷന്‍ കഴിഞ്ഞ് തരകനും ഇഖ്ബാലും കൂടി വെട്ടിവിള റോഡിലേക്ക് തിരഞ്ഞതും ടിപ്പര്‍ ഇടിച്ചു തെറിപ്പിച്ചതും ഒരു മിച്ചായിരുന്നു .ഉച്ച സമയമായതിനാല്‍ പരിസരത്ത് ആരുമുണ്ടായിരുന്നില്ല .ടിപ്പറില്‍ നിന്നും രുദ്രന്‍ ചാടിയിറങ്ങി പരിസരം വീക്ഷിച്ച് .മരുത കാട്ടിലേക്ക് കയറി .ഒളിപ്പിച്ചു വെച്ച ബുള്ളറ്റില്‍ പറത്തിവിട്ടു .അത് വഴി വന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിന്‍റെ ഡ്രൈവറാണ് തരകനേയും ഇഖ്‌ബാലിനേയും ഹോസ്പിറ്റലില്‍ എത്തിച്ചത് .തരകന്‍ വഴി മധ്യ മരണമടഞ്ഞു .ഇഖ്‌ബാല്‍ ഐ സി യുവില്‍ അത്യാസന്ന നിലയിലാണ് .ചാനലിലൂടെ ഫ്ലാഷ് ന്യൂസ്‌ വന്നു തുടങ്ങി .അഭ്യുഹങ്ങള്‍ക്ക് പൊടിപ്പും തുങ്ങലും വെച്ച് ചാനലുകള്‍ മത്സരിക്കുന്നു .പോലിസ് ടോണിയെ തിരക്കി  പല വഴിക്കായി ഇറങ്ങിതിരിച്ചു  . 
പോലിസ് കിളിക്കൂട്ടിലും എത്തി .കിളികൂട്ടില്‍ അരിച്ചു പെറുക്കിയ പോലീസ് വെറും കയ്യോടെ മടങ്ങി പോയി .ടോണിയും പ്രശാന്തും ചെന്നൈ മെയിലില്‍ കയറാന്‍ നേരമാണ് പ്ലാറ്റ് ഫോമിലെ എല്‍ സി ഡി യില്‍ ടോണിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കണ്ടത് .ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ പോലീസെത്തും .ട്രാക്കിന് കുറച്ചകലേയാണ്  വിണ്ണി പുഴ ഒഴുകുന്നത്‌ . പ്രശാന്തും ടോണിയും പുഴ നീന്തി കടക്കാന്‍ തീരുമാനിച്ചു .ഉച്ച നേരമായതിനാല്‍ മണല്‍ വാരുന്നവര്‍ പോയി കഴിഞ്ഞിരുന്നു .ദൂരെ നിന്ന് അലക്കു കല്ലില്‍ ആഞ്ഞടിക്കുന്ന ശബ്ദം കേള്‍ക്കാം .രണ്ടു പേരും നീന്തി കയറിയത് ആദിവാസികള്‍ മാത്രമുള്ള മരുത്തൂര്‍ ഗ്രാമത്തിലേക്കാണ് .പത്രവും ടി വിയും എന്തെന്ന് പോലുമറിയാത്ത കൃഷിയും , കട്ട് ചികിത്സകളും ,കാട്ടാചാരങ്ങളും നിലനിക്കുന്ന ആദ്യമ മനുഷ്യര്‍ .നനഞു കുതിര്‍ന്ന വസ്ത്രങ്ങള്‍  മാറ്റി .പുതിയവ ഇട്ടു .അമ്പരന്ന ഗ്രാമീണരെ ഒരു വിദത്തില്‍ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ടോണിയും പ്രശാന്തും ബുദ്ധിമുട്ടി .
*****
 'കിളിക്കൂട്'.അഞ്ജലി കോടതിയിലേക്ക് പോകാന്‍ നേരമാണ് ടി വി യില്‍ ശ്രദ്ധിച്ചത് . ഫ്ലാഷ് ന്യൂസ്‌ വന്നു കൊണ്ടിരിക്കുന്നു .സ്ഥാനാര്‍ത്തി പ്രഖ്യാപനം ഏകദേശ രൂപമായി .കിങ്ങാണിപുരം നിയോജക മണ്ഡലത്തില്‍ സുനി ആര്‍ നെല്ലിപടിക്ക് സാധ്യത .കേസന്നേഷണത്തിന്‍റെ  പ്രഥമ ഘട്ടങ്ങളില്‍ സുനിയെ പ്രതി ചേര്‍ക്കാന്‍ അന്നേഷണ ഉദ്ധ്യോഗസ്ഥര്‍ക്ക് സാധിക്കാത്ത പക്ഷം .സുനി മത്സരിക്കാന്‍ യോഗ്യനെന്ന് പാര്‍ട്ടിയും മുന്നണിയും തീര്‍ച്ചപെടുത്തി . പ്രതിപക്ഷവും പ്രതിപക്ഷ വനിതാ സംഘടനകളും സുനിയുടെ സ്ഥാനാര്‍ഥിത്വം തടയാന്‍ ഇലക്ഷന്‍ കമ്മീഷനെ സമീപ്പിച്ചെങ്കിലും  കമ്മീഷനും മുന്നണിയുടെ തീരുമാനത്തോട് ചായ്‌വ് രേഖപെടുത്തി .യുവചന പ്രസ്ഥാനങ്ങള്‍ സമര മുറകളുമായി പൊതു രംഗത്തെത്തി .സുനി ചാനലുകളില്‍ വെല്ലു വിളികളുമായി പ്രത്യക്ഷപെട്ടു  . ഒരു പെണ്ണെങ്കിലും തനിക്കെതിരെ സാക്ഷി പറഞ്ഞാല്‍ താന്‍ മത്സരിക്കില്ല .അഞ്ജലിക്ക് രാഷ്ട്രീയത്തോട് പുച്ഛം തോന്നി .ചാനലുകള്‍ മാറ്റി മാറ്റി നോക്കിയെങ്കിലും  എവിടേയും സുനിയുടെ മഹത്വം മാത്രം .
'നമ്മുക്ക് ഗീതയെ ചാനലില്‍ കൊണ്ട് പോയി സുനിക്കെതിരെ സാക്ഷി പറയിപ്പിച്ചാലോ ?'.ജാനകിയമ്മയുടെ നിര്‍ദേശം വന്നു .
'വേണ്ട .സുനി ഒന്നും കാണാതെ അത്തരമൊരു പ്രസ്താവന നല്‍കില്ല .ഉന്നം  പിഴക്കാത്ത അസ്ത്രങ്ങള്‍ ഉരുകൂട്ടി വെച്ചിട്ടുണ്ടാവും അവന്‍ അതിന്‍റെ  മുനയിലേക്ക് എറിഞ്ഞു കൊടുക്കാനുള്ളതല്ല ഗീതയുടെ ജീവന്‍ '.അഞ്ജലി തന്റെ ദീര്ഘവീക്ഷണം വെളിപ്പെടുത്തി .
'പിന്നെ എന്താ ഒരു പോം വഴി 'വേണു നിരാശനായി .
'ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്താല്‍ .ഗീതയെ ഒരു വിപണന വസ്തുവായി മാധ്യമങ്ങള്‍ ഉപയോഗിക്കും .അത് വേണ്ട .ഇവിടെ മൌനം മാണ് പ്രധാനം .'അഞ്ജലിയുടെ വാക്കുകളില്‍ നിസ്സാഹായത നിറഞ്ഞു നിന്നു . 
*****
         ഇഖ്ബാലിന് ഭോതം വീണു .പക്ഷെ സംശാര ശേഷി തിരിച്ചു കിട്ടിയിട്ടില്ല .ഹോസ്പിറ്റല്‍ മുഴുവനും പോലിസ് കാവലിലാണ് .ഇഖ്ബാലിന്‍റെ ഭാര്യ ഷംനയും  മകന്‍ ആദിലും ഐ സി യുവിന് മുമ്പില്‍ കാത്തു നില്‍ക്കുന്നു .മറ്റു ബന്ധുക്കളും പോലിസ് മേധാവികളും ഇഖ്ബാലിനെ കാണാനായി എത്തിയിട്ടുണ്ട് .ഡോക്റ്റര്‍ അജിത്കുമാര്‍ തന്‍റെ കണ്‍സ്ലട്ടിംഗ്  വിജയത്തില്‍ സന്തോഷവാനായി.താരകന്‍റെ  ബോഡി പൊതു ദര്‍ശനത്തിന് വെച്ചു .പ്രമുഖരെല്ലാം അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു .ഭാര്യയും മകന്‍ വിവേകും മറ്റു അടുത്ത ബന്ധുക്കളും കര്‍മ്മങ്ങള്‍ക്ക് നേത്രത്വം നല്‍കി .ബോഡി സെമിത്തേരിയില്‍ അടക്കം ചെയ്തു .
ചന്തമുക്ക് ജങ്ക്ഷനില്‍ പോലീസുകാര്‍ ഓട്ടോ ഡ്രൈവര്‍ മാരുടെ മൊഴി എടുത്തു .ആരും ഒന്നും കണ്ടില്ല എന്ന് പോലീസിന് ബോധ്യമായി .
*****
  ഏറുമാടത്തിനുള്ളിലേക്ക് വെഴിലിറങ്ങി .ടോണി എണീറ്റു   .രാത്രി കഴിച്ച കാട്ടുപഴങ്ങള്‍ വയറിന് പിടിച്ച ലക്ഷണമില്ല .ടോണി അടുത്ത് കണ്ട കുറ്റികാട്ടില്‍ കാര്യം സാധിച്ചു .കുറച്ചകലെ തീ പടരുന്നു .കുറച്ചു നേരം നോക്കി നിന്നപ്പോള്‍ അത്  ഫോറസ്റ്റ് ഗാഡുകള്‍ കഞ്ചാവ് ചെടികള്‍ക്ക് തീ വെക്കുകയാണന്നു ടോണിക്ക് മനസ്സിലായി  .ടോണി ഓടി ഏറുമാടത്തില്‍ കയറി .ഫോറസ്റ്റുക്കാര്‍  ആണെങ്കിലും പോലീസല്ലേ .സംശയം  കിട്ടിയാല്‍ പിടികൂടും തീര്‍ച്ച .  പ്രശാന്തിനെ വിളിച്ച് എണീപ്പിച്ചു .പ്രശാന്ത് ഏറുമാടത്തിന്‍റെ  ജാലത്തിലൂടെ പുറത്തേക്ക് നോക്കി .കത്തിതീര്‍ന്ന ചെടികളില്‍ നിന്ന് പുക പടലങ്ങള്‍ മുകളിലോട്ട് പൊന്തി അന്തരീക്ഷം ഇരുണ്ടിരിക്കുന്നു .ഫോറസ്റ്റുക്കാര്‍ പണി തീര്‍ത്ത സന്തോഷത്തില്‍  നീരരുവിയുടെ മര  തണലില്‍ ആരെയോ കാത്തു നില്‍ക്കുന്നു .കുറച്ചു കഴിഞ്ഞു ഒരു വണ്ടിയില്‍ പത്രക്കാര്‍  എത്തി ഫോട്ടോ എടുപ്പും ഓഫീസ്സറുടെ വിശദീകരണവും തക്രതിയായി നടക്കുന്നു .പത്രക്കാര്‍ പോയി   .അധികം നേരമായില്ല ഒരു ബ്ലാക്ക് സ്കോര്‍പിയോ പാലം കടന്ന് ഇറങ്ങി വന്നു .ഡോര്‍ തുറന്നിറങ്ങിയ ആളെ കണ്ടതും പ്രശാന്ത് അമ്പരന്നു .കര്‍ത്തയും കിരണും കത്തി കരിഞ്ഞ കഞ്ചാവ് ചെടികളിലേക്ക് നോക്കി ചിരിക്കുന്നു  .ഗാഡുകള്‍ ഭവ്യതയോടെ അവരുടെ മുമ്പില്‍ നില്‍ക്കുന്നത് കണ്ട ടോണിയും പ്രശാന്തും ആശ്ചര്യരായി .
ബാഗ് തുറന്ന് നോട്ടു കെട്ടുകള്‍ ഓഫീസ്സറുടെ കയ്യില്‍ വെച്ച്  കൊടുത്തു .രണ്ടു പേരും സ്കോര്‍പിയോയില്‍ കയറി സ്കോര്‍പിയോ കയറ്റം കയറി പോകുന്നത് പ്രശാന്ത് കണ്ടു .പുക പടലങ്ങള്‍ ഏകദേശം അടങ്ങിയപ്പോളാണ്  പ്രശാന്തും ടോണിയും ആ കഴ്ച്ച കണ്ടത് മലക്കപ്പുറം  കാട് മൂടി കിടക്കുന്നു .ശൂക്ഷിച്ചു നോക്കിയപ്പോള്‍ അത് കഞ്ചാവ്  വിളഞ്ഞു നില്‍ക്കുകയാണന്ന്  അവര്‍ക്ക് മനസ്സിലായി .ചുട്ടത് അതിന്‍റെ ഒരംശം പോലുമാകില്ല .ഫോറസ്റ്റ് ഒഫീസ്സര്‌ മാര്‍  ഈ ബിസ്നസ്സിന്‍റെ  ഇടനിലക്കാരാണ് .
******
 കിരണും കര്ത്തയും ജാകരൂകരായിരുന്നു .നോമിനേഷന്‍ കൊടുക്കുന്ന ദിവസമായതിനാല്‍ പത്രക്കാരോ ചാനലുകാരോ പുതിയ വല്ല പൊല്ലാപ്പുമായി രംഗത്ത് വന്നാല്‍ ...അത് മുളയിലെ നുള്ളണം .ചാനലുക്കാര്‍ക്ക് പണം കുറേ വാരി വിതറി .സുനി ഓട്ടോ വിളിച്ചാണ് നോമിനേഷന്‍ കൊടുക്കാന്‍ പോയത് .നോമിനേഷനില്‍ പത്ത് സെന്‍റ് സ്ഥലവും ഒരു പുരയിടവും മാത്രം .ഒരു ബൈക്ക് ,ബാങ്ക് ബാലന്‍സ് ഇരുപത്തി അയ്യായിരം .പത്രങ്ങളിലും , ചാനലുകളിലും സുനിയുടെ മഹത്വങ്ങള്‍ നിറയാന്‍ അധികം സമയം വേണ്ടിവന്നില്ല .നോമിനേഷന്‍ തള്ളാനുള്ള  അവസാനതിയതി കൂടി കഴിഞ്ഞു കിട്ടണം അത് വരെ ഈ ജാഗ്രത പാലിച്ചേ മതിയാവൂ സുനി തീര്‍ച്ച പെടുത്തി .
ഇഖ്ബാലിന്‍റെ ആരോഗ്യ നില മെച്ചപെട്ട് വരുന്നു . ഇഖ്ബാലിന്‌ കേസ്സന്നേഷണത്തില്‍ സഹകരിക്കാന്‍ കഴിയാത്തതിനാല്‍ ഒരു പുതിയ സംഘത്തെ നിഴോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു .ഒരാഴ്ച്ചക്കുള്ളില്‍ ടീം രൂപികരിക്കാനും .അന്നേഷണം തുടരാനും ഡി ജി പി യോട് സര്‍ക്കാര്‍ ആവിശ്യപെട്ടു .അന്നേഷണ തലവനായി ബലരാമന്‍ ഐ എ എസിനേയും ഇഖ്‌ബാലിന് പകരമായി ഇടിക്കുള സ്റ്റീഫന്‍ ഐ പി എസിനേയും തിരെഞ്ഞെടുത്തു .സിനി വര്‍ഗീസ്‌  തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു .
******
സുനിയുടെ നോമിനേഷന്‍ സ്വീകരിച്ചു . ഇനി ദൈര്യമായി മുന്നോട്ട് പോകാം .പുലിമറ്റം ബംഗ്ലാവില്‍ ഇലക്ഷന്‍ പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു . സുനിയുടെ മൊബൈല്‍ ചിലച്ചു .ഡിസ്പ്ലേയില്‍ തെളിഞ്ഞു വന്ന പേര് പോത്തന്‍റെതായിരുന്നു.പോത്തന്‍ നല്‍കിയ വാര്‍ത്ത അത്ര സുഖകരമായിരുന്നില്ല .പുതിയ അന്നേഷണ കമ്മീഷനെ നിഴോഗിച്ച വാര്‍ത്തയായിരുന്നു .അത് ഒരു പ്രശ്നമല്ല .പക്ഷെ അന്നേഷണ ഉദ്ധ്യോഗസ്ഥരിലെ  ഇടിക്കുള സ്റ്റീഫന്‍ കൊല്ലപെട്ട ഡി . എഫ്. ഓ. ശേഖറിന്‍റെ   അനിയനാണ് .ഡി .എഫ് .ഓ ശേഖര്‍... സുനിയുടെ ഓര്‍മ്മ നാലുവര്‍ഷം പുറകോട്ട് പോയി .കര്‍ത്തയുടെ തേക്ക് ശേഖരം ഡി. എഫ്. ഓ റൈഡ് ചെയ്തു പിടിച്ചു .സുനിയും കര്ത്തയും ശേഖറിനെ വിലക്ക് വാങ്ങാന്‍ പല വിധത്തിലും നോക്കി .രാഷ്ട്രീയ സമ്മര്‍ദ്ധങ്ങള്‍ക്കും വഴങ്ങില്ലെന്ന് കണ്ട ശേഖറിനെ  കര്‍ത്തയുടെ പണം പറ്റുന്ന ഫോറസ്റ്റ് ഓഫീസ്സര്‍ വേണുഗോപാല്‍ ചതിയിലൂടെ കാടിനുള്ളില്‍ എത്തിച്ചു  കൊടുത്തു .കര്‍ത്തയുടെ ഗുണ്ടകള്‍ ശേഖറിനെ പച്ചക്ക് കത്തിക്കുകയാണ് ചെയ്തത് .കാടിനുള്ളില്‍ കുടിയേറിയ നെക്സ്ലേറ്റുകള്‍ ശേഖറിനെ കത്തിച്ചു കളഞ്ഞെന്ന് വേണുഗോപാല്‍ കോടതിയില്‍ മൊഴി കൊടുത്തു .ആ കേസ്സുകെട്ടുകള്‍ വീണ്ടും അഴിയാന്‍ പോകുന്നു .(തുടരും )

7 comments:

ഷാജു അത്താണിക്കല്‍ said...

കൊള്ളാം
നന്നായി പുരോഗമിക്കുന്നുണ്ടല്ലൊ
കാലികമായ സമ്പവങ്ങൾ ഇതിൽ ഉണ്ട്, കഥയാണെങ്കിലും മനസ്സിലാക്കാൻ പലതുമുണ്ട്

Unknown said...

വളരെ നന്ദി ഷാജു .....തുടര്‍ന്നും പ്രതീക്ഷിക്കുന്നു വിമര്‍ശനങ്ങളും .പ്രോത്സാഹനങ്ങളും

തുമ്പി said...

അധികാരത്തിന് വേണ്ടിയുള്ള ,കുതന്ത്രം മെനയലൂം,കുതികാല്‍ വെട്ടലും ഒക്കെയുള്ള സംഭ്രമജനകമായ ഒരു കഥ.

navas said...

നല്ല ശ്രമം അഭിനന്ദനങ്ങള്‍ ...മുഴുവനും ഒന്ന് വായിക്കട്ടെ മുറപോലെ അഭിപ്രായം പറയാം ...


ajith said...

സംഭവബഹുലമാണല്ലോ

“സര്‍ക്കാരിന്റെ കലാവതി”യല്ല കേട്ടോ. കാലാവധി

Unknown said...

നന്ദി അജിത്തെട്ടാ .........

വര്‍ഷിണി* വിനോദിനി said...

ആശംസകൾ..!