Monday, February 14, 2011

സത്യമേവ ജയതേ


 


     വെയില്‍ ഗോവണികയറി ..കോളനി ഉണര്‍ന്നു ആരോ തട്ടിയുണര്ത്തിയ പ്രതീതിയില്‍ ...ജോസഫിന്‍റെ ആദ്യ ഇന്റെര്‍വ്യൂ ഇന്നാണ് ...നല്ല ഒരു കമ്പനിയില്‍ തരക്കേടില്ലാത്ത ജോലി .. അസിസ്റ്റന്റ്‌ മാനേജര്‍ പോസ്റ്റില്‍ ....കിട്ടിയാല്‍ ഒരു വിധംരക്ഷ ...നാട്ടില്‍ നിന്നും വന്നിട്ട് ഇന്ന് മൂന്നു ദിവസമായി പക്ഷെ ഒന്നിനും സമയം കിട്ടിയില്ല ...ഇന്നാണ് എല്ലാം ശെരിയായത്...ഇന്റെര്‍വ്യൂ ഒരു പ്രശ്നമില്ല കാരണം നാട്ടില്‍ എത്രയോ ഓഫീസുകള്‍ കയറി ഇറങ്ങി ചോദ്യങ്ങള്‍ക്ക് ഒന്നിനും ഒരു പഞ്ഞവുമില്ല പക്ഷെ അവസാനം എല്ലാം തഥൈവ ......മദ്രാസ്സിലെങ്കിലും ഒരു ജോലി ..അമ്മയുടെ ജോലി എത്രനാള്‍ തുടരും ഏറിവന്നാല്‍ ഒരു മൂന്നു വര്ഷം അത് കഴിഞ്ഞാല്‍ അച്ഛന്റെ മരുന്ന് , മേരിയുടെ വിവാഹം  ...................................................ബസ്സ്‌ വന്നു തിരക്ക് കാരണം ബസ്സിനകം  കലഹമാണ് ....മൂന്നു കിലോമീറ്റര്‍ അതാണ്‌ മുരുഗന്‍ പറഞ്ഞ സ്ഥലം ....................................
                ഗോള്‍ഡ്‌ പാലസ്  നീണ്ട നിര തന്നെ യുണ്ട് ഇവിടേയും നാട്ടിലെ അതെ അവസ്ഥ എന്ത് ചെയ്യും കാത്തിരിക്കാം .....നേരം ഉച്ചയോടു അടുത്തിരിക്കുന്നു ജോസഫിന്റെ പേരു വിളിച്ചു ഇത് വരെ ആരും രക്ഷപെട്ടില്ല......... ചോദ്യങ്ങള്‍ക്ക് മാറ്റമില്ല ...മാനേജര്‍ ഒരു പഞ്ചാബിയാണ് .....ചോദ്യം കഴിഞ്ഞു റിസല്‍ട്ട് മാത്രം ഭാക്കി വരാന്തയില്‍ മറ്റുള്ളവരുടെ കൂടി സഹാസം കഴിഞ്ഞിട്ട് വേണം തിരുമാനിക്കാന്‍ ....... വിശപ്പ്‌ വല്ലാതെ അലട്ടുന്നുണ്ട് രാവിലെ പുസ്തകം മാത്രം  ഭക്ഷിച്ചു  വന്നതാണ്  ....എല്ലാവരും അങ്ങനെയാണ് ....മലയാളിയായിട്ടു ഞാന്‍ മാത്രമേ ഒള്ളൂ ........എല്ലാവരും അകത്തു നിന്നു വരുമ്പോള്‍ പ്രതീക്ഷ മുഖത്ത് വരുത്താന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ വരുന്നില്ല ....
                   പിയൂണ്‍ വിവേക്‌ എല്ലാവരോടുമായി ഭക്ഷണം കഴിച്ചു വരാന്‍ പറഞ്ഞു ...ഞാന്‍ എണീറ്റു അടുത്ത് കണ്ട ഹോട്ടലില്‍ കയറി ഒരു തലശ്ശേരിക്കാരന്‍ മൊയ്തു ,അയാളാണ് അതിന്റെ മുതലാളി ...എന്നെ കണ്ട മാത്രയില്‍ തന്നെ അയാള്‍ ചോദിച്ചു മലയാളിയാണ്‍ അല്ലെ ... കുറഞ്ഞ സമയത്തുന്നുള്ളില്‍ എന്റെ മുഴുവന്‍ ബയോഡാറ്റയും  അയാള്‍ കൈവശമാക്കി ...അയാളുടെ ചില ക്കാര്യങ്ങള്‍ ഞാനും ...ഭക്ഷണം കഴിച്ചു കഴിഞ്ഞു കാശു കൊടുത്തിറങ്ങി ...ഗോള്‍ഡ്‌ പാലസില്‍ ആരുമെത്തിയിട്ടില്ല ഞാന്‍ അവിടെ കണ്ട  ബെഞ്ചില്‍ ഇരുന്നു അറിയാതെ ഉറങ്ങി പ്പോയി ..... ആരോ എന്നെ തട്ടിയുണര്‍ത്തി ഞാന്‍ നോക്കുമ്പോള്‍ മുമ്പ് കണ്ട എല്ലാവരും അവിടെ തന്നെ യുണ്ട് ..... എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു ഞാന്‍ ആകെ ചൂളി പോഴി ...അതില്‍ ഒരു പഞ്ചാബി സുഖ്ദ്ധീര്‍ സിംഗ് എനിക്ക് കൈ തന്നു congratulations എന്റെ കണ്ണുകള്‍ അവിടെ കണ്ട നോട്ടീസ്‌ ബോര്‍ഡില്‍ ഉടക്കി ഞാന്‍ കണ്ടു വലിയ അക്ഷരത്തില്‍ എഴുതി ചേര്‍ത്ത എന്റെ പേര് ..............

                   നേരം പുലരും മുമ്പേ എണീക്കണം പ്രഭാത കര്‍മ്മങ്ങള്‍ക്കുള്ള വെള്ളത്തിനു ഒരു പൈപ്പ്‌ലൈന്‍ മാത്രം അതില്‍ ആളുകളുടെ തിരക്ക് തുടങ്ങും മുമ്പേ എത്തിയില്ലേ വെളിക്കിരിക്കാന്‍ പോലും ഉച്ചവരെ കാത്തിരിക്കേണ്ടി വരും ....നല്ല  റൂം തിരഞ്ഞു മടുത്തു ... പിന്നെ ഉള്ളത് ഹോട്ടല്‍ റൂമുകള്‍ ...വാടകയുടെ കാശ് കേട്ടാല്‍ മോഹാലസ്യ പെട്ട് വീഴും ...കുളിച്ചൊരുങ്ങി ഓഫിസിലെത്തിയാല്‍ കാണാം വി വി ഐ പി കളുടെ നീണ്ട നിര  അവരുടെ ആവശ്യം നിയമ വിരുദ്ധ മാണ് പക്ഷെ ചെയ്തു കൊടുക്കുക ...അവരെ പിണക്കിയാല്‍ ജോലി മാത്രമല്ല ജീവിതം തന്നെ അസ്തമിക്കും .... വീട്ടിലെ കാര്യം ഓര്‍ക്കുമ്പോള്‍ അതൊരു കുറ്റമല്ലന്നു മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു ...അച്ഛന്റെ മരുന്നിനു വേണം മാസം മുപ്പതിനായിരം രൂപ കൂടാതെ മേരിയുടെ വിവാഹം , ശമ്പളം അകെ പതിനായിരം ഉലുവ എങ്ങനെ തികയും കിമ്പളം തന്നെ ആശ്രയം ...

                    ഇന്ന് കുളിച്ചില്ല വെളിക്കിരിക്കാന്‍ രാത്രി കൊണ്ട് വന്ന ഇത്തിരി വെള്ളം തുണയായി ... ഓഫീസിലെ ജാനകിയുടെ സാമീപ്യം ഒരു അശോസമാണ്    ...മറുനാടന്‍ മലയാളിയാണ് ജാനകി ജനിച്ചതും  വളര്‍ന്നതും മെല്ലാം ചെന്നൈയില്‍ അച്ഛന്‍ സിനിമ നിര്‍മ്മാതാവ് അമ്മ സീരിയല്‍ നടി ...ജനകിയുമായി അടുത്ത് പരിചയപെട്ടു  ..അവള്‍ക്കും അതിഷ്ട്ടമായിരുന്നു ...പരിചയം പ്രണയം വിലക്കുവാങ്ങി ...ഇണപിരിയാത്ത കമിതാക്കള്‍ . ജാനകിയുടെ വീട്ടുക്കാര്‍ക്ക് അതില്‍ വിഴോചിപ്പ്‌ ഒന്നുമില്ല .. ജനകിയോടു ഞാനെല്ലാം മറച്ചു വെച്ചു വീടിനെ കുറിച്ച് ചോദിക്കുമ്പോള്‍ മറ്റൊന്നിലേക്ക്  വഴി മാറ്റി പിടിക്കും ....വീട്ടിലെ കാര്യങ്ങള്‍ ആകെ താറുമാറായി കിടക്കുകയാണ് അമ്മയുടെ ഫോണ്‍ വിളിയില്‍ യെന്നും കേള്‍ക്കാറുള്ളത് സ്ഥിരം പ്രാരബ്ദ് കെട്ടുകള്‍ ...
                നേരം പുലരും വരെ ഉറങ്ങിയില്ല ഓരോ ജോലികള്‍ ഇന്ന് ലീവാണ് അതാണരശോഷം ഇന്ന് ജാനകിയും മൊത്ത് പാര്‍ക്കില്‍ കറങ്ങണം ..................
ജാനകിയുടെ അനുവാദം ചോദിക്കാം ... ഫോണെടുത്ത് ഡയല്‍  ‍ ചെയ്തു  ജാനകിയുടെ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട് പക്ഷെ ആരുമെടുക്കുന്നില്ല .. എന്ത് പറ്റി ജാനകിക്ക് ... ഒരു ഭയം ഇല്ല ഒന്നുമില്ല ...മനസ്സിനെ പറഞ്ഞു വിശ്വാസം വരുത്തി ....നേരെ ബൈക്കുമെടുത്ത്‌ ജാനകിയുടെ വീട്ടിലേക്കു തിരിച്ചു ...വളരെ ദൂരെ നിന്ന് ഞാന്‍ കണ്ടു കുറേ ആളുകളും കൂട്ടത്തില്‍ ഒരു പോലിസ്‌ ജീപ്പും ...ഭയത്തോടെ യാണ് അവിടേക്ക് ചെന്നത് ...ഞാന്‍ കണ്ടു വരാന്തയിലെ ബെഞ്ചില്‍ മൂന്നു തൂവെള്ള പൊതികള്‍ എന്റെ കണ്ണുകള്‍ അതിലേക്കു ശൂക്ഷിച്ചു നോക്കി ഞാന്‍ കണ്ടു മനോഹരമായ ആ മുഖത്തെ പ്രസാദം അസ്ത്മിചിരിക്കുന്നു ....പലരും പലതും പറയുന്നുണ്ട് പോലിസിന്റെ നിഗമനം ആത്മഹത്യ ....ആള്‍കൂട്ടത്തില്‍ നിന്ന് ഉയരം കുറഞ്ഞ ഒരാള്‍ എന്നെ നോക്കി പോലിസ്സുക്കാരനോട് അടക്കം പറഞ്ഞു ...ആ പോലീസുകാരന്‍ എന്നേയും കൂട്ടി ആളൊഴിഞ്ഞ ആ പറമ്പില്‍ എത്തി ......അവിടെ  വെച്ചയാള്‍ എന്നെ ചിലത് കാണിച്ചു .. എന്റെ കണ്ണുകള്‍ ഭയം കാരണം വിറച്ചു അയാളുടെ ആക്ഞ്ഞ  ....ഞാനനുസരിച്ചു .............................
                   ചൂടുള്ള വാര്‍ത്തയുമായാണ് പത്രങ്ങള്‍ ഇറങ്ങിയത് മേരന്‍ പൊതുവാളും കുടുംബവും കൊല്ലപെട്ടിരിക്കുന്നു കൊലയാളി ഒരു മലയാളി .......സാറാമ്മ  കണ്ടു ആ ഫോട്ടോ കയ്യാമം വെച്ച് പോലിസുക്കാര്‍ക്ക് നടുവിലായി തന്റെ മകന്‍ ജോസഫ്‌ .....സാറാമ്മയുടെ  ഓര്‍മ്മയില്‍ വിള്ളല്‍ വീണു തകര്‍ന്നു വീണ സാവിത്രിയെ അയല്‍വാസികള്‍ ചേര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചു ....ഭോതം വീണ യുടനെ സാറാമ്മ  മേരിയെ വിളിച്ചു പറഞ്ഞു അച്ഛനെ നോക്കണം മേരിക്ക് തടുക്കാന്‍ കഴിയും മുമ്പേ കാലന്‍ സാറാമ്മയെ   കൊണ്ടു  പോഴി ....രാഘവന്‍പിള്ള അഭിമാനി യായിരുന്നു പക്ഷെ മകന്‍ കാരണം ഇന്ന് ........ഓര്‍ക്കുമ്പോള്‍ ....പക്ഷേ മേരിക്കറിയാം ചേട്ടന്‍ അത് ചെയ്യില്ലന്നു പക്ഷേ എങ്ങനെ തെളിയിക്കും .....കാലം മേരിയെ അനാഥയാക്കി രാഘവന്‍പിള്ളയെ തിരിച്ചു  വിളിച്ചു .. ആ മേല്‍ക്കൂരയ്ക്കു താഴെ മേരിയെന്ന ഒരു യുവതി  .....അയല്‍വാസികള്‍ പലരും അവളുടെ ഉടലഴകിനായി  കാത്തു നില്‍ക്കുന്ന ചെന്നായക്കളായി മാറി ... മേയര്‍ സുരേന്ദ്രന്‍പിള്ള അവളെ ഒരു ആശ്രമത്തില്‍ കൊണ്ട് ചെന്നാക്കി .....................
