Sunday, February 13, 2011

ഓട്ടോഗ്രാഫ്


നേരം പുലരും മുമ്പേ വന്നു മഴ എന്തൊരു ശാഭം .ഉണക്കാനിട്ട യുണിഫോം  നനഞ്ഞു കുതിര്‍ന്നു .സ്കൂളില്‍ ഇന്ന് അസ്സംബ്ലിയാ എങ്ങനെ പോകും .മത്തായി മാഷ്‌ കണ്ടാല്‍ അടി ഉറപ്പാ . അമ്മൂമ  ഇന്നലെ പറഞ്ഞതാ  മഴ വരുമെന്ന് . ഞാനത്ര കാര്യമാക്കിയില്ല ഈ  കെളവിക്ക് വേറെ പണിയില്ലേ . എന്നെ ഭരിക്കാന്‍ വന്നിരിക്കുന്നു ഒരു കാലാവസ്ഥ പ്രവചിനി  .ഇന്നലെ മനസ്സില്‍ അമ്മൂമയോട് തോന്നിയ വികാരങ്ങള്‍  അസ്ഥാനത്തായിരിക്കുന്നു .അമ്മൂമ  ഒരു  ശാസ്ത്രക്ഞ്ഞ   തന്നെ  എത്ര കൃത്യമായ പ്രവചനം   . നാട്ടിലെ  കാലാവസ്ഥ നീരീക്ഷകരെ പോലെ വരാനും വരാതിരിക്കാനും സാധ്യത യുണ്ടന്ന ഒഴുക്കന്‍ പ്രഖ്യാപനമല്ല .ഉണങ്ങാത്ത വസ്ത്രം ചിരട്ടകനല്‍ നിറച്ച ഇരുമ്പ് പെട്ടിക്കു താഴെ വെച്ചുരച്ചു .ഛീ എന്ന  ശബ്ദം . യൂണിഫോം  ഉണങ്ങി പക്ഷെ ഒരു വൃത്തികെട്ട നാറ്റം . അമ്മാവന്‍ കൊണ്ടുവന്ന  സ്പ്രേ കുപ്പി വാരി ഒഴിച്ചു അതില്‍ ഒന്നുമില്ല എന്നറിയാം എന്നാലും  ഒരു സമാധാനത്തിന്.
  മഴക്ക് ചെറിയ ശമനം  മുണ്ട്‌ അസ്സംബ്ലി ഉറപ്പാ .വില്ലൊടിഞ്ഞ  കുടയും ഫാന്‍സി  കവറില്‍ കുത്തി നിറച്ച ബുക്കുകളും എടുത്തു ഓടാന്‍ നേരം അമ്മയുടെ  വിളി വല്ലതും   കഴിച്ചിട്ട് പോ മോളെ .കഴിക്കാന്‍ നിന്നാല്‍... മുഴുമിപ്പിച്ചില്ല  അതിനുമുമ്പേ ഷമീന വിളിച്ചു .ഷമീന സുന്ദരിയാ,എന്നെ പോലെ കറുത്തിട്ടല്ല . അവളുടെ വാപ്പച്ചി  ദുബായിലാ അവളും ആദ്യം  അവിടെ യായിരുന്നു . പിന്നെ ഇവിടെ വന്നു അവള്‍ക്കു ഞാനേ ഒള്ളൂ ഒരു കൂട്ടുകാരി.  ഞങ്ങള്‍ അടുത്തടുത്ത  വീട്ടുകാരാ . ഷമീനയുടെ ഗള്‍ഫ്‌ കഥ കേട്ട് എനിക്കും  താല്‍പര്യമുണ്ട് ബുര്‍ജ്ഗലീഫ യൊന്നു കാണാന്‍ . തെങ്ങു കയറ്റകാരന്‍ കുമാരന്‍റെ  മകള്‍ക്ക് സാധിക്കുമോ    ഇതെല്ലാം  .
                                         സ്കൂളില്‍  എത്തിയപ്പോഴേക്കും  മഴ വീണ്ടും വന്നു .കുട്ടികള്‍ നിര നിരയായി ഇറങ്ങി തുടങ്ങിയതെ യൊള്ളൂ മഴയുടെ വരവോടെ കുട്ടികള്‍ ക്ലാസുകളിലേക്ക് ചിതറിയോടി .അസംബ്ലി ഡിസ്മിസ് .പ്രാര്‍ത്ഥന ചൊല്ലണം . രേണുക നല്ല ഗായികയാ  .  കണ്ണ് തട്ടാതിരിക്കാന്‍ എന്നേയും കൂട്ടും . കാലം മെഴുകുതിരി വെട്ടം കണക്കേ എരിഞ്ഞു തീര്‍ന്നു.വിടപറയലിന്‍റെ   സമയമായി ഷമീന കളറുകള്‍ മോഡി  കൂട്ടിയ ഒരു കൊച്ചു പുസ്തകം വാങ്ങി . അതിലവള്‍ എല്ലാവരുടേയും   ആശംസകള്‍ ബലമായി  പിടിച്ചു വാങ്ങി . എന്‍റെ  കയ്യിലുള്ളത്  എഴുതിതീരാത്ത ഇംഗ്ലീഷ് നോട്ടുബുക്കാണ് , അതില്‍ വിക്രതാക്ഷരങ്ങളില്‍  ഞാനും ഇരന്നു വാങ്ങി .വിടപറയലിന്‍റെ  നോവില്‍ മനസ്സ് തേങ്ങി .
                                      പഠനം അവസാനിച്ചു .നല്ല മാര്‍ക്കുണ്ടായിട്ടും പഠിപ്പിക്കാന്‍ അച്ഛനു താല്‍പര്യമില്ല.ഞാനും അച്ഛനെ അനുസരിച്ചു. അമ്മയുടെ സഹായിയായി അടുക്കള ഭരണം ഏറ്റെടുത്തു  .മാസങ്ങള്‍ പിന്നിട്ടു .ഷമീനയും കുടുംബവും യാത്രയാവുകയാണ് ദുബായിലേക്ക് .ഞങ്ങള്‍ പരസ്പരം ദുഖങ്ങള്‍ പങ്കു വെച്ചു. ഇനി എന്ന് തമ്മില്‍ കാണുമെന്നറിയില്ല.
അവള്‍ കാറില്‍  കയറി വഴുവില്‍ പൊടിപറത്തി അവളും കുടുംബവും യാത്രയായി .ഞാന്‍ ഓടി ചെന്ന് അവള്‍  എഴുതി ചേര്‍ത്ത ആ വിക്രതാക്ഷരങ്ങള്‍ തുറന്നു നോക്കി .
സ്നേഹം ഒരു  പൂവെങ്കില്‍   തേന്‍ നുകരാനെത്തുന്ന  ചിത്ര ശലഭമാണ്  ഞാന്‍.ചിത്രശലഭങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകും പോല്‍ ഞാനും യാത്രയാവുകയാണ് നിന്‍ സൗഹൃദ വലയകൂട്ടില്‍ നിന്നും .നിന്‍റെ  കയ്യിലവശേഷിക്കുന്ന സൗഹൃദ  തേനരുവി വറ്റി തീരും മുമ്പേ ..ആശംസകള്‍ .

1 comment:

ഫൈസല്‍ ബാബു said...

അധികം പരത്തി പറയാതെ ഉള്ളടക്കത്തോടെ പറഞ്ഞ ഒരു കഥ ,അന്‍വര്‍ മനോഹരമായിരിക്കുന്നു ആദ്യ പോസ്റ്റ്‌ .