Wednesday, January 16, 2013

ഔട്ട്‌സൈഡര്‍

Add caption
ഹോസ്പിറ്റല്‍ ബെഡ്ഡില്‍ അക്ഷമയായി കിടക്കുകയാ അഞ്ജലി .പോലീസുകാര്‍ കുത്തി കുത്തി ചോദിച്ചിട്ടും അഞ്ചലി വണ്ടിയുടെ നമ്പര്‍ പറഞ്ഞു കൊടുത്തില്ല .അറിയില്ല.  എന്ന  മറുപടി മാത്രം .ജാനകിയമ്മ ഭക്ഷണവുമായി വരാനുള്ള സമയം കഴിഞ്ഞപ്പോള്‍ വേണു കിളിക്കൂട്ടിലേക്ക് വിളിച്ചു .ജാനകിയമ്മ വീട്ടില്‍ നടന്ന കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു .അഞ്ജലിയെ ഇപ്പൊ ഒന്നുമറിയികണ്ട .വേണു തീരുമാനിച്ചു . ദ്രൗപതിയെ അവിടെ നിര്‍ത്തി വേണു വീട്ടിലേക്കു തിരിച്ചു .വഴിയില്‍ വെച്ച് സുമേഷിനെ  കണ്ടു ,നടന്ന സംഭവങ്ങള്‍ വിശദമായി തന്നെ അവന്‍ പറഞ്ഞു .ഭക്ഷണവുമായി വേണു ഹോസ്പിറ്റലിലേക്ക് തിരിച്ചു .കാര്‍ പാര്‍ക്ക് ചെയ്തു തിരിഞ്ഞപ്പോള്‍ ഒരാള്‍ വേണുവിനെ കാണാന്‍ വന്നു .'വേണു സാറല്ലേ .'അതെ ആരാ മനസ്സിലായില്ല ?' ' ഞാന്‍ പ്രശാന്ത് .സാറിനെന്നെ അറിയില്ല പക്ഷെ സാറിന്റെ വീട്ടിലുള്ള ഗീതയുടെ ഒരു അടുത്ത പരിചയക്കാരനാ  .അവളെ ഒന്ന് കാണണം .അതിനു വേണ്ടി വന്നപ്പോയ സാറിന്റെ വൈഫ്‌ ഇവിടെ അഡ്മിറ്റാണന്നറിഞ്ഞത് .'പ്രശാന്ത് 'വേണുവിന്റെ മുഖത്തിന് തെളിച്ചം വന്നു . ' ഗീത പറഞ്ഞിരുന്നു . ഒരു വിവരവുമില്ലന്ന് '. 'സാര്‍ എന്റെ അവസ്ഥ അങ്ങനെയായിരുന്നു .പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ സുനിയുടെ ഗുണ്ടകള്‍ അല്ലെങ്കില്‍ സുനിയുടെ പണം പറ്റുന്ന കാക്കിയിട്ട ചെന്നായ്ക്കള്‍ '. 'പ്രശാന്ത് വരൂ എന്റെ വൈഫിനെ പരിചയപെടുത്താം '.
********
   ബെഡ്ഡില്‍ അഞ്ജലിയുടെ അരികിലായി വേണു ഇരുന്നു .തലയിണയില്‍ ചാരിയിരുത്തി കഞ്ഞിയും അച്ചാറും കൊടുത്തു .ഹെഡ് ഇഞ്ചുറി ഉണ്ടായിരുന്നതിനാല്‍ കനമുള്ളതൊന്നും  കൊടുക്കരുതെന്ന് ഡോക്റ്റര്‍ പറഞ്ഞിരുന്നു .പ്രശാന്തിനെ അഞ്ജലിക്ക് പരിചയപെടുത്തി .'പ്രശാന്തിന്‍റെ  അച്ഛനും അമ്മയും 'ദ്രൗപതി ചോദ്യം തുടങ്ങി വെച്ചു .'അച്ഛന്‍ എനിക്ക് നാല് വയസ്സുള്ളപ്പോള്‍ മരിച്ചതാ .പിന്നെ അമ്മയും ഒരു ചേച്ചിയും .ചേച്ചി പഠിക്കാന്‍ മിടുക്കിയായിരുന്നു .പത്താം ക്ലാസ് കഴിഞ്ഞ് പഠിപ്പിക്കാന്‍ ബുദ്ധി മുട്ടുണ്ടായപ്പോള്‍ പഠനം നിര്‍ത്തി .അമ്മയോടപ്പം വീട്ടു ജോലികള്‍ക്ക് പോകും .ആയിടക്കാണ് ജോലിക്ക് പോകുന്ന വീട്ടിലെ  പയ്യനുമായി അടുപ്പത്തിലായതും ഒളിച്ചോടിയതും .ചെക്കന്റെ വീട്ടുക്കാര്‍ എന്നും വന്ന് ബഹളം വെക്കും . കുറേ തെറിവാക്കുകള്‍ പറഞ്ഞു പോകും .എന്റെ ഡിഗ്രീ പഠനം ഒരു വിതം   പൂര്‍ത്തിയാക്കി .തൊട്ടടുത്തുള്ള ഒരു ട്ടൂട്ടോറിയയില്‍ ട്യുഷന്‍ എടുക്കാന്‍ തുടങ്ങി .പിന്നെ കുറച്ച് രാഷ്ട്രീയ ചിന്തകളും .അമ്മക്ക് തീരെ സുഖമില്ലാതെ കിടപ്പിലായി .കുറച്ചു ദിവസം മാത്രമേ അമ്മക്ക് അങ്ങനെ കിടകേണ്ടി വന്നൊള്ളൂ .'പ്രശാന്ത് തന്റെ കുടുംബവിശേഷം ചുരുക്കി പറഞ്ഞു . പരിശോധന കഴിഞ്ഞ് ഡോക്റ്റര്‍ പോകാന്‍ നേരം പറഞ്ഞു, 'ഇന്ന് തന്നെ  വേണമെങ്കില്‍ പോകാം .കുറച്ചു ദിവസം കൂടി റെസ്റ്റ് എടുക്കണം എന്ന് മാത്രം' .
******
             ബില്ലടച്ച്‌ വന്നപോയേക്കും ദ്രൗപതി വസ്ത്രവും പാത്രങ്ങളും പാക്ക് ചെയ്തു കഴിഞ്ഞിരുന്നു .സ്ട്രെക്ച്ചറില്‍ അഞ്ജലിയെ തള്ളി കൊണ്ട് വന്നത് പ്രശാന്താണ് .വേണു കാറ് തിരിച്ചിട്ടു ദ്രൗപതിയും വേണുവും കൂടി അഞ്ജലിയെ കാറിന്റെ പിന് സീറ്റില്‍ ചാരി കിടത്തി ദ്രൌപതിയും കയറി .പ്രശാന്ത് മുന്നിലും .കാര്‍ കിളിക്കൂട്ടില്‍ എത്തുമ്പോള്‍ ഗീതയും ജാനകിയമ്മയും അഴല്‍വാസികളും കാത്തു നില്‍പ്പുണ്ടായിരുന്നു .പ്രശാന്തിനെ കണ്ട ഗീത പരിസരം മറന്നു .ഓടി ചെന്ന് കെട്ടിപിടിച്ച് ഒറ്റ കരച്ചില്‍ .പ്രാശാന്തിന്റെ മുഖം വിളറി വെളുത്തു .കുറച്ചു സമയം കഴിഞ്ഞു ഗീതക്ക് സ്ഥലകാല ഭോതമുണ്ടാകാന്‍ .അവളുടെ നാണം കലര്‍ന്ന മുഖം എല്ലാവരെയും ചിരിപ്പിച്ചു .കിളികൂട്ടിന്റെ ഗേറ്റ് കടന്നു ഒരു പോലിസ് ജീപ്പ്  വന്നു .പ്രശാന്തിനെ  ഗീത ഉള്ളിലേക്ക് കൂട്ടി കൊണ്ട് പോയി .സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ സകറിയാ പോത്തന്‍ ഇറങ്ങി .പരിസരം ഒന്ന് വീക്ഷിച്ചു .കൂടെ മൂന്ന് കോണ്‍സ്റ്റബിള്‍ മാരും രണ്ട് വനിതാ പോലീസുകാരും ഉണ്ടായിരുന്നു .'മിസിസ് അഞ്ജലിമേനോന്‍' പോത്തന്‍ വീല്‍ച്ചയറിലേക്ക് നോക്കി ചോദിച്ചു .'അതെ.എന്താ സറ് പ്രശ്നം '.അഞ്ജലി ആശ്ചര്യത്തോടെ ചോദിച്ചു .'നിങ്ങളുടെ പേരില്‍ ഒരു കംബ്ലൈന്റ്റ് കിട്ടിയിട്ടുണ്ട് .കിരണ്‍ എന്ന വ്യക്തിയുടെ ഭാര്യ ഗീതയെ നിങ്ങള്‍ ബലമായി പിടിച്ച് വെച്ചിരിക്കുകയാണ് .എന്നതാണ് കംബ്ലൈന്റ്റ് '.പോത്തന്‍ പറഞ്ഞു .'സാര്‍ അയാള്‍ കള്ളം പറയുകയാ .ഗീത എന്ന പെണ്‍കുട്ടി എന്റെ കൂടെയുണ്ട് .പക്ഷെ അവള്‍ നിയമപരമായി ആരുടേയും ഭാര്യയല്ല .'മേഡം ഒരു തര്‍ക്കത്തിന് സമയമില്ല .അയാളുടെ ഭാര്യയാണവള്‍   എന്നതിനുള്ള രേഖ കിരണിന്റെ കയ്യിലുണ്ട് .നിയമം പഠിച്ച വക്കീലിന് കൃത്യനിര്‍വഹണത്തിന് തടസ്സം നിന്നാലുള്ള ഭവിഷത്ത് പറഞ്ഞു തരേണ്ടാതില്ലല്ലോ '.പോത്തന്‍ ആവേശത്തോടെ പറഞ്ഞു .പോത്തന്‍റെ  നിര്‍ദേശ പ്രകാരം വനിതാ പോലീസുകാര്‍ ഗീതയേയും കുട്ടിയേയും ബലമായി പിടിച്ചിറക്കി ജീപ്പില്‍ കയറ്റി .പോത്തനും കയറി ജീപ്പ് തിരിക്കാന്‍  നേരം ഒരു ഓട്ടോ ജീപിന് മുന്നില്‍ വന്ന് നിന്നു .അതില്‍ നിന്നും  ഒരു മധ്യ വയസ്കനിറങ്ങി .അയാള്‍ പോത്തനോട് സ്വയം പരിചയപെടുത്തി . ഡോക്റ്റര്‍ സാമുവല്‍ .കോയമ്പത്തൂരിലെ 'മേഡോണ മെന്റല്‍ ഹെല്‍ത്ത് കയറിലെ' സീനിയര്‍ ഡോക്റ്റര്‍ .ഗീത എന്ന പെണ്‍കുട്ടി അവിടെ ട്രീറ്റ് മെന്റ്റ്റിനായി വന്നിട്ടില്ല .രാമന്‍ കാര്‍ത്ത എന്ന ഒരു ഡോക്റ്റര്‍ അവിടെ ചോലി ചെയ്യന്നുമില്ല .പോത്തന്റെ നെറ്റി ചുളിഞ്ഞു .പോത്തന്‍ ചാടിയിറങ്ങി ആ മധ്യവയസ്കനോട് തട്ടി കയറി .അവസരം മുതെലെടുത്ത് ദ്രൗപതി ഇടപെട്ടു 'സാര്‍ .ഡോക്റ്ററെ ശകാരിച്ചത്‌ കൊണ്ട് സത്യം സത്യമാല്ലാതാവില്ല .കിരണ്‍ കോടതിയെ സമീപിക്കട്ടെ , അവിടെ വെച്ച് നീതി പീഠം വിലയിരുത്തട്ടെ .അതിനു ശേഷം പോരെ ഈ സാഹസങ്ങള്‍ .ദ്രൗപതി രോഷാകുലയായി .പോത്തന് കാര്യത്തിന്റെ ഗൌരവം മനസ്സിലായി .ഗീതയെ ഇറക്കി വിടാന്‍ പറഞ്ഞു .'ഞാനിനിയും വരും വ്യക്തമായ തെളിവുകളോടെ .അപ്പോയും കാണണം ഈ വീര്യം .'ദ്രൗപതിയെ രൂക്ഷമായി നോക്കി പോത്തന് ജീപ്പില്‍ കയറി .ജീപ്പ് വേകത്തില്‍ പാഞ്ഞു പോയി .
********
              'ഡോക്റ്റര്‍ സാമുവല്‍' ഒരു ചോദ്യ ചിഹ്ന്നമായി അഞ്ജലി ഒഴികെ മറ്റെല്ലാവരുടേയും  മുഖത്ത് നിഴലിച്ചു .എല്ലാവരുടെയും സംശയങ്ങള്‍ക്ക് മറുപടി എന്നോണം അഞ്ജലി പറഞ്ഞു തുടങ്ങി . കിരണും കര്ത്തയും വന്നതും .അതിന്റെ സത്യാവസ്ഥ അന്നേഷിക്കാന് തിരുമാനിച്ച്‌  അഞ്ജലി കോയമ്പത്തൂരില്‍ താമസിക്കുന്ന തന്റെ ക്ലാസ്മേറ്റ് ഡോക്റ്റര്‍ രൂപയെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതും  .രൂപ ഡോക്റ്റര്‍ സാമുവലിനെ പരിചയപെടുത്തി .ഗീതയുടെ ഫോട്ടോ സാമുവലിന്  മെയില്‍ അഴച്ചു കൊടുത്തു .അന്നേഷണത്തിനൊടുവില്‍  അഞ്ജലിയെ തെറ്റിദ്ധരിപ്പിക്കാന് കിരണ്‍ നടത്തിയ നാടകമാണ് അതെന്ന്  തെളിഞ്ഞതായി ഡോക്റ്റര്‍ സാമുവല്‍ അറിയിച്ചു .അഞ്ജലിയെ ഇടിച്ചിട്ട സ്കോര്‍പിയോ ഓടിച്ചിരുന്നത് കത്രിക ഷാജി എന്ന വാടക കൊലയാളിയാണ്   .'പോലിസുക്കാര്‍ വരുന്ന സമയം ഡോക്റ്റര്‍ എങ്ങനെ അറിഞ്ഞു '?.വേണു ഇടക്ക് കയറി ചോദിച്ചു .'വനിതാകോണ്‍സ്റ്റബിള്‍ ശാന്തകുമാരി .(ശാന്ത കുമാരിയുടെ അമ്മ വാസന്തി അഞ്ജലിയുടെ തറവാട്ടിലെ വാല്യക്കാരി ആയിരുന്നു  .ശാന്ത കുമാരിയും അഞ്ജലിയും ചെറുപ്പത്തിലെ അറിയുന്നവരാണ്) .ഡോക്റ്റര്‍ മൂന്ന് ദിവസമായി ഇവിടെയുണ്ടായിരുന്നു .ശാന്തകുമാരിയുടെ മകള്‍ സിറ്റി ഹോസ്പിറ്റലിലെ നേര്സ്  രാധികയെ  (രാധിക സാമുവല്‍  ഡോക്റ്ററുടെ കൂടെ കോയമ്പത്തൂരില്‍ ചോലി  ചെയ്തിരുന്നു )പോത്തന്റെ നീക്കം  ശാന്ത കുമാരി അറിയിച്ചിരുന്നു .ഡോക്റ്റര്‍  സാമുവലിനെ രാധികയാണ് വിളിച്ചറിയിച്ചത് '.അഞ്ജലി വിജയ ഭാവത്തില്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .
*******
            പുലിമറ്റം ബംഗ്ലാവിന് മുന്നില്‍ ചീറി പാഞ്ഞു വന്ന പോത്തന്റെ സര്‍ക്കാര്‍ ജീപ്പ് മുറ്റത്ത് ഇരച്ചു നിന്നു .ഡ്രൈവിംഗ് സീറ്റില്‍ നിന്നും ചാടിയിറങ്ങിയ പോത്തന്‍ ബംഗ്ലാവിനുള്ളിലേക്ക്  ഓടി കയറി .ഡൈനിംഗ് ഹാളില്‍ സുനി ,കിരണ്‍, കര്‍ത്ത പിന്നെ വാടക ഗുണ്ട കത്രിക ഷാജി .ടീപ്പോയില്‍ നിരന്നിരിക്കുന്ന നല്ല നാടന്‍ ചാരായത്തിന്റെ പകുതിയായ കുപ്പിയും  സോഡയും ക്ലാസ്സുകളുമാണ് ആദ്യം കണ്ടത് . നാല് പേരെയും മദ്യം കീഴ്പെടുത്തിയിരുന്നു .പോത്തന്‍ കസേര വലിച്ചിട്ട് ഇരുന്നു  .ചാരായ കുപ്പി തുറന്ന് ലേശം ക്ലാസ്സിലേക്ക് പകര്‍ന്നു സോഡ ഒഴിച്ച് ഒറ്റവലിക്കകത്താക്കി .രണ്ടു ക്ലാസ്സുകൂടി അകത്തയതോടെ പോത്തന്‍ നല്ല ഫോമിലായി . പിന്നീട് തെറിപാട്ടുകള്‍ക്ക്  പഞ്ഞം വന്നില്ല .സഹികെട്ടപ്പോള്‍ ഷാജി മദ്യകുപ്പി ടീപ്പോയില്‍ അടിച്ചു തകര്‍ത്തു . എല്ലാവരും ഒരു നിമിഷം തറച്ചു നിന്നു . 'ഒരു പോലിസ് ഓഫിസ്സര്‍ . എന്തൊക്കെയായിരുന്നു അറസ്റ്റ് ,കൊലപാതകം ഒലക്കേട മൂട് .'ഷാജി പാതിവന്ന ചാരായ കുപ്പി ചുമരിലേക്കു വലിച്ചെറിഞ്ഞു അത് പല കഷ്ണങ്ങളായി ചിതറി വീണു .'ഷാജി നീ അടങ്ങ്‌ .നമ്മുക്ക് വഴിയുണ്ടാക്കാം '.കിരണ്‍ ഷാജിയെ മഴപെടുത്തി .'ഇടിച്ചിട്ട സ്കോര്‍പിയോ ആ പെണ്ണും പിള്ള തിരിച്ചറിഞ്ഞോ ?'.'ഇല്ലാന്നാ അവരുടെ മൊഴി .'മൂത്തുകവല' സ്റ്റേഷനിലെ സര്‍ക്കിള്‍ നിസാമുദ്ധീന്‍ ഒരു ആദര്‍ശ വാദിയാ.അയാളിതിന്‍റെ പുറകെ ഇറങ്ങി തിരിച്ചാല്‍ ?'പോത്തന്‍  ഒരു മുന്നറിയിപ്പ് എന്നോണം പറഞ്ഞു .ഇറങ്ങി തിരിച്ചാല്‍ ഒന്നുമില്ല .അയാള്‍ എങ്ങനെ അന്നേഷിച്ചാലും സ്കോര്‍പിയോയുടെ അവകാശിയെ കണ്ടുകിട്ടില്ല . കിരണ്‍ ആത്മ വിശ്വാസത്തോടെ പറഞ്ഞു . 'അയാള്‍ അധികം വിളഞ്ഞാല്‍ കാലനു മുമ്പേ ആയുസ്സ് ഞാനെടുക്കും .ഓടിച്ചാല്‍ ഒടിയാത്ത അസ്ഥിയും കീറിയാല്‍ കീറാത്ത മാംസവുമല്ലല്ലൊ സര്‍കിള്‍ എമാന്‍റെത്' .  ഷാജി ആര്‍ത്തു ചിരിച്ചു .'വാട്ടീസ് നെക്സ്റ്റ് 'അതാണ്‌ നമ്മള്‍ ചിന്തികേണ്ടത്‌' .കര്‍ത്ത കര്‍മ്മ നിരതനായി .'കുറച്ച് ദിവസം കിളിക്കൂട്ടില്‍ ആരൊക്കെ വരുന്നു പോകുന്നു എന്ന് വ്യക്തമായി അറിയണം' . സുനി നേത്രത്വം ഏറ്റെടുത്തു .'അതിന്  എന്ത് ചെയ്യണം ?'കിരണിന്റെ ജിക്ഞ്ഞാസ .വഴിയുണ്ട് .കിളിക്കൂടിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രവര്‍ത്തന രഹിതമായ പംബുഹൌസ് നമ്മള്‍ തുറപ്പിക്കുന്നു .അതില്‍ ജോലിക്കായി രുദ്രനെ നിര്‍ത്തണം .'രുദ്രനെ ആരും സംശയിക്കില്ല  .കര്‍ത്ത പിന്താങ്ങി .
********
             കിങ്ങാണിപുരത്തെ കൃഷിക്കാരുടെ ഏക ആശ്രയമായ പംബ്ഹൌസ് തുറക്കാനുള്ള പഞ്ചായത്തിന്റെ തിരുമാനം കര്‍ഷകര്‍ ആവേശത്തോടെ വരവേറ്റു .രുദ്രന്‍റെ സ്നേഹ സമ്പന്നമായ പെരുമാറ്റം കിങ്ങാണിപുരത്തുക്കാരുടെ ഇടയില്‍ രുദ്രന് നല്ല സ്ഥാനം  നല്‍കി .ഒരു ചെറു സൌഹൃദ കൂട്ടായ്മ രുദ്രന്‍ അവിടെ ഉണ്ടാക്കി എടുത്തു   .രാത്രിയില്‍ സ്വല്‍പ്പം മദ്യ സേവ ,കാരംസ് അങ്ങനെ ചില്ലറ വിനോദങ്ങള്‍ .കിളിക്കൂട്ടില്‍ വന്നു പോകുന്നവരില്‍ അസ്വഭാവികമായി ആരുമില്ലെന്ന വാര്‍ത്ത സുനിയേ അസ്വസ്ഥനാക്കി .കാത്തിരിക്കാം വക്കീലിന്റെ ആരോഗ്യ വതിയായ മടങ്ങി വരവിന് .അതിനു ശേഷമാവും അവരുടെ നീക്കങ്ങള്‍  സുനി മനസ്സില്‍ കണക്ക് കൂട്ടി .ഷാജി നിസാമുദ്ധീന്‍റെ നീക്കങ്ങള്‍ ഓരോന്നും നോക്കി മനസ്സിലാക്കാന്‍ കോണ്‍സ്റ്റബിള്‍ നാരായണന്‍ കുട്ടിയെ ചുമതല പെടുത്തിയിരുന്നു  .കര്ത്തയും കിരണും കോടതിയിലും പ്രസ് കൌണ്‍സിലിലും  ഓരോ ചാരന്‍ മാരെ നിയമിച്ചിരുന്നു .എല്ലാ പഴുതുക്കളും അടച്ച സന്തോഷം സുനിയുടെയും കൂട്ടുക്കാരുടേയും ടെന്‍ഷന്‍ കുറച്ചു ..
******
    'കിളിക്കൂട്‌' പ്രഭാതത്തെ വരവേറ്റു .അഞ്ജലി ആരോഗ്യ നില പൂര്‍ണ്ണമായി വീണ്ടെടുത്തു .ജാനകിയമ്മയുടെ വിഭവ സമൃദമായ  പ്രാതല്‍ ഡൈനിംഗ്  ടാബിളില്‍ നിരന്നിരിക്കുന്നു .അഞ്ജലിയും വേണുവും ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലാ .പ്രശാന്തും ഗീതയും കൂടി വന്നതോടെ ഡൈനിംഗ് ടാബില്‍ സജീവമായി . ജാനകിയമ്മയും ഗീതയും കൂടി എല്ലാവര്ക്കും ഇഡ്ഡലിയും സാമ്പാറും വിളമ്പി . 'ഇനി എന്താ അടുത്ത പരിപാടി' പ്രശാന്തിനെ നോക്കി അഞ്ജലി ചോദിച്ചു . 'ഒരു ജോലി .എന്നെ തിരിച്ചറിയാത്ത എവിടെയെങ്കിലും '. 'അതൊരു ഒളിച്ചോട്ടമാവില്ലേ .അത് വേണ്ട . പ്രശാന്തിന് നല്ല ഒരു ജോലി ഞാന്‍ കണ്ടു വെച്ചിട്ടുണ്ട് .അഞ്ജലിയുടെ കണ്ണുകളിലെ കൌശലം എല്ലാവരെയും ആശ്ചര്യപെടുത്തി . 'അത് എന്താ ?.ഒരു ഇഡ്ഡലി കൂടി തന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊണ്ട് വേണു ചോദിച്ചു .'രുദ്രന്‍ .അവനാണ് പ്രശാന്തിന്റെ ടാര്‍ഗറ്റ് '. 'രുദ്രനൊ ?' അവനും ഞാനും തമ്മില്‍ ..?'നീയും അവനും തമ്മില്‍ ഭന്തമില്ല .പക്ഷെ അവനും സുനിയും തമ്മില്‍ ഭന്തമുണ്ട് '.'വര്‍ഷങ്ങളായി കര്‍ഷകര്‍ പഞ്ചായത്ത്ഓഫീസ്സില്‍ കയറി നിരങ്ങി മടുത്തിട്ടും നടക്കാത്ത കാര്യം ഒറ്റ രാത്രി കൊണ്ട് നടന്നു .അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു  .'ഇത് നിനക്കെങ്ങനെ മനസ്സിലായി.?'വേണു ഇടയ്ക്കു കയറി .ഒരു ഗസ്സിംഗ് മാത്രം . ''രുദ്രന്‍'' . അവന്‍റെ  എല്ലാ ഭൂമി ശാസ്ത്രവും പഠിക്കണം .അതിന് പ്രശാന്തിന് മാത്രമേ സാധിക്കൂ .കാരണം പ്രശാന്തും രുദ്രനും തമ്മില്‍ മുന്‍ പരിചയമില്ല .'ഞാനെത് ചെയ്യണം . മേഡം  പറഞ്ഞാല്‍ മതി '. പ്രശാന്തിന് ആവേശമായി .'പ്രശാന്ത് ഒരിക്കലും കിളിക്കൂട്ടിലെ  അംഗങ്ങളുമായി  ബന്തപെടാന്‍ പാടില്ല . ഊഹം ശെരിയാണെങ്കില്‍ രുദ്രനെ ഇവിടെ നിയമിച്ചതിന്‍റെ പിന്നിലെ ചേതോവികാരം കിളിക്കൂട്ടിലെ സന്ദര്‍ശകരെ നിരീക്ഷിക്കുക എന്നതാണ്  .പ്രശാന്ത് ആ ദൌത്യം ഏറ്റെടുത്തു .
******
  മുത്തുകവല സ്റ്റേഷനില്‍ നിസാമുദ്ധീന്‍ സര്‍ക്കിളായി വന്നിട്ട് മൂന്നുമാസമേ ആയൊള്ളൂ .പരിസരമെല്ലാം പരിചിതമായി വരുന്നേ ഒള്ളൂ .സ്റ്റേഷന് മുന്നില്‍ കറുത്ത സ്വിഫ്റ്റ് കാര്‍ വന്നു നിന്നു .അതില്‍ നിന്നും മെലിഞ്ഞ് ഉയരമുള്ള സുന്ദരിയായ ഒരു യുവതി ഇറങ്ങി .കോണ്‍സ്റ്റബിള്‍ നാരായണന്‍ കുട്ടി ചോദിച്ചു ' എന്താ. എന്ത് വേണം ?' സര്‍ക്കിള്‍ സാറില്ലേ '.സാറേ കാണാന് വന്നതാ '.ആ യുവതിയുടെ ലിഫ്റ്റിക്ക് ചുണ്ടുകള്‍ മന്ത്രിച്ചു .നാരായണന്‍ കുട്ടി നിസാമുദ്ധീനെ വിവരമറിയിച്ചു . 'മേ ഐ കമിംഗ് സര്‍' യുവതിയുടെ കിളിനാദം ഓഫീസ് റൂമിന്റെ ഭിത്തികളില്‍ തട്ടി തെറിച്ചു .'എസ് . കമിംഗ്' നിസാമുദ്ധീന്‍  അവരെ സ്വഗതം ചെയ്തു . 'ഇരിക്കൂ '.ഫൈലില്‍ നിന്ന് കണ്ണെടുക്കാതെ നിസാമുദ്ധീന്‍ പറഞ്ഞു . 'താങ്ക്യൂ സാര്‍ '.യുവതി അവിടെ കണ്ട മര  കസേര  വലിച്ചിട്ട് അതിലിരുന്നു . ' സാര്‍ എന്റെ പേര് ദ്രൗപതി .ഞാന്‌ സാറിനെ കാണാന് വന്നത്  , സാറിന്‍റെ സ്റ്റേഷനതിര്ത്തിയില്‍ നടന്ന ഒരു ആക്സിഡന്റ്റ് കേസുമായി  ബന്തപെട്ടുള്ള വിവരങ്ങളറിയാന്‍ വേണ്ടിയാ '. നിസാമുദ്ധീന്‍ ഫയലുകള്‍ മടക്കി മേശ പുറത്ത് വെച്ചു .യുവതിയുടെ  മുഖത്തേക്ക് ശൂക്ഷിച്ചു നോക്കി .'വണ്ടിയെ കുറിച്ചുള്ള ഒരു സൂചനയൊന്നും കിട്ടിയില്ല .അന്നേഷണം  നടക്കുന്നുണ്ട് '.  പിന്നെ അതിനെ കുറിച്ച് ഒരു വിശദമായ അവലോകനം അവര്‍ക്കിടയില്‍ നടന്നു . ഓക്കെ  സാര്‍ .ഞാനിപ്പൊ ഇറങ്ങുന്നു പിന്നെ കാണാം .ഇതെന്‍റെ കാര്‍ഡാണ് .നമ്പര്‍ അതിലുണ്ട് .എന്തെങ്കിലും വിവരം കിട്ടിയാല്‍ സാര്‍ വിളിക്കണം'.ദ്രൗപതി ഇറങ്ങി .നാരായണന്‍ കുട്ടി ആ വിവരം ആപ്പോള്‍ തന്നെ ഷാജിയെ അറിയിച്ചു .
********
 ' കിങ്ങാണിപുരം '.
                  പ്രശാന്ത് രുദ്രനുമായി സൌഹൃദം സ്ഥാപിച്ചു കഴിഞ്ഞിരുന്നു ..'ഒരു ജോലി വേണം .വീട്ടില്‍ അച്ഛനുമായി വയക്കിട്ട് വീട് വിട്ടിറങ്ങിയതാ '.പ്രശാന്ത് പറഞ്ഞ ഈ ന്യായീകരണങ്ങള്‍  രുദ്രനില്‍ വിശ്വസം നേടിയെടുക്കാന് സഹായിച്ചു   .ഒരു ജോലി വാങ്ങി തരാം  എന്ന് വാഗ്ദാനവും നല്‍കി. ആകാശത്തിന് കുങ്കുമ നിറം .സൂര്യന്‍ രംഗമൊഴിഞ്ഞു ഇരുട്ട് പരക്കാന്‍ തുടങ്ങി .പടിഞ്ഞാറന്‍ കാറ്റിലാടുന്ന മരചില്ലകള്‍ രാത്രിയുടെ  ഭംഗി കൂട്ടി .മദ്യ സല്‍ക്കാരം  തുടങ്ങി .പ്രശാന്ത് മദ്യം കഴിക്കാത്തത് കുടിയന്മാരെ ആശ്ചര്യ പെടുത്തി . ഈ നൂറ്റാണ്ടിലും ഇങ്ങനെ ഒരുത്തനൊ .മദ്യം അവരുടെ ബോതത്തെ കീഴ്പെടുത്തി  . ''കുപ്പികളില്‍ നിറച്ച കവിതയാണ് മദ്യം ''.ജബ്ബാര്‍ വിളിച്ചു പറഞ്ഞു .'എന്തഗോഷത്തിനും മദ്യം വേണം '.മഹേഷ്‌ പിന്താങ്ങി.സര്‍ക്കാര്‍ ഖജനാവ്‌ നിറയുന്നത് നമ്മുടെ സേവനം കൊണ്ടാ .രാമന്‍  രാഷ്ട്ര ബോതമുള്ളവനായി .രാത്രിയുടെ കറുപ്പ് കൂടി കൂടി വന്നു .എല്ലാവരും നല്ല ഫിറ്റായി .പ്രശാന്ത് എണീറ്റ്‌  രുദ്രന്‍റെ റൂമില്‍ കയറി മേശയും അലമാറയും പരിശോധിച്ചു .രുദ്രന്‍റെ ബാഗിലെ   ഫോണ്‍ ബുക്ക്‌ പ്രശാന്ത് കണ്ടു .മറിച്ച്  നോക്കിയപ്പോള്‍ ആദ്യ പേജില്‍ തന്നെ അവന്റെ അഡ്രസ്സ് .രുദ്രന്‍ നാലുകണ്ടത്തില്‍ .കാരാടിമുക്ക് .പി . ഓ .   മുള്ളംകല്ല്  .പ്രശാന്ത് അഡ്രസ്സ് മൊബൈലില്‍ ടൈപ് ചെയ്തു .വീണ്ടും ബാഗില്‍ പരതിയെങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല. ഡോര്‍ അടച്ച് പുറത്ത് കടന്നു .രുദ്രനും കൂട്ടാളികളും നല്ല ഉറക്കത്തിലാ  ..
******
പ്രശാന്ത് വെളിയിലിറങ്ങി .പുറത്ത് നല്ല നിലാവ് .പടിഞ്ഞാറന്‍ കാറ്റില്‍ ആടിയുലയുന്ന തെങ്ങോലകള്‍ .ചീവീടുകളുടെ മനോഹരമായ സംഗീതം .നേരം പുലരാന്‍ ഇനിയും സമയമുണ്ട്  .ചാരുപടിയില്‍ ചാരിയിരുന്ന് പുറത്തെ നിലവിലേക്ക് നോക്കി ഇരിക്കെ അറിയാതെ ഉറങ്ങി പോയി .വെഴിലിന്റെ ഇളം ചൂട് ദേഹത്ത് പതിച്ചപ്പോള്‍ പ്രശാന്ത് മെല്ലെ കണ്ണ് തുറന്നു .ടാങ്കിലെ പൈപ്പ് വെള്ളം ചീറ്റിക്കുന്നു . രുദ്രന്‍ ചാരുപടിയുടെ അറ്റത്തിരുന്ന് പത്രം വായിക്കുന്നു . പ്രശാന്ത് എണീറ്റ്‌ കുളികഴിഞ്ഞ് വന്ന പോയേക്കും ചപ്പാത്തിയും കടല കറിയും രുദ്രന്‍ തയ്യാറാക്കി വെച്ചിരിക്കുന്നു.'എന്‍റെ ജോലിക്കാര്യം 'പ്രശാന്ത് തുടങ്ങി വെച്ചു .'ഞാന്‍ നാണുപിള്ളയോട് പറഞ്ഞിട്ടുണ്ട് .പ്രസ്സില്‍ എന്തെങ്കിലും ഒരു ജോലി .തല്‍ക്കാലം മാത്രം . നല്ല ജോലി നമ്മുക്ക് സാവദാനം കണ്ടെത്താം  .ഭക്ഷണം , റൂം എല്ലാം  പിള്ള ഏറ്റിട്ടുണ്ട്‌ .ഇന്ന് തന്നെ ജോലിയില്‍ കയറണം .രുദ്രന്‍ വാചാലനായി .നന്ദി രുദ്രേട്ടാ .പ്രശാന്ത് തന്റെ കപട നന്ദി അറിയുച്ചു .വസ്ത്രം ബാഗില്‍ നിറച്ച് പ്രശാന്ത് ഇറങ്ങി .'

2 comments:

Shaleer Ali said...

ഒരു സിനിമാ കഥ പോലെ സംഘര്‍ഷ ഭരിതം ...
നീളന്‍ വായനയില്‍ ആകാംക്ഷ നിറച്ചിരിക്കുന്നത് കൊണ്ട് മടുപ്പ് തോന്നുന്നില്ല... ആശംസകള്‍ മാഷെ...

ajith said...

:)