                        ജോസഫിന് ജീവപര്യന്തം ശിക്ഷ വിധിച്ചു ....മേരിയെ തിരക്കി പലരും സുരേന്ദ്രന്‍ പിള്ളയെ സമീപ്പിച്ചു പക്ഷേ അയാള്‍ വിട്ടു കൊടുത്തില്ല .. നാട്ടുക്കാര്‍ സുരേന്ദ്രന്‍പിള്ളയേയും ആ പാവം പെണ്‍കുട്ടിയെയും ചേര്‍ത്ത് കള്ള കഥകള്‍ മെനഞ്ഞു പക്ഷേ ഫലം കണ്ടില്ല ...........കാലചക്ര കറക്കത്തില്‍ നീണ്ട പത്തു  വര്‍ഷം ജോസഫ്‌ തികച്ചും മാറിയിരിക്കുന്നു ജയിലില്‍ വെച്ച് പരിചയപെട്ട സുദീപ് അവനെ മാറ്റി എടുത്തു .....തിങ്കളാഴ്ച ദിവസം സന്ദര്‍ശന ദിവസമാണ് പക്ഷേ ഇന്ന് വരെ ജോസഫിനെ തിരക്കി ആരും വന്നില്ല .....ജോസഫ്‌ വീട്ടിലെ ഒരു കാര്യവും അറിഞ്ഞിരുന്നില്ല ...ഇന്ന് തിങ്കളാഴ്ച ആരെയെങ്കിലും കാണാന്‍ സാധിക്കുമോ ജോസഫ്‌
സൊയം അത്മക്തം നടത്തി ..............വരാന്തയിലൂടെ നടന്നു പോയ ഒരു കന്ന്യ സ്ത്രീ പുറകോട്ടു വന്നു ജോഫിനെ സൂക്ഷിച്ചു നോക്കി ....അവര്‍ ചോദിച്ചു ജോസഫ്‌ അല്ലെ ജോസഫിനാശ്ചാര്യം അവര്‍ തുടര്‍ന്നു അമ്മയുടെ മരണം മേരിയെ തനിച്ചാക്കി അച്ഛന്‍ പോയത് മേരിയെ തേടിയെത്തിയ കാമവെറിയരില്‍  നിന്ന് രക്ഷിച്ച്‌ ആശ്രമത്തില്‍ എത്തിച്ച കഥ വരെ ..ജോസഫിന്റെ കണ്ണുകള്‍ കലങ്ങി മറിഞ്ഞു അമ്മയെയും കുടുമ്പത്തേയും രക്ഷിക്കാം എന്ന് വാഗ്ദാനം നല്‍കി മേരിയുടെ വള്‍ഗര്‍ ഫോട്ടോ തന്നെ  കാണിച്ചു ഭീഷണി പെടുത്തി കുറ്റം ഏറ്റെടുക്കാന്‍ പറഞ്ഞവര്‍ ..............
                 ചൊവ്വാഴ്ച രാവിലെ ജയില്‍ വളപ്പിലെ ജോലിയില്‍ മുഴുകിയിരുന്ന ജോസഫ്‌ കന്ന്യ സ്ത്രീയുടെ വാക്കുകള്‍ മനസ്സില്‍ കറക്കുകയായിരുന്നു ..ആരോ കുഴിച്ച കുഴിയില്‍ ചാടി സൊയം മരിച്ചവനാണ് താന്‍  പക്ഷേ ഒരു പുനര്‍ജ്ജന്മം അനിവാര്യമാണ് .................എന്നെ തകര്‍ത്തു നല്ല പിള്ള  ചമയുന്നവന്റെ മുഖം നേരില്‍ കാണുക കഴിയുമെങ്കില്‍ നിഴമത്തിന്റെ  മുന്നിലെത്തിക്കുക ..................ജോസഫിന്റെ ചലനങ്ങള്‍ സുധീപും ശ്രദ്ധിച്ചിരുന്നു സുധീപിനോട് ഇന്നലെ ജോസഫ്‌ പറഞ്ഞിരുന്നു കാര്യങ്ങള്‍  ............ജയില്‍ സൂപ്രണ്ട്മാരുടെ തുണിയലക്കാന്‍ കൊണ്ട് പോകുന്ന മുരുഘന്‍ ജോസഫിനേയും കൂട്ടി ജൈലിനു വെളിയിലെത്തി ................ജോസഫ്‌ ആദ്യം മേരിയുടെ മുമ്പില്‍ തന്റെ നിസ്സഹായത വെളിപെടുത്തി ...പിന്നെ ഉറച്ച തിരുമാനത്തില്‍ ചെന്നൈയിലേക്ക് വണ്ടി കയറി ....ചരക്ക് ട്രെയിനില്‍ മുരുഘന്റെ സുഹ്രത്ത് രാമുവിനോടപ്പം  ..........
                       നേരം വെളുക്കും  മുമ്പേ സൂര്യന്‍ ചെന്നൈ നഗരത്തെ തട്ടിയുണര്‍ത്തി ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുമായി , ജോസഫിന്റെ ജയില്‍ ചാട്ടം ......മുത്തുവേലും എസ് ഐ വിജയ പണ്ടെയും തിരക്കിട്ട ചര്‍ച്ചയിലാണ് ജോസഫിന്റെ ഇരകള്‍ തങ്ങളാണെന്ന് അറിയാവുന്ന രണ്ടു പേര്‍ .....മേരന്‍ തറവാട്ടിലെ കൊലപാതകം മാത്രമല്ല പേരും പ്രശസ്തിയും എല്ലാം നഷ്ട്ടപെടും ഉടന്‍ എന്തെങ്കിലും ചെയ്തെ മതിയാകൂ ...................മുത്തുവേലുവിന്റെ ഗുണ്ടകള്‍ നാലുപാടും അന്നേശിച്ചിറങ്ങി അകമ്പടിയായി എസ് ഐ യും സംഗവും .....................ജോസഫിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല ........... ചേരന്‍ കാട്ടിലെ ഏറുമാടത്തില്‍ തയ്യാറെടുപ്പുകള്‍ക്ക് നേത്രത്വം നല്‍ക്കുന്നത് സിനിമ സംവിധായകന്‍ പളനി .... പളനിയുടെ സിനിമയില്‍ സിംഹഭാകവും നിര്‍മ്മിച്ചിരുന്നത് കൊല്ലപെട്ട പൊതുവാള്‍ ആയിരുന്നു ..അവര്‍ തമ്മില്‍ വളരെ വലിയ ആത്മ ഭന്തം  നിലനിന്നിരുന്നു ,മാത്രമല്ല അവരുടെ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു .....പലരും പളനിയുടെ സിനിമകള്‍ക്ക് നിര്‍മ്മാണാവകാശത്തിന് മുന്നോട്ടു വന്നെങ്കിലും പളനിയുടെ ചിത്രം പൊതുവാളിന് മാത്രം അര്‍ഹത പെട്ടതെന്ന് പളനിയുടെ ചിത്രങ്ങളില്‍ നിഴലിച്ചിരുന്നു ....................
                 മലനാട് ദേശം സജീവമാണ്  മലകള്‍ മാത്രമല്ല മലയാളികളുടെ നീണ്ട ഒരു കുടുംബ സദസ്സാണ് മലനാട് ....മലയാളികളുടെ എല്ലാവിധ ആചാരങ്ങളും ഇവിടെയുംമുണ്ട് .....ജോസഫും  പളനിയും ചേരന്‍ കാട്ടിലെ ഏറുമാടത്തില്‍ നിര്‍മിച്ച മൂവി കാമറയുടെ നിയന്ത്രണം മുഴുവനും മലനാട്ടിലെ ബിന്ദുവിന്റെ കൈവശമാണ് ബിന്ദുവിനെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി കാഴ്ചക്കാര്‍ക്ക് പങ്കു വെച്ചവനാണ് സിനിമ നിര്‍മ്മാതാവ് മുത്തുവേല്‍ ......മലനാട് മുഴുവനും മുത്തുവേലിനും എസ് ഐ വിജയ പാണ്ടെക്കും എതിരാണ് ....പണകാരന്റെ ബലാത്സംഗവും പാവപെട്ടവന്റെ പട്ടിണിയും പുറത്തറിയില്ല എന്ന പഴമൊഴി ഇവിടേയും യാഥാര്‍ത്യമാണ് .................. എതിരാളികള്‍ ശക്തരാണ് എന്നതില്‍ രണ്ടു പേര്‍ക്കും സംശയമില്ലാത്ത സത്യമാണ് ,പക്ഷേ സത്യം വ്യഭിച്ചരിക്കപെട്ടുകൂട അതാണ്‌ പളനിയുടെ നിലപാടെങ്കില്‍ ജോസഫിനിത് പ്രതികാരം മാത്രമാണ് .......................
                      കുളികഴിഞ്ഞ്‌ തലതോര്‍ത്താതെ വെയില്‍ കാത്തു നില്‍ക്കുകയാണ് മലനാട് വെയിലിനു  പകരം മഴ വന്നു പ്രതീക്ഷകള്‍ക്ക് മഴയുടെ അങ്കം കാത്തു നിന്നില്ല മണ്ണ് മണപ്പിച്ചു മഴയും വിട്ടകന്നു .....മലനാട് ഒരു സിനിമാഷൂട്ടിങ്ങിനുള്ള തയാറെടുപ്പുകള്‍ പുര്ത്തിയാക്കി നില്‍ക്കുമ്പോള്‍ എസ് ഐ വിജയനും സംഘവും എത്തി കാമറയും മറ്റും നശിപ്പിക്കുകയും സിനിമാപ്രവര്‍ത്തകരേയും മലനാട് നിവാസികളേയും അതിക്രൂരമായി ആക്രമിക്കുകയും ചെയ്തു ..പക്ഷെ പളനിയുടെ ലക്‌ഷ്യം അവിടെ സാക്ഷാല്‍കരിക്കപെട്ടു ഏഷ്യവിഷന്‍ ചാനല്‍ വഴി ലോകം ആ നരനായാട്ട്‌ കണ്ടറിഞ്ഞു ............മുത്തുവേല്‍ ഒരു പാട് തവണ വിജയപണ്ടയെ ലൈനില്‍ പ്രതീക്ഷിച്ചു ചാനലില്‍ നടക്കുന്ന വിവരം ഇരുവരുമറിഞ്ഞില്ല ................മുത്തുവേലിന്റെ ഡ്രൈവര്‍ വിവേകാണ് മുത്തുവേലുവിനെ അറിയിച്ചത്‌ പക്ഷെ അപ്പോയേക്കും കമ്മീഷണര്‍ കാപാലി വന്‍ പോലിസ്‌ സന്നാഹങ്ങളുമായി മലനാട്ടിലേക്ക് പുറപെട്ടിരുന്നു .........................
             തന്റെ സഹ ഉദ്യോഗസ്ഥന്റെ അക്രമം നേരില്‍ കണ്ട കമ്മീഷണര്‍ രംഗം ശാന്തമാക്കി ..പക്ഷെ അപ്പോയേക്കും പീഡിതരുടെ എണ്ണം അധികരിച്ചിരുന്നു  ... വിജയപണ്ടെയുടെ അറസ്റ്റ്‌ ദൂരെനിന്നും ജോസഫ്‌ നോക്കി കണ്ടു ...പളനിയുടെ കാമറ മറ്റൊരു ഇരയെതേടിയുള്ള അന്നേഷണം ആരംഭിച്ചിരുന്നു ................വിജയ്‌ പന്ടെയും സംഘവും ജാമ്മിമില്ലാ വിവസ്ഥയില്‍ പോലിസ്‌ കസ്റ്റഡിയില്‍ എത്തി ...........മുത്തുവേലും സംഗവും ചാനല്‍  ഉറവിടം തേടി അലഞ്ഞു നടന്നു കണ്ടെത്താനായില്ല പക്ഷെ അവര്‍ ഒന്നറിഞ്ഞു ജയില്‍ ചാടിയ ജോസഫ്‌ കോടതിയില്‍ കീഴടങ്ങി .....തന്നെ കുറ്റം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത് എസ് ഐ വിജയ്‌ ആണന്ന സത്യം കോടതിയില്‍ വെളിപെടുത്തി ...കോടതി ഒരു ജുഡീഷ്യല്‍ അന്നേഷണത്തിനു ഉത്തരവിട്ടു ....കേസന്നേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ സി ബി ഐ ഏറ്റെടുത്തു ..സി ബി ഐ ഓഫീസര്‍ നസീര്‍ ഐ എ എസ് സ്ഥലം സന്ദര്‍ശിച്ചു കാര്യങ്ങള്‍  പഠിച്ചു  ...........  ചെന്നൈ   സെന്‍ട്രല്‍ജയിലില്‍ ജോസഫ്‌ നസീര്‍ ഐ എ എസിന് വിവരങ്ങള്‍ പങ്കു വെച്ചു .....കേസന്നേഷണം മുറപോലെ നടന്നു ....
                       മെയ്‌ ഇരുപത്  ചെന്നൈ  കോടതി വളപ്പ് പത്രക്കാരാല്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു ... പോലിസ്‌ വാഹനം കോടതി വളപ്പിലേക്ക് കടകേണ്ട താമസം കാമറ മിന്നി മറഞ്ഞു ഒപ്പം പത്രപ്രവര്‍ത്തകരുടെ മാരത്തോണ്‍ ........കേസ് വിചാരണ  ആരംഭിച്ചു ...ജഡ്ജി ആണ്ടവന്‍ ഇരു കൂട്ടരുടെയും വാദങ്ങള്‍ കേട്ടു .    ഒരു തീരുമാനം തയ്യാറാക്കി ...എസ് ഐ വിജയനും സംഘവും ആസൂത്രിതമായി നടത്തിയ കൊലപാതകം ജോസഫിന്റെ തലയില്‍ കെട്ടി വെച്ചതാണന്ന നിഗമനത്തിലെത്തി..............ശിക്ഷ വിധിക്കും മുന്നേ അന്നേഷണ ഉദ്യോഗസ്ഥന്‍  നസീര്‍ എണീറ്റ്‌ കോടതിയുടെ വാദങ്ങള്‍ തെറ്റാണന്ന് വാദിച്ചു തെളിവുകള്‍ നിരത്തികൊണ്ട് ...
എസ് ഐ വിജയനും സംഗവും നിരപരാധികള്‍ ആണന്നു വാദിച്ചു .............കോടതി തെളിയിക്കാന്‍ നസീറിനോട് ആവശ്യ പെട്ടു ......
                         നസീര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു കഥ കോടതിയില്‍ വെളിപെടുത്തി ...നിര്‍ദ്ധന കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ സിനിമാ മോഹം നല്‍കി ഉന്നതര്‍ക്ക്  കാണിക്ക വെച്ച ഒരു സംവിധായകന്‍റെ കഥ .......ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നു തെറ്റി ധരിച്ച സംവിധായകന്‍ ഒരിക്കല്‍ ആ പെണ്‍കുട്ടിയെ കാണുന്ന ഒരു കഥ .. ജഡ്ജിയും കോടതിയും അസാധാരണമായ ഒന്നും കണ്ടെത്തിയില്ല നസീര്‍ തുടര്‍ന്നു .. കേരളത്തിലെ ഒരു നാടാര്‍ കുടുമ്പത്തില്‍ ജനിച്ച പെണ്‍കുട്ടി പഠന ആവശ്യത്തിനായി ഏറണാകുളം പട്ടണത്തില്‍ എത്തി ...മോഡലിംഗ് താല്‍പ്പര്യം ഒരു കോസ്റ്റ്യൂം ടിസൈനെര്‍ പങ്കജം മുഖേനെ സംവിധായകന്‍ മുത്തുവേലിനെ പരിചയപെട്ടു ...മോഡലിംഗ് ആഗ്രഹിച്ച് സിനിമയുടെ പടിവാതില്‍ തുറന്നിട്ടപ്പോള്‍ അറിയാതെ വീണു പോയി  പാവം പെണ്‍കുട്ടി .....ചതികുഴിയില്‍ അകപെട്ടത്‌ അറിയും മുമ്പേ വിലപെട്ടതെല്ലാം നഷ്ട്ട പെട്ടിരുന്നു ..... കോസ്റ്റ്യൂം ഡിസൈനിന്റെ മറവില്‍ വന്‍ പെണ്‍വാണിഭ റാക്കറ്റ് നടത്തുന്ന പിഴച്ച സ്ത്രീയാണ് പങ്കജം എന്ന വാര്‍ത്ത ആ പെണ്‍കുട്ടിയെ മാനസ്സികമായി തളര്‍ത്തി ....കയ്യിലെ ഞെരമ്പ് മുറിച്ചവള്‍      ആത്മഹത്യക്കു ശ്രമിച്ചു ...ആരുടെയോ കരുണ അവളെ ജീവിതത്തിലേക്ക് കൊണ്ട് വന്നു ...പുനര്‍ജന്‍മം അവളുടെ മനസ്സില്‍ പ്രതികാര ചിന്ത യുണര്ത്തി .... കോടതിയും ജഡ്ജിയും അമ്പരന്നിരക്കുകയാണ് .....കോടതിയിലേക്ക്   വനിതാ പോലിസുക്കാരുടെ കയ്യില്‍  ഒരു യുവതി ..ജോസഫിന്റെ കണ്ണുകള്‍ ഭയം കാരണം കാണുന്നില്ല ....പെണ്‍കുട്ടിയുടെ കുറ്റ സമ്മതം ..... വീട്ടുക്കാര്‍ അറിയാത്ത അവരെ അറിയിക്കാതെ വെച്ചു ......മനസ്സ്‌ മറ്റൊരു ദിശയിലേക്ക് സഞ്ചരിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ കഴിഞ്ഞിരുന്നു ....ഒരു നാള്‍ ഏട്ടനു അമ്മയുടെ കത്തുമായി ചെന്നൈലേക്ക് വണ്ടി കഴറി ചെന്നൈല്‍ വെച്ചു ഞാന്‍ കണ്ടു എന്നെ നശിപ്പിച്ച ആ കാപാലികനെ ...പ്രതികാരം ഉള്ളില്‍ തിളച്ചു മറിഞ്ഞു ....സാഹചര്യം അനുകൂലമല്ല ....ഏട്ടനെ സമീപ്പിക്കാന്‍ പുറപെട്ട ഞാന്‍ ചെന്നില്‍  ഒരു ഹോട്ടല്‍ മുറി എടുത്തു ....
