Thursday, February 28, 2013

ഔട്ട്‌ സൈഡര്‍


 സൈറണ്‍ മുഴക്കിവന്ന പോലീസ് ജീപ്പ് പുലിമറ്റം ബംഗ്ലാവിന് മുമ്പില്‍ ബ്രേക്കിട്ട് നിന്നു .പോത്തന്‍ ചാടിയിറങ്ങി .പൂമുഖത്ത് പോത്തന്‍റെ  വരവ് പ്രതീക്ഷിച്ചു നില്‍ക്കുകയാണ് സുനിയും കൂട്ടാളികളും .
'എന്തായി .ആ ടോണിയും പ്രശാന്തും എവിടെയാണന്ന് വല്ല വിവരവും കിട്ടിയോ ?.സുനി മുറ്റത്തേക്കിറങ്ങി .
'ഇല്ല . എത്രയും വേഗം അവരെ നമ്മുടെ കയ്യില്‍ തന്നെ കിട്ടണം .അവര്‍ ആ ഇടിക്കുളയുടെ കയ്യില്‍ പെട്ടാല്‍ ....'പോത്തന്‍ മുന്നറിയിപ്പ് നല്‍കി .
'ഇടിക്കുള .അവന്‍ എങ്ങനെയാ ഈ അന്നേഷണ സംഘത്തിലെത്തിയത് .കര്ത്തകൂടി ചര്‍ച്ചയില്‍ പങ്കു ചേര്‍ന്നു .
'അറിയില്ല .പക്ഷെ ഒരു കാര്യം തീര്‍ച്ച .ഇടിക്കുളയുടെ വരവ് അത്ര പന്തിയല്ല '.പോത്തന്‍ പാന്‍മസാല തറയിലേക്ക്   തുപ്പി .
അവര്‍ക്കിടയില്‍ പുതിയ തന്ത്രങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യപെട്ടു .''ടോണിയും പ്രശാന്തും'' അതാണ്‌ ഷാജിക്കും രുദ്രനുമുള്ള ജോലി .അവരെ കണ്ടെത്തുക .ജീവനോടെയാ അല്ലാതെയോ .കര്ത്തക്കും കിരണിനും ഇലക്ഷന്‍ ചുമതല .പോത്താന്   കേസ്സന്നേഷണത്തിലെ വഴിതിരിവുകള്‍ക്ക് പുറകെ .ചുമതലകള്‍ വീതം വെച്ചു .പാര്‍ട്ടിയിലെ വനിതാ നേതാക്കളെ വെച്ച് കുടുംബ സംഘമങ്ങളില്‍ ഒരു വെള്ളപൂശലും .കേന്ദ്ര നേതാക്കാള്‍ ,കടകകക്ഷി നേതാക്കള്‍ തുടങ്ങിയവരുടെ ഗീര്‍വാണങ്ങളും .അത്ര മാത്രം  മതി .അവരവരുടെ ജോലികള്‍ക്കായി അവര്‍ പിരിഞ്ഞു .
*****
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മല നിരകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ ടോണിയും പ്രശാന്തും നടന്നു .മല കടന്ന് കഴിഞ്ഞാല്‍ കൊടും വനമാണ് .പന മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു .കുറച്ചു കൂടി മുന്നോട്ട് പോകാന്‍ അവര്‍ തീരുമാനിച്ചു .കുറച്ച്  നടന്നപ്പോള്‍ കാടിന് ചുറ്റും കമ്പി വേലി കെട്ടിയിരിക്കുന്നത് കണ്ടു  .അപകട മേഖല എന്നെഴുതിയ ബോര്‍ഡും .വലതു വശത്തായി ഒരു ഏറുമാടം കണ്ടു അതില്‍ ഫോറസ്റ്റ്ക്കാര്‍ ചീട്ടു കളിക്കുകയാ .ടോണിയും പ്രശാന്തും തിരികെ പോരാന്‍ നേരം ഒരു ഫോറസ്റ്റ്‌ ഗാഡ് അവരെ കണ്ടു .അയാള്‍ അടുത്തേക്ക് വന്നു .
'എന്താ .എന്താ ഇവിടെ ?അയാളുടെ ശബ്ദം കനത്തിരുന്നു .
'ഞങ്ങള്‍ കാട് കാണാന്‍ ...പ്രശാന്ത് ഭയത്തോടെ  പറഞ്ഞു  .
ശബ്ദം കേട്ട് ഏറുമാടത്തിലുള്ളവ്ര്‍ ഇറങ്ങി വന്നു .രണ്ടു പേരേയും വിശദമായ പരിശോധനക്ക് വിധേയമാക്കി .നെക്സല്‍ പ്രവര്‍ത്തകര്‍ കാടിനുള്ളിലേക്ക്‌ കയറി എന്ന ഒരു കിംവദന്തി  രഹസ്യന്നേഷണ വിഭാഗം നല്‍കിയതിനാല്‍ പരിശോധന ശക്തമാണ് .ഒന്നും കിട്ടാത്തതിലുള്ള നിരാശ ഗാഡുകളുടെ മുഖത്ത് പ്രകടമായി .അവരെ വെറുതെ വിട്ടു . പ്രശാന്തിനും ടോണിക്കും വിശ്വസിക്കാനായില്ല .
'നാട്ടിലെകാര്യങ്ങള്‍ ഒന്നും ഇവര്‍ അറിയുന്നില്ലേ . 'പ്രശാന്ത് ആശ്ചര്യ ഭാവത്തില്‍ ചോദിച്ചു .
'നീ വേഗം വാ .അവര്‍ക്ക് സംശയം വല്ലതും തോന്നിയാല്‍ ...ടോണി പ്രശാന്തിനേയും കൂട്ടി തൃതിയില്‍  നടന്നു 
കുറച്ച് നടന്ന് കഴിഞില്ല മുമ്പില്‍ ഒരാള്‍  നില്‍ക്കുന്നു.  ജീന്‍സും ടീഷര്‍ട്ടുമാണ്  വേഷം . പ്രശാന്തും ടോണിയും ഭയത്തോടെ മുന്നോട്ട് നടന്നു . 
'പ്രശാന്ത് .ടോണി അതല്ലേ നിങ്ങളുടെ പേരുകള്‍ '. അയാളുടെ കയ്യിലെ സിഗരറ്റ് നിലത്തിട്ട് കാലുകൊണ്ട്‌ തീ കെടുത്തി . 
'അ . അതെ . നിങ്ങള്‍ ..... ? ടോണിയെ ചേര്‍ത്ത് പിടിച്ചു പ്രശാന്ത് . 
'ഭയപെടണ്ട . എനിക്ക് എല്ലാംമാറിയാം . അതിനു മുമ്പ് ഞാന്‍ എന്നെ  പരിചയപെടുത്താം .  എന്‍റെ പേര് അമീര്‍ .ഞാനൊരു ഫ്രീലാന്‍ ഫോട്ടോ ഗ്രാഫര്‍ ആയിരുന്നു .ചലഞ്ചിംഗ് ആയിട്ടുള്ള വര്‍ക്കുകള്‍ എനിക്ക് എന്നും ഹരമായിരുന്നു . അങ്ങിനെ നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കാട്ടിനുള്ളിലെ തേക്കുകള്‍ അനധികൃതമായി കയറ്റി അയക്കുന്നു എന്ന വാര്‍ത്ത അന്നത്തെ ഡി . എഫ് .ഒ . ശേഖര്‍ എന്നെ അറിയിച്ചു . കാടിനുള്ളില്‍ കയറുക സാഹസികമാണ്‌ . ഫോറസ്റ്റ്  ഗാഡുകളില്‍ മഹാഭൂരിപഷവും ഈ ബിസ്നസ്സിന്‍റെ  ഇടനിലക്കാരാണ് . അത് കൊണ്ട്  തന്നെ അവരിലാരുടെയെങ്കിലും സഹായമില്ലാതെ കാടിനുള്ളില്‍ കയറുക അസാധ്യമാണ് .ശേഖര്‍ അവിടെ റൈഡ് ചെയ്യാന്‍ തീരുമാനിച്ചു . അന്ന് തന്നെ ഞാനും അവിടെ എത്തി . ശേഖറിന്‍റെ സംഘം തേക്ക് ശേഖരം പിടിച്ചെടുത്തു .  ഞാന്‍ എല്ലാം ഒപ്പിയെടുത്തു . പക്ഷേ അതെന്‍റെ ജീവിതത്തിലെ അവസാന കവറേജായിരുന്നു . ഫോട്ടോയുമായി  രാമരാജ്യം പത്രത്തിന്‍റെ  ഓഫീസിലേക്ക് തിരിച്ച എന്നെ തേടി എത്തിയത് കര്‍ത്തയുടെ ഫോണായിരുന്നു .  വാപ്പയും ഉമ്മയും സഹോദരിയും കര്‍ത്തയുടെ കസ്റ്റഡിയില്‍ ആണെന്നും , ഫോട്ടോയും നെഗറ്റീവും തിരിച്ചേല്‍പ്പിച്ചാല്‍ അവരെ വിട്ടയക്കാം . എന്നതായിരുന്നു കര്‍ത്തപറഞ്ഞ  വാക്കുകള്‍ . വീട്ടിലേക്ക് തിരിച്ച എന്നേയും കാത്തു പുറത്ത് കര്‍ത്തയുടെ ഗുണ്ടകള്‍ ഉണ്ടായിരുന്നു . അവര്‍ എന്റെ കയ്യില്‍ നിന്നും  ഫോട്ടോസും നെഗറ്റീവും ബലമായി കൈക്കലാക്കി. പ്രാണഭയത്താല്‍ എനിക്ക് അനുസരികേണ്ടി വന്നു . പക്ഷെ അവരുടെ പ്രതികാരം അവിടെ തീര്‍ന്നിരുന്നില്ല . അനിയത്തിയെ ബലമായി പിടിച്ചു കൊണ്ട് പോയി . തടയാന്‍ ശ്രമിച്ച വാപ്പയും ഉമ്മയും കൊല്ലപെട്ടു . അനിയത്തിയുടെ തിരോധാനം ഇന്നും തുടരുന്നു . പോലീസ് വാപ്പയുടേയും  ഉമ്മയുടേയും കൊലപാതക കുറ്റം അനിയത്തിയുടെ തലയില്‍ കെട്ടി വെച്ചു . കൊലപാതകം നടത്തി അവള്‍ നാട്  കടന്നു കളഞ്ഞെന്ന നിഗമനത്തില്‍ പോലീസ് എത്തി ചേര്‍ന്നു . കൃത്രിമ തെളിവുകളും സാക്ഷികളും അവള്‍ക്ക് എതിരായിരുന്നു . അനിയത്തിയെ തിരക്കി പോകാത്ത ഇടങ്ങളില്ല . 'അമീറിന്‍റെ കണ്ണുകളില്‍ പ്രതികാരത്തിന്‍റെ  തീച്ചൂള കത്തിയുയരുന്നത് അവര്‍ കണ്ടു . 
'ഞങളെ എങ്ങനെ അറിയും? .' ടോണി ആകാംഷയോടെ ചോദിച്ചു . 
'ഇടിക്കുള സ്റ്റീഫന്‍ .ഐ . പി . എസ്. സാര്‍ പറഞ്ഞാണ് ഞാന്‍ നിങ്ങളെ കുറിച്ച് എല്ലാമറിഞ്ഞത് . നിങ്ങള്‍ ഇവിടെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല  . നമ്മള്‍ തമ്മില്‍ കണ്ടു മുട്ടണ മെന്നത്  നിമിത്തം ആയിരിക്കാം  '.  
'ഇടിക്കുള സ്റ്റീഫനോ  അതാരാ ?.' പ്രശാന്ത് ഓവര്‍ടേക്ക് ചെയ്തു . 
'പുതിയ അന്നേഷണ സംഘത്തിലെ അംഗം . കൊല്ലപെട്ട ഡി . എഫ് . ഓ . ശേഖറിന്‍റെ  അനിയന്‍ . അവര്‍ക്കിടയില്‍ പുതിയ കളിക്കളം രൂപപെട്ടു . 
*****
  ബാനറുകളും  ഫ്ലക്സ്ബോര്‍ഡുകളും  ഓരോ കവലകളിലും പൊന്തി വന്നു . അനൌണ്‍സ്  വാഹനങ്ങള്‍ പരക്കം പാഞ്ഞു തുടങ്ങി . പാര്‍ട്ടി അണികള്‍ വോട്ട് തെണ്ടി ഇറങ്ങി കഴിഞ്ഞു . ഇനി കവലകളില്‍  ശബ്ദ കോലാഹലങ്ങള്‍ ഉയര്‍ന്നു  പൊങ്ങും  . സുനിക്കെതിരെ പ്രചരണം നടത്താന്‍ വനിതാസഘടനകള്‍ രംഗത്ത് വന്നു തുടങ്ങി .അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയിലെ സ്ത്രീ സംഘടനാ നേതാക്കളെ രംഗത്തിറക്കി . മാധ്യമങ്ങള്‍  ഇലക്ഷന്‍ ചരിത്രങ്ങളും , സ്ഥാനാര്ത്തികളുടെ  വീര വാദങ്ങളും  ലൈവ് ടെലികാസ്റ്റാക്കി  ചാനല്‍ റേറ്റിങ്ങിനായി മത്സരിച്ചു . കേന്ദ്ര നേതാക്കള്‍ ഇരു പക്ഷത്തും നിലയുറപ്പിച്ചു . സംസ്ഥാനത്ത് ഒരു മണ്ഡലം മാത്രമേ ഒള്ളൂ എന്ന്  തോന്നിപ്പിക്കും വിധമായിരുന്നു പ്രചാരണ കോലാഹലങ്ങള്‍ . ബലരാമനും സംഘവും തങ്ങളുടെ അന്നേഷണം ആരംഭിച്ച് കഴിഞ്ഞിരുന്നു . ആദ്യം തുടങ്ങിയത് തരകനും ഇഖ്ബാലും അപകടത്തില്‍ പെട്ട ചന്തമുക്ക് ജങ്ക്ഷനില്‍ നിന്ന് തന്നെയായിരുന്നു . അവിടുത്തെ സര്‍ക്കിള്‍ പോത്തനായതിനാല്‍ പ്രതേകിച്ച് സഹായമൊന്നും കിട്ടാന്‍ തരമില്ല . വെട്ടിവിള റോഡിന് ഒരു വശം  കാടാണ് . റോഡു വഴി ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സ്‌ മാത്രമേ ഒള്ളൂ . ബലരാമനും സംഘവും പരിസരം ഒന്ന് കൂടി വിശദമായി പരിശോദിച്ചു .  തിരികെ പോരാന്‍ നേരമാണ് ഇടിക്കുള ആ നമ്പര്‍ പ്ലേറ്റ് കണ്ടത് . സംശയം തോന്നിയതിനാല്‍ കാടിനുള്ളില്‍ വിശദമായ ഒരു പരിശോധന നടത്തി . പക്ഷെ വേറെ ഒന്നും കിട്ടിയില്ല . നമ്പര്‍ പ്ലേറ്റ് ബുള്ളറ്റിന്‍റെതാണന്ന് ബോധ്യമായി . ഇടിക്കുള ഒരു നിഗമനത്തിലെത്തി . ഇടിച്ചിട്ട ആള്‍ കാടിനുള്ളില്‍ ബുള്ളറ്റ് ഒളിപ്പിച്ചിരുന്നു . കൃത്യം കഴിഞ്ഞ് ബുള്ളറ്റുമായി കടന്നു കളഞ്ഞു . നമ്പര്‍ നോക്കി വണ്ടിയുടെ ആര്‍ .  സി . ഹോണറെ കണ്ടെത്തുക അവനിലൂടെ പിടിച്ചു കയറനാകും . ഇടിക്കുള മനസ്സില്‍ കണക്കു കൂട്ടി . 
****

 പുലിമറ്റം ബംഗ്ലാവില്‍ കേന്ദ്രമന്ത്രി  ശിവരാം . പാര്‍ട്ടി ദേശീയ ലീഡര്‍ യാദവ് ഗുപ്ത തുടങ്ങിയ വമ്പന്‍മാര്‍  എത്തി കഴിഞ്ഞു . പത്ര പ്രവര്‍ത്തകര്‍ ബംഗ്ലാവിനു ചുറ്റും തടിച്ചു കൂടി . നാളെയാണ് പ്രചാരണ പൊതു സമ്മേളനം . കഴിഞ്ഞ ദിവസം പ്രതിപക്ഷ സംഘടനയുടെ ദേശീയ നേതാക്കള്‍ വന്ന് വമ്പിച്ച സമ്മേളനം നടത്തി കഴിഞ്ഞതാ . അതിനെ വെല്ലുന്ന ഒരു സമ്മേളനം നടത്തണം . ചാനലുകളില്‍ സമ്മേളനത്തിന്‍റെ  കേളികൊട്ട് ലൈവ് സംപ്രേഷണമാണ് . സങ്കര്‍ഷം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ സമ്മേളന പരിസരത്ത് വന്‍ പോലിസ് സന്നാഹം ഒരുക്കിയിട്ടുണ്ട് .
ബലരാമനും ഇടിക്കുളയും നമ്പര്‍ പ്ലേറ്റിന്‍റെ ഉടമസ്ഥനെ കണ്ടെത്തി . കിരണ്‍ . ചന്നിലകത്ത് . ചെട്ടിവിള . ഫോട്ടോ സഹിതം രേഖകള്‍ കിട്ടി . 
' സാര്‍ . ഇത്  വെച്ച് കിരണിനെ അറസ്റ്റ് ചെയ്യുക സാധ്യമല്ലല്ലോ ?.' ഇടിക്കുള ഡ്രൈവിങ്ങിനിടയില്‍ ചോദിച്ചു . 
'സാധ്യമല്ല . പക്ഷെ മറ്റൊരു കേസ്സ് നമ്മള്‍  ശ്രിഷ്ട്ടിക്കും. അതിലവന്‍ വീഴും .' ബലരാമന്‍ നിവര്‍ന്നിരുന്നു . 
' സാര്‍ . അങ്ങനെയാണേല്‍  ഒരു വഴിയുണ്ട് . ബ്ലുസി ബാറിന് മുമ്പില്‍ രാത്രി പത്തു മണിക്ക് ശേഷം നിന്നാല്‍ അവനെ പൊക്കാം .'സിനി വര്ഘീസ് തന്‍റെ ഒരു ആശയം പറഞ്ഞു . 
'എസ്. അതെ . മദ്യപിച്ച് വാഹന മോടിക്കല്‍ . ഒരു ചെറിയ കേസ്സ് . അത് മതി അല്ലെ സാറേ ?' . ഇടിക്കുളയുടെ മുഖത്ത് ചിരി വിടര്‍ന്നു . 
ബ്ലുസി ബാറില്‍ കുടിച്ച് അടിപിടിയുണ്ടാക്കിയ കിരണിനെ ബാര്‍ ജീവനക്കാര്‍ ബലമായി പിടിച്ചു പുറത്താക്കി . ഡ്രൈവിംഗ് സീറ്റില്‍ കയറിയ കിരണ്‍ സ്കോര്‍പിയോ മുന്നോട്ട് എടുത്തു . റോഡിലേക്ക് കടന്നതും ഒരു കാര്‍ കുറുകെ വന്നതും ഒരുമിച്ചായിരുന്നു . കിരണ്‍ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി . വണ്ടികള്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്നു . കിരണ്‍ പുളിച്ച നാല് തെറികള്‍ പറഞ്ഞു . അമീര്‍  ചാടിയിറങ്ങി കിരണിനെ ബലമായി പിടിച്ചിറക്കി . കാറില്‍ കയറ്റി . കാര്‍ ശരവേഗത്തില്‍ കുതിച്ചു പാഞ്ഞു .....ടോണി ക്ലോറോഫോം മണപ്പിച്ച്  കിരണിനെ ബോധാരഹിതനാക്കി . 
സുനിയുടെ മൊബൈല്‍ നിര്‍ത്താതെ അടിക്കുന്നു . മദ്യലഹരിയില്‍ സ്ഥലകാല ബോധം  നശിച്ചിരുന്നു . പ്രശാന്ത് വീണ്ടും വീണ്ടും ട്രൈ ചെയ്തു .  പക്ഷെ എടുക്കുന്നില്ല . 
'ഛെ . നാശം ഫോണെടുക്കുന്നില്ല . ' പ്രശാന്ത്  അക്ഷമനായി . 
'രാവിലെ വരെ കാത്തിരിക്കാം . അത് കഴിഞ്ഞാല്‍ ഇടിക്കുള സാറിനെ വിളിച്ച് കാര്യം പറയാം '. അമീര്‍ ശാന്തനായി പറഞ്ഞു . 
' ഇടിക്കുള സാര്‍ രാവിലെ വരാമെന്നല്ലേ പറഞ്ഞത് . സാര്‍ വരട്ടെ.. ' ടോണിയും പങ്കു കൊണ്ടു  . 
*****
ഫോക്കസ് ടി വിയുടെ ഓഫീസിലേക്ക് ഒരു അനോണിമസ് കോള്‍ വന്നു . കര്‍ത്തയുടെ ബിസ്നസ്സ് പാര്‍ട്ണര്‍ കിരണിനെ അക്ഞാത സംഘം തട്ടി കൊണ്ട് പോയി  എന്നതായിരുന്നു ആ കോളിന്‍റെ ഉള്ളടക്കം . ഫോക്കസ് ടി വി അത്   ബ്രേക്കിംഗ് ന്യൂസാക്കി . കര്‍ത്തയുടെ ഫോണിലേക്ക് സകല ചാനലുകളില്‍ നിന്നും വിളികള്‍ വന്നു . കര്‍ത്ത ഫോണ്‍ ഓഫ്‌ ചെയ്തു . പോത്തന്‍  അനോണിമസ് കോള്‍ വന്ന വഴി തേടിയിറങ്ങി . 
പുലിമറ്റം ബംഗ്ലാവില്‍ ചാനലുകാര്‍ തള്ളി കയറി . സുനി തന്‍റെ മൊബൈലില്‍ വന്ന നമ്പറില്‍ തിരിച്ചു  വിളിച്ചു . അമീര്‍ ഫോണെടുത്തു . (തുടരും )  

No comments: