Friday, April 13, 2012

വിരഹം

നീ വരുമെന്നറിഞ്ഞു കാത്തിരിക്കുന്ന എന്റെ നിമിഷങ്ങള്‍ യാമങ്ങള്‍ പിന്നിട്ടു ..പറയാന്‍ മറന്നു ഓടിയൊളിച്ച നിന്റെ സൊപ്ന ചെപ്പു തുറക്കുമ്പോള്‍ പാറി വരുന്ന പറവകള്‍ മനം അലങ്കാര നിബിടമാക്കുന്നു ...വാഖമാരച്ചുവട്ടിലെ കല്ലില്‍ കൊത്തിയ നിന്റെ പേര് മാഞ്ഞു തുടങ്ങി ...സ്കൂള്‍ മുറ്റം ശാന്തമാണ് ...പ്ലാവില വീണു ആലങ്കോലമായ ഭോതിമര ചുവട്ടില്‍ വേരുകള്‍ ഇരിപ്പിടം ഒരുക്കി കാത്തിരിക്കുന്നു ...നിന്റെ കൊലുസിന്റെ മണിയടി ശബ്ദം ഇന്നും അവിടെ മുഴങ്ങി കേള്‍ക്കുന്നു ...പുതിയ കുട്ടികള്‍ പുതിയ രീതികള്‍ എല്ലാം മാറി ...ഓടിയോളിച്ചിരുന്ന നമ്മുടെ പ്രണയ ചേഷ്ട്ടകള്‍ മാറി ..വാഖമാര തണല്‍ പ്രണയനികളുടെ സംഗമ ബിന്ദു ...നീ വരില്ലേ നമ്മുക്കും കൂട്ട് കൂടാം ഈ പ്രണയ പുതുമയില്‍ .. ഇരുള്‍ നിറഞ്ഞ വരാന്തകള്‍ മാറി എല്ലാം പ്രകാശ പൂരിതം ...അന്ന് നീ എന്നെ തനിച്ചാക്കി നടന്നകലുമ്പോള്‍ ഓര്‍ത്തില്ല ഇത്രയും വേദന നിറഞ്ഞ വിരഹം ...നീ വരുമോ എന്നോടപ്പം ?... വഴലുകളില്‍ ബില്‍ഡിങ്ങുകള്‍ പൊന്തി നന്മ നശിച്ച കുറേ കാട്ടാളന്‍ മാര്‍ മാത്രം ...നെല്‍ കതിരു കാണുവാന്‍ തേടിയലയുന്ന കാലം ...നീ നല്‍കിയ സമ്മാനം ഇന്നും ഞാന്‍ സൂക്ഷിക്കുന്നു ...നിന്റെ മുല്ലമൊട്ടുകള്‍ പതിഞ്ഞ ഓര്‍മ്മപെടുത്തല്‍ നിനക്കായി ഞാന്‍ കാത്തു വെച്ചു... സന്ധ്യകളില്‍ ദീപം കൊളുത്താന്‍ മറന്നില്ല ..തുളസിത്തറയില്‍ വിളക്കു വെക്കാനും ...
മഞ്ഞുറഞ്ഞ പ്രഭാതങ്ങള്‍ നിന്റെ കുഴില്‍ നാദം കേട്ടുണര്‍ന്ന കുളിരോര്‍മ്മകള്‍ മാഞ്ഞു പോഴി .. ഇരുട്ടിനു ഭീകര മായ മുഖഭാവം ...ബീച്ചിലെ ആളൊഴിഞ്ഞ ബെഞ്ചുകളില്‍ പ്രണയനികളുടെ ബാഹുല്യം ...ഒരു വിഷു പുലരിയില്‍ നീ വാശി പിടിച്ചത് ഓര്‍മ്മയില്ലേ എന്നെ കണി കാണാന്‍ , ഇതാ വിഷു വീണ്ടു വരുകയാണ് ഒരു പാട് വിഷു പുലരിയില്‍ ഞാന്‍ പോഴിരുന്നു ആ പുഴക്കരയില്‍ ഓര്‍മ്മയില്ലേ മണ്ണാത്തി പുഴയുടെ തീരം ,നീ മറക്കില്ല എനിക്കറിയാം കെട്ടിയിട്ട വഞ്ചിയില്‍ ഓളത്തിന്റെ ചാഞ്ചാട്ടത്തില്‍ നീ എനിക്ക് തന്ന വിഷു കൈനീട്ടം ... നേരം ഇരുട്ടി തുടങ്ങി ആരുമില്ലാത്ത ഈ ശ്മശാനത്തില്‍ നിന്‍ ഓര്‍മ്മകള്‍ മാത്രമാക്കി ഞാന്‍ പോകുന്നു .. നീ വരില്ലേ എന്നോടപ്പം .......

No comments: