രക്തകട്ടയില്‍ തുടക്കം മാംസകട്ട തന്
ഉത്ഭവം അറിയില്ല ഈ പരിണാമം
ദൈവം കനിഞ്ഞൊരു വിക്രതിയാ
മാത്രത്വം തുടിക്കുമീ നാളുകള്‍
ആശയും പ്രത്യാശയും വളരുന്ന
പൌറണ്ണമിതന് ഗ്രഹ വാസം
മാംസപിണ്ഡം ഉരുത്തിരിയുന്നു
അടക്കി വായുമി മാത്രഗ്രഹം
ഒന്നല്ല രണ്ടല്ല മാസങ്ങള്‍ പത്താണ്
തിരിയാത്ത മറിയാത്ത പത്തുമാസം
വേദനയുടെ നിര്‍വ്രതിയുടെ പത്തരമാറ്റ്
സുഖമോ സിസേറിയനോ അറിയത്ത ദിവസം
ശുഭവസ്ത്ര ധാരിയാം മാലകയായി
പരിചാരക വൃന്തം ചുറ്റിലുംകൂടും
തിയേറ്ററിനു മുമ്പില്‍ വിഷണ്ണനായി പ്രിയതമന്
വാതില്‍ തുറക്കുന്നു കൈകളില്‍ ചോരപൈതല്
മറ്റൊരു വസന്തം കൂടി പൂത്തുലഞ്ഞു
ആ പൂന്തട്ടം മനോഹരമാക്കാന്‍
പൂന്തോട്ടതിലെത്തുന്ന ശലഭങ്ങള്‍ അടക്കം പറയുന്നു
വേര് തിരിച്ച നന്മ തിന്മ്മകള് വീതം വെക്കാന്‍
വണ്ടുകള്‍ എത്തുന്നു ..
3 comments:
കവിത കൊള്ളാം .പക്ഷെ അക്ഷരത്തെറ്റ് തിരുത്തൂ .
നന്ദി അനാമിക .തീര്‍ച്ചയായും തിരുത്താം
അന്‍വര്‍ എനിക്കും പറയാനുള്ളത് അക്ഷര തെറ്റ് തിരുത്തു
Post a Comment