Saturday, March 24, 2012

പൊതു നിരത്ത്

മഞ്ഞുകണികകള്‍  പുല്‍ചെടിയുടെ അറ്റം   തണുപ്പിച്ചിരിക്കുന്നു  ... നേര്‍ത്ത മൂടല്‍ മഞ്ഞ് അന്തരീക്ഷംമുക്കി നില്‍ക്കുന്നു ...സൈക്കിള്‍ പഞ്ചറായതു    കാരണം  നടന്നാണിന്ന് പത്ര വില്‍പന ...സൈകിളില്‍ പോകുമ്പോള്‍ തന്നെയുള്ള കമന്‍റ്റുകള്‍     സഹിക്കാറില്ല.. ഇന്നത്തെ കാര്യം ബഹു ജോറ്.... 8 മണിയാകും മുമ്പേ കഴിഞ്ഞില്ലേല്‍ കോളേ ജിലെത്താന്‍    താമസിക്കും .. പിന്നെ പറയേണ്ട പൂരം ....സൌമിനി ടീച്ചര്‍ക്രിമിനല്‍ വക്കീലാകും    ഒരു കുറ്റവാളിയുടെ പരിഗണന  പോലും കിട്ടില്ല .... പത്രമിടുന്ന വീട്ടുക്കാരുടെ വക ചീത്ത വേറേയും.. മടുത്തു പക്ഷെ തരമില്ലല്ലോ .. അനാഥത്തം    സമ്മാനിച്ച ജീവിതം ,കൊച്ചനിയന്‍ ,നിത്യരോഗി അമ്മ ...അടുപ്പ് പുകയണമെങ്കില്‍ ഇതേ ഒള്ളൂ  ഒരു പോം വഴി വൈകീട്ടുള്ള വീട്ടു ജോലി ....പറയാതെ വയ്യ ലാസര്‍ മുതലാളിയുടെ നോട്ടം സഹിച്ചാല്‍ മതി മേരിയാന്റിയുടെ സ്നേഹമുണ്ടല്ലോ  .... ഓടി വന്നു കുളിച്ചു ഭക്ഷണം കഴിച്ചെന്നു വരുത്തി എണീറ്റു...അമ്മക്കുള്ള മരുന്നുകള്‍ എടുത്തു കൊടുത്തു ...അനിയനെ സ്കൂളിലേക്ക് വിട്ടു ...ബസ്സ്‌ സ്റ്റോപ്പില്‍  എത്തി പക്ഷെ ബസ്സ്‌ പോഴി കഴിഞ്ഞിരുന്നു ...അടുത്ത ബസ്സ്‌ വരാന്‍  10  മിനുട്ട് കഴിയണം ...അതിലെ കണ്ടക്ട്ടരുടെ ചൂന്നുള്ള  നോട്ടം ശിരകള്‍ തിളക്കും പക്ഷെ ഞാന്‍ നിസ്സഹായായ  ഒരു പെണ്‍കുട്ടി മാത്രം ...
                                                                                    കോളേജിലെ സമയങ്ങള്‍ കൊഴിഞ്ഞു വീണു ...ഓടി എത്തി ബസ്സില്‍ ഒരു വിധം കയറി പറ്റി.. ലോലന്മാരുടെ നോട്ടം പതിവാണല്ലോ ....മൈന്റ്ടു ചെയ്യാറില്ല ...പക്ഷെ പിന്നീട് മനസ്സിലായി  മൌനം ഔധാര്യമായി    കാണുന്ന വര്‍ഗമാണന്ന്  സേഫ്റ്റി പിന്നിന്റെ സഹായം ഇടയ്ക്കിടയ്ക്ക് ആവശ്യം വരും പക്ഷേ  എത്രനാള്‍ .....സ്ത്രീകള്‍ക്ക്  ബസ്സിനു മുന്നിലാണ്  സ്ഥാനം പക്ഷേ അവിടെ സ്ത്രീകളേക്കാള്‍ പുരുഷന്മാരെ കാണാം ....  സുമനസ്സുള്ള ചിലരെ കാണാം പക്ഷേ  അവര്‍ നിസ്സഹായാരാണന്ന്   മുഖം കണ്ടാലറിയാം .....ബസ്സിറങ്ങി  ഓടിയാണ്‍ പോയത്    മേരിയാന്റിയും സുജി മോളും എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിലാണ് .. എന്നെ കണ്ടതും സുജി മോള്‍ ഓടി വന്നു കെട്ടിപിടിച്ചു  ഒരു ഉമ്മ തന്നു  .. ഞങ്ങള്‍ എന്റെ വീട് വരെ ഒന്ന് പോവുകയാ ..ചേട്ടന്‍ ബംഗ്ലൂരിലേക്ക്    പോഴി  ആരുമില്ല വീട് തൂത്തു വിര്ത്തിയാക്കി  രേണുക പൊക്കോ   .....ചാവി വീട്ടിലേക്കു കൊണ്ട് പോഴ്ക്കോ നാളെ ഞായര്‍ അല്ലേ? വൈകുന്നേരമേ  വരൂ ... വണ്ടി വന്നു അവര്‍ പോഴി ഞാനും നിലത്തു വീണ കുറച്ചു പ്ലാവിലകളും മാത്രം .. അലക്കാനുള്ളതെല്ലാം അലക്കി ...വീട് തൂത്തു വ്ര്ത്തിയാക്കി നേരം പോഴതറിഞ്ഞില്ല അനിയന്‍ ശംഭു വന്നു വിളിച്ചപ്പോള്‍ ഞാനമ്പരന്നു .. എല്ലാ ദിവസം മേരിയാന്റി പണി കഴിഞ്ഞില്ലേലും സമയം കഴിഞ്ഞാല്‍ നിര്‍ത്തില്ല വേഗം  വീട്ടിലേക്കു  പോകാന്‍ പറയും  ...............
                                                                രാവിലെ എണീറ്റു    പത്രകെട്ടെടുക്കാന്‍  കവലയിലെത്തിയപ്പോള്‍ കണ്ടു ഒരു ആള്‍ കൂട്ടം എന്താണന്നറിയാന്‍  ഒരു ആകാംഷ ...ആള്‍ കൂട്ടത്തിന്നുള്ളിലൂടെ ഞാന്‍ കണ്ടു ചോരയില്‍ കുതിര്‍ന്ന രണ്ടു മ്രതധേഹങ്ങള്‍ ...ആളുകള്‍ വണ്ടിയില്‍ കയറ്റി കൊണ്ട് പോഴി .....മണലുമായി ചീറിപായുന്ന ടിപ്പറിന്റെ ക്രൂര വിനോദം ഒരു കുടുംബം  വിസ്മ്രതിയിലായി......നോക്കിനിന്നാല്‍ പത്രദാതാക്കളുടെ  അപാസം  കലര്‍ന്ന    അക്ഷരശ്ലോകങ്ങള്‍  കേള്‍കേണ്ടി   വരും... പത്രകെട്ടുകളുമായി പോകുമ്പോള്‍   യുവാക്കള്‍ മുതല്‍ മുതു മുത്തശ്ശന്‍മാര്‍ വരേയുള്ള വരുടെ  അക്ഷര ശ്ലോകങ്ങള്‍ വേറേയും .... ഒരു പെണ്‍കുട്ടിക്ക് ജോലി ചെയ്യാന്‍ അര്ഹതയില്ലേ? രോഗം മാറ്റാന്‍ കഴിയില്ലല്ലോ ... ചങ്ങലക്കു ഭ്രാന്ത്പിടിച്ചാല്‍ എങ്ങിനെയാ മാറ്റുക ....ആള്‍ കൂട്ടത്തില്‍ തനിയെ നീങ്ങുന്ന രേണുക മാര്‍  നമ്മുടെ നാട്ടില്‍ ധാരാളം മുണ്ട് .............ഉടലയകിന്റെ നീതി ശാസ്ത്രം മാത്രമായി സ്ത്രീ മാറ്റപെടുമ്പോള്‍ അസ്തമിക്കുന്നത് നമ്മുടെ സഹോദരിമാരുടെ അമ്മമാരുടെ ജീവിതമാണ് .............വേണ്ടേ ഒരു മാറ്റം ............

1 comment:

ആഷിക്ക് തിരൂര്‍ said...

ഉടലയകിന്റെ നീതി ശാസ്ത്രം മാത്രമായി സ്ത്രീ മാറ്റപെടുമ്പോള്‍ അസ്തമിക്കുന്നത് നമ്മുടെ സഹോദരിമാരുടെ അമ്മമാരുടെ ജീവിതമാണ് .............വേണ്ടേ ഒരു മാറ്റം ............

അതെ മാറ്റം അനിവാര്യമാണ് വീണ്ടും വരാം ..

സ്നേഹാശംസകളോടെ...സസ്നേഹം ....
ആഷിക് തിരൂര്‍