Friday, April 15, 2011

എന്റെ ഉമ്മ



പത്തുമാസം ഉദരത്തില്‍ ചുമന്നു
വേദനയുടെ ആകാംഷയുടെ
പരിഭവമില്ലാത്ത നാളുകള്‍
പിറന്നു വീണപ്പോള്‍ ചുടുചുംബനം
മാറോടു ചേര്‍ത്ത് അമിഞ്ഞയൂറ്റി
എത്ര ചവിട്ടി ഞാനാ ആ ഉധരത്തില്‍
പരിഭവം പറഞ്ഞില്ല പകരം തലോടിയെന്‍
തലമുടികള്‍ ..........................................
പിച്ചവെച്ചനാളുകള്‍ എനിക്ക് മാര്‍ഗദര്‍ഷി
എന്‍റെ  കളികൂട്ടുകാരി എനിക്ക് എല്ലാം എല്ലാം....
ഞാനെത്ര കാഷ്ടിച്ചു ആ മടിയില്‍
ദേഷ്യമോ അതും എന്നോട്......?
ഇല്ല ഇല്ലേ ഇല്ല ....................
ഒരു പൂവിതളിനു സുഗന്ധം   പോല്‍
യെന്‍ നാസികകളില്‍  മന്ദമാരുതനായി
പൂന്തേന്‍ നുകരാനെത്തുന്ന ചിത്രശലഭമായി ..
അറിയില്ല . ചിത്ര കാവ്യ വര്‍ണ്ണതീതമായി
യെന്‍ മുന്നിലെ മനോഹര ശില്‍പ്പം .........
ചിറകിനടിയില്‍ ഒളിപ്പിച്ചു
പൂവിതളിന്‍റെ   മനോഹാര്യത
ഞാന്‍ കണ്ടു ആ മുഖത്ത്
പരിമളം നശിക്കാത്ത പനനീര്പൂപോലെ
ഞാനറിയുന്നു ആ വിരഹം ,
പ്രവാസം ഒരു കൈപ്പുനീര്‍ പോലെ
ആ പൂന്തോട്ടം എനിക്ക് ഒരുക്കിയ
വസന്ത കാലം അതുമാത്രം എന്‍ സ്വന്തം
എനിക്ക് പോകണം ആ പൂന്തോട്ട റാണിയെ
കാണാന്‍ എനിക്ക് ആകവിളത്ത് നല്‍കണം
ചുടുചുംബനം എനിക്ക് നടക്കണം
ആകൈപിടിച്ച് .അതെ എന്നെ തരാട്ടിയ ..........
സുഗന്ധം  ആസ്വദിച്ചു  ഞാന്‍ വളരും ................

4 comments:

Jefu Jailaf said...

ആശംസകൾ..

ശ്രീജിത് കൊണ്ടോട്ടി. said...

ഉമ്മാന്റെ കാലടിപ്പാടില്‍ ആണ് സ്വര്‍ഗ്ഗം....!

Noushad Koodaranhi said...

ഉമ്മ ...അമ്മ... ഓര്‍മ്മയിലെ തേന്‍കണം....!!!

kooduthal kavithakal vaayikkumbol...rachana shaili iniyum gambheeramaakum..
aashamsakal...!

Musthu Kuttippuram said...

ഉമ്മ,,,പകരം വെക്കാന്‍ മറ്റൊന്നില്ലാത്ത വാക്ക്,,,,നമ്മളാദ്യം വിളിച്ച വാക്ക്,,,...
മറക്കരുതൊരിക്കലും അളക്കരുതൊരിക്കലും മാത്യസ്നേഹത്തിന്‍റെ വില,,,,,,,,,,