                     
                         ഡിസംബര്‍ പതിനാല്‍ നേരത്തെ എണീറ്റ്‌ പ്രഭാത കര്‍മ്മങ്ങള്‍ ഞൊടിയിടയില്‍ കഴിച്ചു തയ്യാറെടുപ്പുകളുമായി മേരന്‍ തറവാട്ടിലേക്ക് തിരിച്ചു ....ഞാനെത്തും മുമ്പേ ആ കടുംബം കൊല്ലപെട്ടിരുന്നു .............ഒരു പെങ്കുട്ടിമാത്രം അവശേഷിച്ചിരുന്നു അവളെ രക്ഷിക്കാനായി ഞാന്‍ മുന്നോട്ടു വന്നതും ഞാന്‍ കണ്ടു ..............ഒരു വെക തിയെ എനിക്ക് പറയാന്‍പോലും ഭയം ജനിക്കുന്നു ...............ആദരവ്‌ നല്‍കിയ ഒരു വെക്തി ..സിനിമാ സംവിധായകന്‍ പളനിമാണിക്യം .............കോടതി അക്ഷരാര്ത്തത്തില്‍ ഞെട്ടിയിരിക്കുന്നു ...കേസിലെ വാദി പ്രതിയായിരിക്കുന്നു ......നസീര്‍ ഐ എ എസിനെ നോക്കി ജഡ്ജി ചോദിച്ചു ... എന്താണിത് നസീര്‍ ?.. സര്‍ ഇത് യാഥാര്‍ത്ഥ്യം കാശുണ്ടെങ്കില്‍ കൊലപാതകം ആത്മഹത്യയാക്കാനും കൊലപ്പുള്ളി നിരപരാധിയാവാനും സാധ്യതയുള്ള നമ്മുടെ നാട്ടിലെ നീതി പീഠം ....കെട്ടി ചമച്ച തെളിവുകള്‍ക്ക് മുമ്പില്‍ നിരപരാധികളുടെ ശിക്ഷ ഉറപ്പാക്കുന്നു ....പക്ഷെ അപ്പോയും സാധരണക്കാരന്റെ അത്താണി നീതി പീഠം തന്നെയാണ് ....ഒരിക്കല്‍ മൂടി വെച്ചാല്‍ അത് പുറത്ത് വരും ...ആരോപണ വിധേയനായ സംവിധായകന്‍ പളനി കൊല്ലപെട്ട പൊതുവാളിന്റെ ഭാര്യയുമായി വളരെ കാലത്തെ അവിഹിത  ഭന്തം പുലര്‍ത്തിയിരുന്ന ഒരു വ്യക്തിയാണ് ....സീരിയലിന്റെ മറവില്‍ പെണ്‍വാണിഭം നടത്തുന്ന ഒരു ചീത്ത സ്ത്രീ  യായിരുന്നു കൊല്ലപ്പെട്ട  പൊതുവാളിന്റെ ഭാര്യ ......അവരാണ്‍ മേരി പരിചയപെട്ട പങ്കജം എന്ന സ്ത്രീ .... 
      പളനി യുമായുള്ള ഭന്തം ഭര്‍ത്താവ് അറിഞ്ഞു എന്ന വാര്‍ത്ത പറയാന്‍ വേണ്ടിയാണ് പളനിയെ സംഭവ ദിവസം പങ്കജം വിളിച്ചത് ...പളനി എത്തുമ്പോള്‍ മകള്‍ ജാനകി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നൊള്ളൂ .....പൊതുവേ സ്ത്രീ ലമ്പടനായ പളനിയുടെ യുള്ളില്‍ കാമ വെറിയുടെ മറ്റൊരു മുഖം പുറത്ത് വന്നു ഭയന്നോടിയ ജാനകിയെ വട്ടം ചുറ്റി പിടിച്ച പളനി തന്റെ കാമ വെറിയുടെ കളരി തീര്‍ത്തു....കണ്ടു വന്നു പങ്കജം അരുതായ്മകളുടെ ഭീഭത്സ മുഖം പങ്കജവും പളനിയും അടിപിടിയായി ...ജാനകി ഉടന്‍ പോലിസിനെ വിളിച്ചു പൊതുവാളും  മെത്തി ... നേരെത്തെ നിക്ഷയിച്ച നാടകമെന്നോണം എ സ് ഐ വിജയന്‍ മാത്രമാണ് പോലീസ് വണ്ടിയില്‍ എത്തിയത് ...എ സ് ഐ യുടെ സഹായത്താല്‍ ആ ക്രൂര ക്രത്യം  നടത്തിയത് പളനി യാണ് .. ആ സമയത്താണ് മേരി തലേന്ന് തിരുമാനിച്ച പോലെ  അവിടെ എത്തിയപ്പോള്‍  കണ്ടതാണ് മേരി ഇവിടെ വെളി പെടുത്തിയത് ...
            എസ് ഐ വിജയനിത്തിലുള്ള പങ്കിനെ എല്ലാവരും സംശയിക്കനിടയുണ്ട് .. കാരണം സൊന്തം ജോലി കളഞ്ഞു ഇത്തരം ഒരു സാഹസത്തിനു മുതിരുമോ എന്ന് ? ആദ്യ സമയങ്ങളില്‍ എന്റെയും സംശയം ഇതായിരുന്നു .. പക്ഷെ അന്നേഷണം എന്നെ കൊണ്ടെന്നെത്തിച്ചു ഭൂമി മാഫിയയുടെ കറകളഞ്ഞ തോഴാനാണ് വിജയനെന്ന്‍   .......................... ജഡ്ജിയുടെ കണ്ണുകളില്‍ തിളക്കം യഥാര്‍ത്ത കൊലയാളികളെ നിഴമത്തിനുമുന്നില്‍ എത്തിക്കാന്‍ ശ്രമിച്ച ഓഫീസര്‍ നസീറിനു അഭിനന്ദന പ്രവാഹം .......മേരിയെ മാപ്പു സാക്ഷിയാക്കി ...........ജോസഫിനോട്  കോടതി മാപ്പ് പറഞ്ഞു ...നഷ്ട്ട പരിഹാരം നല്‍കാനും ഉത്തരവിട്ടു  .....................പ്രതികളെ ജീവപര്യന്തം ശിക്ഷ വിധിച്ചു......  ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും സിക്ഷിക്കാപെട്ടുകൂട 


                                      

No comments: